Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, November 11, 2019

മുതുവറ മഹാദേവക്ഷേത്രം

⚜♥⚜♥⚜♥⚜♥⚜♥⚜
             *ക്ഷേത്രായനം*
⚜♥⚜♥⚜♥⚜♥⚜♥⚜


*നമസ്‍തേ സജ്ജനങ്ങളെ .....  🙏*
*108 ശിവാലയങ്ങൾ പരിചയപ്പെടുത്തുന്ന ക്ഷേത്രായനം പരിപാടിയിലേക്ക് സ്വാഗതം 🙏🙏🙏*

*⚜ക്ഷേത്രം :102 ⚜*
*മുതുവറ മഹാദേവക്ഷേത്രം*

വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്.

തൃശ്ശൂർ ജില്ലയിൽ മുതുവറയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവ ക്ഷേത്രമാണ് മുതുവറ മഹാദേവക്ഷേത്രം.പടിഞ്ഞാട്ട് ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീപരമശിവൻ ആണ്.
സതീദേവിയുടെ വിയോഗത്തെത്തുടർന്ന് സംഹാരതാണ്ഡവമാടുന്ന രൂപത്തിലാണ് ശിവപ്രതിഷ്ഠ.ചെറിയ ഒരു ക്ഷേത്രമാണ് ഇത്. ചെറിയ നാലമ്പലം, രണ്ട് നടപ്പുരകൾ എന്നിവ മാത്രം കാണാം . ഇവിടത്തെ ശിവന്‍റെ രൗദ്രഭാവം വളരെയധികം പ്രശ്നങ്ങൾക്ക് ഇടയാക്കി.അത് തടയാനായാണ് വിഷ്ണുപ്രതിഷ്ഠ നടത്തിയത്. ഇന്ന് രണ്ട് മൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്.രണ്ട് ശ്രീകോവിലുകളുണ്ട്. രണ്ടും ചതുരാകൃതിയിലാണ്. ശിവനും വിഷ്ണുവുമാണ് പ്രധാന പ്രതിഷ്ഠകൾ. ഈയടുത്തകാലത്തായി ഭക്തജനങ്ങളുടെ പങ്കാളിത്തം കാരണം ശിവന്‍റെയും വിഷ്ണുവിന്‍റെയും നടകൾക്കുനേരെ ഗോപുരങ്ങൾ ഉയർന്നുവന്നു. ശിവന്‍റെ നടയ്ക്കുനേരെയുള്ളതാണ് വലുത്. രണ്ടുഗോപുരങ്ങളും റോഡിൽനിന്നുനോക്കിയാൽത്തന്നെ കാണാൻ കഴിയും.
ക്ഷേത്രത്തിൽ ശ്രീപരമശിവന്‍റെയും ഭഗവാന്‍ വിഷ്ണുവിന്‍റെയും നടകൾക്കുനേരെ രണ്ട് നമസ്കാരമണ്ഡപങ്ങളുണ്ട്.ശ്രീ പരമശിവന്‍റെ നടയ്ക്കുനേരെ കെടാവിളക്കുമുണ്ട്.

ഭക്തപ്രഹ്ലാദന്‍റെ പ്രാർത്ഥനകേട്ട് ശാന്തനായി നിൽക്കുന്ന നരസിംഹമൂർത്തിയുടെ സങ്കല്പത്തിലാണ് ഇവിടത്തെ വിഷ്ണുപ്രതിഷ്ഠ. രണ്ടുനിലകളോടുകൂടിയ മറ്റൊരു ചതുരശ്രീകോവിലിൽ പടിഞ്ഞാട്ട് ദർശനമായി വാഴുന്നു. ചതുർബാഹുവായ വിഗ്രഹം ശംഖചക്രഗദാപത്മങ്ങൾ ധരിച്ചിരിയ്ക്കുന്നു.

ക്ഷേത്രത്തിലെ ഏക ഉപദേവൻ ശ്രീഗണപതി നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി വാഴുന്നു.

*ഓം നമഃ ശിവായ ശംഭോ.... ശംഭോ .....ശംഭോ .... ശരണം*  🙏
*വിനയപൂർവം നന്ദി* 
⚜♥⚜♥⚜♥⚜♥⚜♥⚜
*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

No comments:

Post a Comment