Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, April 30, 2020

ഓം ഘോരായ നമഃ

🔷🔹 ഓം ഘോരായ നമഃ🔹🔷

🕉️അഭിഷേകം ശിവന് വളരെ പ്രധാനമാണ്...!! ധാര, രുദ്രാഭിഷേകം, ദ്രവ്യാഭിഷേകം എന്നിവ ശിവന് പ്രിയം. അഷ്ടാഭിഷേകം മിക്ക ദേവന്‍മാര്‍ക്കും വിഗ്രഹം പോലെ സാളഗ്രാമത്തിലും അഭിഷേകം ചെയ്യും.

🕉️വിഗ്രഹങ്ങള്‍ കുളിപ്പിച്ച് മന്ത്രപുരസ്‌സരം ചെയ്യുന്ന കര്‍മ്മം. ശുദ്ധജലം കൊണ്ടുള്ള അഭിഷേകം എല്ലാ ദേവീദേവന്‍മാര്‍ക്കും വേണം. പുണ്യാഹാദിമന്ത്രങ്ങളാണ് ഉപയോഗിക്കുക. 

🕉️ശംഖുകൊണ്ടാണ് സാധാരണമായി അഭിഷേകം ചെയ്യുക. നിത്യേനയുള്ള അഭിഷേകത്തിനു പുറമേ വിശേഷ അഭിഷേകങ്ങളും പതിവുണ്ട്. പശുവിന്‍ പാല്, ഇളനീര്‍ എന്നിവ എല്ലാദേവന്‍മാര്‍ക്കും അഭിഷേകദ്രവ്യമാണ്. പഞ്ചാമൃതം, ഭസ്മം, പനിനീര്‍, കളഭം, എണ്ണ, നെയ്യ് എന്നിവ സുബ്രഹ്മണ്യന് ഇഷ്ടപ്പെട്ടവയാണ്. മഞ്ഞള്‍, കുങ്കുമം എന്നിവ ഭദ്രകാളിക്ക്. എല്ലാദേവന്‍മാര്‍ക്കും കളഭാഭിഷേകം നടത്താം...!!  🔹🔷ഓം നീലകണ്ഠായ നമ:🔹🔷

ശിവന്‍

🕉️🙏മഹാദേവന്റെ ജനനത്തിനു പിന്നിലെ രഹസ്യം....?!!

ത്രിമൂർത്തി കളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂർത്തിയും ആയ ഭഗവാന്‍ ശിവന് ജന്മം നല്കിയത് ആര്....? ഹിന്ദു ഐതിഹ്യം അനുസരിച്ച് ബ്രഹ്മാവ് സൃഷ്ടികർത്താവും, വിഷ്ണു പരിപാലകനും, ശിവന്‍ സംഹാരിയും ആണ്.....!! ശിവനെ പ്രസാദിപ്പിക്കാന്‍ അനേകം ആചാരങ്ങള്‍ ഹിന്ദു മത വിശ്വാസികള്‍ ചെയ്തു വരുന്നു. ക്ഷിപ്ര പ്രസാധിയായ ശിവന്‍ ക്ഷിപ്ര കോപിയും ആണ്. പുലിത്തോലും ഗജവീരന്മാരുടെ തോലും വ്സത്രമായി ധരിക്കുന്ന അദ്ദേഹം കഴുത്തില്‍ കരിനാഗങ്ങളെ അണിഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. തിരുനെറ്റിയില്‍ മൂന്നാമത് ഒരു നേത്രം കൂടിയുള്ള ഭഗവാന്‍ ശിവന്‍ ആ നേത്രം തുറന്നാല്‍ മുന്നിലുള്ളതത്രയും ഭസ്മം ആയി തീരും എന്നും കരുതപ്പെടുന്നു.

