𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪
*പുള്ളുവൻപാട്ട്*
════════════════
*കേരളത്തിന്റെ തനതുപാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്കാരത്തിൽ വേറിട്ടുനിൽക്കുന്ന ഒരു സംഗീതശാഖയാണു് പുള്ളുവൻ പാട്ട്. കേരളത്തിലെ ഹൈന്ദവജനതയുടെ അനുഷ്ഠാനങ്ങളുടെ ഭാഗമായ കാവുകളുമായി അഭേദ്യമായ ബന്ധമാണു് പുള്ളുവൻ പാട്ടിനുണ്ടായിരുന്നതു്*.
════════════════
*ഐതിഹ്യം*
════════════════
𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪
*പുള്ളുവൻപാട്ടിന്റെ ഉൽപ്പത്തി കേരളത്തിന്റെ അജ്ഞേയഭൂതകാലചരിത്രത്തിൽ ആണ്ടുകിടക്കുന്നു. കർണ്ണാടകസംഗീതം, സോപാനസംഗീതം എന്നിവയിൽനിന്നെല്ലാം വിഭിന്നമായ ഒരു ആലാപനരീതിയും താളവുമാണു് പുള്ളുവൻ പാട്ടുകൾക്കുള്ളതു്. അതോടൊപ്പം സവർണ്ണതറവാടുകളിലെ സർപ്പക്കാവുകളും സർപ്പപ്രതിഷ്ഠകളും ഉൾപ്പെടുന്ന ഒരനുഷ്ഠാനകലയും കൂടിയാണതു്. കളമെഴുത്തുപാട്ടിൽ ഭഗവതിയാണെങ്കിൽ പുള്ളുവൻ പാട്ടിൽ നാഗത്താന്മാരാണു് ആരാധനാമൂർത്തികൾ*
════════════════
.
*മഹാഭാരതത്തിലെ ഖാണ്ഡവദഹനം എന്ന കഥയിൽ ഖാണ്ഡവവനത്തിൽ പാർത്തിരുന്ന ജരിത, മന്ദപാലൻ എന്നീ പക്ഷികളുടെ വംശത്തിലെ പിന്മുറക്കാരാണു് തങ്ങൾ എന്നു പുള്ളുവർ അവകാശപ്പെടാറുണ്ടു്*
════════════════
*ഇക്കഥ സൂചിപ്പിക്കുന്ന പുള്ളുവൻ പാട്ടുകളും അവരുടെ വായ്മൊഴിശേഖരങ്ങളിൽ കാണാം. എഡ്ഗാർ തെഴ്സ്റ്റൺ രചിച്ച ദക്ഷിണേന്ത്യയിലെ ജാതിസമൂഹങ്ങൾ എന്ന ഗ്രന്ഥപരമ്പരയിൽ പുള്ളുവസമുദായത്തെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ടു്*.
*നാഗങ്ങളുമായി ബന്ധപ്പെട്ട് മഹാഭാരതത്തിലും ഭാഗവതത്തിലും മറ്റു പുരാണങ്ങളിലുമുള്ള കഥകളാണു് മിക്ക പാട്ടുകളിലുമുള്ളതു്. ഗരുഡോൽപ്പത്തി, കാളിയദമനം, വിഷപരീക്ഷ, നാഗോൽസവം, പാലാഴി മഥനം തുടങ്ങിയ ഇത്തരം കഥകളാണു് ഇപ്പോൾ അവശേഷിക്കുന്ന പ്രചാരത്തിലുള്ള പാട്ടുകളിലെ പ്രമേയം*. *ഇത്തരം പാട്ടുകൾക്കു പുറമേ, ചെറിയ കുട്ടികളുടെ നാവൂറു പാടുക എന്ന ഒരു ചടങ്ങും പുള്ളുവന്മാരുടെ അവകാശമായി കണക്കാക്കപ്പെട്ടിരുന്നു*.
*കുട്ടികൾക്കു് മറ്റുള്ളവരിൽ നിന്നും ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാൻ നാവൂറു പാടിക്കണമെന്നായിരുന്നു അക്കാലത്തെ വിശ്വാസം*.
════════════════𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪
*പുള്ളുവർ*
════════════════
*കേരളത്തിൽ നാഗാരാധനയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിപ്പോന്നിരുന്ന ഒരു ജനവിഭാഗമാണ് പുള്ളുവർ. ഇവർ ദ്രാവിഡന്മാരാണ്. നാഗമ്പാടികൾ*, *പ്രേതമ്പാടികൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഇവർക്കിടയിൽ ഉണ്ട്. പുള്ളുവൻ പാട്ട് പ്രസിദ്ധമാണ്*.
