*🔱🔥ശ്രീ ദക്ഷിണാമൂര്‍ത്തി സ്തോത്രം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
ആദിശങ്കരാചാര്യവിരചിതം
പ്രപഞ്ചാരംഭംമുതല്‍ ശിവന്‍ ഒരു ആല്‍വൃക്ഷത്തിന്‍റെചുവട്ടില്‍ തെക്കോട്ടുതിരിഞ്ഞിരുന്നു ശിഷ്യന്മാര്‍ക്ക് ബ്രഹ്മോപദേശം നല്കുന്നതായിട്ടാണ് സങ്കല്‍പം. ദക്ഷിണാമൂര്‍ത്തിസങ്കല്‍പം മുഴുവനും ഒരു ചെറിയ ശ്ലോകത്തില്‍ ഇങ്ങനെ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു.
വ്യക്തം വടതരോര്‍മൂലേ
വൃദ്ധാ ശ്ശിഷ്യാ: ഗുരുര്‍ യുവാ
ഗുരോസ്തു മൌനം വ്യാഖ്യാനം
ശിഷ്യാസ്തു ച്ച്ഹിന്ന സംശയാ:
ആല്‍ച്ചുവട്ടില്‍ അതാ ഒരു ഗുരു ഇരുന്നരുളുന്നു. ശിഷ്യന്‍മാരും ഉണ്ട് മുന്‍പില്‍. വൃദ്ധന്‍മാരാണ് ശിഷ്യന്മാര്‍. ഗുരു യുവാവും. മൌനമാണ് ഗുരുവിന്‍റെ ഉപദേശക്രമം. ശിഷ്യന്മാര്‍ക്ക് സംശയമൊട്ടില്ലതാനും. ഗുരുഭാവത്തില്‍ മൂര്‍ത്തിമത്തായിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിയെ ഞാന്‍ നമസ്കരിക്കുന്നു.
ധ്യാനം
ഓം മൗനവ്യാഖ്യാപ്രകടിതപരബ്രഹ്മതത്വം യുവാനം
വര്‍ശിഷ്ഠാംതേവസദൃഷിഗണൈരാവൃതം ബ്രഹ്മനിഷ്ഠൈഃ |
ആചാര്യേംദ്രംകരകലിതചിന്മുദ്രമാനന്ദരൂപം
സ്വാത്മാരാമമുദിതവദനം ദക്ഷിണാമൂര്‍തിമീഡേ
വടവിടപിസമീപേ ഭൂമിഭാഗേ നിഷണ്ണം
സകലമുനിജനാനാം ജ്ഞാനദാതാരമാരാത്
ത്രിഭുവനഗുരുമീശം ദക്ഷിണാമൂര്‍തിദേവം
ജനനമരണദുഃഖച്ഛേദ ദക്ഷം നമാമി
ചിത്രംവടതരോര്‍മൂലേ വൃദ്ധാഃശിഷ്യാഃഗുരുര്‍യുവാ
ഗുരോസ്തുമൗനവ്യാഖ്യാനം ശിഷ്യാസ്തുച്ഛിന്നസംശയാഃ
ഓം നമഃ പ്രണവാര്‍ഥായ ശുദ്ധജ്ഞാനൈകമൂര്‍ത്തയേ
നിര്‍മലായപ്രശാന്തായ ദക്ഷിണാമൂര്‍തയേ നമഃ
ഗുരുര്‍ബ്രഹ്മാഗുരുര്‍വിഷ്ണുഃ ഗുരുര്‍ദേവോമഹേശ്വരഃ
ഗുരുസ്സാക്ഷാത്പരംബ്രഹ്മാ തസ്മൈശ്രീഗുരവേ നമഃ
നിധയേസര്‍വവിദ്യാനാം ഭിഷജേഭവരോഗിണാം
ഗുരവേസര്‍വലോകാനാം ദക്ഷിണാമൂര്‍തയേ നമഃ
ചിദോഘനായമഹേശായ വടമൂലനിവാസിനേ
സച്ചിദാനന്ദരൂപായ ദക്ഷിണാമൂര്‍തയേ നമഃ
ഈശ്വരോഗുരുരാത്മേതി മൂര്‍ത്തിഭേദവിഭാഗിനേ
വ്യോമവദ് വ്യാപ്തദേഹായ ദക്ഷിണാമൂര്‍തയേ നമഃ
അംഗുഷ്ഥതര്‍ജനീയോഗമുദ്രാ വ്യാജേനയോഗിനാം
ശൃത്യര്‍ഥംബ്രഹ്മജീവൈക്യം ദര്‍ശയന്യോഗതാശിവഃ
ഓം ശാന്തി: ശാന്തി: ശാന്തി: ||
വിശ്വംദര്‍പ്പണ ദൃശ്യമാന നഗരീതുല്യം നിജാന്തര്‍ഗതം
പശ്യന്നാത്മനിമായയാ ബഹിരിവോദ്ഭൂതം യഥാനിദ്രയാ
യസ്സാക്ഷാത്കുരുതേ പ്രബോധസമയേ സ്വാത്മാനമേവാദ്വയം
തസ്മൈശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (1)
ബീജസ്യാന്തരിവാംകുരോ ജഗദിദം പ്രാന്ഗ്നിര്‍വികല്പംപുനര്‍
