Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, November 3, 2019

പുലിപ്പാണി സിദ്ധര്‍

പുലിപ്പാണി സിദ്ധര്‍ -
----------
ശ്രീ ഭോഗനാഥരും പളനി മല ദണ്ഡായുധ പാണി  ക്ഷേത്രവും .

================
ശ്രീ ഭോഗനാഥ മഹാസിദ്ധര്‍ , ദ്വാപരയുഗത്തിന്‍ അവസാനകാലത്ത് , ഒരിക്കല്‍ യോഗശക്തിയാല്‍  ഗഗനമാര്‍ഗ്ഗം ചരിക്കുമ്പോള്‍ ഒരു സ്ഥലത്ത്  രണ്ട് തിളങ്ങുന്ന കുന്നുകളും അതിലൊന്നില്‍ വെളുത്ത കാക്കയും മറ്റതില്‍ ചുവന്ന കൊക്കും ഇരിക്കുന്നതായ് കണ്ടു .
ശിവശക്തി സാന്നിധ്യം നിറഞ്ഞ പളനിമലയെ അറിഞ്ഞ അദ്ദേഹം അതില്‍ ശിവഗിരി കുന്ന്  അപാര മരതക മലയാണെന്നും, ശക്തിഗിരിക്കുന്ന് മാണിക്യ മലയാണെന്നും അറിഞ്ഞ് അവിടെ തപഃ സ്ഥലമാക്കി ധ്യാനനിഷ്ഠനായ് വളരേക്കാലം തപഃ പൂജാദി ഉപാസനകള്‍ ചെയ്തു. 

ആദ്യകാലത്ത് അദ്ദേഹം തന്‍റെ ദണ്ഡും കമണ്ഡലവും(പാനി ) വച്ച് ,അവയില്‍  പൂജാര്‍ച്ചനാ ധ്യാനങ്ങളര്‍പ്പിക്കുകയാണ് ചെയ്തിരുന്നത് .
ദണ്ഡും പാനിയുമെന്ന ആദി ധര്‍മ്മരക്ഷാകര്‍മ്മ പാലന മഹാ സംസ്കാരപൈതൃകമാണ്  ദണ്ഡപാനിയെന്ന ദേവ സങ്കല്‍പ മൂര്‍ത്തീഭാവമായ് അവതീര്‍ണ്ണനായതും  .

പില്‍കാലത്താണ് ശ്രീഭോഗനാഥര്‍ , 
പളം നീയായ ..
ജ്ഞാന സ്കന്ദ  ഗുരുനാഥരുടെ നവപാഷാണ മൂലികൈ വിഗ്രഹം പ്രതിഷ്ഠിക്കുന്നത് .

ദ്വാപരയുഗ അന്ത്യ - കലിയുഗാരംഭ -സന്ധി സമയത്ത് അതുവരെ പരമ ജ്ഞാന പ്രതീകമായ് കണ്ട് പൂജിച്ച് ആചരിച്ച 
ദണ്ഡും കമണ്ഡല 
സ്ഥാനത്ത്  

ശ്രീ ദണ്ഡായുധപാണി ശിവ ബാല ഗുരുനാഥരുടെ നവപാഷാണ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ ആരാധനകള്‍ ചെയ്തു തുടങ്ങി .

ശ്രീ ഭോഗനാഥര്‍ കലിയുഗം തുടങ്ങിയ ശേഷവും 205 വര്‍ഷം പൂജകള്‍ ചെയ്തു പളനിയില്‍ മഹാതപം ചെയ്തു . 

ആ കാലഘട്ടങ്ങളില്‍ ശ്രീ ഭോഗനാഥര്‍ക്ക് കൂടെ പളനിയില്‍  സഹചാരി ശുശ്രൂഷകരായ് രണ്ട് പ്രധാന ശിഷ്യര്‍ ഉണ്ടായിരുന്നു . 

ശിവലിംഗ ദേവ ഉദയാര്‍ എന്ന മൈസൂരില്‍ നിന്നുളള സിദ്ധ യോഗി യായ  പ്രധാന ശിഷ്യനെ സകല പൂജാവിധികളും , ശാസ്ത്രങ്ങളും , യോഗാദി വിദ്യകളും പകര്‍ന്നു കൊടുത്ത് ശ്രീ ഭോഗനാഥര്‍  , ദണ്ഡായുധപാണി ദേവന്‍റെ പൂജാദികള്‍ക് ചുമതല കൊടുത്തു .

ശിവലിംഗദേവഉടയാറുടെ  കൂടെ പ്രധാനിയായ്  ഉണ്ടായിരുന്നത് 
നിനതി മുതലിയാര്‍ 
എന്ന ശിഷ്യനായിരുന്നു .

ശിവലിംഗ ദേവ സിദ്ധര്‍ ഉത്തമ തപഃ യോഗിയായ് പളനി മല പരിപാലിച്ചു . ഒരു ദിവസം ഗുരു ഭോഗനാഥര്‍ നിനതി മുതലിയാരുടെ 
യോഗബല പരീക്ഷണാര്‍ത്ഥം 
ലോകം മുഴുവനും  ചുറ്റി വരാനയച്ചു . ഗുരുനാഥരുടെ അനുമതിപ്രകാരം പുലി മേലേറിയാണ് ശിഷ്യന്‍ ലോക പരിക്രമണം ചെയ്തു വന്നത് . 

