[വിജയവും, പിനാകവും..
മഹാശിവപുരാണത്തിലെ രുദ്രസംഹിത-യുദ്ധഖണ്ഡത്തിൽ ശംഖചൂഡൻ എന്ന അസുരനെ വധിക്കുന്ന സന്ദർഭത്തിൽ പറയുന്നു. ശിവന്റെ ത്രിശൂലത്തിന്റെ നാമം "വിജയം" എന്നത്രേ. വിജയമെന്ന ത്രിശൂലധാരിയായ ശിവന് അതിനാൽ വിജയൻ എന്നും നാമമുണ്ട്. ത്രിശൂലം എന്നത് ത്രിഗുണങ്ങളായ സത്വ, രജോ, തമോ ഗുണങ്ങളുടെ പ്രതീകമാണ്.
കൂടാതെ ഭഗവാന്റെ മറ്റൊരു ആയുധമാണ് പിനാകം എന്ന വില്ല്. ത്രിശൂലത്തിൽ നിന്നാണ് പിനാകമുണ്ടായതെന്ന് മഹാഭാരതത്തിൽ സൂചിപ്പിക്കുന്നു. നാഗരാജാവായ വാസുകിയാണ് ഉഗ്രവിഷം ചീറ്റുന്ന ഈ വില്ലിന്റെ ഞാണായി വർത്തിക്കുന്നത്.
പ്രഥമ ധനുസ്സായ പിനാകത്തിൽ നിന്നും നിരവധി ശ്രേഷ്ഠ ധനുസ്സുകൾ ഉദ്ഭവിച്ചു. അവയിൽ ത്ര്യംബകം, കോദണ്ഡം, കാളപൃഷ്ടം എന്നീ വില്ലുകൾ ശിവഭഗവാൻ തന്റെ ഭക്തൻ ഭാർഗ്ഗവരാമനു നൽകി.പരശുരാമൻ പിന്നീടു ത്ര്യംബകം മിഥിലാനരേശൻ ജനകനും, കോദണ്ഡം ശ്രീരാമനും, കാളപൃഷ്ടം തന്റെ ശിഷ്യനായ കർണ്ണനും സമ്മാനിച്ചു.
No comments:
Post a Comment