മായാകല്പിതദേശകാലകലനാ വൈചിത്ര്യചിത്രീകൃതം
മായാവീവവിജൃംഭയത്യപി മഹായോഗീവ യഃ സ്വേച്ഛയാ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (2)
യസ്യൈവസ്ഫുരണം സദാത്മകമസത്കല്പാര്‍ഥഗംഭാസതേ
സാക്ഷാത്തത്വമസീതി വേദവചസാ യോ ബോധയത്യാശ്രിതാന്‍
യസ്സാക്ഷാത്കരണാദ്ഭവേന്ന പുരനാവൃത്തിര്‍ഭവാംഭോനിധൗ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (3)
നാനാച്ഛിദ്രഘടോദരസ്ഥിത മഹാദീപപ്രഭാഭാസ്വരം
ജ്ഞാനംയസ്യച ചക്ഷുരാദി കരണദ്വാരാബഹിഃ സ്പന്ദതേ
ജാനാമീതി തമേവഭാന്തമനുഭാത്യേതത്സമസ്തം ജഗത്
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (4)
ദേഹം പ്രാണമപീന്ദ്രിയാണ്യപിചലാം ബുദ്ധിംചശൂന്യം വിദുഃ
സ്ത്രീബാലാന്ധജഡോപമാസ്ത്വഹമിതി ഭ്രാംതാഭൃശം വാദിനഃ
മായാശക്തി വിലാസകല്പിത മഹാ വ്യാമോഹസംഹാരിണേ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ (5)
രാഹുഗ്രസ്ത ദിവാകരേന്ദുസദൃശോ മായാസമാച്ഛാദനാത്
സന്മാത്രഃ കരണോപസംഹരണതോ യോ∫ഭൂത്സുഷുപ്തഃ പുമാന്‍
പ്രാഗസ്വാപ്സമിതി പ്രഭോധസമയേ യഃ പ്രത്യഭിജ്ഞായതേ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ (6)
ബാല്യാദിഷ്വപിജാഗ്രദാദിഷു തഥാ സര്‍വാസ്വവസ്ഥാസ്വപി
വ്യാവൃത്താസ്വനുവര്‍തമാനമഹമിത്യംതഃ സ്ഫുരന്തം സദാ
സ്വാത്മാനം പ്രകടീകരോതിഭജതാം യോമുദ്രയാ ഭദ്രയാ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (7)
വിശ്വംപശ്യതികാര്യകാരണതയാ സ്വസ്വാമിസംബന്ധതഃ
ശിഷ്യാചാര്യതയാ തഥൈവപിതൃപുത്രാദ്യാത്മനാ ഭേദതഃ
സ്വപ്നേജാഗ്രതിവാ യ ഏഷപുരുഷോ മായാപരിഭ്രാമിതഃ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (8)
ഭൂരംഭാംസ്യനലോ∫നിലോ∫oബരമഹര്‍ നാഥോഹിമാംശുഃപുമാന്‍
ഇത്യാഭാതി ചരാചരാത്മകമിദം യസ്യൈവമൂര്‍ത്യഷ്ടകം
നാന്യത്കിംചനവിദ്യതേവിമൃശതാം യസ്മാത്പരസ്മാദ്വിഭോ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (9)
സര്‍വാത്മത്വമിതിസ്ഫുടീകൃതമിദം യസ്മാദമുഷ്മിന്‍സ്തവേ
തേനാസ്യശ്രവണാത്തദര്‍ഥമനനാ ദ്ധ്യാനാച്ചസംകീര്‍തനാത്
സര്‍വാത്മത്വമഹാവിഭൂതിസഹിതം സ്യാദീശ്വരത്വംസ്വതഃ
സിദ്ധ്യേത്തത്പുനരഷ്ടധാ പരിണതംചൈശ്വര്യമവ്യാഹതം (10)
ഇതി ശ്രീമദ്‌ശങ്കരാചാര്യവിരചിതം ദക്ഷിണാമൂര്‍തിസ്തോത്രം സംപൂര്‍ണ്ണം ||
(അര്‍ത്ഥവും വ്യാഖ്യാനവും അവലംബം: പ്രൊഫസര്‍ ജി. ബാലകൃഷ്ണന്‍ നായര്‍സാറിന്‍റെ പ്രൌഡാനുഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്നും).
