*ഹനുമാൻ ചാലിസയുടെ ചരിത്രവും ഗുണങ്ങളും വരികളും*
പതിനാലാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബറുടെ ഭരണ കാലത്താണ് ഹനുമാൻ ചാലിസയുടെ രചനയുടെ ബന്ധപ്പെട്ട സംഭവം നടക്കുന്നത് . രാമ ഭക്തനും മഹാകവിയും പണ്ഡിതനുമായ തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചിട്ടുണ്ട് എന്നറിയാനിടയായ അക്ബർ ചക്രവർത്തി അദ്ദേഹത്തെ തന്റെ ദർബാറിലേക്കു ക്ഷണിച്ചു.
ശ്രീരാമന്റെ അസ്തിത്വത്തിൽ സംശയാലുവായിരുന്ന അക്ബർ തനിക്കും ശ്രീരാമനെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഭക്തർക്ക് മാത്രമേ അദ്ദേഹത്തിന്റെ ദർശനം സാധ്യമാകു എന്ന് തുളസിദാസ് അക്ബറിനെ അറിയിച്ചു. ഇത് കേട്ട് കുപിതനായ അക്ബർ തുളസീദാസിനെ കാരാഗൃഹത്തിൽ അടക്കുവാൻ ഉത്തരവിട്ടു. മഹാകവി തുളസിദാസ് അക്ബറുടെ തടവറയിലിരുന്നു ഭഗവാൻ ഹനുമാനെ സ്തുതിച്ചു രചിച്ച കാവ്യമാണ് ഹനുമാൻ ചാലിസ എന്ന പേരിൽ അറിയപ്പെടുന്നത്.
പ്രാചീന ഭാഷയായ ആവതി എന്ന ഭാഷയിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. 40 ഖണ്ഡങ്ങൾ ആയാണ് ഈ കാവ്യം രചിച്ചിട്ടുള്ളത് , ഹിന്ദിയിൽ 40 നെ സൂചിപ്പിക്കുന്ന ചാലീസ് എന്ന വാക്കിൽ നിന്നാണ് ഈ കാവ്യത്തിന് ഹനുമാൻ ചാലിസ എന്ന പേര് ലഭിച്ചത്. മഹാകവി തുളസിദാസ് ഹനുമാൻ ചാലിസയുടെ രചന ആരംഭിച്ചു 40 ആം ദിവസം അക്ബറുടെ രാജധാനിയായ ഫതേപുർ സിക്രി വാനരന്മാരാൽ വളയപ്പെടുകയും ഈ വാനരന്മാരുടെ ഉപദ്രവം കാരണം ഭടന്മാർക് പോലും പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി.
മഹാകവി തുളസീദാസിനെ മോചിപ്പിക്കുന്നതാണ് ഈ പ്രശ്നത്തിനുള്ള പ്രതിവിധി എന്ന ഉപദേശം അനുസരിച്ചു 41 ആം നാൾ തുളസീദാസിനെ അക്ബർ കാരാഗൃഹത്തിൽ നിന്നും മോചിപ്പിച്ചു. തുളസീദാസ് മോചിതനായ ഉടൻ തന്നെ വാനരൻമാർ നഗരത്തിൽ നിന്നും അപ്രത്യക്ഷരായി. തന്റെ ഭക്തനെ രക്ഷിക്കുന്നതിനായി ഭഗവാൻ ഹനുമാൻ വാനര പടയെ അയച്ചതായി വിശ്വസിക്കപ്പെടുന്നു.
#ഹനുമാൻ #ചാലിസ #ജപവും #ഗുണങ്ങളും
പ്രഭാതത്തില്‍ കുളികഴിഞ്ഞ് മാത്രമെ ഹനുമാന്‍ ചാലിസ ജപിക്കാവു. സൂര്യാസ്‌തമനത്തിന് ശേഷവും ജപിക്കണമെന്നുണ്ടെങ്കില്‍ ആദ്യം കൈയും കാലും മുഖവും തീര്‍ച്ചയായും കഴുകിയിട്ടു വേണം ജപിക്കാന്‍ . ഹിന്ദുക്കള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുള്ള ഒരു വിശ്വാസമാണ് ഹനുമാന്‍ ചാലിസ ജപിക്കുകയാണെങ്കില്‍ ദുര്‍ഭൂതങ്ങളെ അകറ്റുന്നത് ഉള്‍പ്പടെ ഗുരുതരമായ എന്തു പ്രശ്‌നങ്ങളില്‍ ഹനുമാന്റെ ദൈവികമായ ഇടപെടല്‍ ഉണ്ടാകുമെന്ന്.
