Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, May 22, 2022

വൈക്കത്തപ്പൻ

*ക്ഷിപ്രപ്രസാദിയായ* *വൈക്കത്തപ്പൻ* 
 *ക്ഷിപ്രപ്രസാദിയാണ്* *വൈക്കത്തപ്പൻ. ഭജിക്കുന്നവർക്ക് കൈനിറച്ചും, ഉള്ളം നിറച്ചും ഐശ്വര്യം നൽകുന്ന ശിവചൈതന്യമായാണ് വൈക്കത്തപ്പനെ ഭക്തർ കരുതുന്നത്. അന്നദാനപ്രഭു എന്നാണ്* *വൈക്കത്തപ്പൻ അറിയപ്പെടുന്നത്. രാജഭരണത്തിൻ്റെ കാലത്ത് ഈ ക്ഷേത്രത്തിൽ എല്ലാ ദിവസവും* *സദ്യയുണ്ടായിരുന്നതുകൊണ്ടാണ് അന്നദാനപ്രഭു എന്ന പേര് ലഭിച്ചത്. ചിദംബരത്തു നിന്നും കൊണ്ടുവന്ന ശിവലിംഗം* *ഖരമഹർഷി വൈക്കത്ത് പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ഖരമഹർഷിയുടെ വലതുകൈയ്യിലുള്ള ലിംഗമാണത്രേ വൈക്കത്തു പ്രതിഷ്ഠിച്ചത്. പരശുരാമൻ കേരളത്തിൻ്റെ*  *രക്ഷയ്ക്കായി സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിലൊന്നാണ് വൈക്കമെന്നും വിശ്വസിക്കപ്പെടുന്നു. വൈക്കം കായലിൽ മുങ്ങി ശിവലിംഗത്തെ എടുത്ത് പരശുരാമൻ പ്രതിഷ്ഠിച്ചു എന്നും ഐതിഹ്യമുണ്ട്. ഈ ക്ഷേത്രത്തിൻ്റെ* *പടിഞ്ഞാറേ വാതിൽ തുറക്കാറില്ല. അതിനുപിന്നിലുമൊരു ഐതിഹ്യമുണ്ട്. ഊരാളന്മാർ തമ്മിലുള്ള വൈരം മൂർച്ഛിച്ചപ്പോൾ എതിരാളിയെ തോൽപ്പിക്കാൻ മുൻകോപിയായ നമ്പൂതിരി നിവേദ്യത്തിൽ മുറുക്കിത്തുപ്പിയത്രേ. തുടർന്ന് എതിരാളികളിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി* *പടിഞ്ഞാറേ വാതിൽ വഴി ഇയാൾ പുറത്തേക്കോടവേ പാമ്പുകടിയേറ്റു മരിച്ചു എന്നാണ് ഐതിഹ്യം. അതിനുശേഷമാണ് പടിഞ്ഞാറെ നട തുറക്കാത്തത്. വട്ടശ്രീകോവിലാണ്* *ക്ഷേത്രത്തിനുള്ളത്. ചെമ്പ് മേഞ്ഞതാണ് ശ്രീകോവിൽ മണ്ഡപവും നാലമ്പലവും. ക്ഷേത്രഭിത്തിയിൽ ശിവൻ്റെ വിവിധഭാവങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ചുമർച്ചിത്രങ്ങളുണ്ട്. രണ്ട് മുറികളുള്ളതാണ് ശ്രീകോവിൽ രണ്ടിലും ആറ് കരിങ്കൽപ്പടികളുണ്ട്. ഇത്* *കടന്നുവേണം വൈക്കത്തപ്പനെ ദർശിക്കേണ്ടത്. രണ്ടടിയോളം ഉയർന്ന പീഠത്തിൽ അഞ്ചടിയോളം ഉയരത്തിലാണ് ശിവലിംഗം സ്ഥിതിചെയ്യുന്നത്. സ്വർണ്ണം* *കൊണ്ടുള്ള ത്രിനേത്രങ്ങളും മനോഹരമായ ചന്ദ്രക്കലയും നാസാപുടം ചാർത്തലും ശിവലിംഗത്തെ മനോഹരമാക്കുന്നു. കിഴക്ക് ദർശനമായാണ് വൈക്കത്തപ്പൻ *സ്ഥിതിചെയ്യുന്നത്* *. വൈക്കത്തപ്പന് മൂന്നു ഭാവങ്ങളാണ് ഉള്ളത്. രാവിലെ പന്തീരടിപൂജവരെ ദക്ഷിണാമൂർത്തിയുടെ രൂപമാണ് .ദക്ഷിണാമൂർത്തിയെന്നാൽ ജ്ഞാനദാതാവാണ്. ഉച്ചവരെ അർജ്ജുനനുമുന്നിൽ പ്രത്യക്ഷപ്പെട്ട* *കിരാതമൂർത്തിയുടെ രൂപമാണ്. സകലതിലും വിജയം നൽകുന്ന ശൈവഭാവമാണിത്. വൈകുന്നേരം പാർവ്വതി, ഗണപതി* , *സുബ്രഹ്മണ്യൻ എന്നിവരോടൊപ്പമുള്ള രൂപമാണ്. സകല ഐശ്വര്യവും നൽകുന്ന ശൈവചൈതന്യമാണിത്. പുലർച്ചെ 3.30 ന് വൈക്കത്തപ്പനെ പള്ളിയുണർത്തും. നാലുമണിക്ക്* *നടതുറന്നാൽതന്നെ നിർമ്മാല്യദർശനമുണ്ടാകും. തുടർന്ന് ഓരോരു പൂജകളോടെ 11.30 ന് ഉച്ചശ്രീബലിയോടു* കൂടി *നടയടയ്ക്കും. വൈകുന്നേരം 5 മണിക്ക് വീണ്ടും നടതുറക്കും. 6.30 ന് ദീപാരാധനയും 7 മണിക്ക് അത്താഴപൂജയും 8 മണിക്ക് അത്താഴശ്രീബലിക്ക് ശേഷം നടയടയ്ക്കും. വൈക്കത്തഷ്ടമിയാണ് വൈക്കം* *ക്ഷേത്രത്തിലെ പ്രധാന ഉത്സവം. വൃശ്ചികത്തിലെ കൃഷ്ണാഷ്ടമിയാണ് വൈക്കത്തഷ്ടമി. വൃശ്ചികത്തിലെ രേവതിനാളിലാണ് ഇവിടെ ഉത്സവം കൊടിയേറുന്നത്. തുടർന്ന് പതിമൂന്ന് ദിവസം ഉത്സവം നീണ്ടുനിൽക്കും* . *പന്ത്രണ്ടാം ദിവസമാണ് വൈക്കത്തഷ്ടമി. വൈക്കത്തഷ്ടമി നാളിൽ വൈക്കത്തപ്പനെ ദർശിച്ചാൽ അഭീഷ്ടസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം* .🪴