അദ്വൈത വേദാന്ത സാരം സമഗ്രമായി ഉള്‍കൊള്ളുന്ന ഒരു മനോഹര കൃതിയാണ് ശ്രീ ശങ്കരാചാര്യ സ്വാമികളുടെ ദക്ഷിണാമൂര്‍ത്തി സ്തോത്രം. കൃതിയുടെ മഹത്വം കണക്കിലെടുത്ത് ഇതിനെ ദക്ഷിണാമൂര്‍ത്തി ഉപനിഷത്തെന്നും പറയാറുണ്ട്.
വിശ്വംദര്‍പ്പണ ദൃശ്യമാന നഗരീതുല്യം നിജാന്തര്‍ഗതം
പശ്യന്നാത്മനിമായയാ ബഹിരിവോദ്ഭൂതം യഥാനിദ്രയാ
യസ്സാക്ഷാത്കുരുതേ പ്രബോധസമയേ സ്വാത്മാനമേവാദ്വയം
തസ്മൈശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ (1)
കണ്ണാടിയില്‍ പ്രതിഫലിച്ചു കാണുന്ന നഗരത്തിനു തുല്യമായി ബോധരൂപമായ ആത്മാവില്‍ തന്‍റെ ഉള്ളിലായി പ്രതിഫലിച്ചു കാണുന്ന വിശ്വത്തെ ഉറക്കത്തില്‍ സ്വപ്നത്തിലെന്നപോലെ മായകൊണ്ട് പുറത്തുണ്ടായതുപോലെ കണ്ടിട്ട് ഏതൊരാത്മാവാണോ ജ്ഞാനംനേടി ഉണരുന്നതോടെ രണ്ടില്ലാത്ത തന്നെത്തന്നെ സാക്ഷാത്ക്കരിച്ചനുഭവിക്കാന്‍ കരുത്തനാകുന്നത് ശ്രീ ഗുരുരൂപം കൈക്കൊണ്ടു വിളങ്ങുന്ന ആ ദക്ഷിണാമൂര്‍തിക്കായിക്കൊണ്ട് എന്‍റെ നമസ്കാരം.
വിശ്വം ദര്‍പ്പണ ദൃശ്യമാന നഗരീ തുല്യം:
ഈ പ്രപഞ്ചം കണ്ണാടിയിലെ പ്രതിഫലിച്ചു കാണുന്ന നഗരം പോലെയാണ്. നഗരം ഉണ്ടന്നുതോന്നല്‍ മാത്രമേയുള്ളൂ. വാസ്തവത്തില്‍ കണ്ണാടി മാത്രമേയുള്ളൂ, നഗരം ഉള്ളതുപോലെ തോന്നുകയും. ബോധദര്‍പ്പണത്തില്‍ മായ പ്രതിഫലിച്ചു കാണിക്കുന്നതാണീ പ്രപഞ്ചം. ബോധം എന്ന സത്യം മാത്രമാണുള്ളത്, പ്രപഞ്ചം മായയുടെ ശക്തിയില്‍ വരയ്ക്കപ്പെടുന്ന ചിത്രം മാത്രം. അഖണ്ധവും അദ്വയവുമായ ബോധത്തിലാണ് പ്രപഞ്ചം, അതുകൊണ്ടാണ് ആത്മാവെന്ന ബോധത്തില്‍ നിജാന്തര്‍ഗതം എന്നു പറഞ്ഞത്. കണ്ണാടിയില്‍ പ്രതിഫലനം കാണുമ്പോള്‍ അത് ബാഹ്യമാണ് എന്നാണല്ലോ നമുക്കുതോന്നുക. അതുപോലെതന്നെ മായയുടെ ഇന്ദ്രജാല പ്രകടനം കൊണ്ട് പ്രപഞ്ചം എന്‍റെ പുറത്താണ് എന്നനുഭവപ്പെടുന്നു. ഇതു മനസ്സിലാക്കാന്‍ ഒരു ദൃഷ്ടാന്തം, നമ്മുടെ നിദ്രയിലെ സ്വപ്നം തന്നെ നോക്കിയാല്‍ മതി. സ്വപ്നാവസ്തയില്‍ നിദ്രാശക്തിയുടെ ഒരു ഇന്ദ്രജാലപ്രകടനമാണ് സ്വപ്നപ്രപഞ്ചം. ഈ സ്വപ്നപ്രപഞ്ചം നമ്മുടെ ഉള്ളിലാണെങ്കിലും സ്വപ്നം കാണുന്നത്രയും സമയം ബാഹ്യമായി അനുഭവിക്കുന്നു. സ്വപ്നത്തില്‍ ഒരു പുലി വന്നാല്‍ നാം ഓടുകയും പേടിച്ചു അലറുകയും ചിലപ്പോള്‍ മൂത്രമൊഴിക്കുകയും കിടക്ക നനയുകയുംവരെ ചെയ്യും. അത്രത്തോളം വാസ്തവമായി നാം സ്വപ്നത്തെ അനുഭവിക്കാറുണ്ട്. എങ്കിലും ഉണര്‍ന്നു കഴിയുമ്പോള്‍ എല്ലാം ഇല്ലാത്തതെന്ന് നാമറിയുന്നു. അതുപോലെതന്നെ ജാഗ്രതവസ്തയില്‍ മയാശക്തിയുടെ ഇന്ദ്രജാലപ്രകടനമാണ് ജാഗ്രത് പ്രപഞ്ചം. ബോധത്തില്‍ തീര്‍ക്കുന്ന ഈ ജാഗ്രത് പ്രപഞ്ചവും സ്വപ്നാവസ്തയിലെ സ്വപ്നപ്രപഞ്ചവും ഒരുപോലെ അസത്യമാണ്. സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ സ്വപ്നപ്രപഞ്ചവും സ്വപ്നപുലിയും അതിലെ അനുഭവങ്ങളും ഇല്ലാതാകുന്നതുപോലെ നാം ഇപ്പോള്‍ സത്യമെന്നുകരുതുന്ന ജാഗ്രതവസ്തയിലെ പ്രപഞ്ചവും അദ്വയമായ പരമാത്മബോധത്തിലേക്ക് ഉണരുമ്പോള്‍ ഇല്ലാതാകും. സ്വപ്നാവസ്ഥയില്‍ തുടരുന്നിടത്തോളം നമുക്ക് സ്വപ്നലോകം സത്യമായിതോന്നുന്നതുപോലെ ഈ ജാഗ്രതവസ്തയില്‍ തുടരുന്നിടത്തോളം നമുക്ക് ജാഗ്രത് ലോകം സത്യമായിമാത്രമേ തോന്നൂ. ജാഗ്രത്തില്‍നിന്നും നിന്നും ആത്മബോധതിലേക്ക് ഉണരുമ്പോള്‍ മാത്രമേ ഇതിന്‍റെ നശ്വരത ബോധ്യപ്പെടുകയുള്ളൂ.
എങ്ങനെയാണ് ഉണരുക? ഗുരു-ശാസ്ത്ര-ഉപദേശം കൊണ്ട്, പ്രപഞ്ചത്തിനു പരമകാരണമായ ബോധത്തെക്കുറിച്ച് അറിയുകയും വിചാരം ചെയ്തു ബുദ്ധിയില്‍ വ്യക്തമാക്കുകയും വേണം. എന്നിട്ടു ബുദ്ധിയെ ഭാവാദ്വൈതം പരിശീലിപ്പിച്ചു രാഗദ്വേഷ വിമുക്തമാക്കണം. അങ്ങനെ ബുദ്ധിക്കു സമനില ഉറപ്പുവരുന്നതോടെ ജാഗ്രത്പ്രപഞ്ചത്തെ അനുഭവിക്കുന്ന ഈ കൊച്ചുഞാന്‍ ഉണരുകയും ശാന്തശീതളമായ അഖണ്ഡബോധമായി വികസിക്കുകയും ചെയ്യും. ഇതാണ് അജ്ഞാനനിദ്രയില്‍ നിന്നുമുള്ള പ്രബോധം. തുടര്‍ന്ന് പ്രപഞ്ചമായി കണ്ടതെല്ലാം ഒരു സ്വപ്നത്തിലെന്ന പോലെയും എല്ലാം എന്നില്‍തന്നെ പൊന്തിമറയുന്ന നാമരൂപങ്ങളാണെന്നും അനുഭവിച്ചറിയാന്‍ കഴിയും. ഇതാണ് സത്യസ്ഥിതി.
