രുദ്രാക്ഷം
പണ്ട് ത്രിലോകങ്ങളെയും വിറപ്പിച്ച് സംഹാര താണ്ഡവമാടിയ ത്രിപുരാസുരൻമാരെ വധിച്ചുകളയുന്നതിന് ആയിരം വത്സരക്കാലം പരമശിവൻ കണ്ണിമചിമ്മാതെ കാത്തുനിന്നു. ത്രിപുരവധത്തിനുശേഷം കണ്ണുചിമ്മിയ പരമശിവന്റെ നേത്രത്തിൽ നിന്നു തെറിച്ചുവീണ കണ്ണുനീർത്തുള്ളികൾ രുദ്രാക്ഷവൃക്ഷങ്ങളായി എന്ന് പുരാണം.
അവയിൽ നിന്ന് 38 പ്രകാരത്തിലുള്ള രുദ്രാക്ഷങ്ങൾ ഉണ്ടായിൽ സൂര്യനേത്രത്തിൽ നിന്ന് 12 തരവും സോമനേത്രത്തിൽ നിന്നു 16 തരവും തൃക്കണ്ണിൽ നിന്നു 10 തരവുമായി രുദ്രാക്ഷങ്ങൾ പ്രത്യേകം അറിയപ്പെട്ടു. രുദ്രാക്ഷകായയ്ക്കുള്ളിൽ ഒരു വിത്ത് കാണപ്പെടുന്നത് ഒരു മുഖരുദ്രാക്ഷം. രണ്ടു വിത്ത് കാണപ്പെടുന്നത് രണ്ടുമുഖം എന്നിങ്ങനെ വിത്തിന്റെ എണ്ണം അനുസരിച്ച് വിവിധ മുഖങ്ങളിലായില്ലാണ് രുദ്രാക്ഷം ലഭ്യമാവുക. വിത്തിന്റെ എണ്ണം കൂടിയിരുന്നാൽ അതിന്റെ ശക്തിയും ഫലവും കൂടിയിരിക്കും.
രുദിനെ ദ്രവിപ്പിക്കുവൻ രുദ്രൻ. രുദ് എന്നാൽ ദുഃഖം എന്നും, ദ്രവിപ്പിക്കുക എന്നാൽ ഇല്ലാതാക്കുക എന്നുമാണ് അർത്ഥം. രുദ്രൻ പഞ്ച കൃത്യങ്ങളുടെയും (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, ലയം) നാഥനും പ്രപഞ്ചവിധാതാവുമാകുന്നു. രുദ്രന്റെ ഉത്തമേന്ദ്രിയങ്ങളായ അക്ഷങ്ങൾ എന്ന് രുദ്രാക്ഷത്തിന് ശാസ്ത്രീയമായി അർത്ഥം കൈവരുന്നു.
രുദ്രാക്ഷധാരണത്തിന്റെ പ്രയോജനം
രുദ്രാക്ഷം ദർശിച്ചാൽ തന്നെ പുണ്യമാണ്. സ്പർശിച്ചാൽ കോടി ഗുണമാകും. ധരിച്ചാൽ നൂറുകോടിയിലധികം പുണ്യം. നിത്യവും രുദ്രാക്ഷം ധരിച്ചു ജപിക്കുന്നതുകൊണ്ട് അനന്തമായ പുണ്യം ലഭിക്കും. രുദ്രാക്ഷത്തേക്കാൾ ഉത്തമമായ സ്തോത്രവും വ്രതവുമില്ല.
അക്ഷയമായ ദാനങ്ങളിൽ ഉത്തമമാണ് രുദ്രാക്ഷദാനം. ഒരു രുദ്രാക്ഷമെങ്കിലും ധരിച്ചിട്ടുള്ളവർ മാംസഭോജനവും മദ്യപാനവും ചണ്ഡാലസഹവാസവും മൂലമുണ്ടാവുന്ന പാപത്തിൽ നിന്ന് മുക്തരാകും. സർവ്വയജ്ഞങ്ങളും തപസും ദാനവും വേദാഭ്യാസവുംകൊണ്ട് എന്തു ഫലമുണ്ടാവുമോ അത് രുദ്രാക്ഷധാരണത്താൽ പെട്ടെന്ന് ലഭ്യമാകും.
നാലുവേദങ്ങൾ അഭ്യസിക്കുകയും പുരാണങ്ങൾ വായിക്കുകയും, തീർത്ഥാടനം നടത്തുകയും, സർവിദ്യകളും നേടുകയും ചെയ്താൽ എന്തു പുണ്യം ലഭിക്കുമോ ആ പുണ്യം രുദ്രാക്ഷധാരണം കൊണ്ട് മാത്രം ലഭിക്കും. രുദ്രാക്ഷം കഴുത്തിലോ കൈയിലോ കെട്ടിക്കൊണ്ട് ഒരാൾ മരിച്ചാൽ അവൻ രുദ്രപദം പ്രാപിക്കും. പുനർജന്മമുണ്ടാവില്ല. തന്റെ കുലത്തിലെ 21 തലമുറയെ ഉദ്ധരിക്കുവനായി രുദ്രലോകത്ത് വസിക്കും. ഭക്തിയില്ലാതെ രുദ്രാക്ഷം ധരിച്ചുകൊണ്ട് നിത്യവും പാപകർമ്മം ചെയ്യുവനായാൽ പോലും അവൻ മുക്തനായിത്തീരും. രുദ്രാക്ഷം ധരിച്ചുകൊണ്ട് മരിക്കാനിടയായാൽ മൃഗത്തിനുപോലും മോക്ഷമുണ്ടാവും.
