Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, May 10, 2020

പൂജയും വഴിപാടുമില്ലാത്ത അപൂർവ്വമായ ക്ഷേത്രം

പൂജയും വഴിപാടുമില്ലാത്ത അപൂർവ്വമായ ക്ഷേത്രം

 കണ്ണൂര്‍ ജില്ലയിലെ കിഴുന്നപ്പാറ എന്ന സ്ഥലത്ത് പ്രകൃതിദത്തമായ ഒരു ഗുഹയുണ്ട്. ഇവിടെ യോഗീശ്വരന്‍ ധ്യാനത്തിലിരിക്കുന്നു എന്നാണ് വിശ്വാസം. ജ്ഞാനിയും, ക്ഷമാശീലനും, ശാന്ത സ്വരൂപനുമായ ഒരു യോഗിയുടെ കഥ. കടലിന് അഭിമുഖമായിട്ടുള്ള ഈ ഗുഹയില്‍ കടല്‍ക്കാറ്റില്‍ പോലും അണയാതെ ഒരുതിരിയെങ്കിലും കത്തി നില്‍ക്കുമെന്നതാണ് ഇവിടത്തെ പ്രത്യേകതയാണ് .ക്ഷേത്രത്തില്‍ നിന്നും തികച്ചും വേറിട്ടു നില്‍ക്കുന്ന ഒരു ഭക്തി കേന്ദ്രം. ഇവിടെ പൂജയോ വഴിപാടുകളോ ആചാരങ്ങളോ ഇല്ല എന്നത് ഈ ആരാധനാ കേന്ദ്രത്തെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. എപ്പോഴും നിശബ്ദമായ അന്തരീക്ഷം. ഭണ്ഡാരങ്ങള്‍ക്കും, നേര്‍ച്ച പണത്തിനുമപ്പുറം ഗുരുവിന് സമര്‍പ്പിക്കേണ്ടത് നിറയൊഴിച്ച് കത്തുന്ന വിളക്കില്‍ ഒരു തിരി മാത്രം. ഇരുട്ടില്‍ വഴികാട്ടിയായി ഒരു തിരി വെളിച്ചം മാത്രം മതിയെന്ന യോഗീശ്വരന്റെ നിസ്വാര്‍ത്ഥത. ഇവിടം ഇത്തരത്തിലൊരു സാന്നിധ്യം കണ്ടെത്തിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പുലര്‍ക്കാലത്തായിരുന്നു. മുതലയുടെ പുറത്തു കയറി ഒരു ശുഭ്ര വസ്ത്രധാരിയായ അഞ്ചോ ആറോ അടി പൊക്കമുള്ള തേജസ്വിയായ ഒരാള്‍ കടലില്‍ നിന്നും കരയിലേക്ക് വരും. ആ സമയം അലയടിക്കുന്ന കടല്‍ ഒന്ന് ശാന്തമാവും. ഇതിന് സമീപം വേനല്‍ക്കാലത്ത് പോലും വറ്റാത്ത ഒരു കിണറുണ്ട്. ആ വെള്ളത്തില്‍ കുളിച്ച് ദേഹശുദ്ധി വരുത്തി ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിച്ച് ധ്യാനത്തിലിരിക്കും. ആ സമയങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ മുഴുവന്‍ വ്യത്യസ്തമായ ഒരു സുഗന്ധം വ്യാപിക്കും. ഈ അനുഭവം നേരിട്ടറിഞ്ഞ വ്യക്തികള്‍ പലരും യോഗീശ്വരനെ നേരില്‍ കണ്ടിട്ടുണ്ട്. ഈ രൂപം കണ്ടവരില്‍ പലരും പറയുന്നത് അദൃശ്യനായ ഒരു വ്യക്തി പതിവായി പുലര്‍ച്ചെ ഇവിടെയെത്തി ധ്യാനത്തിലിരിക്കാറുണ്ടെന്നാണ്. ഈശ്വര സാന്നിധ്യവും ചൈതന്യവുമുള്ള ഒരു വ്യക്തി. ധ്യാനംകൊണ്ട് ഇവിടം അനുഗ്രഹം ചൊരിയും.  ദൈവീക സാന്നിധ്യം ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് ദേവ പ്രശ്‌നത്തിലൂടെ യോഗീശ്വരന്റെ സാന്നിധ്യം അറിഞ്ഞത്. 1948-49 കാലഘട്ടത്തില്‍ വെറും ഗുഹ മാത്രമായിരുന്ന ഇവിടം ഇപ്പോള്‍ പതിനായിരത്തിലേറെ വിളക്കുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെയെത്തി വിലക്കുകള്‍ നേര്‍ച്ചയായി കൊടുക്കാനും പ്രാര്‍ത്ഥനയും ആരംഭിച്ചു. ഇവിടുത്തെ പ്രാര്‍ത്ഥനയ്ക്ക് ചിട്ടവട്ടങ്ങളോ പ്രത്യേക പ്രാര്‍ത്ഥനാ രീതികളോ ഇല്ല. വിളക്കുമായി വരുന്നവര്‍ക്ക് തന്നെ അത് കത്തിച്ച് യോഗീശ്വരന് സമര്‍പ്പിക്കാം. പൂജാരിയുടെ സാന്നിധ്യം പോലും യോഗിക്ക് അപ്രീതിയുണ്ടാക്കും. മാത്രമല്ല നേര്‍ച്ചയായി പണമിട്ടാല്‍ പ്രാര്‍ത്ഥിക്കുന്നത് വിപരീതമാകും. ഏതെങ്കിലും തരത്തിലുള്ള മന്ത്രങ്ങള്‍ ഉരുവിടുന്നത് മഹാധ്യാനത്തിന് തടസ്സം സൃഷ്ടിക്കും. കമ്മിറ്റിയോ സംഘാടക സമിതിയോ ഇല്ല. ഉത്സവങ്ങളോ ആഘോഷ പരിപാടികളോ ഇല്ല. ധ്യാനത്തിലിരിക്കുന്ന യോഗിക്ക് ആവശ്യം ശാന്തമായ അന്തരീക്ഷമാണ്. വിചനമായ ഈ പ്രദേശത്ത് ആയിരക്കണക്കിന് വിളക്കുകള്‍ ഉണ്ട്. എന്നാല്‍ ഇവയൊന്നും നോക്കാന്‍ ആളില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല. മോഷ്ടിക്കാന്‍ ശ്രമിക്കുന്ന പലര്‍ക്കും ദുരനുഭവങ്ങളാണുണ്ടായത്. നാട്ടിലെ പലര്‍ക്കും ജാതി-മത ഭേദമന്യേ യോഗീശ്വരനെ വിശ്വാസമാണ്. പ്രതിഷ്ഠയും അനുഷ്ഠാനങ്ങളും ഇല്ലാത്ത ഇവിടം നൂറു കണക്കിന് ആളുകള്‍ പ്രാര്‍ത്ഥിക്കാനെത്താറുണ്ട്.   ...

കടപ്പാട്

No comments:

Post a Comment