🕉️ജനനത്തിനു പിന്നിലുള്ള കഥ🕉️

ശിവന്റെ ജനനത്തിനു പിന്നില്‍ രസാവഹമായ ഒരു കഥ ഉള്ളതായി ഹിന്ദുക്കള്‍ കരുതി പോരുന്നു. അതിങ്ങനെ ആണ്: ഒരിക്കല്‍ ബ്രഹ്മ ദേവനും വിഷ്ണു ദേവനും തമ്മില്‍ ഒരു തര്ക്കം നടക്കുകയായിരുന്നു. തങ്ങളില്‍ ആരാണ് ഏറ്റവും ബലിഷ്ടനും ഉഗ്രപ്രതാപിയും എന്നതായിരുന്നു തര്ക്ക വിഷയം. തര്ക്കം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് ഇവര്ക്ക് നടുവില്‍ തീക്ഷണമായി ജ്വലിക്കുന്ന ഒരു തൂണ് പ്രത്യക്ഷപ്പെട്ടു. തൂണിന്റെ ഒരു അഗ്രം ആകാശത്തെ കീരിമുറിച്ചും മറ്റേ അഗ്രം പാതാളത്തെ കീരിമുറിച്ചും പോയിരുന്നു. ഇത് കണ്ടു അതിശയോക്തി പൂണ്ട ദേവന്മാര്‍ രണ്ടു പേരും ആരാണ് ഏറ്റവും ശക്തിമാന്‍ എന്ന് കണ്ടു പിടിക്കാന്‍ പുതിയൊരു ഉപാധി വച്ച്. ഈ തേജോമയമായ തൂണിന്റെ അഗ്രം ആരാണ് ആദ്യം കണ്ടു പിടിക്കുന്നത് അവരാണ് ഏറ്റവും ബലിഷ്ടന്‍. ശേഷം ബ്രഹ്മദേവന്‍ സ്വയം ഒരു കാട്ടുപന്നിയുടെ രൂപം പൂണ്ടു താഴേക്കും മഹാവിഷ്ണു ഒരു കുരുവിയുടെ രൂപമെടുത്തു തൂണിന്റെ അഗ്രം കണ്ടെത്താന്‍ മേലോട്ടും കുതിച്ചു. കാലങ്ങളോളം നീണ്ട ഈ തിരച്ചിലില്‍ അവര്ക്ക് ഒന്നും കണ്ടെത്താന്‍ ആയില്ല. എന്നാല്‍ ഇത് രണ്ടു പേരിലും ഒരു പരിവര്ത്തനനത്തിന് തുടക്കം കുറിച്ച്.തിരികെ എത്തിയ ഇരുവരും കണ്ടത് അവര്ക്ക് മുന്നില്‍ പ്രത്യക്ഷനായി നില്കുന്ന സാക്ഷാല്‍ പരമശിവനെ ആണ്. അപ്പോഴാണ്‌ അവരുടെ ശക്തികള്ക്കും അതീതമായി മറ്റൊരു ശക്തി ഉണ്ടന്നു അവര്‍ തിരിച്ചറിഞ്ഞത്....ഈ പ്രപഞ്ചം മുഴുവന്‍ കുടി കൊള്ളുന്നത് ആണ് ആ ശക്തി എന്ന് അവര്‍ മനസ്സിലാക്കി. , അനാദി ആയി കരുതപ്പെടുന്നു. അതായത് അദേഹത്തിന് ജനനമോ മരണമോ ഇല്ല.....!!🕉️🙏🕉️

ശ്ലോകം



🔱🔱ഓം യജ്ജാഗ്രതോ ദൂരമുദൈതി ദൈവം

തദു സുപ്തസ്യ തഥൈവൈതി

ദുരംഗമം ജ്യോതിഷാം ജ്യോതിരേകം

തന്മേ മന: ശിവ സങ്കല്‍പ്പമസ്തു...!!🔱🔱
    🕉️🙏🕉️🙏🕉️🙏🕉️

തളിയിൽ മഹാദേവ ക്ഷേത്രം

🍀ഓം നമഃ ശിവായ🍀

🎪🎪തളിയിൽ മഹാദേവ ക്ഷേത്രം കടുത്തുരുത്തി,
വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, കടുത്തുരുത്തി  എന്നി മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തിയാല്‍ കൈലാസത്തില്‍ പോയി ശിവദർശനം നടത്തിയതിനു തുല്യമാണെന്നാണു വിശ്വാസം....!!🙏🙏🙏

നാഗർകോവിൽ

🎪🚩നാഗർകോവിൽ🐍🐍 (അഥവാ നാഗരാജാവിന്റെ കോവിൽ എന്ന വിശേഷണത്തിന് അർഹമാണ്). 