അനേക ജന്മങ്ങളിൽ മഹാദേവപ്രസാദം സിദ്ധിച്ചവർക്കുമാത്രമെ രുദ്രാക്ഷത്തിൽ ശ്രദ്ധയുണ്ടാകൂ. രുദ്രാക്ഷം അലസമായി ധരിച്ചാൽ പോലും കൂരിരുട്ട് ആദിത്യനെയെപോലെ അവനെ പാപാങ്ങൾ സ്പർശിക്കുകയില്ല. ഭക്തിപൂർവ്വം രുദ്രാക്ഷത്തെ പൂജിക്കു പക്ഷം ദരിദ്രനെപ്പോലും ഭൂമിയിൽ രാജാവാക്കും.
മത്സ്യം കഴിക്കുന്നവനോ മാംസം കഴിക്കുവനോ മദ്യപാനിയോ, അസംഗങ്ങളിൽ ഏർപ്പെടുന്നവനോ ചെയ്യരുതാത്തത് ചെയ്യുന്നവനോ, കാണരുതാത്തത് കാണുവനോ, പറയരുതാത്തത് പറയുന്നവനോ, കേൾക്കരുതാത്തത് കേൾക്കുവനോ, പോകരുതാത്തിടത്ത് പോകുന്നവനോ, മണക്കരുതാത്തത് മണക്കുന്നവനോ, ഭക്ഷിക്കരുതാത്തത് ഭക്ഷിക്കുന്നവനോ ആയ മനുഷ്യൻ രുദ്രാക്ഷം ധരിച്ചിട്ടുണ്ടെങ്കിൽ അതിൽനിന്നുള്ള പാപമൊന്നും തന്നെ അവനെ സ്പർശിക്കുകയില്ല.
രുദ്രാക്ഷം ആർക്കൊക്കെ ധരിക്കാം?
ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം തുടങ്ങി എല്ലാ ആശ്രമത്തിൽപ്പെട്ടവർക്കും ബ്രാഹ്മണൻ, ക്ഷദ്രിയൻ, വൈശ്യൻ, ശൂദ്രൻ തുടങ്ങി എല്ലാ വർണ്ണങ്ങളിൽപ്പെട്ടവർക്കും രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷം ധരിക്കുന്നതിൽ ലജ്ജയുള്ളവന് കോടിജന്മം കഴിഞ്ഞാലും മുക്തി ലഭിക്കില്ല.
പ്രാര്‍ത്ഥനയും മന്ത്രോച്ചാരാണവും നടത്തി ഐശ്വര്യദായക ദിവസങ്ങളില്‍ വേണം രുദ്രാക്ഷ ധാരണം നടത്തേണ്ടത്. ധരിക്കുന്ന ആള്‍ ദിവസവും രുദ്രാക്ഷമന്ത്രം ഉരുക്കഴിക്കേണ്ടതുമുണ്ട്.
രുദ്രാക്ഷം ധരിക്കുന്നയാൾ മദ്യം , മാംസം , ചുവന്നുള്ളി , വെളുത്തുള്ളി , മുരിങ്ങയ്ക്ക , കുമിള് തുടങ്ങിയവ ഉപേക്ഷിക്കണമെന്നും ഇതിൽ പ്രത്യേകമായി എടുത്തു പറയുന്നുണ്ട് .
രുദ്രാക്ഷം തെരഞ്ഞെടുക്കുന്നത് പോലെതന്നെ ധരിക്കുന്നതിനും ചില നിയമങ്ങള്‍ ഉണ്ട്. രുദ്രാക്ഷം ധരിക്കുന്ന സമയത്ത് ശുദ്ധവൃത്തികള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.
ഋതുമതികളായിരിക്കുന്ന സമയത്ത് രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. ഉറങ്ങാന്‍ പോവുമ്പോള്‍ രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. രുദ്രാക്ഷം വിശുദ്ധമായ സ്ഥലത്ത് വേണം സൂക്ഷിക്കേണ്ടത്‍. ദിവസവും രാവിലെ സ്നാനം കഴിഞ്ഞ ശേഷം മന്ത്രം ഉരുക്കഴിച്ച് ധരിക്കണം. വൈകിട്ട് ഊരി വയ്ക്കുമ്പോഴും മന്ത്രോച്ചാരണം നടത്തണം.
