Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, November 11, 2019

അഘോരികൾ

*⚜അഘോരികൾ⚜*
🎀♾♾♾♾❣♾♾♾♾🎀

ഭാരതത്തിലെ അഘോരി സന്യാസി സമൂഹത്തിന്റെ ഉത്പത്തിക്കു ഏകദേശം അഞ്ചു സാഹസ്രാബ്ദങ്ങളുടെ പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. നിഷ്ഠ കൊണ്ടും ആചാരങ്ങൾ കൊണ്ടും ആഘോര മാർഗ്ഗം മറ്റു സന്യാസി സമൂഹങ്ങളുടെ രീതിയിൽ നിന്നും വിഭിന്നമാണ്. അഥർവ്വ വേദത്തിലെ മൂലമന്ത്രങ്ങൾ അതീവ ശക്തിയുള്ളതിനാൽ സന്യാസിവര്യൻമാർ ആ നിഗൂഡ മന്ത്രങ്ങളെ വികസിപ്പിച്ചെടുക്കാതെ അഥർവ്വ മന്ത്രം അധമ മന്ത്രം എന്ന് മനസിലാക്കി ഒഴിവാക്കി വെക്കുകയും ആണ് ചെയ്തിരുന്നത് എന്ന് പറയപ്പെടുന്നു. വേദ മന്ത്രങ്ങളെ ദുരുപയോഗം ചെയ്യാതിരിക്കാൻ ആണ് ഈ ഒരു ഇടപെടൽ അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതായി കണക്കാക്കുന്നു. അഥർവ്വ വേദത്തിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ക്രൂരനായ സുമന്ത മുനിയിൽ നിന്നാണ് ഈ വേദമന്ത്രങ്ങളുടെ അത്ഭുതപരമായ ശക്തികളെക്കുറിച്ചു പുറം ലോകം അറിഞ്ഞു തുടങ്ങിയത്. അഥർവ്വ വേദം അഭ്യസിക്കുന്ന സന്യാസിവാര്യന്മാർ ക്ഷിപ്രകോപികളും പ്രലോഭനങ്ങൾക്കു വഴിപ്പെടുന്നവരും ആണെന്നുള്ളത് തർക്കമറ്റ കാര്യങ്ങൾ ആണ്. പ്രലോഭനങ്ങൾക്കു വഴിപ്പെട്ടു ചില ഗുരുക്കന്മാർ ശിഷ്യന്മാർക്ക് ഈ അഥർവ്വ വേദത്തിൽ ഉള്ള മൂല മന്ത്രങ്ങൾ പഠിപ്പിക്കുകയും പിന്നീട് സുമന്ത മുനിയുടെ പരമ്പരയിൽ നിന്ന് അഘോരികൾ ഇന്ന് ആരാധിക്കുന്ന പരമ ഗുരുവായ സന്യാസിനി ഭൈരവി ബ്രഹ്മണി ഈ വിദ്യകൾ സ്വായത്തമാക്കുകയും തന്റെ ശിഷ്യഗണങ്ങൾക്കു പകർന്നു നൽകുകയും ചെയ്തു.

അഥർവ വേദത്തിന്റെ അനന്ത സാദ്ധ്യതകൾ ഭൈരവി കണ്ടെത്തുകയും അത് വികസിപ്പിക്കുകയും ചെയ്തു. തന്ത്ര വിദ്യയിലെ 64 വേദങ്ങൾ അടക്കം ശ്രീരാമകൃഷ്ണ പാരാമഹംസർ അഥർവ്വവേദങ്ങൾ അതിന്റെ മൂല വേദങ്ങൾ തുടങ്ങിയവ അഭ്യസിച്ചത് ഈ സന്യാസിനിയിൽ നിന്നാണ്. അഥർവ്വ വേദത്തിൽ പറയുന്ന അഭ്യാസങ്ങൾ ഹൃദസ്ഥമാക്കിയാൽ അമാനുഷികമായ ശേഷികൾ കൈവരിക്കാൻ കഴിയും എന്നുള്ളതിന്റെ ഉദാഹരണമാണ് മധ്യ തിബറ്റിലെ ചില ലാമമാർ. ആഘോരികളും ആയി അടുത്ത് ബന്ധം പുലർത്തുന്ന ലാമമാർ അവരിൽ നിന്നും സ്വായത്തമാക്കിയ കഴിവുകൾ ഇന്നും തുടർന്നു പോരുന്നു. അഘോരി സന്യാസിസമൂഹത്തെക്കുറിച്ചു ഇന്ന് വിവിധ മാധ്യമങ്ങളിലും വെബ് സൈറ്റുകളിലും പ്രചരിപ്പിച്ചു വരുന്ന നുണകഥകളുടെ പ്രചാരണം തീർത്തും അപലപനിയം ആണെന്ന് പറയാതെ വയ്യ. എരിയുന്ന ചിതയിൽ നിന്നും മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ കടിച്ചു വലിച്ചു തിന്നുന്ന ഭാഗങ്ങൾ ഭീതിപ്പെടുത്തും വിധം പല വെബ്സൈറ്റുകളിലും കാണാൻ കഴിയും. നീണ്ട താടിയും ജടപിടിച്ച മുടിയും ശരീരം ആസകലം ചുടലഭസ്മം പൂശി ഒരു കൈയിൽ ത്രിശൂലവും മറുകൈയിൽ തലയോടും പിടിച്ചു നിൽക്കുന്ന ഇവരാണ് അഘോരികൾ എന്ന പേരിൽ നാം അറിയപ്പെടുന്നത്. എന്നാൽ ഇവരല്ല യഥാർത്ഥ അഘോരികൾ എന്ന് അറിയുക. വയറ്റിപിഴപ്പിന് വേണ്ടി കെട്ടിയ വേഷങ്ങൾ ആണ് അതെന്ന് തിരിച്ചറിയുക.

യഥാർത്ഥ അഘോരികൾ മഞ്ഞ വസ്ത്രങ്ങൾ ധരിച്ച് രുദ്രാക്ഷ മാലകൾ കഴുത്തിൽ അണിഞ്ഞു, താടിയും ജടപിടിച്ച മുടിയും വളർത്തി ഭസ്മകുറിയും സിന്ദുരവും ചാർത്തി, കമണ്ഡലുവും ത്രിശൂലവും കൈയ്യിലേന്തി കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുകളും ആയി നടന്നടുക്കുന്ന അഘോരി സന്യാസിമാരെ അവരുടെ യഥാർത്ഥ തേജസിൽ നിന്ന് നമുക്ക് തിരിച്ചറിയാം. അതി തീഷ്ണമാണ് ഇവരുടെ കണ്ണുകൾ ചോര പൊടിയുന്ന ആ നോട്ടം എതിരിട്ടു നിൽക്കുക സാധാരണ മനുഷ്യ ജീവന് അപ്രാപ്യമാണ്. ആരെയും ശ്രദ്ധിക്കുകയോ ഭിക്ഷ യാചിക്കുകയോ അഘോരികൾ ചെയ്യില്ല. ഈ കൂട്ടരേ കണ്ടെത്തുകയും ചെയ്യുക എളുപ്പമല്ല. കാശിയിലും, ഉത്തര കാശിയിലും ഒൻപതു ശക്തി പീഠങ്ങളിലും, കുംഭമേള നടക്കുന്ന സ്ഥലങ്ങളിലും ആണ് ഇവരെ കണ്ടെത്താൻ സാധ്യത. ഉത്തരേന്ത്യയിലെ കൊടും കാടുകളിലും ഹിമാലയത്തിലും ആണ് ഇവർ സ്ഥിരമായി കഴിയുന്നത്. അമാനുഷികമായ സിദ്ധികൾ പൊതുവേദികളിൽ പ്രദർശിപ്പിക്കനോ പ്രഭാഷണങ്ങൾ നടത്താനോ ഇവർ ഒരിക്കലും തയ്യാറാവുകയില്ല. അഘോരി സന്യാസി സമൂഹത്തിൽ സന്യാസിനിമാരും ഉണ്ട്. പ്രജനനം ഇവർക്ക് നിഷിദ്ധമായതിനാൽ പുതിയ അംഗങ്ങളെ ചേർക്കുന്നത് ആണ് ഇവരുടെ രീതി.

അനവധി കടുത്ത പരീക്ഷണ പ്രക്രിയകടമ്പകൾ കടന്നതിനു ശേഷം മാത്രമേ സംഘത്തിൽ പ്രവേശനം സാധ്യമാകു. വർഷങ്ങളോളവും മാസങ്ങളോളവും നീളുന്ന നിരീക്ഷണ സമയത്തു പിന്തള്ളപ്പെടുന്ന കൂട്ടരാണ് വേഷം കെട്ടി മൃതദേഹവും ചുട്ടു തിന്നു നടക്കുന്ന ഞങ്ങളും അഘോരികൾ ആണ് എന്ന് പറയുന്ന കൂട്ടർ. ഈ രണ്ടാമത്തെ കൂട്ടർ ചെയ്യുന്ന അധമ പ്രവർത്തികൾ ഒന്നും തന്നെ യഥാർത്ഥ അഘോരികൾ ചെയ്യുന്നില്ല എന്നതാണ് സത്യം. തങ്ങളുടേതായ ആചാരാനുഷ്ടാനങ്ങളിൽ ഉറച്ചു നിന്ന് പ്രകൃതിയുമായി ഇണങ്ങി പ്രകൃതിയിലെ അത്ഭുത സിദ്ധികൾ സ്വായത്തമാക്കി ആത്മ ശാന്തിയും സമാധാനവും നേടി ജീവിക്കുന്ന ഒരു സന്യാസി സമൂഹം ആണ് അഘോരികൾ.