💥ധാരാളം കോവിലുകൾ നിറഞ്ഞ നഗരമാണ് നാഗർകോവിലെങ്കിലും, നാഗരാജ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്ര നഗരത്തിന്റെ ഉത്ഭവം...!!പഴയ തിരുവിതാകൂരിന്റെ ഭാഗമായി മായിരുന്നു നാഗർ കോവിൽ .ഏകദേശം 2000 ലധികം വർഷം പഴക്കം കണക്കാക്കുന്നു ഇവിടുത്തെ നാഗരാജ ക്ഷേത്രത്തിന്. സ്വയംഭൂവാണ് ഇവിടുത്തെ നാഗ പ്രതിഷ്ഠ. മഹാദേവന്റെ കർണ്ണാഭരണമായ വാസുകിയാണ് പ്രതിഷ്ഠ എന്നാർ നാഗരാജാവായ അനന്തന്റെ സാന്നിദ്ധ്യമാണിവിടെയെന്നും പറയുന്നവരുമുണ്ട്.ഒരിക്കൽ ഒരു ബുദ്ധ സന്യാസി പാടവരമ്പത്തൂടെ യാത്ര ചെയ്യുമ്പോൾ പാടത്തിന്റെ നടുവിലായി സ്വയംഭൂവായ ഒരു നാഗരാജ പ്രതിഷ്ഠ കാണുകയുണ്ടായി. പാടത്ത് ജലമദ്ധ്യത്തിൽ കാണപ്പെട്ട നാഗ പ്രതിമയ്ക് അടിയിൽ നിന്നും വലിയ ഒരു ഉറവകാണപ്പെട്ടു.ബുദ്ധ സന്യാസി തന്റെ ഓല കുട കൊണ്ട് ഒരു മറയുണ്ടാക്കി നാഗ പ്രതിഷ്ഠയ്ക്ക് പൂജകൾ ചെയ്തുവത്രേ. എന്നാൽ പാടത്ത് നെല്ലരിയാൻ പോയ ഒരു പുലയ സ്ത്രി നെല്ല് അരിഞ്ഞപ്പോൾ ചോര വരുന്നതു കണ്ട് കരഞ്ഞ് ആളുകളെ കൂട്ടി വന്ന് നോക്കുമ്പോൾ അവിടെ സ്വയംഭൂവായ നാഗ പ്രതിഷ്ഠയിൽ നിന്നാണ് ചോര വരുന്നതെന്ന് കണ്ടതെന്നും പറയുന്നു. ഓല കുടയ്ക്ക് കീഴിൽ സ്ഥിതി ചെയ്യുന്ന വിധം മദ്ധ്യത്തിലായി അഞ്ചു തലയുള്ള നാഗരാജാവിന്റെ പ്രതിഷ്ഠയാണ് ഇവിടുത്തെത്. വലുതു ഭാഗത്തായി അനന്തകൃഷ്ണനും ഇടതുഭാഗത്തായി കാശിനാഥനായ മഹാദേവനും കുടികൊള്ളുന്നു. നാഗരാജാവിനോളം തുല്യ പ്രധാനമുള്ള പ്രതിഷ്ഠയാണ് ഇവിടുത്തെ ശ്രികൃഷ്ണ ഭഗവാനുമുള്ളത്. നാഗരാജാവിന്റെ ഉടൽ മാത്രമാണ് ഇവിടെയുള്ള തെന്നും തലയും വാലും മറ്റിടങ്ങളിലാണെന്നും പറയുന്നു.എന്നാൽ നാഗരാജാവിന്റെ തലയാണ് നാഗർകോവിലുള്ള തെന്നും ഉടൽ മണ്ണാറാശാലയിലും വാല് പാമ്പിൽ മേക്കാട്ടുമാണ് ഉള്ളതെന്നും പറയുന്നു.ഇവിടുത്തെ ഒരിക്കലും വറ്റാത്ത നീരുറവയിൽ നിന്നും വരുന്ന പുറ്റാണ് ഇവിടെ പ്രസാദമായി നല്കുന്നത്.ദക്ഷിണായനത്തിൽ വെളുത്ത നിറത്തിലും ഉത്തരായനത്തിൽ കറുത്ത നിറത്തിലും രൂപമാറ്റം സംഭവിക്കുന്ന അത്ഭുത പ്രതിഭാസമാണ് ഇവിടുത്തെ പ്രസാദത്തിനുള്ളത്. വേണാട്ട് രാജാവായിരുന്ന വീര ഉദയ മാർത്താണ്ഡവർമ്മയ്ക്ക് കുഷ്ഠരോഗം പിടിപെടുകയും ഇവിടെ വന്ന് പ്രാർത്ഥിക്കുകയും ഇവിടുത്തെ പ്രാസാദം തൊടുകയും ചെയ്തതോടെ രോഗമുക്തി ഉണ്ടാവുകയും ചെയ്തു.ഉദയ മാർത്താണ്ഡവർമ്മ രാജാവാണ് ഇവിടുത്തെ അനന്തകൃഷ്ണന് ക്ഷേത്രം പണിതത്.ചിങ്ങമാസത്തിലെ ഞാറാഴ്ച്ചകളിൽ ഇവിടെ ധാരാളം ഭക്തർ എത്തിചേരുന്നു. ചിങ്ങമാസത്തിലെ ആയില്യം നാൾ വളരെ പ്രധാന്യമേറിയതാണ് രാഹുകേതു ദശാ ദോഷനി വാരണത്തിന് എറെ പ്രാധാന്യമാണ്.പാലാഭിഷേകവും നൂറുംപാലുമാണ് ഇവിടുത്തെ പ്രധാന വഴിപ്പാട്. സന്താന സൗഭാഗ്യത്തിനും കുടുംബ ഐശ്വര്യത്തിനും ഇവിടെ വന്ന് വഴിപാട് നടത്തുന്നത് ഉത്തമമാണ്. കല്ലുകൊണ്ട് നാഗ പ്രതിമ ഉണ്ടാക്കി ക്ഷേത്രാങ്കണത്തിൽ വച്ച് പ്രാർത്ഥിച്ചാൽ സന്താന സൗഭാഗ്യത്തിന് ഉത്തമാണ്. നാഗപുഷ്പങ്ങൾ അർപ്പിക്കുന്നതും ഉത്തമമാണ്. ഇവിടെ ധാരാളം നാഗ പ്രതിമകൾ കാണാം.പാമ്പുമേക്കാട് ഇല്ലത്തെ നമ്പുതിരി മാരാണ് ക്ഷേത്രത്തിലെ താന്ത്രിക ചുമതല. നാഗരാജാവിന്റെ നഗരമായ നാഗർകോവിൽ  ക്ഷേത്രം സർപ്പദോഷത്തിന് പരിഹാരമേകുന്ന പ്രധാനക്ഷേത്രങ്ങളിൽ ഒന്നാണ്.🙏🙏🙏