ശനിയുടെ സ്വാധീനം കുറയ്‌ക്കും
ഐതീഹ്യങ്ങള്‍ പറയുന്നത് ശനീദേവന് ഹനുമാനെ ഭയമാണ് എന്നാണ്. അതുകൊണ്ട് ഹനുമാന്‍ ചാലിസ ജപിച്ചാല്‍ ശനിയുടെ ദോഷഫലങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും. ജാതകത്തില്‍ ശനിദോഷമുള്ളവര്‍ ഹനുമാന്‍ ചാലിസ ജപിക്കുക, പ്രത്യേകിച്ച് ശനിയാഴ്‌ചകളില്‍. സമാധാനവും ഐശ്വര്യവും ലഭിക്കും.
ദുര്‍ഭൂതങ്ങളില്‍ നിന്നും ദുഷ്ടശക്തികളില്‍ നിന്നും അകന്നു നില്‍ക്കാന്‍ സഹായിക്കുന്ന ദേവനാണ് ഹനുമാന്‍ എന്നാണ് വിശ്വാസം. രാത്രിയില്‍ ദുസ്വപ്‌നങ്ങള്‍ വിഷമിപ്പിക്കാറുണ്ടെങ്കില്‍ തലയിണയുടെ അടിയില്‍ ഹനുമാന്‍ ചാലിസ വച്ചാല്‍ ശാന്തമായി ഉറങ്ങാന്‍ കഴിയുമെന്നാണ് വിശ്വാസം. ഭയപ്പെടുത്തുന്ന ചിന്തകള്‍ അകറ്റാനും ഇത് സഹായിക്കും.
അറിഞ്ഞും അറിയാതെയും നമ്മള്‍ പല തെറ്റുകളും ചെയ്യാറുണ്ട് ഹനുമാന്‍ ചാലിസയുടെ പ്രാരംഭ ശ്ലോകങ്ങള്‍ ജപിക്കുന്നതിലൂടെ ഈ ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും ചെയ്‌ത പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ്.
ഗണേശ ഭഗവാനെ പോലെ നമ്മുടെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാന്‍ ഭഗവാന്‍ ഹനുമാനും കഴിയുമെന്നാണ് വിശ്വാസം. പൂര്‍ണ വിശ്വാസത്തോടെ ആണ് ഒരാള്‍ ഹനുമാന്‍ ചാലിസ ജപിക്കുന്നതെങ്കില്‍ ഹനുമാന്റെ ദൈവികമായ സംരക്ഷണമാണ് അയാള്‍ ക്ഷണിക്കുന്നത്. തന്റെ വിശ്വാസികള്‍ക്ക് ജീവിത്തില്‍ യാതൊരു തരത്തിലുള്ള വിഷമങ്ങളും നേരിടേണ്ടി വരുന്നില്ല
പ്രഭാതത്തില്‍ ആദ്യം ഹനുമാന്‍ ചാലിസ ജപിക്കുമ്പോൾ ശാന്തത അനുഭവപ്പെടുകയും ജീവിതം നിയന്ത്രണത്തിലാണന്ന് തോന്നുകയും ചെയ്യും. ഹനുമാന്‍ ചാലിസ ജപിക്കുന്നതിലൂടെ ദൈവികമായ ശക്തി ഉള്ളില്‍ നിറയും.
അപകടങ്ങള്‍ കുറച്ച് യാത്ര വിജയകരമാക്കാന്‍ ഭഗവാന്‍ ഹനുമാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.
ചാലിസ ജപിക്കുന്നതും കേള്‍ക്കുന്നതും അവിശ്വസനീയമായ ഫലങ്ങള്‍ നല്‍കും. തികഞ്ഞ വിശ്വാസത്തോടെ ഭക്തര്‍ ഈ നാല്‍പത് ശ്ലോകങ്ങള്‍ ജപിക്കുകയാണെങ്കില്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് വിശ്വാസം. ചാലിസ പതിവായി ജപിക്കുകയണെങ്കില്‍ ഹനുമാന്റെ അനുഗ്രം എല്ലായ്‌പ്പോഴും ഉണ്ടാവുകയും ശ്രേഷ്‌ഠമായ ശക്തി ലഭിക്കുകയും ചെയ്യും.
ഭക്തര്‍ക്ക് ദൈവികമായ ആത്മജ്ഞാനം ലഭിക്കും. ആത്മീയ വഴിയെ പോകാനാഗ്രഹിക്കുന്നവര്‍ക്ക് ഹനുമാന്‍ യഥാര്‍ത്ഥ വഴി കാണിച്ചു കൊടുക്കുകയും ഭൗതിക ചിന്തകള്‍ അകറ്റി മനസ്സിനെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുകയും ചെയ്യും.
