*ഞണ്ടുപാറ ഗുഹാക്ഷേത്രം*
തിരുവനന്തപുരം നഗരത്തിൽ നിന്നും 45 കിലോമീറ്റർ സഞ്ചരിച്ചാൽ അമ്പൂരിയിൽ എത്തിച്ചേരാം അമ്പൂരിക്ക് തൊട്ടടുത്തുള്ള സ്ഥലമാണ് കുട്ടമല... കുട്ടമലക്ക് സമീപത്തായാണ് ഞണ്ടുപാറ സ്ഥിതിചെയ്യുന്നത് അതിന്റെ മുകളിലായാണ് ഞണ്ടുപാറ ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത് ഞണ്ടുപാറക്ക് മുകളിലെത്താൻ ഏകദേശം ഒരുമണിക്കൂർ സമയമെടുക്കും കുറച്ചൊക്കെ കഷ്‌ടപ്പെട്ട് മുകളിലെത്തിയാൽ നമ്മളെ കാത്തിരിക്കുന്നത് ശെരിക്കും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് കണ്ണിന് കുളിർമ്മയേകുന്ന ഹരിതാഭയും മനോഹാരിതയുമാണ് നോക്കെത്താദൂരം പരന്നു കിടക്കുന്നത് തികച്ചും ശാന്തസുന്ദരവും ശുദ്ധവായു ലഭിക്കുകയും ചെയ്യുന്ന ഒരു സ്ഥലമാണ് ഇവിടം. പഞ്ചായത്തിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടുത്തെ ഗുഹാക്ഷേത്രം ഇവിടെ എല്ലാ വർഷവും ഉത്സവം നടത്തി വരുന്നു നാടിന് ഐശ്വര്യത്തിന്റെ പ്രതീകമായാണ് നാട്ടുകാർ ഗുഹാക്ഷേത്രത്തെ കാണുന്നത് ക്ഷേതത്തിലെ ഗുഹയിൽ ഒരിക്കലും വറ്റാത്ത നീരുറവയുണ്ട് ഉറവയിൽ സ്വർണ്ണ നിറമുള്ള ഒരു ഞണ്ട് കാണപ്പെടുന്നു എന്നാണ് വിശ്വാസം അതിനാലാണ് ഈ പാറയ്ക്ക് ഞണ്ടുപാറ എന്ന പേര് ലഭിച്ചത് എന്നാണ് ഐതിഹ്യം. പണ്ടുകാലത്ത് വരൾച്ചയിൽ പ്രദശമാകെ ബുദ്ധിമുട്ടുമ്പോൾ നാട്ടുകാർ പാറയുടെ മുകളിലെത്തി ഗുഹയിൽ നിന്ന് വെള്ളമെടുത്ത് അവിടെ പൊങ്കാല അർപ്പിക്കുമായിരുന്നു ആ സമയം തന്നെ പ്രദേശത്ത് മഴ ലഭിച്ചിരുന്നു എന്നാണ് കേട്ടറിവ് ഇത് വെറുമൊരു കെട്ടുകഥയല്ല നാടിന്റെ നിലനിൽക്കുന്ന ഐതിഹ്യമാണ്. ഏതൊരു സഞ്ചാരിയെയും തൃപ്തിപ്പെടുത്താൻ 100% ഈ നാടിന് കഴിയും..
No comments:
Post a Comment