════════════════
𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪
*കേരളത്തിലെ ഫ്യൂഡൽ ജീവിതരീതികളിലേക്ക് സാംസ്കാരികതലത്തിൽ വളരെയേറെ ഇഴുകിച്ചേർന്നു നിൽക്കുന്ന ഒരു പ്രാദേശികജനവിഭാഗമാണ് ഇവർ. കേരളത്തിൽ നിലനിന്നുപോരുന്ന നാഗാരാധനയുടെ അവിഭാജ്യമായ ഒരു ഘടകമാണ് ഇവർ*. *ധനികകുടുംബങ്ങളിലും മറ്റും നടത്തിപ്പോരുന്ന കളം പാട്ടുകളിൽ ഗായകരുടെ സ്ഥാനം ഇവർക്കാണ്. സർപ്പങ്ങളുടെ ഉത്പത്തിയേക്കുറിച്ച് ഹൈന്ദവപുരാണങ്ങളിൽ പറയുന്ന കദ്രുവിന്റേയും വിനതയുടേയും കഥകളെ ഉപജീവിച്ചുള്ളതാണ് ഇവരുടെ പാട്ടുകൾ. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പാടാനുണ്ടാകും. സ്ത്രീകൾ പുള്ളുവക്കുടവും പുരുഷന്മാർ വീണയും വാദ്യമായി ഉപയോഗിക്കുന്നു*.
════════════════
*സാധാരണദിവസങ്ങളിൽ വീടുകൾതോറും ചെന്ന് പാട്ടുകൾ പാടിയാണ് ഇവർ നിത്യവൃത്തി നേടിയിരുന്നത്. ചെറിയ കുട്ടികൾക്ക് ദൃഷ്ടിദോഷം പറ്റാതിരിക്കാൻ ഇവരെക്കൊണ്ട് "നാവേർ" പാടിക്കുന്ന പതിവുമുണ്ട്*.
*സാമന്യേന വയലിൻ (violin) പോലെയുള്ള ഒരു തന്തിവാദ്യമാണ് ഇവരുടെ വീണ. ഒരു വില്ല്(bow) ഉപയോഗിച്ചാണ് ഇതും വായിക്കുന്നത്. വില്ലിന്റെ ഒരറ്റത്ത് കുറച്ച് ലോഹച്ചിറ്റുകൾ കോർത്തിടുന്നു. വീണ വായിക്കുമ്പോൾ കൂട്ടത്തിൽ വില്ലിന്റെ ചലനം ക്രമീകരിച്ച് താളമിടാൻ ഈ ചിറ്റുകൾ സഹായിക്കുന്നു. വലിയ മൺകുടം ഉപയോഗിച്ചാണ് പുള്ളുവക്കുടം ഉണ്ടാക്കുന്നത്. ഇതും ഒരു തന്തിവാദ്യമാണ്*.
════════════════𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪
*ഇത് പാട്ടിന്ന് താളമിടാനാണ് ഉപയോഗിക്കുന്നത്*.
*അനുഷ്ഠാനപരമല്ലാത്ത സംഗീതവും ഇവർ കൈകാര്യം ചെയ്യാറുണ്ട്. ഇക്കൂട്ടത്തിൽ രസകരമായ ഒന്നാണ് മഞ്ചലിന്റെ യാത്രകളെ അനുകരിക്കുന്ന ഒന്ന്*. *പുള്ളുവൻ വീണ ഉപയോഗിച്ച് മഞ്ചൽക്കാരുടെ മൂളലും അവർ തമ്മിലുള്ള സംഭാഷണങ്ങളും മറ്റും അനുകരിക്കുന്നു*. *വീണയുമായി അയാൾ ഒരു സംവാദത്തിലേർപ്പെടുന്ന മട്ടിലാണ് ഇതു ചെയ്യുക. വീണയോടുള്ള അയാളടെ ഭാഷണങ്ങൾക്ക് വീണ അതിന്റെ പ്രതിഭാഷണങ്ങൾ സംഗീതാത്മകമായി നൽകുന്നു*. *വളരെ അടുപ്പവും അനുസരണയും വിധേയത്വവും കാണിക്കുന്ന ഒരു സുഹൃത്തിനേപ്പോലെ ഈ സമയത്ത് വീണ ഭാവം മാറ്റുന്നത് വളരെ ഹൃദ്യമായ അനുഭവമാക്കാൻ പുള്ളുവന്മാർക്ക് സാധിക്കാറുണ്ട്*.
════════════════
𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪
*ഐതിഹ്യം*
*പുള്ളുവൻ കുടം*
════════════════
*ബ്രഹ്മകുടം, വിഷ്ണുകൈത്താളം, കൈലാസവീണ എന്നീ മൂന്ന് വാദ്യോപകരണങ്ങളുമായി ശിവകുലം നാഗഗോത്രത്തിലായി പരമശിവൻ മനുഷ്യരെ സൃഷ്ടിച്ചുവെന്നും ദർഭയിൽ നിന്നും ഉത്ഭവിച്ച ഇവരെ പുല്ലുവർ എന്ന് വിളിച്ചുപോരികയും ചെയ്തുവെന്നാണ് ഐതിഹ്യം. പുല്ലുവർ പിന്നീട് പുള്ളുവർ ആയി. ഭൂമിയിലെ സർപ്പദൈവങ്ങളെ പാടി പ്രീതിപ്പെടുത്താനായി നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു*.
════════════════
*𝓴𝓪𝓻𝓲𝓴𝓴𝓸𝓭𝓮 𝓭𝓮𝓿𝓲 𝓴𝓼𝓱𝓮𝓽𝓱𝓻𝓪𝓶-01-11-2019*
════════════════
No comments:
Post a Comment