ആരാണിതനുഭവിപ്പിക്കുന്നത്? ആത്മാവുതന്നെ സ്വയം ഇതനുഭവിപ്പിക്കുന്നു. അനുഭവിക്കുന്നു. സ്വപ്നംപോലെ തന്നെ. സ്വപ്നം കാണുന്നതും ഉണരുന്നതും ഒരേ ഞാന്‍ തന്നെയല്ലേ? ഉറങ്ങാന്‍ കിടക്കുന്ന ഞാന്‍ ഉറക്കത്തില്‍ നിന്നും സ്വപ്നത്തില്‍ പ്രവേശിക്കുന്നു. പിന്നെ അവിടെ ഒരു ലോകം തീര്‍ത്തു, അതില്‍ പലപല ആള്‍ക്കാരായി ഞാന്‍ തന്നെ വേഷമിട്ടു, ഞാന്‍ തന്നെ അനുഭവിക്കുന്നു. ഉണര്‍ന്നാല്‍ എല്ലാം തീരും, പിന്നെ ഞാന്‍ മാത്രം. അതുപോലെ തന്നെ ഈ ജാഗ്രത് ലോകത്തിലും ഇപ്പോള്‍ നാം പലതായി കാണുന്നതെല്ലാം ഇതില്‍ നിന്നും ഉണരുന്നതുവരെ മാത്രം. സ്വപ്നത്തേക്കാള്‍ കുറച്ചുകൂടി കടുത്തതാണ് ജാഗ്രത്തിന്‍റെ മറ. അതുകൊണ്ട് പുറമെനിന്നുള്ള ഒരു ഗുരു വന്നു ഉണര്‍ത്തുന്നതുവരെ ഈ ലോകം ഉള്ളതുപോലെ തുടരും. ഉണര്‍ന്നു കഴിഞ്ഞാല്‍ എല്ലാം അഖണ്ഡബോധരൂപമായ ബ്രഹ്മം മാത്രം. സര്‍വ്വം ബ്രഹ്മ മയം! ഇങ്ങനെ പ്രപഞ്ച സ്വപ്നത്തില്‍ നിന്നുണര്‍ത്തുന്ന ഗുരുവിനെയാണിവിടെ ദക്ഷിണാമൂര്‍ത്തിയായി സങ്കല്പ്പിചിരിക്കുന്നത്.
ബീജസ്യാന്തരിവാംകുരോ ജഗദിദം പ്രാന്ഗ്നിര്‍വികല്പംപുനര്‍
മായാകല്പിത ദേശകാലകലനാ വൈചിത്ര്യചിത്രീകൃതം
മായാവീവ വിജൃംഭയത്യപി മഹായോഗീവ യഃ സ്വേച്ഛയാ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ (2)
ജഗത്തിന്‍റെ ഉത്പത്തി രഹസ്യമാണ് ഈ ശ്ലോകത്തില്‍ വിശദമാക്കുന്നത്.
വിത്തിനകത്തു മുള എന്നതുപോലെ ഈ ജഗത്ത്, ആരംഭത്തില്‍ ഒരു ഭേദവുമില്ലാത്തതായിരുന്നു. അനന്തരം മായകൊണ്ട് ഉണ്ടെന്നു തോന്നിച്ചു. ദേശം കാലം തുടങ്ങിയവയുടെ സൃഷ്ടിയിലൂടെ വിചിത്രമാംവണ്ണം ഇങ്ങനെ പ്രകടമാക്കപ്പെട്ടു. ബോധരൂപനായ ഏതൊരാത്മാവാണോ തന്‍റെ വെറും സങ്കല്‍പം കൊണ്ട് ഒരു ഇന്ദ്രജാലക്കാരനെപ്പോലെ അല്ലെങ്കില്‍ ഒരു മഹായോഗിയെപ്പോലെ ഇങ്ങനെ പെരുക്കിക്കാണിക്കുന്നത് ശ്രീ ഗുരുരൂപം കൈകൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം.
സര്‍വത്ര ബോധരൂപമായി വിലസുന്ന അദ്വൈതസത്യം സാക്ഷാത്ക്കരി
ച്ചനുഭവിക്കുക മാത്രമാണ് സംസാരസമുദ്രം കടക്കാനുള്ള ഒരേഒരുമാര്‍ഗ്ഗം എന്നാണിനി വിവരിക്കുന്നത്.
