🕉️കാവടി ഐതിഹ്യം🕉️
🔔🔔🔔🔔🔔🔔🔔🔔
ഒരിക്കൽ മഹാമുനിയായ അഗസ്ത്യമുനിക്ക് മഹാദേവനെ ദർശിക്കാൻ ആഗ്രഹം തോന്നി...
അങ്ങനെ അദ്ദേഹം കൈലാസത്തിലെത്തി ശിവഭഗവാനെ തൊഴുത് പൂജയും നടത്തി...
തിരികെ പോകാൻ നേരം കൈലാസത്തിൽ നിന്നും രണ്ട് പർവ്വതങ്ങൾ കൂടെ കൊണ്ട് പോകണമെന്ന് ആഗ്രഹിച്ചു...
ശിവഭഗവാൻന്റെ അനുഗ്രഹത്തോടെ,
ഹിഡുംബൻ എന്ന രാക്ഷസന്റെ സഹായത്താൽ രണ്ട് പർവ്വതങ്ങളും തോളിൽ എടുത്ത് മുനി യാത്രയായി...
അങ്ങനെ നടന്നു വരുമ്പോൾ പഴനിക്കടുത്തുവച്ച് ഹിഡുംബൻ ക്ഷീണിച്ചവശനായി...
അദ്ദേഹം ആ മലകൾ താഴെ ഇറക്കി വച്ച് വിശ്രമിച്ചു...
ക്ഷീണം മാറി വീണ്ടും മലകൾ എടുത്തു വക്കാൻ ശ്രമിച്ചപ്പോൾ അവ അനങ്ങിയില്ല...
എത്ര ശ്രമിച്ചിട്ടും ഹിഡുംബനു അതു സാധിച്ചില്ല...
അത്ഭുതപ്പെട്ട് ചുറ്റും നോക്കിയ ഹിഡുംബൻ കണ്ടത് ഒരു മലയിൽ വടിയും പിടിച്ച് നിൽക്കുന്ന ഒരു ബാലനെയാണ്...
ആ മല ശിവഗിരിയാണെന്നും, അത് തൻറെതാണെന്നും ഹിഡുംബനോട് ആ ബാലൻ വാദിച്ചു...
എന്നാൽ ഹിഡുംബൻ സമ്മതിച്ചില്ല...
അവർ തമ്മിൽ യുദ്ധമായി...
ഒടുവിൽ ബാലൻ ഹിഡുംബനെ വധിച്ചു...
ഇതോടെ ബാലൻ മുരുകനാണെന്ന് മനസ്സിലായ അഗസ്ത്യമുനി,
അദ്ദേഹത്തെ സ്തുതിച്ച് പ്രാർത്ഥിച്ചു...
അഗസ്ത്യമുനിയുടെ അപേക്ഷപ്രകാരം മുരുകൻ ഹിഡുംബനെ ജീവിപ്പിച്ചു...
പുനർജ്ജീവിച്ച ഹിഡുംബൻ താൻ മലകൾ കൊണ്ടുവന്ന പോലെ,
പൂജാദ്രവ്യങ്ങൾ കാവടിയിൽ കെട്ടിക്കൊണ്ട് വരുന്ന ഭക്തരെ അനുഗ്രഹിക്കണമെന്നും ഒപ്പം തന്നെ ദ്വാരപാലകൻ ആക്കണമെന്നും ശ്രീമുരുകനോട് അപേക്ഷിച്ചു...
കാവടി മഹോത്സവത്തിന്റെ ഭാഗമായി ചില സുബ്രമണ്യക്ഷേത്രങ്ങളിൽ ഹിഡുംബൻ പൂജ എന്നൊരു പൂജയുമുണ്ട്...
"ഓം മുരുകാ...
ഹര ഹരോ ഹര ഹര..."
No comments:
Post a Comment