12 ശിവ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍.

🎪🎪ഭാരതത്തില്‍ സ്ഥിതിചെയ്യുന്ന 12 ശിവ   ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍...!!🚩
    🎱━━━⊱✿⊰━━━🎱

🎪സോംനാഥ് ക്ഷേത്രം🚩
——————————
ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം.പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കന്മാരാലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ദ്വാദശജ്യോതിർലിംഗങ്ങളിൽ മുഖ്യസ്ഥാനം ഇതിനുണ്ട്. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്രനിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.

🎪മഹാകാലെശ്വര്‍ ക്ഷേത്രം🚩
————————————–
ഇന്ത്യയിലെ പ്രസിദ്ധമായ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനില്‍ സ്ഥിതി ചെയ്യുന്ന മഹാകാല ക്ഷേത്ര൦. പണ്ടു കാലത്ത് ഉജ്ജൈനിലെ ജനങ്ങള്‍ ദൂഷന്‍ എന്ന രാക്ഷസനെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ അവര്‍ ശിവനെ പ്രാ‍ര്‍ത്ഥിക്കുകയും ശിവ ഭഗവാന്‍ ദൂഷനെ വധിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.
ശിവഭഗവാന്‍ ദിവ്യമായ വെളിച്ചത്തിന്‍റെ രൂപത്തിലാണത്രേ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയത്. രാക്ഷസനെ വധിച്ച ഭഗവാന്‍ ഭക്തരുടെ അഭീഷ്ട പ്രകാരം ജ്യോതിര്‍ലിംഗ രൂപത്തില്‍ ഉജ്ജൈനില്‍ കുടിയിരിക്കുകയും ചെയ്തു.

🎪മല്ലികാർജ്ജുന ക്ഷേത്രം🚩
————————————–
ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തുള്ള മല്ലികാർജുനസ്വാമി ജ്യോതിർലിംഗക്ഷേത്രം.. ആന്ധ്രാപ്രദേശിലെ ഒരു സുപ്രധാന തീർത്ഥാടനകേന്ദ്രംകൂടിയാണ് ഈ ക്ഷേത്രം.

🎪ഓംകാരേശ്വര ക്ഷേത്രം🚩
————————————–
മധ്യപ്രദേശില്‍ നര്‍മ്മദ നദീ തീരത്താണ് ശ്രീ ഓംകാരേശ്വര ക്ഷേത്രം. പുരാണത്തില്‍ ഓംകാരേശ്വരനെ കുറിച്ചും മാമലേശ്വരനെ കുറിച്ചും സ്തുതിക്കുന്നുണ്ട്.
ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ രണ്ട് മുറിയിലുടെ കടന്നു പോകേണ്ടതുണ്ട്. ഓംകാരേശ്വരന്‍റെ ജ്യോതിര്‍ലിംഗം നിലത്തുറപ്പിച്ചിട്ടില്ല. എന്നാല്‍, അത് സ്വാഭവികമായി അവിടെ തന്നെ സ്ഥാപിക്കപ്പെട്ടതാണ്. ജ്യോതിര്‍ലിംഗം എപ്പോഴും വെള്ളത്തില്‍ ചുറ്റപ്പെട്ടിരിക്കും

🎪കേദാർനാഥ്🚩
      ——————–
ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ്  ക്ഷേത്രം …!!
"കാശിയില്‍ പോയി ഗംഗാസ്നാനം നടത്തി മരിക്കാന്‍ കഴിഞ്ഞാല്‍ മുക്തി ലഭിക്കും. എന്നാല്‍ കേദാര്‍നാഥില്‍ പോയി കേദാരേശ്വര ദര്‍ശനം നടത്തി പൂജിക്കുന്നതുകൊണ്ടുമാത്രം മനുഷ്യന്‍ മുക്തനായിത്തീരുന്നതാണ്‌ ” എന്നു സ്കാന്ദ പുരാണത്തില്‍ ഒരു പ്രസ്താവമുണ്ട്‌….!!

