Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, December 15, 2019

കണ്ണപ്പന്റെ ഭക്തി ..

കണ്ണപ്പന്റെ ഭക്തി ..👇🕉🔯☘☘🦚🦚🦚🌴🌴🐍🐍...

സാധാരണ ചില ക്ഷേത്രങ്ങളിൽ കാണാൻ കഴിയുന്ന കാഴ്ചആണ് ...
ആചാരപ്രകാരമുള്ള വിലകൂടിയ വഴിപാട് നടത്തുന്ന ഭക്തരും ...ഭക്തി മാത്രം കൈമുതലാക്കിയ സാധാരണ ഭക്തരും ..ഇതിൽ ആരുടെ ഭക്തിയിൽ ആകും ഭഗവൻ കനിയുക ??? അതിനു ഉദാഹരണമാണ്‌ കണ്ണപ്പന്റെ ഭക്തിയുടെ കഥ ...ആത്മാർത്ഥമായ ഭക്തിയിൽ വലുതായി ഒരു പൂജയും ഇല്ലെന്നു തെളിയിച്ച ഒരു കഥ ....

ഒരിക്കൽ ഒരു കാട്ടിൽ തിണ്ണപ്പൻ എന്ന് പേരായ ഒരു മലവേടൻ താമസിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം അവിടെയുള്ള ഒരു ശിവക്ഷേത്രം കാണുവാൻ ഇടയായി...
തുടർന്ന് ശിവ ഭക്തനായ തിണ്ണപ്പൻ നിത്യവും തന്റെ ദേവന് പൂജക്കായി പൂക്കൾ ശിരസ്സിൽ വെച്ച്, കയിൽ വേട്ടയാടി കിട്ടിയ ഇറച്ചി, അഭിഷേകത്തിനുള്ള ജലം വായിൽ നിറച്ചും ക്ഷേത്രത്തിൽ രാത്രിയിൽ 
എത്തി ചേരുമായിരുന്നു.

കയ്യിലെ മാംസം ഭഗവാനു നിവേദ്യമായി നല്കും.വായിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം ശിവ ലിംഗത്തിലേക്ക് തുപ്പുകയും, തലയിൽ സൂക്ഷിച്ച പൂക്കൾ എടുത്ത് അർച്ചന ചെയ്തു.

ആ ക്ഷേത്രത്തിനു അടുത്തുള്ള നാട്ടിൽ നിന്നും ഒരു ബ്രാഹ്മണൻ നിത്യവും ആ ക്ഷേത്രത്തിൽ വന്നു വിധിപ്രകാരം പൂജകൾ ചെയ്തിരുന്നു.നേരം വെളുത്ത് പൂജാരി ക്ഷേത്രത്തിൽ വന്നപ്പോൾ ക്ഷേത്രത്തിൽ മാംസം കണ്ടു ഞെട്ടി..ആ സാധു ബ്രാഹ്മണൻ അവയെല്ലാം മാറ്റി അവിടം വൃത്തിയാക്കി പൂജ ചെയ്തു.രാത്രിയിൽ വീണ്ടും തിണ്ണപ്പൻ വന്നു ഇറച്ചി നിവേദിച്ച്.പൂജ ചെയും.
ഇത് പതിവായി.
🌴🔯☘☘👌🏼👇👇🦚🦚🐍🕉🕉
ഒരിക്കൽ കൈലാസത്തിൽ ശ്രീ പാർവതി ഭർത്താവായ പരമേശ്വരനോടു ചോദിച്ചു."അങ്ങേയ്ക്ക് ഇവരിൽ ആരോടാണ് കൂടുതൽ ഇഷ്ടം? ആ സാധു ബ്രാഹ്മണൻ നിത്യവും വിധിപ്രകാരം പൂജയും നിവേദ്യവും നല്കുന്നു വേടനാകട്ടെ ജീവികളെ കൊന്ന മാംസ്യം നിവേദിക്കുന്നു.അങ്ങ് ആരെയാണ് അനുഗ്രഹിക്കുന്നതു"
ശ്രീ പരമേശ്വരൻ രണ്ട് പേരിൽ ആര്ക്കാണ് യഥാർത്ഥ ഭക്തി എന്ന് പരീക്ഷിച്ചു അറിയാൻ തീരുമാനിച്ചു.

