Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, December 15, 2019

ശിവഭഗവാന്റെ പെൺമക്കൾ

തത്തമംഗലം ശ്രീ മഹാദേവ ക്ഷേത്രം
തലവൂര്‍
ഓം നമഃ ശിവായ


*ശിവഭഗവാന്റെ പെൺമക്കൾ..

ശിവന് മൂന്നാണ്‍മക്കളാണെന്നതാണ് എല്ലാവര്‍ക്കുമറിയാവുന്ന ഒന്ന്. ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍ എന്നിവര്‍. എന്നാല്‍ ശിവന് മൂന്ന് പെണ്‍മക്കളുമുണ്ടായിരുന്നുവെന്നറിയുമോ.

അശോകസുന്ദരി, ജ്യോതി, മാനസ( വാസുകി ) എന്നായിരുന്നു ശിവന്റെ പെണ്‍മക്കളുടെ പേര്. ശിവപുരാണത്തില്‍ ശിവന്റെ പെണ്‍മക്കളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ട്.

ആങ്ങളമാര്‍ക്കൊപ്പം പ്രശസ്തരല്ലെങ്കിലും ഇവരെയും പല സ്ഥലങ്ങളിലും ആരാധിയ്ക്കുന്നുണ്ട്. ഇവരെക്കുറിച്ചു കൂടുതലറിയൂ,

അശോകസുന്ദരി.

പുരാണപ്രകാരംപ്രകാരം അശോകസുന്ദരിയെ പാര്‍വ്വതി തന്റെ ഏകാന്തത മാറാന്‍ സൃഷ്ടിയ്ക്കുകയായിരുന്നു. ഏകാന്തത മൂലമുള്ള തന്റെ ശോകമറ്റാന്‍ സൃഷ്ടിച്ചതു കൊണ്ടാണ് അശാകസുന്ദരിയ്ക്ക് ആ പേര്‍ ലഭിച്ചത്.ഗുജറാത്തിലെ പല ഭാഗങ്ങളിലും അശോകസുന്ദരിയെ ആരാധിയ്ക്കുന്നുണ്ട്. ഗണപതിയുടെ ശിരസ് ശിവന്‍ അറുത്തപ്പോള്‍ അശോകസുന്ദരി ഒരു ഉപ്പുചാക്കിലൊളിച്ചു. ഉപ്പുമായി ബന്ധപ്പെടുത്തിയാണ് അശോകസുന്ദരി പിന്നീടറിയപ്പെട്ടത്. അതായത് ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത രുചി. നഹുഷന്റെ ഭാര്യയാണ് അശോകസുന്ദരി.

ജ്യോതി...

''ജ്യോതി''യെന്നാല്‍ പ്രകാശമെന്നര്‍ത്ഥം വരുന്ന പുത്രിയുടെ ജനനത്തെക്കുറിച്ചു രണ്ടു വിശ്വാസങ്ങളുണ്ട് . ഒരു വിശ്വാസപ്രകാരം ശിവഭഗവാന്റെ ചൈതന്യത്തില്‍ നിന്നുടലെടുത്തതാണെന്നാണ് .
രണ്ടാം വിശ്വാസമനുസരിച്ച് പാര്‍വ്വതീദേവിയുടെ നെറ്റിയില്‍ നിന്നുണ്ടായ ഒരു സ്ഫുലിംഗത്തില്‍ നിന്നാണ് ജ്യോതിയുടെ ജനനമെന്നു പറയുന്നു. ജ്വാലാമുഖിയെന്ന പേരില്‍ തമിഴ്‌നാട്ടിലെ പല ക്ഷേത്രങ്ങളിലും ജ്യോതിയെ ആരാധിയ്ക്കുന്നുണ്ട്.

മാനസ..

മാനസ അഥവാ വാസുകി സര്‍പ്പമാണ്. സര്‍പ്പവിഷം തീണ്ടിയാല്‍ ഇതില്‍ നിന്നും മോചനം നല്‍കുന്ന ദൈവമാണെന്നാണ് ബംഗാളി കഥകളില്‍. സര്‍പ്പമാതാവായ കദ്രുവുണ്ടാക്കിയ ഒരു ശില്‍പത്തില്‍ ശിവബീജം സ്പര്‍ശിച്ചതാണ് മാനസയുടെ ജനനത്തിന് കാരണമായതായി പറയുന്നത്.ചിക്കന്‍ പോക്‌സ്, സര്‍പ്പദംശനം തുടങ്ങിയവയില്‍ നിന്നും മോചനം നേടാന്‍ മാനസയെ ആരാധിച്ചു വരുന്നു. ബംഗാളിലാണ് പ്രധാനമായും മാനസയെ ആരാധിയ്ക്കുന്നത്.

ഹരിദ്വാര്‍ നഗരത്തില്‍ നിന്നും 3 കിലോമീറ്റര്‍ ദൂരമുണ്ട് മാനസ ദേവി ക്ഷേത്രത്തിലേക്ക്.
സര്‍പ്പരാജാവായ വാസുകിയുടെ പത്‌നിയാണ് മാനസാദേവി. രണ്ട് പ്രധാന വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഒന്നിന് അഞ്ച് കരങ്ങളും മൂന്ന് വായുമുണ്ട്. മറ്റേതാകട്ടെ എട്ട് കൈകളോട് കൂടിയ നിലയിലാണ്.
കടപ്പാട് ;
ശംഭോമഹാദേവ ശിവശംഭോ
നമഃശിവായ

No comments:

Post a Comment