Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, October 21, 2020

ശിവ നാമങ്ങൾ

💙❄️💙ശിവ നാമങ്ങൾ 💙❄️💙

1. 'ശം കരോതി ഇതി ശങ്കരഃ'. 'ശം' എന്നാല്‍ മംഗളം, 'കരോതി' എന്നാല്‍ ചെയ്യുന്നു. അതായത് ശിവന്‍ മംഗളദാതാവാകുന്നു. അതിനാല്‍ ശിവനെ ശങ്കരന്‍ എന്നും വിളിക്കുന്നു. 

2. ശിവന്റെ ശൂലം ത്രിഗുണാത്മകമാണ്.  അത് ധരിക്കുന്നതു കൊണ്ട് ശിവന്ശൂലി എന്ന പേര്‍ ലഭിച്ചു .

3. ശിവഭൂതങ്ങള്‍ എപ്പോഴും സംസാരമുക്തങ്ങള്‍ ആയത് കൊണ്ട് ശിവന് ഭൂതാധിപന്‍ എന്ന പേര്‍ ലഭിച്ചു .

4. അദ്ധേഹത്തിന്റെ വിഭൂതി ലേപനം ചെയ്യുന്നത് ഐശ്വര്വത്തെ ആണ് പ്രദാനംചെയ്യുന്നത് ,അതിനാല്‍ ശിവന്‍ ഭൂതിഭൂഷണന്‍ എന്ന പേരിലും അറിയുന്നു .

5. ശിവഭഗവാന്‍റെ വാഹനമായ കാള ധര്‍മ്മമാണ്.അതിന്റെ പുറത്തു ഇരിക്കുന്നതിനാല്‍ വൃഷഭവാഹനന്‍എന്ന പേരിലും അറിയപ്പെടുന്നു .

6. സര്‍പ്പങ്ങള്‍ ക്രോധാദിദോഷങ്ങള്‍ ആണ് ,അതിനെ അടക്കി നിര്‍ത്തി തന്റെ ഭൂഷണം ആക്കി തീര്‍ത്തതിനാല്‍ അദ്ദേഹം സര്‍പ്പ ഭൂഷണന്‍ എന്ന പേരിലും അറിയപെടുന്നു .

7. ജടകള്‍ നാനാരൂപത്തില്‍ ഉള്ള കര്‍മ്മങ്ങള്‍ ആണ് .അവയെ ധരിക്കുന്നതിനാല്‍ പരമേശ്വരന്‍ ജടാധരന്‍ എന്ന പേരിലും അറിയുന്നു

8. ശിവന്‍റെ നേത്രങ്ങള്‍ മൂന്നുവേദങ്ങള്‍ ആണ് ,അതിനാല്‍ ഭഗവാന്‍ മുക്കണ്ണന്‍ എന്ന പേരിലും അറിയുന്നു .

9. ജീവമ്മാരെ രക്ഷിക്കുന്നത് കൊണ്ടും ,ജ്ഞാനനശക്തി കൊണ്ട് എല്ലാം അറിയുന്നത് കൊണ്ടും ,പ്രഭുത്വശക്തി കൊണ്ട് ജീവമ്മാരെ നിയന്ത്രിക്കുന്നത്‌ കൊണ്ടും ,ഭഗവാന് പതി എന്ന പേര്‍ ലഭിച്ചു .

10. വിശ്വസൃഷ്ടിയുടേയും അതുമായി ബന്ധപെട്ട പ്രവര്‍ത്തനത്തിന്‍റേയും വിചാരത്തിന് അടിസ്ഥാനമായി മൂന്നു വിചാരങ്ങളുണ്ട്. പരിപൂര്‍ണ്ണമായ പവിത്രത, പരിപൂര്‍ണ്ണമായ ജ്ഞാനം, പരിപൂര്‍ണ്ണമായ സാധന. ഈ മൂന്നു ഗുണങ്ങളും ഏത് ദേവനിലാണോ ഒന്നിച്ചുള്ളത് ആ ദേവനെ ദേവാദിദേവന്‍ 'മഹാദേവന്‍' എന്നു സംബോധന ചെയ്യുന്നു. 

11. കൈലാസത്ത് ശയിക്കുന്നതിനാല്‍ ഭഗവാന് ഗിരീശന്‍ എന്ന പേരിലും അറിയപെടുന്നു .

12. ഭഗവാന്റെ ശിരസ്സില്‍ ആണല്ലോ ഗംഗാദേവിയെ വഹിച്ചിരിക്കുന്നത് ,അതുകൊണ്ട് ഗംഗാധരന്‍ എന്ന പേരിലും അറിയുന്നു .

13. അഗ്നിരൂപമായ ശുക്ലം ഉള്ളതിനാല്‍ ശിവനെ ശുക്ലാനുരേതസ്സ് എന്ന പേരിലും അറിയുന്നു .

14. ദക്ഷയാഗത്തെ നശിപ്പിച്ചതിനാല്‍ ക്രതുദ്ധൃംസി എന്ന പേര്‍ ലഭിച്ചു .

15. ആനതോല്‍ ഉടുക്കന്നതിനാല്‍ കൃത്തിവാസസ്സ് എന്ന പേര്‍ ലഭിച്ചു .

16. പരശു എന്ന അസുരനെ വധിച്ചതിനാല്‍ ഖണഢപരശു എന്ന പേര്‍ ലഭിച്ചു .

17. മൂന്നുലോകങ്ങള്‍ക്കും പിതാവ് ആയതിനാല്‍ ത്രിംബകന്‍ എന്ന പേരിലും അറിയപെടുന്നു .