യസ്യൈവസ്ഫുരണം സദാത്മകമസത്കല്പാര്‍ഥഗംഭാസതേ
സാക്ഷാത്തത്വമസീതി വേദവചസാ യോ ബോധയത്യാശ്രിതാന്‍
യസ്സാക്ഷാത്കരണാദ്ഭവേന്ന പുരനാവൃത്തിര്‍ഭവാംഭോനിധൗ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ (3)
ഏതൊരു ബോധത്തിന്‍റെ സ്ഫുരണമാണോ സദാ “ഉണ്ട് ഉണ്ട്” എന്നു തോന്നിപ്പിക്കുന്നത്, ഇല്ലാത്ത നശ്വരവസ്തുക്കളെപ്പോലും ഉള്ളതായി കാണി ക്കുന്നത്, ഏതു ബോധരൂപനാണോ “അതു നീ തന്നെ” (തത്ത്വമസി) തുടങ്ങിയ മഹാവാക്യങ്ങളിലൂടെ, അഭയം പ്രാപിക്കുന്നവരെ ഉണര്‍ത്തിവിടുന്നത്, ഏതു മഹാവാക്യാര്‍ത്ഥം സാക്ഷാത്ക്കരിച്ചനുഭവി ക്കുന്നതിലൂടെ ഈ സംസാരചക്രത്തില്‍ നിന്നും മുക്തിലഭിക്കുന്നുവോ, ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം.
ഈ മഹാവാക്യം സാക്ഷാത്ക്കരിച്ചനുഭവിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം?
സംസാരസാഗരത്തില്‍ പൊങ്ങിയും താന്നും ജന്മജന്മാന്തരങ്ങള്‍ പോക്കാതെ രക്ഷപ്പെടാം. ജനന മരണ ചക്രത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നതാണ് സംസാര സാഗരത്തിലെ പൊങ്ങലും താഴലും ചുഴിയില്പെടലും ഒക്കെ. ജനനമരണങ്ങള്‍ ഇല്ലാത്ത നിത്യമായ ബോധസത്യമാണ് താനെന്ന അനുഭവമാണ് “തത്ത്വമസി” മഹാവാക്യവിചാരം കൊണ്ടുണ്ടാകുന്നത്. ആ നിത്യ ശുദ്ധ മുക്ത ബോധസ്വരൂപമാണ് തനെന്നറിഞ്ഞാല്‍ പിന്നെ ജനനമെവിടെ മരണമെവിടെ? ആ അനുഭവം ഉറപ്പുവരുന്നതോടെ താന്‍ ഇതിനുമുന്‍പും ഒരിക്കലും ജനിച്ചിട്ടില്ലെന്നനുഭവിക്കാറാകും. അതോടെ മരണഭയവും ഇനിയുള്ള ജന്മത്തേക്കുറിച്ചുള്ള ഭയവും എല്ലാം അസ്തമിക്കും. ബോധത്തില്‍ നാമ രൂപങ്ങളുടെ ആവിര്‍ഭാവ-തിരോത്ഭാവ ങ്ങളുടെ അലകള്‍ കൊണ്ടുണ്ടാകുന്ന ഭ്രമാനുഭവമാണ് ജനനമരണങ്ങള്‍.
കടലിലെ നുരയും പതയും കുമിളകളും എല്ലാം അലയൊടുങ്ങി ശാന്തമാകുമ്പോള്‍ ജലം തന്നെയാണ് എന്നു കാണുന്നതുപോലെ. സത്യാനുഭവം ഉണ്ടാകുമ്പോള്‍ ഭ്രമം പൂര്‍ണ്ണമായും മാറിക്കിട്ടും.
നാനാച്ഛിദ്ര ഘടോദരസ്ഥിത മഹാദീപപ്രഭാഭാസ്വരം
ജ്ഞാനം യസ്യച ചക്ഷുരാദികരണദ്വാരാബഹിഃ സ്പന്ദതേ
ജാനാമീതി തമേവഭാന്തമനുഭാത്യേതത്സമസ്തം ജഗത്
തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ (4)
അനേകം ദ്വാരങ്ങളുള്ള ഒരു കുടത്തിന്‍റെ ഉള്ളില്‍ കൊളുത്തിവെച്ചി രിക്കുന്ന ഒരു ദീപത്തിന്‍റെ ഓരോ ദ്വാരങ്ങളിലൂടെയും പ്രകാശം പുറത്തേക്കു വരുന്നതുപോലെ, നമ്മുടെ ഉള്ളില്‍ പ്രകാശമാനമായി വിളങ്ങുന്ന ബോധം ദേഹത്തിനുള്ളില്‍ ഇരുന്നുകൊണ്ട് കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങളില്‍ കൂടെ പുറത്തേക്കു പോകുന്നു. ഞാന്‍ ഉണ്ട് ഉണ്ട് എന്നു സദാ അനുഭവിക്കുന്ന അതേ ബോധം തന്നെയാണ് ഇന്ദ്രിയങ്ങളെ പ്രകാശിപ്പിച്ചു അവയിലൂടെ ഈ പ്രപഞ്ചത്തെ അനുഭവിപ്പിക്കുന്നത്. അങ്ങനെയുള്ള ബോധമായി വിളങ്ങുന്ന ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം.
