Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, November 23, 2019

കേദാർനാഥ്

കേദാർനാഥ് ...
“കാശിയില്‍ പോയി ഗംഗാസ്നാനം നടത്തി മരിക്കാന്‍ കഴിഞ്ഞാല്‍ മുക്തി ലഭിക്കും. എന്നാല്‍ കേദാര്‍നാഥില്‍ പോയി കേദാരേശ്വര ദര്‍ശനം നടത്തി പൂജിക്കുന്നതുകൊണ്ടുമാത്രം മനുഷ്യന്‍ മുക്തനായിത്തീരുന്നതാണ്‌.” എന്നു സ്കാന്ദ പുരാണത്തില്‍ ഒരു പ്രസ്താവമുണ്ട്‌....

ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം ...

രാജ്യമൊട്ടാകെയുള്ള ഹിന്ദു മത വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നാണ് കേദാര്‍നാഥ് ക്ഷേത്രം. ഭഗവാന്‍ ശിവന്‍റെ ജ്യോതിര്‍ലിംഗം ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നു. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ പ്രതിഷ്ഠ സമുദ്രനിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരെ കേദാര്‍നാഥ് മലനിരകളില്‍ സ്ഥിതി ചെയ്യുന്നു. എ ഡി എട്ടാം നൂറ്റാണ്ടില്‍ ശ്രീ ശങ്കരാചാര്യരാണ് പ്രതിഷ്ട്ട നടത്തിയത് ...

കുരുക്ഷേത്ര യുദ്ധത്തിനു ശേഷം കുടുംബാംഗങ്ങളെ കൊന്ന പാപ മോചനത്തിനായി പാണ്ഡവർ വ്യാസമഹർഷിയുടെ നിർദ്ദേശ പ്രകാരം ഭഗവാൻ പരമശിവനെ കാണുവാൻ ചെന്നു. പാണ്ഡവരുടെ ആവലാതികൾ കേൾക്കുന്നതിൽ നിന്നുമൊഴിഞ്ഞു നിൽക്കുവാൻ ശ്രീ പരമേശ്വരൻ ഒളിച്ചു നിന്ന സ്ഥലമാണത്രെ ഗുപ്തകാശി.അവിടെ പിടിക്കപെടും എന്ന് തോന്നിയ ഭഗവാന്‍ കേദാര്‍നാഥിലേക്ക് കടന്നു...

പാണ്ഡവർ ശ്രീ മഹാദേവനെ അന്വേഷിച്ചു കേദാർനാഥിലെത്തിയപ്പോൾ കാളക്കൂറ്റന്‍റെ രൂപത്തിൽ ഒളിച്ചു നിന്ന ഭഗവാനെ ഭീമൻ തിരിച്ചറിയുകയും കാളയുടെ മുതുകത്ത് കയറിപ്പിടിക്കുകയും ചെയ്തു.തുടർന്ന് ശ്രീ മഹദേവൻ പാതാളത്തിലേക്ക് താഴുകയും ചെയ്തു. പക്ഷെ ഭീമസേനൻ പിടി വിട്ടില്ല.അതിനാൽ കാളയുടെ മുതുകു ഭാഗം അവിടെ ഉറച്ചു പോകുകയും ചെയ്തു.അതുകൊണ്ടു തന്നെ ഇവിടത്തെ പ്രതിഷ്ട്ഠ കാളയുടെ മുതുകു ഭാഗമാണ്. പാണ്ഡവരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ശ്രീ കോവിലിന് പുറത്തു പാണ്ഡവരുടെയും കുന്തിയുടെയും വിഗ്രഹങ്ങൾ കല്ലിൽ കൊത്തിവച്ചിരിക്കുന്നു

 മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്.

കേദാരനാഥില്‍ ഇക്കാലത്തു തീര്‍ത്ഥാടകര്‍ക്കു താമസത്തിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്‌. ആദിശങ്കരാചാര്യരുടെ സമാധി ഇവിടെയാണ്‌. പ്രധാനക്ഷേത്രത്തിനു പുറകിലായി സമാധി മണ്ഡപവും അതിനുള്ളില്‍ ശ്രീശങ്കര പ്രതിമയും ഉണ്ട്‌.

2013 ജൂൺ ‌മാസം 16, 17 തിയതികളിൽ പെട്ടെന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ കേദാർനാഥ് താഴ്വാരം‌ അടക്കം, ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. അതിശക്തമായ മഴവെള്ളപാച്ചലിൽ‌ ഗ്രാമീണരും തീർത്ഥാടകരുമടക്കം അനേകായിരം മനുഷ്യർക്ക് ജീവൻ‌ നഷ്ടപ്പെട്ടു. ക്ഷേത്രത്തിനു ചുറ്റുമുള്ള ബഹുനിലകെട്ടിടങ്ങളും കച്ചവടകേന്ദ്രങ്ങളും ഹോട്ടലുകളും തകർന്നടിഞ്ഞ് ഒലിച്ചുപോയി.‌ എന്നാൽ ക്ഷേത്രത്തിനു കാര്യമായ കേടുപാടുകൾ സംഭവിക്കാതെ ഇന്നും നിലനിൽക്കുന്നു.കേദാര്‍നാഥ് അങ്ങാടിയാകെ ഒലിച്ചുപോയ മഹാപ്രളയത്തില്‍ കേദാര്‍നാഥ് ശിവക്ഷേത്രം മാത്രം നിലനിന്നത് ഭക്തര്‍ക്ക് അത്ഭുതമായി. ക്ഷേത്രം മാത്രമല്ല, പരമശിവന്‍റെ  സംരക്ഷകനായി കരുതപ്പെടുന്ന നന്ദിയും ഒരു പോറലുമില്ലാതെ ക്ഷേത്രത്തിന്‍റെ  പ്രവേശന ദ്വാരത്തിനുമുന്നിലുണ്ട്.......    കടപ്പാട് 

ഓം നമ ശിവായ ...

No comments:

Post a Comment