ലൈംഗിക ബന്ധം നടത്തുമ്പോള്‍ രുദ്രാക്ഷം അണിയരുത്. ശവദാഹത്തില്‍ പങ്കെടുക്കുമ്പോഴും പ്രസവം നടന്ന വീട്ടില്‍ വാലായ്മ കഴിയുന്നതിന് മുമ്പ് സന്ദര്‍ശനം നടത്തുമ്പോഴും രുദ്രാക്ഷം അണിയരുത് എന്നാണ് വിദഗ്ധമതം
വിദ്യാർത്ഥി നാലുമുഖരുദ്രാക്ഷം ധരിക്കണം. സുമംഗലിയായ സ്ത്രീ താലിയോടൊപ്പം 3 മുഖരുദ്രാക്ഷം ധരിക്കണം. ''സ്നാനം, ദാനം, ജപം, ഹോമം, വൈശ്യദേവം, സുരാർച്ചനം, പ്രായശ്ചിത്തം, വ്രതദീക്ഷാകാലം, ശ്രാദ്ധം എന്നിവ രുദ്രാക്ഷം ധരിക്കാതെ ചെയ്യുന്നയാളിന് ഫലം ലഭിക്കില്ലെന്ന് മാത്രമല്ല നരകത്തിൽ പതിക്കുകയും ചെയ്യും. ''
രുദ്രാക്ഷം ധരിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
രുദ്രാക്ഷം മാലയായോ അഥവാ ഒരു രുദ്രാക്ഷം മാത്രമായോ ധരിക്കാറുണ്ട്. ഏതായാലും, ധരിക്കുന്ന എല്ലാ രുദ്രാക്ഷവും മാസത്തിൽ ഒരു തവണ വേദപ്രോക്തമായ രീതിയിൽ ശുദ്ധീകരിക്കണം. അല്ലാത്തപക്ഷം അവയിൽ ഊർജ്ജസ്തംഭനം (energy hang) ഉണ്ടാവുകയും പ്രവർത്തിക്കാതാവുകയും ചെയ്യും.
ശാസ്ത്രീയമായ രീതിയിൽ രുദ്രാക്ഷത്തിന്റെ polartiy നോക്കി കോർത്തുവേണം മാലയുണ്ടാക്കാൻ. നെല്ലിക്കാ മുഴുപ്പുള്ളത് ഉത്തമം. നെല്ലിക്കാക്കുരുവിന്റെ മുഴുപ്പ് മധ്യമം. അതിനു താഴെ വലുപ്പം കുറഞ്ഞത് അധമം എന്നു കണക്കാക്കുന്നു. മാലയാണെങ്കിൽ വൈദ്യുതചാലകലോഹങ്ങളായ സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചുവേണം കോർക്കാൻ. ഒരു രുദ്രാക്ഷം ധരിക്കുമ്പോൾ ലോഹം നിർബന്ധമല്ല. നിശ്ചിത ഇടവേളകളിൽ തൈലാധിവാസവും ചെയ്യേണ്ടതുണ്ട്.
രുദ്രാക്ഷം ധരിക്കുമ്പോൾ ആവശ്യമായ ദേവതയെ അഥവാ ഇഷ്ടദേവനെ മന്ത്രന്യാസത്തോടെ രുദ്രാക്ഷത്തിൽ പ്രാണപ്രതിഷ്ഠ ചെയ്ത് പൂജിച്ച് മന്ത്രസഹിതം വേണം ധരിക്കാൻ. തുടർന്ന്! നിത്യവും ബന്ധപ്പെട്ട മന്ത്രം ജപം ചെയ്യണം. ഈ രുദ്രാക്ഷം ധരിക്കണമെന്നു തന്നെ നിർബന്ധമില്ല; വീട്ടിൽ വച്ചു പൂജിച്ചാലും മതിയാകും.
എന്നാൽ, എല്ലാവരും നിർബന്ധമായി മന്ത്രം ജപിക്കണമെന്നില്ല. മന്ത്രപൂർവ്വമോ അല്ലാതെയോ ഭക്തിപൂർവ്വമോ ഭക്തിയില്ലാതെയോ ധരിച്ചാലും ഉദ്ദേശിച്ച പ്രയോജനം ലഭ്യമാകുമെന്നു പുരാണങ്ങൾ ഉദ്ഘോഷിക്കുന്നു.
ഒന്നുമുതൽ 21 മുഖങ്ങളുള്ള രുദ്രാക്ഷങ്ങൾ ഉണ്ട്. മാത്രമല്ല ആകൃതിയുടെ അടിസ്ഥാനത്തിൽ മറ്റ് നാല് തരത്തിലുള്ള രുദ്രാക്ഷവുമുണ്ട്. ഇവ ധരിക്കുന്നതുകൊണ്ട് ഓരോ ഫലങ്ങളാണ് ലഭിക്കുന്നത്. ഇവകൂടാതെ രുദ്രാക്ഷ കവചങ്ങളും ഉണ്ട്.
കടപ്പാട് പോസ്റ്റ്.
No comments:
Post a Comment