🎪ഭീമശങ്കർ ക്ഷേത്രം🚩
—————————-
മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം . പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണയുടെ പോഷകനദിയായ ഭീമാനദി ഉദ്ഭവിക്കുന്നതും ഇവിടെനിന്നാണ്. പ്രഭവസ്ഥാനത്തുനിന്നും തെക്കുകിഴക്കോട്ടൊഴുകി കർണാടകത്തിലെ റായ്ച്ചൂറിൽ വെച്ച് ഭീമാനദി കൃഷ്ണയുമായി കൂടിച്ചേരുന്നു.

🎪കാശി വിശ്വനാഥക്ഷേത്രം🚩
—————————————
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം . ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

🎪ത്രയംബകേശ്വർ ക്ഷേത്രം🚩
—————————————
മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ ..
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

🎪വൈദ്യനാഥ ജ്യോതിർലിംഗം🚩
————————————
ജാര്‍ഖണ്ട്‌ സംസ്ഥാനത്താണ് ശിവന്റെ പവിത്രമായ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നായ വൈദ്യനാഥ് ജ്യോതിർലിംഗ ക്ഷേത്രം കുടികൊള്ളുന്നത്….

🎪നാഗേശ്വർ ജ്യോതിർലിംഗം🚩
—————————————
ഗുജറാത്തിലെ ജാംനഗര്‍ എന്ന സ്ഥലത്താണ് നാഗേശ്വർ ജ്യോതിർലിംഗം കുടികൊള്ളുന്നത്… ഭൂമിയിലെ ആദ്യത്തെ ജ്യോതിർലിംഗമാണ് നാഗേശ്വർ എന്നാണ് വിശ്വാസം.

🎪രാമേശ്വരം🚩
——————–
തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാര്‍ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.

🎪ഗൃഷ്ണേശ്വര്‍ ക്ഷേത്രം🚩
————————————-
രാജസ്ഥാനിലെ വെരുള്‍ എന്ന സ്ഥലത്താണ് ജ്യോതിര്‍ലിങ്കത്തിലെ 12-ആമത്തെയും അവസാനത്തെതുമായി കണക്കാക്കപ്പെടുന്ന ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്….!!🙏❤️🙏❤️🙏❤️🙏❤️🙏

കാളഹസ്തിയില്‍ ഭക്തര്‍ സ്വയം പൂജ ചെയ്യുന്നത് എങ്ങിനെ...?

*🔱🔥കാളഹസ്തിയില്‍ ഭക്തര്‍ സ്വയം പൂജ ചെയ്യുന്നത് എങ്ങിനെ...?🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

സർപ്പദോഷത്തെക്കുറിച്ചുള്ള ശ്ലോകം ഇതാണ്: 
അഗ്രേരാഹുരധോകേതു സർവേ മധ്യേ ഗതാഃ ഗ്രഹാഃ യോഗഃ സ്യാത് കാലസർപ്പാഖ്യോ നൃപ സസ്യ വിനാശനം.