ദേഹം പ്രാണമപീന്ദ്രിയാണ്യപിചലാം ബുദ്ധിം ചശൂന്യം വിദുഃ
സ്ത്രീബാലാന്ധജഡോപമാസ്ത്വഹമിതി ഭ്രാംതാഭൃശം വാദിനഃ
മായാശക്തിവിലാസകല്പിത മഹാവ്യാമോഹ സംഹാരിണേ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ (5)
അറിവില്ലാത്ത സ്ത്രീകള്‍, കുട്ടികള്‍, അന്ധന്മാര്‍, ജഡന്മാര്‍, ഞാന്‍ ഞാന്‍ എന്നു അഭിമാനിച്ചു സദാ അഹങ്കരിച്ചു വീരവാദം പറഞ്ഞു നടക്കുന്ന അജ്ഞാനികള്‍, ദേഹത്തെയും പ്രാണനെയും ഇന്ദ്രിയമനോബുദ്ധിയെയും ശൂന്യത്തെയും ആത്മാവായി കാണുന്നു. ഇങ്ങനെ മായകൊണ്ടുണ്ടാകുന്ന മഹാവ്യാമോഹത്തിനെ നശിപ്പിക്കാന്‍ ശക്തിയുള്ള ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം.
രാഹുഗ്രസ്ത ദിവാകരേന്ദുസദൃശോ മായാസമാച്ഛാദനാത്
സന്മാത്രഃ കരണോപസംഹരണതോയോ∫ഭൂത്സുഷുപ്തഃ പുമാന്‍
പ്രാഗസ്വാപ്സമിതി പ്രഭോദസമയേ യഃ പ്രത്യഭിജ്ഞായതേ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ (6)
മായയുടെമൂടുപടം കൊണ്ട് മറഞ്ഞുപോയതിനാല്‍ രാഹുവിനാല്‍ വിഴുങ്ങപ്പെട്ട സൂര്യനെയും ചന്ദ്രനേയും പോലെ, മറഞ്ഞിരിക്കുന്നവനും ഇന്ദ്രിയങ്ങളെല്ലാം പിന്‍വലിച്ചതു നിമിത്തം ശുദ്ധസത്തയായ ആനന്ദം മാത്രം അനുഭവിക്കുന്നവനുമായ ഏതൊരു പുരുഷനാണോ ഗാഢനിദ്രയില്‍ ആണ്ടിരിക്കുന്നത്, ആരാണോ ആ ഉറക്കത്തില്‍ നിന്നുണര്‍ന്നുവരുമ്പോള്‍ നേരത്തേ ഉണങ്ങിയ ആള്‍ ഞാന്‍തന്നെ എന്നുതിരിച്ചറിയുന്നത്, ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായി കൊണ്ട് എന്‍റെ നമസ്കാരം.
നേരത്തേ ഉറങ്ങിയത് ഞാന്‍ തന്നെയാണ് എന്ന തിരിച്ചറിവോടു കൂടിയാണ് ഗാഢനിദ്രയില്‍ ആണ്ടിരുന്ന പുരുഷന്‍ ഉണര്‍ന്നു വരുന്നത്.
ബാല്യാദിഷ്വപിജാഗ്രദാദിഷു തഥാ സര്‍വാസ്വവസ്ഥാസ്വപി
വ്യാവൃത്താസ്വനുവര്‍തമാനമഹമിത്യംതഃ സ്ഫുരന്തം സദാ
സ്വാത്മാനം പ്രകടീകരോതിഭജതാം യോമുദ്രയാ ഭദ്രയാ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (7)
ബാല്യം കൌമാരം യൌവ്വനം വാര്‍ദ്ധക്യം എന്നീ ദേഹാവസ്ഥകളും, ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥകളും മാറിമാറി വരുമ്പോഴും അവയെല്ലാം അറിയുന്ന, മാറ്റമില്ലാതെ നില്‍ക്കുന്ന, അവസ്ഥാമാറ്റങ്ങളെ യെല്ലാം തുടര്‍ച്ചയായി ഞാന്‍ അനുഭവിക്കുന്നു എന്നബോധമായി പ്രകാശിച്ചുകൊണ്ടേയിരിക്കുന്ന സ്വസ്വരൂപമായ ബോധമാണ് ശ്രീ ദക്ഷിണാമൂര്‍ത്തി. ആത്മാന്വേഷണത്തിനായി ശരണം പ്രാപിക്കുന്നവര്‍ക്ക് മംഗളകരങ്ങളായ ചിഹ്ന്നങ്ങള്‍ കൊണ്ട് സ്വസ്വരൂപത്തെ പ്രകടമാക്കി കൊടുക്കുന്ന ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം.