വടക്കേന്ത്യയിലെ ഹിന്ദുമത സംഘടനകൾ ആണ് ഈ സന്യാസി സമൂഹത്തിനു സാമ്പത്തിക സഹായം നൽകുന്നത്. കടുത്ത യാഥാസ്തികരായ ആഘോര മാർഗത്തിൽ ജീവിക്കുന്ന ഒരു ചെറിയ വിഭാഗം ആണ് അഘോരികൾ. ഈ സംഘവുമായി ചേർന്നതിന് ശേഷം ആഘോരദീക്ഷ കൈവരിക്കാൻ കഴിയാതെ പുറംതള്ളപ്പെടുന്നവർ ആണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവർ. ഇക്കൂട്ടർ കാപാലികരും ദുർമന്ത്രവാദം നടത്തുന്നവരും പലതരത്തിൽ സ്വഭാവ വൈകൃതം ഉള്ളവരും ആണ്. ശരിക്കുള്ള ആഘോരികളും കപട ആഘോരികളും ഇടതുപക്ഷവും വലത്തുപക്ഷവും ആയി ചേരി തിരിഞ്ഞ് ഇന്നത്തെ അവസ്ഥയിൽ എത്തി നിൽക്കുന്നു. വലത് പക്ഷക്കാർ ആയ വാമഭാഗികൾ ആണ് യഥാർത്ഥ അഘോരികൾ. ഈ മായാ പ്രപഞ്ചത്തിന്റെ നശ്വരത മനസിലാക്കിയ ചില ജ്ഞാനികൾ പ്രകൃതിയാണ് സത്യം എന്ന് മനസിലാക്കിയത്തിന്റെ ഫലമായാണ് അഘോരിമാർഗ്ഗം രൂപീകൃതമായതെന്നു പറയപ്പെടുന്നു. സുഖദുഃഖ സമ്മിശ്രമാണ് ജീവിതം എങ്കിലും ദുഃഖം ആണ് മനുഷ്യജീവിതത്തിൽ കൂടുതൽ. ജീവിച്ചു തീർക്കുന്ന ഓരോ നിമിഷവും ആധിയും വ്യാധിയും കടന്നു പോകുന്ന മനുഷ്യ ജീവിതത്തെ മറികടക്കുന്ന ചിന്തകൾ ആണ് അഘോരികൾ മുന്നോട്ടുവെക്കുന്ന ജീവിതചര്യ. ക്ഷണികമായ മനുഷ്യജീവിതത്തിൽ സംജാതമാകുന്ന ജനനം മുതൽ മരണം വരെയുള്ള ജീവിത പ്രക്രിയകളെ എല്ലാം മറന്നുള്ള ഒരു ലോകം ആണ് അഘോരികൾ വിഭാവനം ചെയ്യുന്നത്.

ജീവിച്ചിരിക്കുന്ന സമയം ശരിക്കും ആസ്വദിക്കുക, ആനന്ദം കൊണ്ട് മനസിനെ നിറയ്ക്കുക, അതിന് പ്രകൃതിയെ കൂട്ടുപിടിക്കുക. പ്രകൃതി നൽകുന്ന ശരീരം കൊണ്ട് പ്രകൃതിയെ മറികടക്കുന്ന ചിന്തകൾ ഒഴിവാക്കി പ്രകൃതിയിൽ ലയിച്ചു ജീവിക്കുന്ന അഘോരികൾ മുന്നോട്ടുവെക്കുന്ന തത്വം മറ്റൊരു രീതിയിൽ നാം എല്ലാം അനുഭവിക്കാറുണ്ട്. പ്രകൃതിയുടെ നിയമങ്ങൾ , നിർണയങ്ങൾ എല്ലാം തന്നെ മനുഷ്യന് അനുകൂലമായതാണ്. അതിനെ മറികടക്കാൻ തക്കവണം അഘോരികൾ അവരുടെ വഴികൾ തേടുന്നു. ആഘോരം എന്നാൽ ശിവന്റെ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണ്. അഘോരി, ആഘോരം എന്നതൊക്കെ ശിവന്റെ പര്യയാങ്ങൾ ആണ്. ഈശാനം, തത്പുരുഷം, വാമദേവം, സാദ്യോജാതം എന്നിവയാണ് മറ്റു മുഖങ്ങൾ.

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

No comments:

Post a Comment