സ്വന്തം തലമുടി വിളക്കിന് തിരിയായി അര്‍പ്പിച്ച ഒരു ഭക്തന്‍!
പൂന്താനത്തിന്‍െറയും കണ്ണപ്പന്‍െയും മീരാഭായിയുടെയും ഈശ്വരപ്രണയത്തെ സംബന്ധിച്ചുള്ള കഥകള്‍ കേട്ടുകൊണ്ടിരിക്കുന്ന നമ്മുടെ കര്‍ണ്ണങ്ങളെ ഭക്തിയുടെ മറ്റൊരു മുഖം കൊണ്ട് അലങ്കരിക്കാന്‍ കനംപുല്ല് നായനാരുടെ ആത്മസ്പര്‍ശമായ ജീവിതഗാഥയ്ക്ക് സാധിക്കും.
മഹായോഗികളായ 63 നായനാര്‍മാരില്‍ ഒരുവന്‍, ദക്ഷിണേന്ത്യന്‍ ശൈവപ്രസ്ഥാനത്തിന്‍െറ നാഴികക്കല്ല് എന്നല്ലാം വിശേഷിപ്പിക്കാവുന്ന അദ്ദേഹത്തെ ഒരു മഹാശിവഭക്തന്‍ എന്ന് വിളിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു.
ആരാണ് കനംപുല്ല് നായനാര്‍?
തമിഴ്നാട്ടില്‍ വൈദീശ്വരന്‍ കോവിലിന്‍െറ അടുത്ത് ഒരു കര്‍ഷക കുടുംബത്തിലാണ് ഈ മഹായോഗി ജനിച്ചത്. പേര് സൂചിപ്പിക്കുന്നത്പോലെ അദ്ദേഹത്തിന് കനംപുല്ല് വെട്ടി വില്‍ക്കുന്ന തൊഴിലായിരുന്നു. ജന്മനാ മഹാ ശിവഭക്തനായിരുന്ന അദ്ദേഹം താന്‍ വെട്ടി വില്‍ക്കുന്ന പുല്ലുകള്‍ ശിവക്ഷേത്രങ്ങളിലെ വിളക്കുകള്‍ക്ക് തിരിയായി സമര്‍പ്പിച്ചിരുന്നു. തന്‍െറ പ്രാണനേക്കാള്‍ വില അദ്ദേഹം മഹാദേവ സ്തുതിക്കും പൂജകള്‍ക്കും അതിനുപരി സാക്ഷാല്‍ ശിവപെരുമാളിന് അര്‍പ്പിച്ചിരുന്നു. തന്‍െറ കഷ്ടതകളെ എല്ലാം അവഗണിച്ച് അദ്ദേഹം തന്‍െറ പ്രവൃത്തിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.
ഇങ്ങനെ തന്‍െറ കര്‍മ്മമണ്ഡലില്‍ ആത്മാര്‍ത്ഥപൂര്‍വ്വം അധ്വാനിച്ചും, ദേവനേയും ദേവിയേയും സേവിച്ചും അദ്ദേഹം കഴിഞ്ഞുപോന്നു.
പെരിയപുരാണം അനുസരിച്ചുള്ള കഥ തുടങ്ങുകയായി. തന്‍െറ പ്രിയഭക്തന്‍െറ ഭക്തിയെ പരീക്ഷിക്കുവാന്‍ ഭഗവാന്‍ തീരുമാനിച്ചു. സസന്തോഷം ജീവിച്ചുപോയികൊണ്ടിരുന്ന ആ ഭക്തനെ ദാരിദ്യം അലട്ടാന്‍ തുടങ്ങി. അങ്ങനെ അദ്ദേഹം വൈദീശ്വരന്‍ കോവില്‍ നിന്ന് ചിദംബരം നടരാജ ക്ഷേത്രത്തിനടുത്തേക്ക് താമസം മാറി. അപ്പോഴും തന്നിലെ വിഷമതകളെ നേരിടാന്‍ അദ്ദേഹത്തിനായില്ല. കനംപുല്ലിന് ക്ഷാമം നേരിട്ടു തുടങ്ങി,ചിദംബരത്തെ പെരുമാളിന് ആരതിയൊഴിയുന്ന വിളക്കില്‍ കനംപുല്ല് കൊണ്ടുള്ള തിരി ഇടാനാകാതെ വന്നു. അപ്പോഴും തന്‍െറ ഈശനെ സംങ്കടപ്പെടുത്താന്‍ ആ ഭക്തന്‍ തയാറായില്ല. സാധാരണയായി ഗ്രാമീണപ്രദേശങ്ങളില്‍ കാണുന്ന പുല്ല് ശേഖരിച്ച് തിരിയുണ്ടാക്കി അര്‍പ്പിക്കുവാന്‍ നായനാര്‍ തീരുമാനിച്ചു .പക്ഷേ താന്‍ നിര്‍മ്മിച്ചുനല്‍കിയ ആ തിരി എത്ര കത്തിക്കാന്‍ ശ്രമിച്ചിട്ടും കത്തുന്നില്ല. എത്രതന്നെ അപേക്ഷിച്ചിട്ടും അഗ്നിദേവന്‍ പ്രസന്നനാകുന്നില്ല. യഥാര്‍ത്ഥ്യത്തില്‍ പരമേശ്വരന്‍ തന്നെയാണ് തിരിയെ അണച്ചുകൊണ്ടിരുന്നത്. അവസാനം വിഷമിതനായ ആ സിദ്ധന്‍ തന്‍െറ നീട്ടി വളര്‍ത്തിയ ഇടതൂര്‍ന്ന തലമുടി ആ വിളക്കിലേക്കിട്ടു. മുടി കത്തിതുടങ്ങി, മുടിയിലെ ജ്വാല ശിരസ്സ് ലക്ഷ്യമാക്കി വരുന്നത് അവഗണിച്ച് താന്‍ അനുഭവിക്കുന്ന കഠിനവേദനെ മാറ്റിനിര്‍ത്തി ഭഗവാനോടുള്ള നിഷ്കളന്ത ഭക്തിയില്‍ അദ്ദേഹം ലയിച്ചിരുന്നു. ക്ഷിപ്രസാദിയും കരുണാനിധിയുമായ മഹാദേവനില്‍ തന്‍െറ ഭക്തന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയുടെ ജ്വാലകള്‍ സ്പര്‍ശിച്ചു. ഭഗവാന്‍ കനംപുല്ല് നായനാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ തന്നിലേക്ക് ലയിപ്പിച്ചു അങ്ങനെ ആ യോഗി മുക്തിപ്രാപിച്ചു എന്നാണ് വിശ്വാസം.
തമിഴ് മാസമായ കാര്‍ത്തികയിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ആണ് കനംപുല്ല് നായനാരുടെ ഗുരുപൂജദിവസമായി ആചരിക്കുന്നത്.
നന്ദി . ശിവായ ഒാം
Written by - Adhena Jayakumar
STD.9
പ്ലീസ് വിസിറ്റ് ദിസ് ഫേസ്‌ബുക്ക് ഗ്രൂപ്പ്:
https://www.facebook.com/groups/450322055320342/permalink/1169958373356703/
No comments:
Post a Comment