Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, February 14, 2020

8. സിദ്ധര്‍ ഗോരക്നാഥ്

8. സിദ്ധര്‍ ഗോരക്നാഥ്
*************************
ഗോരക്നാഥ് കള്ളര്‍ ജാതിയില്‍ ജനിച്ചുവെന്നും ചതുരഗിരിയില്‍ അനേകവര്‍ഷം തപസ്സ് ചെയ്തുവെന്നും പോയൂര്‍ മഹാക്ഷേത്രത്തില്‍ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കുന്നു.
ദത്താത്രേയന്‍, മച്ചമുനി, ഭോഗനാഥര്‍, എന്നിവര്‍ ഗുരുക്കന്മാരയിരുന്നുവെന്നു പറയുന്നു..വൈദ്യം, രസവിദ്യ, യോഗം, എന്നിവയില്‍ അനേകം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ചന്ദ്രരേകൈ, രവിമേകലൈ, മുത്താരം, മലൈവാകതം എന്നിവ പ്രശസ്ഥഗ്രന്ഥങ്ങളാണു.
ഭോഗനാഥര്‍ പഴനിയിലെ നവപാഴാണവിഗ്രഹം നിര്‍മ്മിയ്ക്കുന്ന കാലത്ത് ഗോരക്കര്‍ സ്വാമിശിഷ്യനായി അവിടെ ഉണ്ടായിരുന്നുവത്രെ.
ഒരിയ്ക്കാല്‍ അഗസ്ത്യമഹര്‍ഷി സിദ്ധന്മാരുടെ ഒരു യോഗം വിളിച്ചുകൂട്ടുകയും പല സിദ്ധന്മാരുടേയും ഗ്രന്ഥങ്ങള്‍ സൂക്ഷിയ്ക്കാന്‍ അഗസ്ത്യരെ ഏല്പ്പിയ്ക്കുകയും ചെയ്തുവത്രെ.പലപ്പോഴായി അനേകം സിദ്ധന്മാര ഗോരക്കരെ സമീപിച്ച് ഈ ഗ്രന്ഥങ്ങളില്‍ നിന്നും അറിവ് നേടിയിരുന്നുവെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
ഗോരക്കരുടെ പല മരുന്നുകളിലും കഞ്ചാവ് ഉപയോഗിച്ചിരുന്നുവത്രെ. ഗോരക്കര്‍ മൂലികയെന്നാണു ഇത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന്റെ ലഹരി തിരിച്ചറിഞ്ഞ ചില ദുര്‍ബുദ്ധികളാണത്രെ പിന്നീട് കഞ്ചാവ് ലഹരി പദാര്‍ത്ഥമായി ഉപയോഗിയ്ക്കാന്‍ തുടങ്ങിയത്.
ഗോരക്കരുടെ ചികിത്സാപാടവത്തെക്കുറിച്ചൊരു കഥയുണ്ട്. ഭോഗാനാഥരോടൊപ്പം പഴനിയില്‍ നവപാഷാണവിഗ്രം നിര്‍മ്മ്മ്മിച്ചുകൊണ്ടിരുന്ന കാലത്ത് വൈത്തീശ്വരന്‍ കോവിലില്‍ സിദ്ധന്‍ ധന്വന്തരിയും നവപാഷാണത്തെക്കുറിച്ച് ചില പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ഈ സമയത്ത് ഒരു കുഷ്ഠരോഗി ധന്വന്തരി മഹര്‍ഷിയെ സമീപിച്ച് തന്റെ കഷ്ടതകള്‍ വിവരിച്ചു. പഴനി മലയില്‍ ഭോഗര്‍ എന്നൊരു സിദ്ധനുണ്ടെന്നും ഉടനെ അദ്ദേഹത്തെപ്പോയി കാണുന്നതിനും നിര്‍ദ്ദേശിച്ചു.എന്നാല്‍ പോകുന്ന വഴിയ്ക്ക് പുളിമരത്തിന്റെ തണലിലൊ, നിഴലിലൊ വീശ്രമിയ്ക്കണമെന്നു ഉപദേശിച്ചു.
അനേകദിവസങ്ങള്‍ക്കൊണ്ട് നടന്നും പുളിമരത്തിന്റെ തണലില്‍ വിശ്രമിച്ചും അയാള്‍ പഴനിയില്‍ എത്തിച്ചേന്നു. അപ്പോഴേയ്ക്കും കുഷ്ഠമെല്ലാം പൊട്ടിയൊലിച്ച് കടുത്ത അവസ്ഥയില്‍ ആയിരുന്നു. ഭോഗര്‍ രോഗിയോട് ഗോരക്കറെ കാണാന്‍ നിര്‍ദ്ദേശിച്ചു. ധന്വന്തരിസിദ്ധരുടെ ഉപദേശപ്രകാരം അനവധി ദിവസം നടന്നതുകൊണ്ടും പുളിമരത്തണലില്‍ വിശ്രമിച്ചതുകൊണ്ടും ഉഷ്ണം വര്‍ദ്ധിച്ച് രോഗം പുറത്തുവന്നതാണെന്നും ഇതിനുള്ള പ്രതിവിധി ധന്വന്തരിസിദ്ധര്‍ക്കു തന്നെയേ അറിയുകയുള്ളുവന്നും വേഗം തിരിച്ചു പോകുന്നതിനും നിര്‍ദ്ദേശിച്ചു. പോകുമ്പോള്‍ ക്ഷീണം തീര്‍ക്കാന്‍ പുന്നമരത്തിന്റെ നിഴലിലോ തണലിലൊ വിശ്രമിയ്ക്കുന്നതിനും നിര്‍ദ്ദേശിച്ചു. ഇതു പ്രകാരം രോഗി ദിവസങ്ങളോളം നടന്നും, പുന്നമരത്തണലില്‍ വിശ്രമിച്ചും വൈത്തീശ്വരന്‍ കോവിലിലേയ്ക്ക് തിരിച്ചു നടന്നു. എനാല്‍ ഒരോ ദിവസം ചെല്ലുംതോരും രോഗാവസ്ഥ കുറഞ്ഞുവരുന്നതായി അനുഭവപ്പെടുകയും ധന്വന്തരിസിദ്ധരുടെ അടുത്തെത്തുമ്പോഴേയ്ക്കും കുഷ്ഠമെല്ലാം ഉണങ്ങി ആരോഗ്യവാനായിത്തീരുകയുമുണ്ടായി..

No comments:

Post a Comment