7;മച്ചമുനി ( മല്‍സ്യേന്ദ്രനാഥ്)
******************************
സിദ്ധന്‍ ഗോരക്നാഥിന്റെ ഗുരു. ഒന്‍പത് നാഥപരമ്പരകളുടെ ഗുരുവായിരുന്നു അദ്ദേഹം. ഗോരക്കിനോടൊപ്പം നാഥപരമ്പരസ്ഥാപിച്ചു. കൌള, കാന്‍ഫടാ പരമ്പരയും ഇദ്ദേഹം സ്ഥാപിച്ചതത്രെ. ഈ പരമ്പരകള്‍, ഹഠ, ലയ, രാജയോഗങ്ങള്‍ എല്ലാം ചേര്‍ന്നതത്രെ.
ചെമ്പടവര്‍ ജാതിയില്‍ ജനിച്ചതായും 300 വര്‍ഷവും 62 ദിവസവും ജീവിച്ചതായും കാശി വിശ്വനാഥന്‍ കോവില്‍, തിരുപ്പുറംകുണ്ഡം, മധുരയില്‍ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കുന്നു.
ആസാമിലെ കാമപുരിയില്‍ നിന്നുള്ള ഒരു മീന്‍പിടുത്തക്കാരനായിരുന്നുവത്രെ അദ്ദേഹം.
ഒരിയ്ക്കല്‍ ഒരു വലിയ മത്സ്യം അദ്ദേഹത്തെ വിഴുങ്ങിയെന്നും, ശ്രീപരമേശ്വരന്‍ ശ്രീപാര്‍വ്വതിയ്ക്ക് ഉപദേശിച്ച യോഗരഹസ്യങ്ങള്‍ മീനിന്റെ വയറ്റില്ക്കിടന്നുകൊണ്ട് കേള്‍ക്കാനിടയായെന്നും, ഇതു കണ്ടുപിടിച്ച ശിവന്‍ തന്റെ ശിഷ്യനായി സ്വീകരിച്ചുവെന്നും വിശ്വസിയ്ക്കുന്നു.
ശിവഭഗവാന്‍ ചെവിയില്‍ വലിയ ഒരു റിംഗ് ധരിയ്ക്കാറുണ്ടയിരുന്നുവത്രെ.അതുപോലെ ചെവിയില്‍ വലിയ റിംഗ് ധരിയ്ക്കുവാന്‍ മല്‍സ്യേന്ദ്രനാഥിനും ശിവഭഗവാനില്‍നിന്നും അനുവാദം കിട്ടി. ഇതിനുശേഷം മല്‍സ്യേന്ദ്രനാഥിന്റെ ശിഷ്യന്മാരും ചെവികളില്‍ വലിയ റിംഗുകള്‍ ധരിയ്ക്കാന്‍ തുടങ്ങി. ഇങ്ങിനെയാണു താന്ത്രികത്തില്‍ കാന്‍ഫടാകള്‍( കാന്‍=ചെവി, ഫട=മുറിയ്ക്കുക) ഉണ്ടായതത്രെ.
മച്ചമുനി പിന്നീട് ശിവഭഗവാനില്‍ നിന്നും കേട്ട് കാര്യങ്ങള്‍ എഴുതിയ ഗ്രന്ഥമാണത്രെ “ജ്ഞാനശരനൂല്‍” എന്ന തമിഴ് ഗ്രന്ഥം. താന്ത്രികയോഗയിലും ഹഠയോഗഠിലും ഇദ്ദേഹത്തിന്റെ 10 ഗ്രന്ഥങ്ങള്‍ ഉണ്ടത്രെ.നേപ്പാളില്‍ മല്‍സ്യേന്ദ്രനാഥിനെ ബുദ്ധബോധിസത്വനായ അവലോകിതേശ്വരന്നായി കണക്കാക്കുന്നുവത്രെ.നേപ്പാളിന്റെ കുലദേവതയാണു മല്‍സ്യേന്ദ്രനാഥ്.
കടപ്പാട്-1. “സിദ്ധാര്‍ദര്‍ശനം”- By-Yogi.. K.K ജനാര്‍ദ്ധനകുറുപ്പ്- ഗിരിജകുമാരന്‍ ആസ്ട്രോളജിക്കല്‍ റിസര്‍ച്ഛ് ഫൌണ്ടേഷന്‍,

No comments:
Post a Comment