Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, November 9, 2019

ലോകത്തിലെ ഏറ്റവും വലിയ കരിങ്കല്ലിൽ തീർത്ത ക്ഷേത്രം*

*•]••´º´•»  karikkottamma -09-11-2019  «•´º´••[•*

*ലോകത്തിലെ ഏറ്റവും വലിയ കരിങ്കല്ലിൽ തീർത്ത ക്ഷേത്രം*
━━━━━━━━━━━━━━━━
തമിഴ്‌നാടിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഇടമാണ് തഞ്ചാവൂര്‍. അവിടെയാണ് ബിഗ് ടെമ്പിള്‍ എന്നറിയപ്പെടുന്ന തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം സ്ഥിതിചെയ്ന്നത്.
━━━━━━━━━━━━━━━━
ഒട്ടേറെ പ്രത്യേകതകള്‍ ഉള്ളതുപോലെ ധാരാളം പേരുകളും ഈ ക്ഷേത്രത്തിനുണ്ട്. ദക്ഷിണ മേരു എന്നും തിരുവുടയാര്‍ കോവില്‍ എന്നും പെരിയ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു.
━━━━━━━━━━━━━━━━
ആറു വര്‍ഷവും 275 ദിവസവും കൊണ്ടി നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ബിഗ് ടെമ്പിള്‍ എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായാണ് ബൃഹദീശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ഒപ്പം കരിങ്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രവും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയിലാണ് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  66മീറ്റര്‍ ഉയരമുള്ള ഗോപുരത്തിനു മുകളില്‍ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്.
━━━━━━━━━━━━━━━━
81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ നിലത്ത് വീഴില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഉച്ച സമയത്തുള്ള നിഴലാണ് താഴെ വീഴാത്തത്. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച് നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല എന്നാണ് വിശ്വാസം .
━━━━━━━━━━━━━━━━
ചോല വാസ്തുവിദ്യയുടെ എല്ലാത്തരം അടയാളങ്ങളും ഇവിടെ കാണാന്‍ സാധിക്കും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭരതനാട്യത്തിലെ 108 കരണങ്ങളില്‍ 81 എണ്ണത്തിന്റെയും ശില്പാവിഷ്‌കാരം. നാട്യശാസ്ത്രത്തില്‍ ഭരതമുനി വിവരിച്ചിരിക്കുന്ന കരണങ്ങളാണ് ഇവിടെ ശില്പരൂപത്തില്‍ കൊത്തിയിരിക്കുന്നത്.
━━━━━━━━━━━━━━━━
ബൃഹദീശ്വര ക്ഷേത്രത്തിന്റെ യഥാര്‍ഥ പേര് രാജരാജേശ്വര്‍ എന്നാണത്രെ. വലിയ ദൈവം എന്ന അര്‍ഥത്തില്‍ മറാഠികളാണ് ഈ ക്ഷേത്രത്തിന് ബൃഹദീശ്വര ക്ഷേത്രം എന്ന പേരു നല്കുന്നത്.
━━━━━━━━━━━━━━━━
ബൃഹദീശ്വര ക്ഷേത്രത്തിന്റെ മുഴുവന്‍ ഭാഗങ്ങളും കരിങ്കല്ല് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദദേശം 130,000 ടണ്‍ കരിങ്കല്ല് മാത്രം വേണ്ടി വന്നുവത്രെ ഇവിടുത്തെ പ്രധാന ക്ഷേത്രത്തിന്റെ നിര്‍മ്മിതിക്ക്.
━━━━━━━━━━━━━━━━
പ്രധാന പ്രതിഷ്ഠയായ ശിവനെ ഇവിടെ ലിംഗരൂപത്തില്‍ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒറ്റക്കല്ലിലുള്ള ശിവലിംഗത്തിന് 8.7 മീറ്റര്‍ ഉയരമുണ്ട്.
━━━━━━━━━━━━━━━━
ഇവിടുത്തെ ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച നന്ദി മഹാനന്ദി എന്നാണ് അറിയപ്പെടുന്നത്. 12 അടി ഉയരവും 20 അടി നീളവും ഇതിനുണ്ട്. ഏകദേശം 25 ടണ്ണോളം ഭാരവും ഇതിനുണ്ട്.
━━━━━━━━━━━━━━━━
ബൃഹദീശ്വര ക്ഷേത്രത്തില്‍ നിന്നും തഞ്ചാവൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം ഭൂഗര്‍ഭ വഴികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. രാജരാജചോളന്റെ കൊട്ടാരത്തിലേക്കും മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും ഇത്തരം വഴികള്‍ ഉണ്ട്. എന്നാല്‍ അവയില്‍ മിക്കവയും ഇന്ന് അടച്ചിട്ടിരിക്കുകയാണ്. ഭൂഗര്‍ഭ പാതയില്‍ വഴി തെറ്റിയാല്‍ അപകടമാണെന്നതാണ് ഇതിനു കാരണം.
━━━━━━━━━━━━━━━━
മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയത്. ഈ സമയങ്ങളില്‍ മികച്ച കാലാവസ്ഥയായിരിക്കും. അതിനാല്‍ മറ്റു മാസങ്ങളെ അപേക്ഷിച്ച് സ്ഥലങ്ങള്‍ കൂടുതല്‍ കാണാനും സാധിക്കും.

★━━━━━━━━  karikkottamma -09-11-2019  ━━━━━━━━━★

No comments:

Post a Comment