വിശ്വംപശ്യതികാര്യകാരണതയാ സ്വസ്വാമിസംബന്ധതഃ
ശിഷ്യാചാര്യതയാ തഥൈവപിതൃപുത്രാദ്യാത്മനാ ഭേദതഃ
സ്വപ്നേജാഗ്രതിവാ യ ഏഷപുരുഷോ മായാപരിഭ്രാമിതഃ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (8)
അഖന്ധബോധസ്വരൂപമായ ബ്രഹ്മത്തിലെ വെറും മാനസിക ഭ്രമമാണ് വിശ്വം. അക്കാരണത്താല്‍ തന്നെ ജഗത്തിനെ നിശ്ചിത ബന്ധങ്ങളില്‍ കൂടി വിലിയിരുത്താനുള്ള ഒരു ശ്രമവും യുക്തിയുക്തമായിരിക്കുകയില്ല. സ്വപ്നത്തിലായാലും ജാഗ്രത്തിലായാലും മായയുടെ വലയത്തില്‍പെട്ടു ഭ്രമിക്കുന്ന മനുഷ്യന്‍ പ്രപഞ്ചത്തെ കാര്യകാരണ ബന്ധത്തോടുകൂടിയതായോ, സ്വസ്വാമി ബന്ധത്തോടുകൂടിയതായോ, പിത്രുപുത്രാദി ബന്ധത്തോടുകൂടിയതായോ ഒക്കെ വേര്‍തിരിച്ചു കാണുന്നു. ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം
ഭൂരംഭാംസ്യനലോ∫നിലോ∫oബരമഹര്‍ നാഥോഹിമാംശുഃപുമാന്‍
ഇത്യാഭാതി ചരാചരാത്മകമിദം യസ്യൈവമൂര്‍ത്യഷ്ടകം
നാന്യത്കിംചനവിദ്യതേവിമൃശതാം യസ്മാത്പരസ്മാദ്വിഭോ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (9)
ഭൂമി, ജലം, അഗ്നി, വായു, ആകാശം, സൂര്യന്‍, ചന്ദ്രന്‍, പുരുഷന്‍ ഇവ ദക്ഷിണാമൂര്‍ത്തിയുടെ എട്ടു ശരീരങ്ങളാകുന്നു. അവയെക്കൊണ്ടു തന്നെ യാണ് ജാഗ്രത്തിലെ ഈ പ്രപഞ്ചവും സകലചരാചരങ്ങളും നിറഞ്ഞിരിക്കുന്നത്. ആ അഷ്ടമൂര്‍ത്തിയായിരിക്കുന്ന ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം.
സര്‍വാത്മത്വമിതിസ്ഫുടീകൃതമിദം യസ്മാദമുഷ്മിന്‍സ്തവേ
തേനാസ്യശ്രവണാത്തദര്‍ഥമനനാ ദ്ധ്യാനാച്ചസംകീര്‍തനാത്
സര്‍വാത്മത്വമഹാവിഭൂതിസഹിതം സ്യാദീശ്വരത്വംസ്വതഃ
സിദ്ധ്യേത്തത്പുനരഷ്ടധാ പരിണതംചൈശ്വര്യമവ്യാഹതം (10)
ഫലശ്രുതിയാണ് ഈ ശ്ലോകം. ദക്ഷിണാമൂര്‍ത്ത്യഷ്ടകം അനുസന്ധാനം ചെയ്യുന്നവരുടെ ജീവിതം അറിവുകൊണ്ടും അനുഭവം കൊണ്ടും ധന്യമായിത്തീരും.
ഈ കാണുന്ന ജഗത്തുമുഴുവന്‍ ഒരേ ഒരു ബോധവസ്തു ആണെന്നു ഇത്രയധികം സ്പഷ്ടമായി പറഞ്ഞു തരുന്ന മറ്റേതു സ്തുതിയാണുള്ളത്? അതുകൊണ്ട് ഇതിനെ നല്ലവണ്ണം പഠിക്കുകയും അനുസന്ധാനം ചെയ്തുറപ്പിക്കുകയും വിചാരം ചെയ്തറിയുകയും ചെയ്യുന്നതുകൊണ്ട് സകല ഐശ്വര്യങ്ങളും വന്നുചേരുകയും ഭഗവദ് പ്രസാദം അനുഭവവേദ്യമാകുകയും ചെയ്യും.
ഇതി ശ്രീമദ്‌ശങ്കരാചാര്യവിരചിതം ദക്ഷിണാമൂര്‍തിസ്തോത്രം സംപൂര്‍ണ്ണം ||
No comments:
Post a Comment