അതു മുതല്‍ ശ്രീ ഭോഗ നാഥര്‍  അദ്ദേഹത്തിന് പുലിപ്പാനി സിദ്ധര്‍ എന്ന പേരും   സന്തത സഹചാരിത്വവും നല്‍കി അനുഗ്രഹിച്ചു .

പളനി മലയുടെ താഴെയുളള ശരവണ പൊയ്കയായ ഷണ്‍മുഖ നദിയില്‍ നിന്ന് മുകളില്‍ ക്ഷേത്രത്തിലേക്ക് വെളളം എത്തിക്കുന്ന ചുമതല  പുലിപ്പാനിയുടേതായിരുന്നു . 
അദ്ദേഹം തന്‍റെ സിദ്ധ യോഗ ശക്തി വൈഭവത്താല്‍ വെളളത്തെ തന്നെ പാത്രമാക്കി തനിയേ മുകളിലേക്ക് വെളളമെത്തിച്ചു . 
അങ്ങനെ അദ്ദേഹത്തെ പുലിപ്പാനി പാത്ര സ്വാമികള്‍ എന്നും അറിയുന്നു .

 ശിവലിംഗ  ദേവര്‍ കുറേ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ കാര്യകര്‍മ്മങ്ങളുടെ കര്‍തൃത്വം
നിനതി പുലിപ്പാനി  സിദ്ധരെ  ഏല്‍പിച്ച് സമാധിസ്ഥനാവാന്‍ തീരുമാനിച്ചു .

ഭോഗനാഥര്‍  പുലിപ്പാനി  യോട് നടന്നു വരുന്ന പൂജാ മന്ത്ര വിധാനങ്ങളെല്ലാം അതേപടി തുടരാനും പരമ്പരയ്കായ് വിവാഹ കര്‍മ്മത്തിലേര്‍പ്പെട്ട് സന്യസ്ത ഗൃഹസ്താശ്രമ ധര്‍മ്മിയാവാനും നിര്‍ദ്ദേശിച്ചു .

അതിന്‍ പ്രകാരം പുലിപ്പാനി  സിദ്ധര്‍ ശ്രേഷ്ഠ സന്യസ്ത ഗൃഹസ്ഥാശ്രമം സ്വീകരിക്കുകയും . കാരണ പുലിപ്പാനി  എന്ന പുത്രന്‍ ജനിക്കുകയും ബാലന് 16 വയസ്സു പൂര്‍ത്തിയാകുമ്പോഴേക്കും സകല വിദ്യകളും ശാസ്ത്രങ്ങളും അഭ്യസിപ്പിക്കുകയും  പളനിയിലെ എല്ലാ കര്‍മ്മങ്ങളും അദ്ദേഹത്തെ ഏല്‍പിച്ച്  സമാധിയില്‍ പ്രവേശിക്കുകയും ചെയ്തു .

ശ്രീ ഭോഗനാഥ  മഹാ സിദ്ധ ഗുരുനാഥനും ,ശിവലിംഗ  ദേവ ഉടയാര് മഹാ‍ സിദ്ധരും ,പുലിപ്പാനി മഹാ സിദ്ധരും പളനിയില്‍ ജീവസമാധിയില്‍ ഇരുന്ന് ,ഇപ്പോഴും ജീവിക്കുന്നു .

പുലിപ്പാനി  സിദ്ധരുടെ വംശ പരമ്പര -

പുലിപ്പാനി  മഹാ സിദ്ധരുടെ പുത്രന്‍ കാരണ പുലിപ്പാനി  1100 വര്‍ഷവും തല്‍ പുത്രന്‍  കുമാര സ്വാമി പുലിപ്പാനി  1000 വര്‍ഷവും ജീവിച്ചു . ശേഷം അദ്ദേഹ പുത്രന്‍ വേല്‍ ഈശ്വര പുലിപ്പാനി  , പുത്രന്‍ അറുമുഖ പുലിപ്പാനി  , ഹരികൃഷ്ണ പുലിപ്പാനി  , 
പളനിയപ്പ പുലിപ്പാനി  , 
അദ്ദേഹത്തിന് രണ്ടു പുത്രര്‍  ബാലഗുരുനാഥ പുലിപ്പാനി ( 22 വയസില്‍ സമാധി ), ശേഷം 
രണ്ടാമന്‍  ഭോഗനാഥ  പുലിപ്പാനി - പുത്രന്‍ , പളനിയപ്പ പുലിപ്പാനി  , അദ്ദേഹ പുത്രന്‍  
ശിവാനന്ദ പുലിപ്പാനി  പാത്ര സ്വാമികള്‍ 
ഇപ്പോള്‍ പളനി പുലിപ്പാനി  സിദ്ധ പരമ്പരയുടെയും ക്ഷേത്രത്തിന്‍റെയും പ്രധാനിയായി ചുമതലകള്‍ വഹിക്കുന്നു .
============കടപ്പാട്

No comments:

Post a Comment