ചാലിസ ഉറക്കെ ജപിക്കുന്നതിലൂടെ പോസിറ്റീവ് ഊര്‍ജ്ജം നിങ്ങളില്‍ നിറയുകയും സമാധാനം അനുഭവപ്പെടുകയും ചെയ്യും. അലസതയും മടിയും അകറ്റി കാര്യക്ഷമത കൂട്ടും. തലവേദന, ഉറക്കമില്ലായ്‌മ, ഉത്‌കണ്‌ഠ, വിഷാദം പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ ഭേദമാക്കാനും ഇത് സഹായിക്കും.
ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ടവരെയും ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെട്ടവരെയും നവീകരിക്കാന്‍ സഹായിക്കും. ചാലിസ ജപിക്കുമ്പോൾ രൂപപ്പെടുന്ന ഊര്‍ജം ഭക്തരുടെ മനസ്സില്‍ ഐശ്വര്യവും ശക്തിയും നിറയ്‌ക്കും.
പൂര്‍ണ മനസ്സോടെയും ഭക്തിയോടെയും എല്ലാ ദിവസവും ജപിച്ചാല്‍ കുടുംബത്തിലെ വിയോജിപ്പികളും തര്‍ക്കങ്ങളും ഇല്ലാതായി സന്തോഷവും സമാധാനവും ഐക്യവും നിറഞ്ഞ ജീവിതം ലഭിക്കും. ചീത്ത ചിന്തകള്‍ നീക്കം ചെയ്‌ത് ബന്ധങ്ങളിലെ ഐക്യം നിലനിര്‍ത്താന്‍ കഴിയും.
ഭൂത പിശാച് നികട്ട് നഹി ആവെ , മഹാബീര് ജബ് നാം സുനാവെ' അര്‍ത്ഥമാക്കുന്നത് ഹനുമാന്റെ നാമവും ഹനുമാന്‍ ചാലിസയും ഉച്ചത്തില്‍ ജപിക്കുന്നവരെ ഒരു ദുഷ്‌ടശക്തിയും ബാധിക്കില്ല കുടുംബാംഗങ്ങളുടെ മനസ്സില്‍ നിന്നും നിഷേധാത്മകത എല്ലാം നീക്കം ചെയ്‌ത് ഐക്യവും സമാധാനവും നിലനിര്‍ത്തും.
#ഹനുമാൻ #ചാലിസ
ദൊഹ
ശ്രീ ഗുരു ചരന് സരോജ് രജ് നിജമന മുകുര സുധാരി I
ബരനഉ രഘുബര് ബിമല ജസു ജോ ദായക് ഫല് ചാരി II
ബുദ്ധി ഹീൻ തനു ജനികെ,സുമിരോ പാവന കുമാർ I
ബല ബുദ്ധി ബിദ്യ ദേഹുമോഹി ഹരഹു കലെസ് ബികാര്
”“
ചാലിസ
ജയ് ഹനുമാൻ ഗ്യാൻ ഗുണ സാഗർ, ജയ് കപിഷ് തിഹും ലോകഉജാകര്, I (01)
രാംദൂത് അതുലിത് ബല ധാമ ,അന്ജനി പുത്ര പവൻസുത നാമാ.II (02)
മഹാബീർ ബിക്രം ബജ്റൻഗി,കുമതി നിവാർ സുമതി കെ സംഗി, I (03)
കഞ്ചൻ ബരൺ ബിരാജ് സുബിസാ,കാനന കുണ്ടൽ കുഞ്ചിത കേസ. II (04)
ഹാഥ് ബജ്ര ഓർ ധ്വജാ ബിർജായ്,കന്ധെ മൂന്ജ് ജനെ ഉ സാജേ,I (05)
ശങ്കർ സുവന കേസരി നന്ദൻ,തേജ് പ്രതാപ് മഹാ ജാഗ് വന്ദൻ. II (06)
വിദ്യാവാൻ ഗുനി അതി ചതുർ,റാം കജ് കരിബേ കോ അതൂർ,I (07)
പ്രഭു ചരിത്ര സുനിബെ കോ രസിയ, റാം ലഖൻ സിതാ മന ബസിയ II (08)
സൂക്ഷ്മ രൂപ ധരി സിയഹി ദിഖാവാ , ബികട് രൂപ ധരി ലങ്ക ജരാവാ II 9 II
ഭീമ രൂപ ധരി അസുര് സംഹാരെ , രാമ ചന്ദ്ര കെ കാജ് സംവാരെ II 10 II
ലായ് സഞ്ജീവന് ലഖന് ജിയായെ , ശ്രീ രഘുബീര് ഹരഷി ഉര് ലായേ II 11 II
