Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, May 21, 2020

മൗനത്തെ ഉപാസിക്കുക

_🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔_

*_🏠 INSPIRE - 156 🏠_*

*_മൗനത്തെ ഉപാസിക്കുക...._*


_അതിബൃഹത്തായ മഹാഭാരതം രചിച്ചത് വ്യാസമഹർഷിയാണ്......._

_വ്യാസമുനി ചൊല്ലിക്കൊടുത്തു കൊണ്ടിരുന്നു, മംഗളമൂർത്തിയായ ഗണപതി അത് എഴുതി........_

_അങ്ങനെയാണ് ആ കൃതി രചിക്കപ്പെട്ടത്....._

_ഗ്രന്ഥം പൂർത്തിയായപ്പോൾ വ്യാസൻ ഗണപതിയെ പ്രശംസിച്ചു......._

_ഗണപതിയുടെ എഴുത്തിനേക്കാൾ അദ്ദേഹത്തിന്റെ മൗനത്തിലായിരുന്നു വ്യാസന് കൂടുതൽ മതിപ്പ് തോന്നിയിരുന്നത്........_

_അതിവിസ്തൃതമായ കൃതി തുടക്കം മുതൽ ഒടുക്കം വരെ വ്യാസൻ ഇടതടവില്ലാതെ ചൊല്ലിക്കൊടുക്കുകയും ഗണപതി എഴുതിയെടുക്കുകയും ചെയ്തു കൊണ്ടിരുന്നുവെങ്കിലും ഇക്കാലമത്രയും ഗണപതി തികഞ്ഞ മൗനം പാലിച്ചു......_

_വ്യാസന്റെ ആശ്ചര്യത്തിന് മറുപടിയായി ഗണപതി പറഞ്ഞു:_

_'വിളക്കുകൾ അനവധിയുണ്ട്., ഓരോന്നിലുമുള്ള എണ്ണയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കും......,'_

_'ഒരിക്കലും വറ്റാത്ത എണ്ണ ഒരു വിളക്കിലുമുണ്ടാകില്ല......'_

_അതേപ്പോലെ ദേവന്മാർ, അസുരന്മാർ, മനുഷ്യർ എന്നിവരിൽ പ്രാണശക്തി ഏറിയും കുറഞ്ഞുമിരിക്കും....,_

_എന്നെന്നും ഒരുപോലെ വർത്തിക്കുന്ന ശക്തി ഇവരിൽ ആരുമില്ല....._

*_പ്രാണശക്തിയുടെ ഉപയോഗം വളരെ സംയമനത്തോടെ ആരുചെയ്യുന്നുവോ, അവനതിന്റെ ഗുണം കൂടുതൽ അനുഭവിക്കുന്നു......!_*

*_സകല നേട്ടങ്ങളുടെയും സിദ്ധികളുടെയും അടിസ്ഥാനം സംയമനമാണ്....._*

*_സംയമനത്തിന്റെ ആദ്യപടി വാക്കുകൾ നിയന്ത്രിക്കുക എന്നതാണ്......._*

*_തക്കതായ കാര്യമില്ലാതെ വെറുതെ സംസാരിക്കുന്നത് മൂലം തെറ്റിദ്ധാരണകളും ശത്രുതയും ഗുണകരമല്ലാത്ത ബന്ധങ്ങളും ഉണ്ടായിത്തീരുന്നു......,_*

*_മാത്രമല്ല അങ്ങനെ സംസാരിക്കുന്നവന്റെ പ്രാണശക്തി അനാവശ്യമായി ക്ഷീണിക്കുകയും ചെയ്യുന്നു......._*

*_എല്ലാക്കാര്യത്തിലും സംയമനം പാലിക്കുക എന്നത് മഹത്തുക്കളുടെ ലക്ഷണങ്ങളിൽപ്പെടുന്നതാണ്......_*

*_•••••••••••••••••••••••••••••••••••••••••••••••••••_*

No comments:

Post a Comment