ഒരു ദിവസം രാവിലെ പൂജാരി ക്ഷേത്രത്തിൽ എത്തിയപ്പോൾ പേടിച്ചു പോയി
ശിവ ലിംഗത്തിന്റെ ഒരു കണ്ണിൽ നിന്നും രക്തം നിലയ്ക്കാതെ ഒഴുകുന്നു.ഭയന്ന് വിറച്ച ബ്രാഹ്മണൻ അവിടെ നിന്നും ഓടിപ്പോയീ.

രാത്രിയിൽ തിണ്ണപ്പൻ വന്നപ്പോഴും ഇതേ കാഴ്ച കണ്ടു. ഭഗവാന്റെ കണ്ണിൽ നിന്നും രക്തം വരുന്നത് കണ്ട വേടൻ തന്റെ കണ്ണ് അസ്ത്രം കൊണ്ട് ചൂഴ്നെടുത്തു ശിവ ലിംഗത്തിൽ വെച്ചു. അപ്പോൾ തന്നെ രക്തം നിന്നു.മറ്റേ കണ്ണിൽ നിന്നും രക്തം പ്രവഹികാൻ തുടങ്ങി.തിണ്ണപ്പൻ ഭഗവാനു തന്റെ ശേഷിച്ച കണ്ണും സമർപ്പിക്കുവാൻ തയ്യാറായി . തന്റെ ഒരു കാല് കൊണ്ട് രക്തം വരുന്ന ശിവ ലിംഗത്തിന്റെ കണ്ണ് അടയാളമായി ചവിട്ടി പിടിച്ചു കൊണ്ട് അടുത്ത കണ്ണും ചൂഴ്നെടുക്കാൻ ശ്രമിച്ചു.
👇🦚👌🏼👌🏼🕉☘☘🔯🔯🐍🌴🌴
അപ്പോഴേയ്ക്കും പർവതി സമേതനായി ശ്രീ പരമേശ്വരൻ പ്രത്യക്ഷനായി..."എനിക്ക് സ്വന്തം കണ്ണുകൾ ദാനം ചെയ്ത നീ ഇന്ന് മുതൽ കണ്ണപ്പൻ എന്ന് അറിയപ്പെടും."എന്ന് അരുളി ചെയ്തു കണ്ണപ്പനെ അനുഗ്രഹിച്ചു...ഈ സ്ഥലമാണ് പ്രസിദ്ധമായ കാള ഹസ്തി ....സ്വര്‍ണ്ണമുഖീ നദിക്കരയിലാണ് മഹാദേവന്‍ വായുവായി വാഴുന്ന ശ്രീകാളഹസ്തി. കണ്ണപ്പന്‍ (തെലുങ്കില്‍ തിണ്ണ) കണ്ണ് ചൂഴ്‌ന്നെടുത്ത് ഈശ്വരന് നല്‍കിയ തടം..... വലിയൊരു കല്‍കുന്നിന്റെ പാര്‍ശ്വത്തിലാണ് പ്രാചീനമായ ക്ഷേത്രം. ശ്രീപുരം, മുമ്മിടി എന്നീ കുന്നുകള്‍ ക്ഷേത്രത്തിനിരുവശവും കാവല്‍ നില്‍ക്കുന്നു. ഒന്നില്‍ ദുര്‍ഗ്ഗാ ക്ഷേത്രവും, മറ്റൊന്നില്‍ കണ്ണപ്പന്റെ ക്ഷേത്രവും കാണാം ....

                   ഓം പരമേശ്വരായ നമഃ

No comments:

Post a Comment