*ശിവക്ഷേത്രത്തിൽ ചെയ്യേണ്ട പ്രദക്ഷിണത്തിന്റെ പ്രത്യേകത*
ഇവിടെ ഒരു സംശയം വരാം . ശിവക്ഷേത്രത്തിൽ സാ ധാരണ ക്ഷേത്രത്തിലുള്ളതുപോലെയല്ലല്ലോ പ്രദക്ഷിണം വെയ്ക്കുന്നതു് . അവിടെ പ്രതിഷ്ഠ കിഴക്കോട്ടു തിരിഞ്ഞാണെങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞാണെങ്കിലും വടക്കുഭാഗത്തേക്കും ശ്രീ കോവിലിൽനിന്നും അഭിഷേകജലം ഒഴുകിപോകുന്ന ഓവിൻറ സമീപം വരെ പ്രദക്ഷിണമായി വരുകയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനംവരെ വന്നു തിരിച്ചു നടയിൽ പോവു കയുമാണല്ലോ ചെയ്യുന്നതു് . അപ്പോൾ പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചിവിടെ നടത്തുന്നു . സവ്യാപസവ്യമാർഗ്ഗങ്ങളെന്നും ഇവയെ വിളിക്കാറുണ്ടു് . ഓവിനെ ആരും മറി കടക്കാറില്ല . ഇതിനെപ്പററി
" സോമസൂത്രം നലംഘയേൽ ' '
എന്നാണ് ശിവാഗമത്തിൽ പറഞ്ഞിട്ടുള്ളതു് . ശിവലിംഗത്തിനു നേരെ ഉത്തരഭാഗത്തുള്ള സോമസഥാനം വരെ ഒരു ഋജുരേഖ വരച്ചാൽ അതിനെയാണ് സോമസൂത്രം എന്നു പറയുന്നതു് . അതിനെ ലംഘിക്കാതെ സവ്യാപസവ്യമായിട്ടാണ് ശിവ ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്താറുള്ളത് . യോഗമാർഗാനുസന്ധാനമാകുന്ന പ്രാണായാമ പ്രകിയതന്നെയാണ് ശിവപദക്ഷിണം - യോഗശാസ്ത്രത്തിൽ ശിവന്റെ സ്ഥാനം ശരീരത്തിൻറ ഏററവും ഉപരി സഹസ്രാരപത്മത്തിലുള്ള ബ്രഹ്മരന്ധ്രസ്ഥാനമാണെന്നും മനസ്സിലാക്കിയാൽ ഇതിന്റെ തത്വം മനസ്സിലാകും . വത്തുളാകൃതിയായി സ്ക്രൂവിനെ പോലെ മേലോട്ടുമേലോട്ട് പോകുന്ന ഈ മാറ്റത്തിൻറെ അവസാനത്തെ ബിന്ദുവാണല്ലോ ആസ്ഥാനം . അതിനപ്പുറത്തേക്ക് ആവർത്തുള മാർഗ്ഗം നീണ്ടുപോകുന്നില്ല . അവിടെ അവസാനിക്കുകയേ ചെ യ്യുന്നുള്ളൂ . എല്ലാ ദേവന്മാരിലും വച്ച് ഉപരിസ്ഥാനത്ത് തന്ത്രശാസ്ത്രത്തിൽ വത്തിക്കുന്നതും ശിവനാണെന്നോക്കുക .
ശിവന്റെ മൂന്നു കണ്ണുകളും ചന്ദ്രക്കലാഞ്ചിതമായ മകുടപ്രദേശവും ഈ സ്ഥിതിയെ തന്നെയാണ് സൂചിപ്പിക്കുന്നത് . തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ 36 തത്വങ്ങളിൽ പ്രഥമസ്ഥാനത്തുള്ളതും ശിവത്വം തന്നെയാണ് . അവിടെ നിന്നാണ് ബ്രഹ്മാണ്ഡം ഉൽഭവിക്കുന്നതു തന്നെ . കിഴക്കു തുടങ്ങിയ അഷ്ടദിക്കുകളുടെ പ്രതീകത്വം നമ്മുടെ യോഗമാർ ഗ്ഗങ്ങളായ ഇഡാപിംഗളാസുഷുമ്നകൾക്ക് കൊടുക്കുകയാ ണ ങ്കി ൽ വടക്കു ഭാഗത്തായിരിക്കുo സഹസ്രാര പത്മം . അ വി ടുത്ത ലോകപാലകൻ സോമനാണല്ലോ . സോമഖ ണ്ഡമായിട്ടാണു യോഗികൾ ആ സ്ഥാനത്തെ അറിയുന്നതും . അമൃത രസം നിറഞ്ഞു നിന്നുകൊണ്ടു കുണ്ഡലിനീ പരമശിവ സമ്മേളനത്തോടെ ഉരുകി താഴോട്ട് യോഗി ദേഹത്തിലെ 72000 നാഡീഞരമ്പുകളിലൂടെയും ഒലിച്ചിറങ്ങുന്ന പരമാനന്ദ പ്രദായകമായ അമൃതധാരയുടെ ഉറവിടം അതുതന്നെയാണല്ലൊ . അതിനുതൊട്ട പ്പറത്തുതന്നെയാണു ഈശാനൻ എന്ന ദിഗ്ദേവതയും സ്ഥിതി ചെയ്യുന്നതു് .