രഘുപതി കീൻഹി ബഹുത് ബഡായി , തുമ മമ പ്രിയ ഭരതഹി സമ ഭായി II 12 II
സഹസ് ബദന് തുംഹരോ ജസ് ഗാവേ , അസ് കഹി ശ്രീപതി കൺഠ ലഗവൈ II 13 II
സനകാദിക് ബ്രഹ്മാദി മുനീസാ , നാരദ സാരദ സഹിത് അഹീസാ II 14 II
ജമു കുബേര് ദിക്പാല് ജഹാംതെ , കബി കൊബിത് കഹി സകേ കഹാം തെ II 15
തുമ ഉപകാര് സുഗ്രീവഹി കീൻഹാ , രാമ മിലായെ രാജ്പദ് ദീംഹാ II 16
തുംഹരോ മന്ത്ര് ബിഭീഷന് മാനാ , ലങ്കേശ്വര് ഭയ് സബ് ജഗ് ജാനാ II 17
ജുഗ് സഹസ്ര് ജോജന് പര് ഭാനു , ലീല്യോ താഹി മധുര് ഫല് ജാനു II 18
പ്രഭു മുദ്രികാ മേലി മുഖ മാഹി , ജലധി ലാംഖി ഗയേ അച് രജ് നാഹി II 19
ദു: ർഗ്ഗമു കാജ് ജഗത് കെ ജേതേ , സുഗമ അനുഗ്രഹ തുംഹരെ തേതെ II 20
രാമ ദുവാരെ തുമ രഖ് വാരെ , ഹോത് ന ആഗ്യ ബിന് പൈസാരേ II 21
സബ് സുഖ ലഹൈ തുമ്ഹാരീ സരനാ , തുമ രക്ഷക് കാഹു കോ ഡര്ന II 22
ആപന് തേജ് സംഹാരോ ആപൈ , തീനോ ലോക ഹാംക് തെ കാംപേ II 23
ഭൂത പിസാച് നികട്ട് നഹി ആവൈ , മഹാബീര് ജബ് നാം സുനാവൈ II 24
നാസൈ രോഗ് ഹരൈ സബ് പീരാ , ജപത് നിരന്തര് ഹനുമത് ബീരാ II 25
സങ്കട് സെ ഹനുമാന് ചുഡാവൈ , മന് ക്രമു ബചന ധ്യാന് ജോ ലാവൈ II 26
സബ് പര് രാം തപസ്വീ രാജാ , തിനകേ കാജ് സകല് തുമ സാജാ II 27
ഔര് മനോരഥ് ജോ കോയി ലാവൈ , സോയി അമിത് ജീവന് ഫല് പാവൈ II 28
ചാരോ ജഗ് പര് താപ് തുമ്ഹാര , ഹൈ പരസിദ്ധ ജഗത് ഉജിയാരാ II 29
സാധു സംത് കെ തുമ രഖ് വാരെ , അസുര് നികന്ദന് രാം ദുലാരേ II 30
അഷ്ട സിദ്ധി നവ നിധി കെ ദാതാ , അസ് ബര് ദീന് ജാനകീ മാതാ II 31
രാം രസായനു തുംഹരെ പാസാ , സദാ രഹോ രഘു പതി കെ ദാസാ II 32
തുംഹരെ ഭജന് രാം കോ പാവൈ , ജനമു ജനമു കെ ദുഖ് ബിസ് രാവേ II 33
അന്ത കാല് രഘുബര് പുര് ജായി , ജഹാം ജന്മ ഹരി ഭക്ത് കഹായി II 34
ഔര് ദേവതാ ചിത്ത് ന ധരയീ , ഹനുമത് സേയി സർബ സുഖ് കരയീ II 35
സങ്കട് കടൈ മിടൈ സബ് പീരാ , ജോ സുമിരൈ ഹനുമത് ബല ബീര II 36
ജയ് ജയ് ജയ് ഹനുമാൻ ഗോസായീ, കൃപ കരഹു ഗുരുദേവ് കി നായി II 37
ജോ സത് ബാര് പഠ കര് കോയി , ചൂട്ട് ഹി ബന്ദി മഹാ സുഖ് ഹോയി II 38
ജോ യഹ് പഠി ഹനുമാൻ ചാലിസ , ഹോയ് സിദ്ധീ സാഖീ ഗൌരീശാ II 39
തുളസീ ദാസ് സദാ ഹരി ചേരാ , കീജൈ നാഥ് ഹൃദയ് മഹാ ഡേരാ II 40
”“
ദോഹ
പവന തനയ് സങ്കട ഹരന് മംഗള മൂരതി രൂപ്
രാമ ലഖന സീത സഹിത് ഹൃദയ ബസഹു സുരഭൂപ്
No comments:
Post a Comment