കാലസർപ്പയോഗം മൂലമുള്ള കേടുപാടുകൾ കുറയ്ക്കാനും ജീവിത സ്ഥിതി മെച്ചപ്പെടുത്താനും ബ്രഹ്മാവിനാൽ ശ്രീശൈല പർവതത്തിനു പിറകിലായി പ്രതിഷ്ഠിക്കപ്പെട്ടതും ദക്ഷിണ കൈലാസം എന്ന് അറിയപ്പെടുന്നതും രാഹു കേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമെന്ന് ഐതിഹ്യം പറയുന്നതുമായ ശ്രീകാളഹസ്തിയിൽ രാഹു-കേതു സർപ്പദോഷ നിവാരണ പൂജയും (ആശീർവാദ പൂജയെന്നും പറയും) തുടർന്ന് രുദ്രാഭിഷേകവും നടത്തുക. ഈ ക്ഷേത്രം ആന്ധ്രാപ്രദേശ് സർക്കാരിന്റെ മേൽനോട്ടത്തിലാണ്. പൂജ ചടങ്ങുകൾ വളരെ സുതാര്യമാണ്.
രാഹു-കേതു ആശീർവാദ പൂജ നടത്താനുള്ള ശരിയായ സ്ഥലം ക്ഷേത്രത്തിന് ഉള്ളിലെ ശ്രീമുരുകന്റെയും പത്നിമാരുടെയും വിഗ്രഹത്തിനു മുന്നിൽ കാണുന്ന ഇടം ആണ്. അവിടെ വലിയ രാഹു-കേതു വിഗ്രഹങ്ങൾ അലങ്കരിച്ചുവച്ചിട്ടുണ്ട്. സമീപത്തായി സരസ്വതി നദിയിലെ കിണറും കല്യാണോത്സവ മണ്ഡപവും ഗണപതിക്ഷേത്രവും കാണാം. ക്ഷേത്ര കൗണ്ടറിൽ നിന്നു പൂജാ ടിക്കറ്റുകൾ എടുത്ത് ഇവിടേക്കു വരണം. ടിക്കറ്റിനൊപ്പം പൂജാസാധനങ്ങളും പുഷ്പങ്ങളും ക്ഷേത്രം അധികാരികൾ നൽകും. ഭക്തർ സ്വയം പൂജകൾ നടത്തുന്ന രീതിയാണ് ഇവിടെ ഉള്ളത്.
രാഹുവിനു കറുത്ത പട്ടും കേതുവിന് ചുവന്ന പട്ടും തറയിൽ വിരിച്ച് അതിനു മുകളിൽ യഥാക്രമം രാഹുവിന് ഉഴുന്നും, കേതുവിന് മുതിരയും സമർപ്പിച്ച് രണ്ട് ചെറുനാരങ്ങകൾ വയ്ക്കുന്നു. പട്ടുകൾക്ക് ഇടയിൽ ആയി വെറ്റില, അടയ്ക്ക എന്നിവ വയ്ക്കുന്നു. ഉഴുന്നിന് മുകളിൽ രാഹുവിന്റെ ചെറിയ വെള്ളി വിഗ്രഹവും, മുതിരയ്ക്ക് മുകളിലായി കേതുവിന്റെ വെള്ളി വിഗ്രഹവും വച്ചശേഷം തേങ്ങ ഉടച്ച് വയ്ക്കുന്നു. തുടർന്ന് പൂജാരി മന്ത്രങ്ങൾ ഉരുവിടുന്നു. അത് ഏറ്റ് ചൊല്ലി പുഷ്പം കൊണ്ടും, സിന്ദൂരം കൊണ്ടും ചെറു വിഗ്രഹങ്ങളിൽ അർപ്പിച്ച് ദീപാരാധന നടത്തുന്നു. ശേഷം പൂജാരി ഭക്തരുടെ കഴുത്തിൽ പട്ട് വസ്ത്രങ്ങൾ അണിയിക്കുന്നു. ആശീർവദിച്ച് ദക്ഷിണ വാങ്ങുന്നു.
പൂജ കഴിഞ്ഞ് രാഹു-കേതു വിഗ്രഹങ്ങൾ കയ്യിൽ എടുത്തുകൊണ്ട് ശ്രീകാളഹസ്തീശ്വരന്റെ ക്ഷേത്രത്തിലേക്ക് ഭക്തർ പോകുന്നു. അവിടെ ശ്രീകാളഹസ്തീശ്വരനെ തൊഴുത് പ്രാർഥിച്ച് പ്രസാദവും സ്വീകരിച്ചശേഷം കയ്യിലുള്ള രാഹു-കേതു പ്രതിമകൾ അവിടത്തെ ഭണ്ഡാരത്തിൽ (ഹുണ്ടിക) പുറം തിരിഞ്ഞ് നിന്ന് മൂന്ന് തവണ തലയ്ക്ക് ഉഴിഞ്ഞ് കാലസർപ്പയോഗം തീരണം എന്ന പ്രാർഥനയോടെ നിക്ഷേപിക്കുക. ശിവക്ഷേത്രത്തിന് പുറത്തേക്ക് വരുമ്പോൾ ശിവനെ തിരിഞ്ഞ് നോക്കാനോ തൊഴാനോ പടിതൊട്ട് നമസ്ക്കരിക്കാനോ പാടില്ല.
പുറത്ത് കർപ്പൂര തീർഥം നൽകും അത് സേവിച്ച് ശനീശ്വര വിഗ്രഹത്തിന് സമീപത്ത് കൂടിയോ അല്ലാതെയോ പാർവതി (ജ്ഞാനപ്രസൂനാംബിക) ദേവിയുടെ ദർശനത്തിനായി പൂജകൾ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം. അവിടെ തൊഴുത് പ്രാർഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു. തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം, പുറത്തെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് കാളഹസ്തീശ്വരക്ഷേത്രത്തിന് മുന്നിലെ തളത്തിൽ ഇരിക്കുന്നു. അവിടെ പൂജാരിമാർ എത്തി സങ്കൽപ പൂജ നടത്തി ഭക്തരുടെ തലയിൽ അരിയും പൂവും ഇട്ട് അനുഗ്രഹിക്കുന്നു. തുടർന്ന് ഭക്തർ പാർവതിദേവിയുടെ (ജ്ഞാനപ്രസൂനാംബിക) ദർശനത്തിനായി പൂജകർ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം അവിടെ തൊഴുത് പ്രാർഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു. തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം, പുറത്തെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് കാളഹസ്തീശ്വരക്ഷേത്രത്തിന് മുന്നിലെ തളത്തിൽ ഇരിക്കുന്നു. അവിടെ പൂജാരിമാർ എത്തി സങ്കൽപ്പ പൂജ നടത്തി ഭക്തരുടെ തലയിൽ അരിയും പൂവും ഇട്ട് അനുഗ്രഹിക്കുന്നു. തുടർന്ന് ഭക്തർ പാർവതിദേവിയുടെ
