Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, February 17, 2020

ഭോഗർ

*ഭോഗർ.*

B C 550 നും 300 നും ഇടയിൽ ജീവിച്ചിരുന്ന സിദ്ധനാണ് ഭോഗർ. തന്റെ ഭോഗർ 7000 എന്ന ഗ്രന്ഥത്തിൽ അദ്ദേഹം തന്റെ ജീവിതകഥ പറയുന്നുണ്ട്.

ഭോഗനാഥർ നാഥ് സമ്പ്രദായത്തിൽ അല്ലെങ്കിൽ വിശുദ്ധ ഋഷിമാരുടെ കൂട്ടത്തിൽ പെടുന്നു.  ശിവനാഥ്, കലാംഗിനാഥ്, മച്ചിന്ദ്ര നാഥ് തുടങ്ങിയ നിരവധി നാഥ സിദ്ധന്മാർ ഉണ്ടായിരുന്നു. അവരുടെ പേരുകൾ നാഥിൽ അവസാനിക്കുന്നു.  പ്രസിദ്ധരായ 18-സിദ്ധന്മാരിൽ ഒരാളാണ് ബൊഗാനാഥർ.  കാലാംഗി നാഥിന്റെ നേരിട്ടുള്ള ശിഷ്യനാണ് ബൊഗാനാഥർ.  കാലംഗി നാഥ് തിരുമൂലരുടെ നേ

രിട്ടുള്ള ശിഷ്യൻ കൂടിയാണ്. കലാംഗി നാഥ് ദക്ഷിണേന്ത്യയിലെ കാഞ്ച മാലയുമായി അടുത്ത  ബന്ധം പുലർത്തിയിരുന്നു. കാലംഗിനാഥരാണ് യോഗയും വർമ്മ കല (അക്യൂപഞ്ചർ) ചൈനയിൽ പ്രചരിപിച്ചത്.

ഏകദേശം 5000 കൊല്ലത്തോളം കാലംഗിനാഥർ ജീവിച്ചിരുന്നു. തന്റെ സമാധി തീരുമാനിച്ച അദ്ദേഹം തന്റെ പ്രവർത്തനം തുടരാനായി  ഭോഗരോട് ചൈനയിൽ എത്താൻ ആവശ്യപ്പെട്ടു. ഭോഗർ ശ്രീലങ്ക ( പുരാതന താമ്രപർണി ) വഴി ചൈനയിലേക്ക് കുടിയേറുകയും അവിടെ താമസിക്കുകയും ചെയ്തു. പക്ഷേ ചൈനയിലെത്തിയ ഭോഗരെ അംഗീകരിക്കാൻ അവർ തയ്യാറായില്ല. കാരണം  അദ്ദേഹത്തിന്റെ നിറവും ചൈനീസ് ഭാഷയിലെ പരിമിതികളുമായിരുന്നു.

ഇത് മറികടക്കാൻ ഭോഗർ കണ്ടെത്തിയ വഴി തന്റെ ആത്മാവിനെ മരിച്ച ഒരു ചൈനക്കാരന്റെ  ഭൗതിക ശരീരത്തിലേക്ക് മാറ്റുക എന്നതായിരുന്നു.  തുടർന്ന് അദ്ദേഹം അവിടെ ഭോയാങ്ങ് എന്ന പേരിൽ അറിയപ്പെട്ടു.

പുതുതായി സ്വീകരിച്ച ചൈനീസ് ശരീരത്തിൽ നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നു. ഭോഗർക്ക് ഈ അസുഖങ്ങളെയൊക്കെ ഭേദമാക്കേണ്ടി വന്നു. ഇതിനായി അദ്ദേഹം നിരവധി പച്ചമരുന്നുകൾ ഉപയോഗിച്ചു. ഇവ പിൽക്കാലത്ത് സിദ്ധ മരുന്നുകൾ എന്ന പേരിൽ അറിയപ്പെട്ടു. ഈ ശരീരത്തെ സുദൃഢമാക്കാനായി ഭോഗർ കായ കല്പ ചികിത്സ നടത്തി. ( കായം എന്നാൽ ഭൗതിക ശരീരം - കല്ലം എന്നാൽ സുദൃഢമാക്കുക എന്ന് )

പിൽക്കാലത്ത് ഭോഗർ തന്റെ പേര് ഭോ -യാങ് ലാവോത്സു എന്നാക്കി മാറ്റി. പിൽക്കാലത്ത് ലോക പ്രശസ്തമായ താവോയിസം എന്ന തത്വചിന്തയുടെ സ്ഥാപകൻ ഭോഗരാണ്. ഏകദേശം 200 വർഷം തന്റെ തത്വശാസ്ത്രം ചൈനയിൽ പ്രചരിപ്പിച്ച ഭോഗർ ചൈനക്കാരനായ പുലിപ്പാണിയെ ( പുലിപ്പാണി സിദ്ധർ )തന്റെ ശിഷ്യനാക്കി

ഒരിക്കൽ പളനിയിൽ മഴയില്ലാതിരിക്കുകയും പ്രസിദ്ധമായ താമ്ര -പർണ്ണി ( ചെമ്പിനാൽ സമ്പന്നയായവൾ ) നദി വറ്റിവരളുകയും ചെയ്തു. പഴനി മുഴുവൻ വരൾച്ചയിൽ ബുദ്ധിമുട്ടി. ഭോഗരെ പഴനിയിലേക്ക് കൊണ്ടു വന്നാൽ ഇതിനൊരു പരിഹാരം ആകുമെന്ന് മനസ്സിലാക്കിയ ജനങ്ങൾ അതിനായി യാഗം തുടങ്ങി. യാഗത്തിന്റെ ശക്തിയാൽ ഭോഗർ തിരിച്ച് പളനിയിലെത്തി.

ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ "പളനി" എന്ന സ്ഥലത്ത് വച്ച്  അദ്ദേഹം  ഒൻപത്  ദിവ്യൗഷധസസ്യങ്ങൾ (നവ പാഷാണം ) കൊണ്ട്  ദണ്ഡായുധപാണിയുടെ വിഗ്രഹം  നിർമ്മിക്കുകയും ആ വിഗ്രഹം പളനിമലയിൽ സ്ഥാപിക്കുകയും ചെയ്തു.  മുരുകന്റെ അനുഗ്രഹം സ്വീകരിക്കുന്നതിനായി പ്രതിവർഷം  ആയിരക്കണക്കിന് തീർഥാടകർ  പളനി സന്ദർശിക്കാറുണ്ട്.  ഇവിടെ പാൽ, പഞ്ചാമൃതം എന്നിവ ഇവിടെ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നുണ്ട്. ഇങ്ങിനെ നവ പാഷാണ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന പാലും പഞ്ചാമൃതവും ഔഷധമായി മാറുന്നു

ആളുകൾ ഇത് പ്രസാദമായി സ്വീകരിക്കുമ്പോൾ അത് അവർക്ക്  രോഗശാന്തി ഫലമുണ്ടാക്കും.  (ഹോമിയോപ്പതി-മരുന്ന് പോലെ).  ആയിരക്കണക്കിന് ആളുകൾ അഞ്ജലി അർപ്പിക്കുന്ന ഈ പളനി ആണ്ടവർ ക്ഷേത്രത്തിന് അടുത്തായി ബോഗറിനായി തീർത്തിരിക്കുന്ന ഒരു ആരാധനാലയവുമുണ്ട്.

ദക്ഷിണേന്ത്യയിലെ പളനിയിൽ മുരുഗ ക്ഷേത്രം സ്ഥാപിച്ച ഭോഗർ ഒരു യന്ത്രം അവിടെ സ്ഥാപിച്ചു  .  സത്യ, ത്രേത, ദ്വാപര, കലി  എന്നീ നാല് യുഗങ്ങളെ ഈ ചക്രവുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നാണ് വിശ്വാസം' .ഇതിന് സമാനമായ ഒരു യന്ത്രം ഭോഗർ  ശ്രീലങ്കയിലെ കതിർകാമിലും സ്ഥാപിച്ചിട്ടുണ്ട്.ഇത്  ശ്രീലങ്കയുമായുന്നു ഭോഗറിന്റെ ബന്ധം സ്ഥിരീകരിക്കുന്നു.  മുരുകന്റെ ഏഴാമത്തെ പ്രധാന ആരാധനാലയമായ  കതിർ കാമിലെ മുരുഗനെ  കുമാരസ്വാമി എന്നാണ് വിളിക്കുന്നത്.  (കുമാരസ്വാമി എന്നാൽ നിത്യനായ യുവാവായ മുരുകൻ എന്നാണ്).  മുരുകനായി  സമർപ്പിച്ചിരിക്കുന്ന മറ്റ് ആറ് ആരാധനാലയങ്ങൾ ദക്ഷിണേന്ത്യയിലാണ്.  തിരുത്തനി, സ്വാമിമലൈ, അഴഗർമലൈ, തിരുപ്രംകുണ്ട്രം, പളനി, തിരുച്ചന്തൂർ എന്നിവയാണവ .

ഭോഗർ നിർവികൽപ സമാധിയിലേക്ക് പോയതിനുശേഷം അദ്ദേഹത്തിന്റെ ശിഷ്യൻ പുലിപാനി സിദ്ധർ മുരുകൻ പൂജയുടെ ജോലി ഏറ്റെടുത്തു  . പളനി കുന്നിലെ പളനി മുരുകൻ ക്ഷേത്രത്തിനകത്താണ് ബോഗർ സമാധി.  മുരുകന്റ നവപാഷാണ വിഗ്രഹത്തിന്റെ കീഴിൽ  ഭോഗർ തന്നെ തന്റെ സമാധി നിർമിച്ച് അവിടെ നിർവികൽപ സമാധിയിലേക്ക് പോയി.  അദ്ദേഹത്തിന്റെ സമാധിയിലേക്കുള്ള പ്രവേശനം ഒരു ഗുഹ പോലെയാണ്. ഇന്ന് അദ്ദേഹത്തിനായുള്ള പൂജകൾ നടത്തുന്നത് ഈ ഗുഹയുടെ കവാടത്തിലാണ്.

No comments:

Post a Comment