Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, June 16, 2020

കുന്നത്ത് തളി ക്ഷേത്രം

🎪കുന്നത്ത് തളി ക്ഷേത്രം🎪 

⚙️മുഖലിംഗ പ്രതിഷ്ഠയുള്ള 
കേരളത്തിലെ ഏക ക്ഷേത്രമാണ് പുരാതനമായ
ചേന്ദമംഗലം കുന്നത്ത് #തളി #ശിവക്ഷേത്രം. 🙏

ഇന്ത്യയിൽ വളരെ അപൂർവ്വമായി മാത്രമാണ് മുഖലിംഗ പ്രതിഷ്ഠകൾ ഉള്ളത്. പക്ഷെ അമേരിക്കയിലെയും, ഇംഗ്ലണ്ടിലെയും  മ്യൂസിയങ്ങളിൽ ഭാരതത്തിലെ നൂറ്റാണ്ടകളുടെ പഴക്കമുള്ള മുഖലിംഗങ്ങൾ ഉണ്ട്.

കുന്നത്ത് തളി ക്ഷേത്രത്തിൽ
ഉപദേവ പ്രതിഷ്ഠയാണ്
മുഖലിംഗം. ഇതിന് ഏകദേശം ഒന്നരയടി ഉയരം വരും. ശിവന് അഞ്ചു മുഖങ്ങളുണ്ടെന്ന് പുരാണം പറയുന്നു. അവ സദ്യോജാതം, വാമദേവം, അഘോരം, തത്പുരുഷം, ഈശാനം എന്നിങ്ങനെ അറിയപ്പെടുന്നു. ഇവയിൽ ഈശാനമുഖം മാത്രം ആകാശത്തേയ്ക്ക് ദർശനമായും മറ്റുള്ളവ യഥാക്രമം പടിഞ്ഞാറ്, വടക്ക്, തെക്ക്, കിഴക്ക് എന്നീ ദിശകളിലേക്ക് ദർശനമാണെന്നുമാണ് വിശ്വാസം. ഈ നാലുമുഖങ്ങൾ കാണാൻ വേണ്ടിയാകണം നാലുഭാഗത്തും വാതിലുകൾ
ഉള്ളത്.

അർദ്ധനാരീശ്വരസങ്കല്പത്തിലാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അഷ്ടദിക്പാലകരെ ഇവിടെ ചിത്രരൂപത്തിൽ അതാത് ദിക്കുകളിൽ ആവിഷ്കരിച്ചിട്ടുണ്ട്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കുഭാഗത്ത് 
അതീവരൗദ്രഭാവം കലർന്ന
ഭദ്രകാളീപ്രതിഷ്ഠ. ഭഗവതിയ്ക്ക് സമീപം സപ്തമാതൃക്കളും വീരഭദ്രനും ഗണപതിയും സാന്നിദ്ധ്യമരുളുന്നു. 

പറവൂർ കഴകത്തിന്റെ ആസ്ഥാനമായിരുന്ന കുന്നത്ത് തളി എറണാകുളം ജില്ലയിലെ ഏക തളി ക്ഷേത്രമാണ്. പാലിയം ദേവസ്വം ട്രസ്റ്റിന്റെ കീഴിലാണ്. 
തന്ത്രം വേഴപ്പറമ്പ് മന.
കടപ്പാട്:

No comments:

Post a Comment