Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, February 14, 2020

4:അഗസ്ത്യമഹര്‍ഷി

4:അഗസ്ത്യമഹര്‍ഷി
**********************
മഹാശിവനില്‍നിന്നും നേരിട്ടു ദീക്ഷനേടിയ അഗസ്ത്യമഹര്‍ഷി ആദ്യത്തെ സിദ്ധനെന്നു അറിയപ്പെടുന്നു.
വെള്ളാളര്‍ സമുദായത്തില്‍ ജനിയ്ക്കുകയും ശിവഭഗവാനില്‍നിന്നും ദേവിയില്‍നിന്നും നേരിട്ടുദീക്ഷ ലഭിയ്ക്കുകയും ചെയ്തു എന്നു വിശ്വസിയ്ക്കപ്പെടുന്നു. സപ്തര്‍ഷികളില്‍ ഒരാളായ അദ്ദേഹം നാലു യുഗങ്ങളും 48 ദിവസവും സ്വശരീരത്തില്‍ ജീവിച്ചിരുന്നുവെന്നും തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രത്തില്‍ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കപ്പെടുന്നു.
കുംഭമുനി, കലശജന്‍, കലശോദ്ഭവന്‍, കുംബജന്‍, ഓര്‍വാശ്യന്‍ എന്നിപേരുകളിലും അറിയപ്പെടുന്നു.കുംഭകോണത്ത് ആദികുംഭേശ്വരക്ഷേത്രത്തില്‍ അഗസ്ത്യരുടെ പ്രതിഷ്ഠയുണ്ടത്രെ.
ചതുരഗിരിയിലും, പൊതിഗൈമലയിലും അഗസ്ത്യകൂടത്തിലും അനേകകാലം സമാധിയിലിരുന്നുവെന്നു വിശ്വസിയ്ക്കുന്നു.
ദ്രോണരുടെ ഗുരുവായ അഗ്നിവേശന്‍പോലും അഗസ്ത്യരുടെ ശിഷ്യനായിരുന്നുവെന്നു പറയപ്പെടുന്നു.
വിദര്‍ഭരാജാവിന്റെ പുത്രിയായ ലോപാമുദ്രയായിരുന്നു അദ്ദേഹത്തിന്റെ പത്നി. ദ്ര്യഡ്ഡസ്യു അഥവാ ഇധ്മവാഹന്‍ എന്ന മഹര്‍ഷിയായിരുന്നു ഇവരുടെ മകന്‍. ശ്രീരമചന്ദ്രനു ആദിത്യഹ്ര്യദയമന്ത്രം ഉപദേശിച്ചത് അഗസ്ത്യമഹര്‍ഷിയായിരുന്നുവത്രെ.
.
ഭോഗര്‍, തിരുമൂലര്‍ തുടങ്ങിയ പതിനെട്ടുസിദ്ധന്മാരിലെ മറ്റുള്ളവര്‍ക്കും കൂടാതെ അനേകായിരം സിദ്ധന്മാര്‍ക്കും ഗുരുവായിരുന്നു അദ്ദേഹം. വൈദ്യം ജോതിഷം,ധര്‍മ്മം, നിഷ്ട, യോഗ, എന്നീവിഷയങ്ങളില്‍ 190 ഓളം ആധികാരിക ഗ്രന്ഥങ്ങള്‍ സാധാരണക്കാരായവര്‍ക്കുകൂടി ശാസ്ത്രരഹസ്യങ്ങള്‍ മനസ്സിലാകാന്‍ പാകത്തില്‍ വ്യാകരണത്തിലെ ശക്തമായ പദപ്രയോഗങ്ങള്‍ ഒഴിവാക്കി വളരെ ലളിതമായ വിധത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം തമിഴ്ഭാഷയില്‍ എഴുതിയിട്ടുണ്ട്.
ശ്രീമുരുകനാണു അഗസ്ത്യമഹര്‍ഷിയെ തമിഴ്ഭാഷപഠിപ്പിച്ചതെന്നും, തമിഴ് വ്യാകരണ ഗ്രന്ഥമായ അകത്തീയം ഇദ്ദേഹത്തിന്റേതാണെന്നും, മറ്റൊരു വ്യാകരണ ഗ്രന്ഥമായ “തൊല്ക്കാപ്പിയം” എഴുതിയത് അഗസ്ത്യ ശിഷ്യനായ തൊല്കാപിയര്‍ ആണെന്നും പറയപ്പെടുന്നു.
തമിഴ് സംഘം രൂപീകരിച്ചത് അഗസ്ത്യമഹര്‍ഷിയാണത്രെ.തമിഴ് വ്യാകരണം, സിദ്ധ/ആയുര്‍വ്വേദ വൈദ്യഗ്രന്ഥങ്ങള്‍, ഔഷധചേരുവകള്‍, രസവാതപ്രയോഗം,ഔഷധശസ്യശാസ്ത്രം,യോഗ, ആധ്യ്യത്മികം, തത്വശാസ്ത്രം,വൈദികകര്‍മ്മങ്ങള്‍,മായാവാദം, ഇന്ദ്രജാലം,എന്നീ വിഷയങ്ങളില്‍ അനവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടത്രെ.

No comments:

Post a Comment