ജ്ഞാനപ്രസുനാംബിക ക്ഷേത്രത്തിലേക്ക് ആനയിക്കപ്പെടുന്നു. അവിടെ പാർവ്വതിദേവിയുടെ അഭിഷേകം കണ്ട് പ്രാർഥ തുടർന്ന് സ്ഫടികശിവലിംഗ പ്രതിഷ്ഠയുടെ സമീപം ഉപവിഷ്ടരാകുന്ന ഭക്തർക്ക് ‘ പുളിയോറ’ എന്ന ചോറും പഞ്ചാമൃതവും ഷാളും പട്ടുവസ്ത്രവും മറ്റ് ഉപഹാരങ്ങളും നൽകി പൂജാരിമാർ അനുഗ്രഹിക്കുന്നതോടെ രാഹു-കേതു ദോഷവും കാല സർപ്പദോഷവും അവസാനിക്കുന്നു എന്നു വിശ്വാസം. കാലസർപ്പയോഗം ഈ പൂജകൾ നടത്തുന്നതോടെ അവസാനിക്കുകയും ശേഷം രാജയോഗ ഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു എന്നു പ്രമാണം. ഈ രണ്ടു പൂജകളും പരമാവധി മൂന്നു തവണ വരെ നടത്താം. പാലഭിഷേകവും പഞ്ചാമൃതാഭിഷേകവും നടത്താം. അതുപോലെ രാഹു-കേതു ആശീർവാദപൂജ കുറഞ്ഞ ഫീസുള്ള ടിക്കറ്റിൽ ക്ഷേത്രത്തിന് പുറത്ത് രണ്ട് ഹാളുകളിലും നടത്തുന്നുണ്ട്. ക്ഷേത്രത്തിന് ഉള്ളിൽ നടത്തുന്നതാണ് ഉത്തമം. ഒരു പ്രാവശ്യത്തെ പൂജ കൊണ്ട് ജീവിതത്തിന്റെ ദുരിതം മാറി സ്വസ്ഥത കിട്ടിയവർ ധാരാളം. കറകളഞ്ഞ ശിവഭക്തിയാണ് പ്രധാനം. ശിവനിൽ മാത്രമേ കാലസർപ്പയോഗം അടങ്ങുകയുള്ളു— വിശേഷിച്ച് കാളഹസ്തിയിലും പൂനയിലെ ത്രയംബകേശ്വർ ക്ഷേത്രത്തിലും.
കാലസർപ്പയോഗത്തിന്റെ താൽക്കാലിക ദോഷ പരിഹാരത്തിനായി കർണാടകയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രം, ഏറ്റുമാനൂർ ശിവക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. കാളഹസ്തിയിൽ ദർശനം കഴിഞ്ഞശേഷം ഹോട്ടലിൽ താമസിക്കുന്നതിൽ ദോഷം ഇല്ല. എന്നാൽ മറ്റ് ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത്. മറ്റ് ഭവനങ്ങളിലും സന്ദർശനം നടത്തരുത്. അവരവരുടെ സ്വന്തം വീട്ടിൽ പൂജ കഴിഞ്ഞ് തിരിച്ചെത്തണം. ഇത് ഒരു ആചാരമാണ്.
ശ്രീ കാളഹസ്തി ക്ഷേത്രത്തിലേക്കു തിരുവനന്തപുരം-റെനിഗുണ്ട റൂട്ടിൽ സഞ്ചരിക്കുന്ന ട്രെയിനിൽ എത്തിച്ചേരാം. തിരുപ്പതി ദർശനം ആഗ്രഹിക്കുന്നവർ തിരുപ്പതി ദർശനം കഴിഞ്ഞ് കാളഹസ്തിയിൽ എത്തുക. തിരുപ്പതിയിൽ നിന്ന് കാളഹസ്തി റോഡ് മാർഗം 40 കിലോ മീറ്റർ റെനിഗുണ്ട റയിൽവേ സ്റ്റേഷനിൽ നിന്ന് 30 കി.മീ. ദൂരം. ചെന്നൈയിൽ നിന്നു കാളഹസ്തിയിലേക്ക് ബസ് സൗകര്യം ഉണ്ട്. നാഗർകോവിൽ-കോയമ്പത്തൂർ ബസ് സ്റ്റേഷനുകളിൽ നിന്നും തിരുപ്പതി ബസിൽ കയറിയും കാളഹസ്തിയിലെത്താം.
കൂടുതൽ സംശയനിവാരണത്തിന് ക്ഷേത്രത്തിൽ ഇൻഫർമേഷൻ സെന്റർ ഉണ്ട്. ഇവിടെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകൾ സാധാരണമായി സംസാരിക്കുന്നു. പൂജയിൽ സഹായിക്കാൻ അംഗീകൃത ഗൈഡുകളുടെ സേവനവും ലഭിക്കും. കാലസർപ്പദോഷം മാറുവാൻ ഏറ്റവും നല്ല പരിഹാരമാണ് ഈ പൂജയെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെട്ട് പോരുന്നു.
പതിനാറാം നൂറ്റാണ്ടിലെ വിജയ നഗരസാമ്രാജ്യ ചക്രവർത്തിയായ കൃഷ്ണദേവരായരാണ് ഇപ്പോൾ കാണുന്ന ക്ഷേത്ര സമുച്ചയം പണി കഴിപ്പിച്ചത്.

