Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, November 6, 2019

അന്നമനട മഹാദേവക്ഷേത്രം

*അന്നമനട മഹാദേവക്ഷേത്രം...*

പരശുരാമ പ്രതിഷ്തിതമായ കേരളത്തിലെ 108 ശിവാലയങ്ങളിൽ ഒന്നാണിത്...

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ അന്നമനടയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് അന്നമനട മഹാദേവക്ഷേത്രം.
പരമശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇവിടുത്തെ ശിവലിംഗത്തിന് ഏകദേശം നാലടി ഉയരമുണ്ട്. അർജുനന് പാശുപതാസ്ത്രം വരം നൽകിയ കിരാതമൂർത്തിയായ ശിവനായിട്ടാണ് ഇവിടുത്തെ ശിവലിംഗം കണക്കാക്കപ്പെടുന്നത്.ശാസ്താവ്, ഗോശാല കൃഷ്ണൻ, മഹാകാളി, നാഗരാജൻ, സിം‌ഹത്തിലേറിയ ദുർ‌ഗ, നരസിംഹം എന്നിവയാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകൾ..

ഇവിടുത്തെ മുങ്ങുന്ന ബലിക്കല്ല് ഒരു പുരാതനകഥയുമായി ബന്ധപ്പെട്ടതാണ്. അയിത്തമുണ്ടായിരുന്ന കാലത്ത് പറയിപെറ്റ പന്തീരുകുലത്തിലെ പാക്കനാർക്കും പെരുന്തച്ചനും അമ്പലത്തിൽ കയറാതെ തന്നെ നാലമ്പലത്തിനു പുറത്തുനിന്നും ദർശനം കിട്ടുവാൻ വേണ്ടി ശ്രീമഹാദേവൻ തന്നെ ബലിക്കല്ല് താഴ്ത്തികൊടുത്തു എന്നു പറയപ്പെടുന്നു...അക്കാരണത്താൽ മറ്റൊരിടത്തും കാണാത്ത പ്രാധാന്യം ഈ ക്ഷേത്രത്തിൽ ബലിക്കല്ലിനു കൊടുക്കാറുണ്ട്.

കേരളത്തിലെ മുപ്പത്തിരണ്ട് ഗ്രാമക്ഷേത്രങ്ങളിൽ ഒന്നായത് കൊണ്ട് ഈ അമ്പലം ഏകദേശം 1200 വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ആദ്യം ഈ അമ്പലത്തിന്റെ നടത്തിപ്പ് ഇവിടുത്തെ താമസക്കാരായിരുന്ന പത്ത് പന്ത്രണ്ട് നമ്പൂതിരിമാർ ചേർന്നാണ് നടത്തിയിരുന്നത്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയുടെ ഭരണകാലത്ത് ഈ മേൽക്കോയ്മ അടിച്ചമർത്തപ്പെട്ടു. പിന്നീട് അമ്പലത്തിന്റെ നടത്തിപ്പ് അവകാശം സാമൂതിരിയുടെ കൈയിൽനിന്ന് തിരുവിതാംകൂർ ഭരണത്തിന് കൈമാറപ്പെട്ടു..മറ്റൊരു ദേശത്ത് സ്ഥിതി ചെയ്യുന്ന അമ്പലം സംരക്ഷിച്ചു പോകുന്നതിന്റെ ബുദ്ധിമുട്ടുകൾ കൊണ്ട്, തിരുവിതാംകൂർ ഭരണകൂടം ഇതിന്റെ അവകാശങ്ങൾ കൊച്ചിൻ ഭരണകൂടത്തിന് വിട്ടു കൊടുത്തു. ഇപ്പോൾ ഈ അമ്പലം നടത്തിപ്പോരുന്നത് കൊച്ചി ദേവസ്വം ബോർഡ് ആണ്.

കേരളത്തിലെ പതിനെട്ട് പുരാതന ചാക്യാർ കുടുംബങ്ങളിൽ ഒന്നായ മേക്കാട്ട് കുടുംബം അന്നമനടയിലാണ് താമസിച്ചിരുന്നത്.
പിന്നീട് ഇവരുടെ കുടുംബം അമ്പലപ്പുഴയിലെ വലിയ പരിഷ, കിടന്നൂരിലെ ചെറിയ പരിഷ എന്നീ കുടുംബങ്ങളോടൊപ്പം കഴക്കൂട്ടം ചാക്യാർ കുടുംബത്തോടൊപ്പം ചേർന്നു.ചെറിയ പരിഷ പരമേശ്വര ചാക്യാർ മന്ത്രകം കൂത്തിന്‍റെ സ്ഥാപകനാണ്
വൃശ്ചികമാസത്തിൽ മണ്ഡലകാലത്ത് 41 ദിവസം നീണ്ടു നിൽക്കുന്ന മന്ത്രകം കൂത്തും, കൂടിയാട്ടവും ഇവിടുത്തെ പ്രത്യേകതയാണ്.
പ്രത്യേക കൂത്തമ്പലം ഇല്ലാത്തതിനാൽ വലിയമ്പലത്തിൽ തന്നെയാണ് കൂത്തും കൂടിയാട്ടവും അരങ്ങേറുന്നത്.

എല്ലാ വർഷവും ഇവിടെ ഉത്സവം നടക്കുന്നത് മലയാള മാസം കുംഭത്തിലാണ്.അമ്പലത്തിലെ താന്ത്രികർ കുട്ടനക്കാട്ട് ഇല്ലം, ആവണപറമ്പ് ഇല്ലം എന്നിവടങ്ങളിൽ നിന്നാണ്.

ഓം നമഃ ശിവായ

No comments:

Post a Comment