*കരുവൂരാർ സിദ്ധർ*
പഴയ ചോള രാജ്യത്തിന്റ ഭാഗമായ കരുവൂർ എന്ന സ്ഥലത്താണ് കരുവൂരാർ സിദ്ധർ ജനിച്ചത്. സാഹിത്യ ഗവേഷണ കൃതികൾ കരുവാരൻ സിദ്ധറിന്റെ ജനനത്തെയും ഉത്ഭവത്തെയും കുറിച്ച് ഒന്നിലധികം സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നു. ചിലർ ഇദ്ദേഹത്തെ കരുവൂർ ദേവർ എന്നും വിളിക്കുന്നു. കരുവൂരാർ സിദ്ധർ ജനിച്ചത് സ്തപതികളുടെയോ വിഗ്രഹ വാസ്തുശില്പികളുടെയോ ഒരു കുടുംബത്തിലാണെന്ന് ചിലർ വാദിക്കുന്നു. ഈ സിദ്ധാന്തത്തിന് ഇടയാക്കിയ പരാമർശം നടത്തുന്നവർ നൽകിയിട്ടുള്ള തെളിവ് "അഗസ്ത്യർ 12000" ന്റെ നാലാം അദ്ധ്യായത്തിലെ452-ാം ശ്ലോകത്തിൽ നിന്നാണ്.
കരുവൂരാർ ഒരു യോഗി, രസ ശാസ്ത്ര വിദഗ്ദ്ധൻ , കവി, എന്നിവയൊക്കെയായിരുന്നു. മഹാനായ സിദ്ധർ ഭോഗറിന്റെ ശിഷ്യനായിട്ടാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ പത്ത് ഗാനങ്ങൾ തിരുവി ചെപ്പേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.(ഒമ്പതാം തിരുമുറൈ ) ഇതിൽ മൂന്നാമത്തെ ഭാഗത്താണ് അദ്ദേഹത്തിന്റെ കൃതികൾ.
അദ്ദേഹം രചിച്ച കവിതകളിൽ പരാമർശിക്കുന്ന ക്ഷേത്രങ്ങളിൽ ചിദംബരം, തിരു കലന്തൈ, കിൽ കോട്ടൂർ മയ്യമ്പലം , തിരു മുഗത്തലൈ , തിരൈലോകൈയ സുന്ദരം, ഗംഗൈ കോണ്ട ശോലീശ്വരം , തിരുപൂവനം, തിരുവിഡമരുതൂർ എന്നിവ ഉൾപ്പെടുന്നു. കുംഭാഭിഷേകത്തിന്റെ ദിവസം ചെരിഞ്ഞ ബ്രിഹദേശേശ്വരത്തെ ലിംഗത്തെ നിവർത്തി നിർത്തിയത് ഇദ്ദേഹമാണെന്നാണ് ഒരു ഐതിഹ്യം.
ഇദ്ദേഹത്തെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളുണ്ട്, അവയിൽ പ്രധാനപ്പെട്ടത് കരുവൂർ തേവർ എന്ന പേരിൽ നിരവധി ആളുകൾ ജീവിച്ചിരുന്നു എന്നാണ്.
കരുവുരാർ സിദ്ധന്റെ കുലദൈവം അമ്പാൾ ആയിരുന്നു. ഭോഗർ തിരുവാദുത്തുറൈ ക്ഷേത്രത്തിൽ ദർശനം നടത്തിയ സമയത്താണ് കരുവൂരാറിനെ കണ്ടതും ശിഷ്യനാക്കിയതും. ഭോഗരാണ് കരാവൂരാരിന് അമ്പാൾ ദൈവത്തിന്റെ മന്ത്ര ദീക്ഷ കൊടുത്തത്. കടുത്ത ഉപാസനയ്ക്കൊടുവിൽ ദേവി അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷമാവുകയും അനുഗ്രഹിക്കുകയും ചെയ്തു. അഷ്ടമസിദ്ധികൾ നേടിയ വ്യക്തിയായിരുന്നു അദ്ദേഹം '
അദ്ദേഹത്തിന്റെ സമാധി കരൂരിൽ കല്യാണപശുപതീശ്വര ക്ഷേത്രത്തിലാണ്.
No comments:
Post a Comment