മരണത്തെ തോല്പിച്ച
മാർക്കണ്ഡേയൻ
==========================
*മരണദേവനായ യമനെപ്പോലും അടിയറവു പറയിച്ച മാർക്കണ്ഡേയൻ എന്ന മുനിയെക്കുറിച്ചു കേട്ടിട്ടുണ്ടോ കൂട്ടുകാർ ? | അദ്ദേഹത്തിന്റെ ജനനവുമായി ബന്ധപ്പെട്ട രസകരമായ ഒരു കഥ കേട്ടോളു . . .*
*വലിയ ശിവഭക്തനായിരുന്നു മൃകണ്ഡു എന്ന മുനി . പക്ഷേ , അദ്ദേഹം ദുഃഖിതനായിരുന്നു . കാരണം അദ്ദേഹത്തിന് കുഞ്ഞുങ്ങളില്ലായിരുന്നു . തന്റെ ദുഃഖത്തിനൊരു പരിഹാരത്തിനായി മൃകണ്ഡു വളരെക്കാലം ശിവനെ തപസ്സു ചെയ്തു . ഒടുവിൽ മൃകണ്ഡുവിനു മുന്നിൽ ശിവൻ പ്രത്യക്ഷനായിട്ടും ചോദിച്ചു " മൃകണ്ഡു , നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു . നിനക്ക് പതിനാറാമത്തെ വയസ്സിൽ മരിച്ചുപോവുന്ന ഉത്തമനും ബുദ്ധിശാലിയും ഭക്തനുമായ പുത്രനെയാണോ ദീർഘായുസ്സുള്ളവനും മഠയനും കൊള്ളരുതാത്തവനുമായ പുത്രനെയാണോ വേണ്ടത്? മടിക്കാതെ പറഞ്ഞാളൂ .
*ഭഗവാന്റെ വാക്കു കേട്ട് ഒട്ടും സംശയിക്കാതെ മൃകണ്ഡു ഉത്തമനായ ഒരു പുത്രനെയാണ് ആവശ്യപ്പെട്ടത് . അവനാണ് മാർക്കണ്ഡയൻ!*
*ബാല്യത്തിൽത്തന്നെ വേദങ്ങളും ശാസ്ത്രങ്ങളും മാർക്കണ്ഡേയൻ മനഃപാഠമാക്കി . വളരെ സമർഥനായ അവൻ പതിനാറാംവയസ്സിൽ മരണപ്പെടുമല്ലോ എന്നോർത്ത് അച്ഛനമ്മമാർക്ക് എന്നും സങ്കടമായിരുന്നു.
*ഒരിക്കൽ അവർ ഈ കാര്യങ്ങളെല്ലാം മാർക്കണ്ഡയനോട് പറയുകതന്നെ ചെയ്തു എന്നൽ മാർക്കണ്ഡേയൻ മരണത്തെ ഒട്ടും ഭയപ്പെട്ടില്ല . അന്നുമുതൽ അവൻ തന്റെ ഇഷ്ടദേവനായ ശിവഭഗവാനെ തപസ്സു ചെയ്യാൻ തുടങ്ങി .
*അങ്ങനെ മാർക്കണ്ഡേയന്റെ മരണദിവസമെത്തി . അപ്പോഴും അവൻ തപസ്സിൽത്തന്നെ മുഴുകിയിരുന്നു . അതുകൊണ്ട് യമകിങ്കരന്മാർക്ക് മാർക്കണ്ഡേയന്റെ അടുത്തേക്ക് ചെല്ലാനായതേയില്ല .
*ഒടുവിൽ മാർക്കണ്ഡേയനെ കൊണ്ടുപോകാൻ സാക്ഷാൽ യമദേവൻ തന്നെയെത്തി . അപ്പോൾ മാർക്കണ്ഡേയൻ എന്തു ചെയ്തതെന്നോ ? " എന്നെ രക്ഷിക്കണേ ' എന്നപേക്ഷിച്ചുകൊണ്ട് ശിവലിംഗത്തെ കെട്ടിപ്പിടിച്ചങ്ങു കിടന്നു . യമദേവന് ഇതുകൊണ്ടാന്നും ഒരു കുലുക്കവുമുണ്ടായില്ല . വിഗ്രഹത്തെയും മാർക്കണ്ഡയനെയും ലക്ഷ്യമാക്കി യമൻ തന്റെ കയറെറിഞ്ഞു .
*അദ്ഭുതം ! അതോടെ വിഗ്രഹം രണ്ടായി പിളർന്ന് അതിൽ നിന്നും സാക്ഷാൽ ശിവഭഗവാൻതന്നെ ഇറങ്ങിവന്നു . കുപിതനായ ശിവൻ യമനെ വധിച്ചു . തന്റെ ഭക്തനായ മാർക്കണ്ഡയനെ അനുഗ്രഹിക്കുകയും ചെയ്തു .
*ശിവഭഗവാന്റെ അനുഗ്രഹത്താൽ മാർക്കണ്ഡേയൻ പിന്നെയും പത്തു കോടി വർഷക്കാലം സന്തോഷമായി ഭൂമിയിൽ ജീവിച്ചു .*
ഓം നമഃ ശിവായ ശംഭോ മഹാ ദേവാ........
നമ്മുടെ ഈ പേജിലെ പോസ്റ്റുകൾ തുടന്നും കാണുവാനായി പേജ് LIKE& FOLLOW ചെയ്യൂ...
നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ കൂടി ചെയ്യൂ...... ഓം നമഃശിവായ...
https://m.facebook.com/kundayamsreemahadevartemple/
//കുപിതനായ ശിവൻ യമനെ വധിച്ചു . തന്റെ ഭക്തനായ മാർക്കണ്ഡയനെ അനുഗ്രഹിക്കുകയും ചെയ്തു .// കാലനില്ലാത്ത കാലം എന്ന ഒരു പദ്യം കുറെ വർഷങ്ങൾക്ക് മുമ്പ് വായിച്ചതായി ഓർക്കുന്നു. വയസ്സായി വയസ്സായി
ReplyDeleteതവളപോലെ ആയി എന്നുമൊക്കെ കവിത .