Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, September 3, 2020

മഹാ മൃത്യുഞ്ജയപുഷ്പാഞ്ജലി

🌸മഹാ മൃത്യുഞ്ജയപുഷ്പാഞ്ജലി 🌸

🌷പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയില്‍ നിന്നുമാണ്  ലോകമറിഞ്ഞത്  ലോകത്തിൽ മൃത്യുഞ്ജയ മന്ത്രം അറിഞ്ഞിരുന്ന ഒരേ ഒരു വ്യക്തിയായിരുന്നു ഋഷി മാർക്കണ്ഡേയൻ. ഒരിക്കൽ ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇപ്രകാരമാണ് രഹസ്യമായിരുന്ന മന്ത്രം ലോകമറിഞ്ഞത്.

🌷ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർധനം
ഉർവാരുകമിവ ബന്ധനാന്
മൃത്യോർമുക്ഷീയ മാമൃതാത്🌷

മത്തങ്ങയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, (നിഷ്പ്രയാസം എന്നർത്ഥം. ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു.) ജന്മ കർമ്മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.
അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു പോകുന്നുവല്ലോ. മനുഷ്യനും മുക്തിയിലെക്കുള്ള ഒരു മാര്‍ഗ്ഗമായി ഇതിനെ കാണാവുന്നതാണ്.

ഈ മന്ത്രം ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു. ആയതിനാല്‍ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു. രോഗ ശമനത്തിനും ആയുര്‍ദോഷ പരിഹാരത്തിനും ഉത്തമമാണ്.
ഗ്രഹപ്പിഴാ കാലങ്ങളില്‍ ജന്മ നക്ഷത്രം തോറും മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുന്നത് സര്‍വൈശ്വര്യപ്രദായകവും ദീര്‍ഘായുര്‍പ്രദവും രോഗ ദുരിതാദികള്‍ ഉള്ളവര്‍ നടത്തുന്നത് ആരോഗ്യ ദായകവും ആകുന്നു.

രോഗ ശമനത്തിനും, ആയുരാരോഗ്യ സൗഖ്യത്തിനും വളരെ ഫലപ്രദമായ വഴിപാടാണ് മൃത്യുഞ്ജയ പുഷ്പാഞ്ജലി. ദശാസന്ധികളിലും, രോഗദുരിതാദികള്‍ വരുമ്പോഴും, ഗ്രഹപ്പിഴാകാലങ്ങളിലും ശിവപ്രീതികരമായ മൃത്യുഞ്ജയ പുഷ്പാഞ്ജലി പേരും നാളും പറഞ്ഞ് പക്കപ്പിറന്നാള്‍ തോറും നടത്തുന്നത് വളരെ ഗുണകരമാണ്.

LIKE &FOLLOW  page id :- https://m.facebook.com/kundayamsreemahadevartemple/

1 comment:

  1. ഈ മന്ത്രം അതിശക്തമാണ്.

    ReplyDelete