⚜♥⚜♥⚜♥⚜♥⚜♥⚜
*ക്ഷേത്രായനം*
⚜♥⚜♥⚜♥⚜♥⚜♥⚜
*നമസ്‍തേ സജ്ജനങ്ങളെ ..... 🙏*
*108 ശിവാലയങ്ങൾ പരിചയപ്പെടുത്തുന്ന ക്ഷേത്രായനം പരിപാടിയിലേക്ക് സ്വാഗതം 🙏🙏🙏*
*⚜ക്ഷേത്രം :97⚜*
*പറമ്പന്തളി മഹാദേവക്ഷേത്രം*
ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും, വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് പറമ്പന്തളി മഹാദേവക്ഷേത്രം.
തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് മുല്ലശ്ശേരിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമായ പറമ്പന്തളിയില്‍ പ്രധാന പ്രതിഷ്ഠയായ 'തളീശ്വരൻ' മുല്ലശ്ശേരിയുടെ ദേശനാഥനായി അടിയപ്പെടുന്നു.ക്ഷേത്രത്തിലെ മഹാശിവലിംഗത്തിനു ആറടിയോളം ഉയരമുണ്ട്.
വിശാലമായ ഒരു കുന്നിന്‍ മുകളില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം വലുപ്പത്തിലും രൂപത്തിലും അസാധാരണത്വമുള്ളതാണ് . ദക്ഷിണ കൈലസമായ ശ്രീ വടക്കുന്നാഥന് ഏകദേശം 22 കി .മി വടക്കുപടിഞ്ഞാറായും ഭൂലോക വൈകുണഠമായ ശ്രീ ഗുരുവായൂരിന്നു 09 കി മി തെക്കുഭാഗത്തായും സ്ഥിതിചെയ്യുന്ന മുല്ലശ്ശേരി ഗ്രാമത്തിലാണ് 108 തളി ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന പറമ്പന്‍തളി ശ്രീ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് .ക്ഷേത്ര ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് വിശ്വസിക്കുന്ന തറയില്‍ കാണുന്ന വട്ടെഴുത്ത് പുരാവസ്തു ഗവേഷകര്‍ക്ക് പോലും വായിച്ചു മനസിലാക്കാന്‍ സാധിച്ചിട്ടില്ല . അതുകൊണ്ടുതന്നെ ഈ ക്ഷേത്രസമുച്ചയം മനുഷ്യ നിര്‍മ്മിതമല്ല മറിച്ച് ശിവഭൂതഗണങ്ങളാല്‍ ഒറ്റ രാത്രി കൊണ്ട് നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കപെടുന്നു.പെരുമനത്തും ഉളിയന്നൂരിലും മാടത്തിലപ്പനായി തപോധനനായി ഇരിക്കുന്നതുപോലെ പറമ്പന്തളിയിലും തളീശ്വരൻ,ഒരു കുന്നിന്‍റെ മുകളില്‍ മാടത്തിലപ്പനായി പടിഞ്ഞാറ് ദര്‍ശനമായി വാഴുന്നു.മുന്‍പ് ക്ഷേത്രം 21 ഇല്ലക്കാരുടെതായിരുന്നു.പിന്നീട് ക്ഷേത്രം സാമൂതിരിയുടെ കൈകളില്‍ അമര്‍ന്നു.അതിനു ശേഷം അഴ്വാഞ്ചേരി മനക്കാരുടെതായിതീര്‍ന്നു.തമ്പ്രാക്കള്‍ പുനരുദ്ധാരണം നടത്തി ക്ഷേത്രത്തിനു ഉന്നത പദവി നല്‍കി.ക്ഷേത്രത്തില്‍ കണ്ടെത്തിയ ശിലാലിഖിതം ക്ഷേത്രപഴമ തെളിയിക്കുന്നു.ഋഷിരാമന്‍ തിരുവടി ക്ഷേത്രത്തിലേക്ക് നല്‍കിയ ദാനമാണ് ഉള്ളടക്കം.ലിഖിതത്തിന് ഏകദേശം ഒന്‍പതു നൂറ്റാണ്ടു പഴക്കം കാണുന്നു.ക്ഷേത്രത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് വളരെ താഴെയായി കാണുന്ന തീര്‍ഥ കിണറിനും പ്രത്യേകതകള്‍ ഏറെയുണ്ട്.മൂന്നു തട്ടുകളിലായി കാണുന്ന ഏകദേശം ഒരു ഏക്കര്‍ വിസ്ത്രിതീലുള്ള ഈ ചിറയില്‍ മുകളിലെ തട്ടിലെ കിണറിലെ വെള്ളം ക്ഷേത്രാവശ്യങ്ങള്‍ക്കും മറ്റുള്ളവ ഭക്ത ജനങ്ങളുടെയും പൂജാരിമാരുടെയും ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്നു.കര്‍ക്കിടകം , തുലാം മാസങ്ങളിലെ വാവുബലി തര്‍പ്പണത്തിനായി ക്ഷേത്ര പരിസരത്ത് വേറെയും കുളമുണ്ട്.ക്ഷേത്ര ചൈതന്യ വുമായി ബന്ധമുള്ളതാണ് ഈ ചിറയും ,കുളവുമെന്നു ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.ഉപദേവന്മാരായി ശ്രീസുബ്രഹ്മണ്യനും ഗണപതിയും അനുഗ്രഹങ്ങള്‍ ചൊരിയുന്നു.സുബ്രഹ്മണ്യന് വിശേഷാല്‍ സ്ഥാനമുള്ള ക്ഷേത്രമാണ് പറമ്പന്തളി.സുബ്രഹ്മണ്യന് സാമാന്യം വലിയ ശ്രീകോവില്‍ ആണ് പണിതിരിക്കുന്നത്. പറമ്പന്തളി മഹാദേവക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ആഘോഷം വര്‍ണ്ണാഭമായി നടത്താറുണ്ട്.ഷഷ്ഠീവ്രതമെടുത്ത് അനേകര്‍ വിവിധ സ്ഥലങ്ങളില്‍നിന്നായി പറമ്പന്തളി മഹാദേവ ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമിക്കു മുന്നില്‍ എത്തിച്ചേരാറുണ്ട്.ക്ഷേത്രത്തിലെ പ്രധാന ഉത്സവം മഹാശിവരാത്രി ആണ്.ക്ഷേത്രത്തില്‍ നിത്യവും മൂന്ന് പൂജകള്‍ ആണ് പടിത്തരമായി ഉള്ളത്.താമരശ്ശേരി വടക്കെടത്തിനാണ് താന്ത്രിക അവകാശം .
ചാവക്കാട്ട് നിന്നും കാഞ്ഞാണി-ഏനമാവ് വഴി തൃശ്ശൂര്‍ക്ക് പോകുന്ന വഴിക്കാണ് പറമ്പന്തളി മഹാദേവക്ഷേത്രം.
*ഓം നമഃ ശിവായ ശംഭോ.... ശംഭോ .....ശംഭോ .... ശരണം* 🙏
*വിനയപൂർവം നന്ദി*
⚜♥⚜♥⚜♥⚜♥⚜♥⚜
*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
*A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
*V B T*
█║▌█║▌█║▌
*അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
*✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
No comments:
Post a Comment