♾♾🌻♾♾🌻♾♾🌻♾♾
*🌹ധ്യാനശ്ലോകങ്ങൾ🌹*
*🚩 ശിവകല്പം*🚩
*54 . കിരാതസൂനു*
*കോദണ്ഡം സശരം ഭുജേന ഭുജഗേ......*
*ന്ദ്രഭോഗഭാജാ വഹൻ*
*വാമേന ച്ഛുരികാം വിപക്ഷദളനേ*
*ദക്ഷേണ ദക്ഷേണ ച*
*കാന്ത്യാ നിർജ്ജിതനീരദഃ പുരഭിദഃ*
*ക്രീഡാകിരാതാകൃതേഃ*
*പുത്രാേfസ്മാകമനല്പ്പനിർമ്മലയശാ*
*നിർമ്മാതു ശർമ്മfനിശം .*
*സാരം*
*സർപ്പത്തെപ്പോലെ ഉരുണ്ടു നീണ്ടിരിയ്ക്കുന്ന ഇടത്തെകൈകൊണ്ടു അസ്ത്രത്തോടുകൂടിയ വില്ലും , ശത്രുക്കളെ സംഹരിയ്ക്കുന്നതിന്നു സാമർത്ഥ്യമുള്ള വലത്തെ കൈകൊണ്ടു ചുരികയേയും ധരിയ്ക്കുന്നവനും മേഘത്തെ തോല്പിയ്ക്കുന്ന നിറത്തോടുകൂടിയവനും അനല്പവും നിർമ്മലവുമായ യശസ്സോടുകൂടിയവനും മായയാൽ കാട്ടാളവേഷം പൂണ്ട ശിവന്റെ പുത്രനുമായ കിരാതസൂനു നമുക്കു എല്ലായ്പോഴും സൌഖ്യത്തെ ഉണ്ടാക്കിത്തരട്ടെ ........🌹🌷🙏🏻_*
*ഹരി ഓം*
വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്
✍🏻 അജിത്ത് കഴുനാട്
♾🔥♾🔥♾🔥♾🔥♾🔥♾
*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*
No comments:
Post a Comment