Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, November 11, 2019

പുത്തൂർ മഹാദേവക്ഷേത്രം

*പുത്തൂർ മഹാദേവക്ഷേത്രം...*

പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കരിവെള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് പുത്തൂർ മഹാദേവക്ഷേത്രം.

കരിവെള്ളൂർ ദേശത്തിലെ രണ്ടു മഹാശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം; രണ്ടാമത്തെ ശിവക്ഷേത്രം കരിവെള്ളൂർ മഹാദേവക്ഷേത്രമാണ്.

ഇവിടെ പരശുരാമനാണ് പ്രതിഷ്ഠനടത്തി തേവർക്ക് ആദ്യ നേദ്യം കഴിച്ചത് എന്നാണ് ഐതിഹ്യം.രശുരാമ പ്രതിഷ്ഠിതമെങ്കിലും ഇവിടെ സ്വയംഭൂവാണ് ശിവലിംഗം. കിരാതമൂര്‍ത്തിയായ പരമശിവനുമായി (കരിവെള്ളന്‍) ബന്ധപ്പെടുത്തിയായിരിക്കണം കരിവെള്ളൂര്‍ എന്ന സ്ഥലമുണ്ടായതെന്ന് കരുതുന്നു.

ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഒരു ചെറിയ കുന്നിനു മുകളിലാണ്.
കിഴക്കു ദർശന നൽകി പുത്തൂരപ്പൻ ഇവിടെ കുടികൊള്ളുന്നു.
ക്ഷേത്ര സമുച്ചയത്തിലേക്ക് എത്തിചേരാനായി കിഴക്കും, പടിഞ്ഞാറും വശങ്ങളിൽ നിന്നും പടിക്കെട്ടുകൾ പണിതീർത്തിരിക്കുന്നു.

നാല്‍പ്പത്തിയെട്ടു പടികള്‍ കയറിയിട്ട് വേണം ക്ഷേത്രത്തില്‍ എത്താന്‍.മുഖ്യ ശ്രീകോവിലിനു മൂന്നു ഘനദ്വാരങ്ങള്‍ ,സോപാനത്തിനു അഞ്ചു പടികലുണ്ട്.

കുന്നിൻ മുകളിലായിട്ടു കൂടി ക്ഷേത്രത്തിൽ വെള്ളത്തിനു ബുദ്ധിമുട്ടൊന്നും വരാത്തവണ്ണം ക്ഷേത്രക്കുളവും, നിത്യപൂജ്ജാദികാര്യങ്ങൾക്കായി ക്ഷേത്രത്തിൽ കിണറു പണിതീർത്തിട്ടുണ്ട്. എത്ര വരൾച്ചക്കാലത്തും ജലസമൃദ്ധിയുള്ളവയാണിവ. ഇതുമായി ബന്ധപെട്ട ഒരു ചരിത്രം ഇങ്ങനെയാണ് :-

ചിറക്കല്‍ രാജാവ് വളര്‍ത്തി കൊണ്ടു വന്ന മുരിക്കഞ്ചേരി കേളു, മാടായിക്കാവിലെ ഒരു കാര്യക്കാരനായിരുന്നു .സഹപ്രവര്‍ത്തകരുടെ നുണപ്രചരണം കാരണം കേളുവിനെ രാജാവ് പിരിച്ചുവിട്ടു .ഇതില്‍ കുപിതനായ കേളു വടകര വാപ്പനുമായി ചേര്‍ന്ന് സൈന്യമുണ്ടാക്കി ചിറക്കല്‍ രാജാവിന്‍റെ പതിനേഴ്‌ ക്ഷേത്രങ്ങള്‍ കീഴടക്കി.

പുത്തൂര്‍ മഹാശിവക്ഷേത്രവും ആക്രമിക്കാന്‍ തീരുമാനിച്ചു. ആദ്യം വാച്ചാങ്കുന്നു ആക്രമണ കേന്ദ്രമായി തിരഞ്ഞെടുത്തെങ്കിലും പിന്നീട് കൊട്ടക്കുന്നിലേക്ക് ലക്‌ഷ്യം മാറ്റി. യുദ്ധഭീഷണി കാരണം പുത്തൂരപ്പന് പൂജ നടത്താന്‍ കഴിഞ്ഞില്ല,കിണറില്‍ ജലക്ഷാമവും ഉണ്ടായിരുന്നു.. ക്ഷേത്രക്കുളം കോട്ടക്കുന്നിന്‍റെ മുന്‍ വശത്തായിരുന്നു. അവിടെ നിന്നും വെള്ളമെടുക്കാന്‍ പറ്റാതെ വന്നപ്പോള്‍ പൂജാരി പുത്തൂരപ്പനെ മനമുരുകി വിളിച്ചു പ്രാര്‍ത്തിച്ചു. പിറ്റേന്ന് രാവിലേക്ക് ക്ഷേത്രക്കിണര്‍ നിറഞ്ഞിരുന്നു എന്ന് പറയപ്പെടുന്നു. കുളത്തിലേക്ക് പോകേണ്ടി വന്നില്ല. ഭഗവാന്‍റെ അനുഗ്രഹത്താല്‍ ചിറക്കല്‍ രാജാവിന്നു അക്രമികളെ തുരത്തി പതിനേഴ്‌ ക്ഷേത്രങ്ങളുംവീണ്ടെടുക്കാന്‍ സാധിച്ചു.

പുത്തൂര്‍ ക്ഷേത്രത്തില്‍ കാണുന്ന കാളിയമര്‍ദനം, കൃഷ്ണലീല, കാളിയനാഗം എന്നീ കഥ വിവരിക്കുന്ന ചുവര്‍ചിത്രങ്ങള്‍ അപൂര്‍വ്വവും പൌരാണികവുമാണ്.

പുത്തൂർ ശിവക്ഷേത്രത്തിൽ നിത്യേന മൂന്നു പൂജകളും രണ്ടു ശീവേലികളും പടിത്തരമായി നിശ്ചയിച്ചിട്ടുണ്ട്.പ്രധാന ആഘോഷം ശിവരാത്രിയാണ്.

ഗണപതി,അയ്യപ്പന്‍,പാച്ചേനിഭഗവതി , ഒയലാത്ത് ഭഗവതി എന്നിവര്‍ ഉപദേവന്മാരാണ്.

ഓം നമഃ ശിവായ

No comments:

Post a Comment