കിഴക്കുനിന്നും പുറപ്പെട്ട് പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ ഈ സ്ഥാനം വരെ ചെല്ലുമ്പോൾ അത് ശിവക്ഷേത്രമാണെങ്കിൽ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ധംവരെ സാധകൻ പോകുകയാണു ചെയ്യുന്നതു് . മററു ദേവീദേവന്മാർ ശിവ സ്ഥാനത്തിനുതാഴെ മാത്രം വർത്തിക്കുന്നതിനാൽ ആ ദേവന്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണം വെക്കാമെന്നു വരുന്നു . പക്ഷെ ശിവനാണെങ്കിൽ , ഉപരിതമമായ ബിന്ദുവാണെങ്കിൽ ഈ പ്രദക്ഷിണമാർഗ്ഗം വടക്ക് സോമബിന്ദുവിൽ അവസാനിക്കുകയാണ് ചെയ്യുന്നത് . ക്ഷേത്രഗണിത പ്രകാരം ( Geometrical ) ചിന്തിക്കുകയാണെങ്കിൽ ആ സ്ഥാനത്തിനപ്പുറത്തേക്കു ആ ഊദ്ധ്വഗമന രേഖ നീട്ടുവാൻ വയ്യാത്ത ഒരവസ്ഥയാണ് ഉള്ളത് , അതിനാൽ ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വടക്കു സോമസുത്രം വരെ മാത്രമെ ചെയ്യുവാൻ പാടുള്ളൂ അഥവാ സാധിക്കുകയുള്ളൂ . അവിടെനിന്നും ശ്രീകോവിലിൽ ഇരുന്നരുളന്ന ശിവലിംഗത്തെ വന്ദിച്ച് അഥവാ ബ്രഹ്മ ര ന്ധ്രത്തിൻറെ സാക്ഷാൽ ആസ്ഥാനമായ താഴികക്കുടം നോക്കി തൊഴുത് ആരാധകൻ അപ്രതീക്ഷമായി മടങ്ങുന്നു അങ്ങിനെ മടങ്ങുന്നത് സോമനാഡിയിലൂടെ വേണമെന്നുള്ളതിനാൽ ബലിക്കല്ലുകൾക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെ തന്നെ വേണമെന്നു നിർബ്ബന്ധമാണ് . അപ്പോൾ ശിവക്ഷേ ത്രത്തിന്റെ നടയ്ക്കൽ നിന്നു പുറപ്പെട്ട് സോമസൂത്രം വരെ ബലിക്കല്ലുകൾക്ക് പുറത്തുകൂടി പ്രദക്ഷിണമായി പോയി വീണ്ടും അപ്രദക്ഷിണമായി ബലിക്കല്ലുകൾക്കിടയിലൂടെ മടങ്ങുന്നു .
കിഴക്കുല നടയാണെങ്കിൽ അതു സൂചിപ്പിക്കുന്ന മൂലാധാരം വരെ വീണ്ടും വന്നു അതിനപ്പുറത്തേക്ക് മടങ്ങിതൊഴുതശേഷം വീണ്ടും പ്രദക്ഷിണം ( ഊദ്ധ്വഗമനം ) തുടങ്ങുന്നു . അങ്ങനെ ഇഡാപിംഗളാനാഡിയിലൂടെ പൂരകരേചകങ്ങളാകുന്ന പ്രാണായാമ പ്രക്രിയ നടത്തുന്നപോലെയൊരു ക്രിയയാണു അന്തർവത്തിയായ പരമാത്മചൈതന്യത്തെ വന്ദിക്കുന്ന രംഗം .
അങ്ങിനെ യോഗമാർഗ്ഗത്തിൻറെ അന്യാദൃശ്യമായ സാദൃശ്യം വഹിക്കുന്ന ഒന്നാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം . അത് മൂന്നാകയാൽ ഉത്തമമായി എന്ന് നേരത്തെ കണ്ടല്ലോ. സാധാരണക്രിയാദികൾക്ക് മൂന്നു പ്രാണായാമമാണ് വിധിച്ചിട്ടുള്ളത് എന്നും ഓർത്താൽ ഈ അടിസ്ഥാനം പിടികിട്ടുന്നതാണ് . സാധാരണദേവന്മാർക്കു സാധാരണ പ്രദക്ഷിണവും ശിവനു സവ്യാപസവ്യമാകുന്ന പ്രദക്ഷിണവും ചെയ്യുന്നതിന്റെ പൊരുൾ ഇപ്പോൾ വ്യക്തമായല്ലോ .
No comments:
Post a Comment