18. ജീവജാലങ്ങളെ സംസാരഭയത്തില്‍ നിന്ന് രക്ഷിക്കുന്നതിനാല്‍ പശുപതി എന്ന പേരിലും അറിയുന്നു .

19. ജീവാത്മസ്വരൂപേണ സംസാരത്തെ അനുഭവിക്കുന്നവന്‍ ,മംഗളരൂപി എന്നി രീതിയില്‍ ഭഗവാനെ ഭവന്‍ എന്ന പേരിലും അറിയപ്പെടുന്നു .

20. കാലനെ ജയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മൃത്യുഞ്ജയന്‍ എന്ന പേരിലും അറിയുന്നു ..

21. വൃഷഭത്തെ ധ്വജം(കൊടി) ആക്കിയതിനാല്‍ വൃഷഭധ്വജന്‍ എന്ന പേര്‍ ലഭിച്ചു .

22. സുഖത്തെ ചെയ്യുന്നതിനാല്‍ ശംഭു എന്ന പേര്‍ ലഭിച്ചു .

23. കാളകൂടം ഭക്ഷിച്ചതിനാല്‍ നീലനിറത്തില്‍ കണ്ഠം ആയത് കൊണ്ട് നീലകണ്ഠന്‍ എന്ന പേരിലും ഭഗവാന്‍ അറിയുന്നു .

24. പ്രളയകാലത്തു പോലും നാശമില്ലാത്ത ഭഗവാന്‍ എന്ന അര്‍ത്ഥത്തില്‍ സ്ഥാണു എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു 

25. പ്രളയകാലരംഭത്തില്‍ ലോകത്തെ ഹിംസിക്കുന്നതിനാല്‍ ശര്‍വ്വന്‍ എന്ന പേരിലും ഭഗവാന്‍ അറിയപെടുന്നു .

26. ശിവന്റെ അംശം കൊണ്ട് തന്നെ ജനിച്ചതിനാല്‍ രുദ്രന്‍ എന്ന പേരിലും അറിയപ്പെടുന്നു .

27. ചന്ദ്രനെ ധരിച്ചിരിക്കുന്നതിനാല്‍ ചന്ദ്രശേഖരന്‍ എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു .

28. കര്‍പ്പൂരം പോലെ വെളുത്തിരിക്കുന്നതിനാല്‍ ശിവനെ 'കര്‍പ്പൂര ഗൌരന്‍' എന്നും വിളിക്കുന്നു. 

29. സമ്പൂര്‍ണ ബ്രഹ്മാണ്ഡത്തിന്‍റേയും അധിഷ്ഠാന ദൈവം (ക്ഷേത്രപാലന്‍) കാലപുരുഷന്‍ അതായത് മഹാകാലനാണ്. അതിനാല്‍ ശിവനെ 'മഹാകാലേശ്വര്‍' എന്നു പറയുന്നു. 

30. ശിവന്‍ പഞ്ചരൂപന്‍ ആണ് .ഇതില്‍ അഘോരം എന്ന രൂപത്തില്‍ നിന്നാണ് ശിവന് അഘോരരൂപന്‍ എന്ന പേര് ഉണ്ടായത് .

31. ശിവന്‍ ഭൂതനാഥന്‍ എന്നും അറിയപെടുന്നു. ശിവന്‍ ഭൂതങ്ങളുടെ അധിപനായതുകൊണ്ട് ശിവന്‍റെ ഉപാസകര്‍ക്ക് ഭൂതബാധ സാധാരണ ഉണ്ടാകാറില്ല.

32. ശിവന്‍, ജഗദ്ഗുരു എന്നും അറിയപെടുന്നു. 'ജ്ഞാനം ഇച്ഛേത് സദാ ശിവാത്, മോക്ഷം ഇച്ഛേത് ജനാര്‍ദനാത്' അതായത് ശിവനില്‍നിന്നും ജ്ഞാനവും വിഷ്ണുവില്‍ നിന്നും മോക്ഷവും കാംക്ഷിക്കുക. ശിവന്‍റെ തലയില്‍നിന്നും ജ്ഞാനഗംഗ ഒഴുകുന്നു. സത്ത്വ, രജ, തമ എന്നീ ഗുണങ്ങളെ ശിവന്‍ ഒരുമിച്ചു നശിപ്പിക്കുന്നു.

33. ആദിനടന്‍ ആയതിനാല്‍ ശിവനെ നടരാജന്‍ എന്ന് അഭിസംബോധന ചെയ്യുന്നു. 

34. പാര്‍വ്വതീ ദേവിക്കു തന്‍റെ പകുതി ശരീരം നല്‍കിയ ശിവനെ അര്‍ധനാരീശ്വരന്‍ എന്നു വിളിക്കുന്നു.

35. ശിവനെ രുദ്രന്‍ എന്നും വിളിക്കുന്നു. വേദകാലത്ത് രുദ്രന്‍ സംഹാരകാരകനും ഭയദാതാവുമായിരുന്നു. എന്നാല്‍ ആര്യന്മാര്‍ ഒഴിച്ചു എല്ലാവര്‍ക്കും ഉപാസ്യദേവനായ ശിവന്‍ സൃഷ്ടികര്‍ത്താവാകുന്നു. 

36. എല്ലാ വൈദ്യന്മാരുടെയും നാഥൻ ആയതുകൊണ്ട് വൈദ്യനാഥൻ എന്നും അറിയപ്പെടുന്നു ...!!

🌊❄️💙ഓം നമഃശിവായ🌊❄️💙

No comments:

Post a Comment