Tuesday, April 28, 2020

പളളികൊണ്ടേശ്വരക്ഷേത്രം

"പാർവ്വതി ദേവിയുടെ മടിയിൽ ശ്രീ മഹാദേവൻ" തലവെച്ച് കിടക്കുന്ന അപൂർവ്വമായ വിഗ്രഹം... ആന്ധ്രയിലെ സുരടപ്പളളിയിലെ "പളളികൊണ്ടേശ്വരക്ഷേത്രം"

ശിവന്റെ_തൃക്കണ്ണിന്റെ_കഥ

#ऊँ_श्री_कठॊराय नमः । 🙏

#ശിവന്റെ_തൃക്കണ്ണിന്റെ_കഥ
#ശിവകഥകളിൽ_മൂന്നാംതൃക്കണ്ണിന്‌ കഥകളിലും പുരാണങ്ങളിലും ഏറെ #പ്രാധാന്യമുണ്ട്‌..!!

#മഹാദേവൻ_തൃക്കണ്ണു തുറന്നു നോക്കുന്ന വസ്‌തു ചാമ്പലാകുമെന്നാണ്‌ വിശ്വാസം...!!
#തൃക്കണ്ണ്‌_ആത്മീയതയും_ശക്തിയും സൂചിപ്പിയ്‌ക്കുന്നതാണെന്നും വിശ്വാസമുണ്ട്‌...!!
#മഹാദേവന്റെ തൃക്കണ്ണിനെ കുറിച്ചു പല കഥകളുമുണ്ട്‌...!!
#സതീദേവിയുടെ മരണത്തിനു ശേഷം #വൈരാഗിയായിത്തീർന്ന_മഹാദേവൻ എല്ലാം മറന്ന്‌  ധ്യാനനിരതനായിരിയ്‌ക്കുകയായിരുന്നു.  

#സതി_പാർവതീദേവിയായി അവതാരമെടുത്ത്‌ മഹാദേവനടുത്തു വന്നെങ്കിലും മഹാദേവനെ പ്രണയിപ്പിക്കാന്‍ കഴിഞ്ഞില്ല...!!
#ശിവനെ തപസില്‍ നിന്നുണര്‍ത്തി #പാർവതിയില്‍ അനുരക്തനാക്കുക എന്ന ഉദ്ദേശത്തോടെ എത്തിയ കാമദേവനെ ശിവന്‍ തൃക്കണ്ണു തുറന്ന്‌ #ഭസ്‌മമാക്കിയത്രെ....!!

ഒരിക്കല്‍ തമാശയ്‌ക്ക്‌ പാര്‍വതി ശിവന്റെ ഇരുകണ്ണുകളും പൊത്തിപ്പിടിച്ചു. ഇതോടെ ലോകത്താകെ അന്ധകാരമായി. ലോകത്തിന്‌ പ്രകാശവും ഊര്‍ജവും നല്‍കാന്‍ മഹാദേവന് തൃക്കണ്ണു തുറക്കേണ്ടി വന്നു....!!

#മഹാദേവന്റെ തൃക്കണ്ണില്‍ നിന്നുള്ള ചൂടേറ്റ്‌ പാര്‍വതിയുടെ കയ്യില്‍ നിന്നും വിയര്‍പ്പു കണം ഇറ്റുവീണു. ഇതില്‍ നിന്നും അന്തകന്‍ എന്നൊരു ശിശുവുണ്ടായി...!!
ഈ ശിശുവിനെ ശിവഭക്തനായ, കുട്ടികളില്ലാത്ത ഒരു അസുരന്‍ എടുത്തുവളര്‍ത്തി. ആഗ്രഹിക്കാന്‍ പാടില്ലാത്ത ഒരു സ്‌ത്രീയെ മോഹിച്ചാല്‍ മാത്രമേ തന്റെ മരണം സംഭവിയ്‌ക്കൂ എന്നൊരു വരവും ശിവനില്‍ നിന്നും അന്തകന്‍ നേടി...!!

ഒരിക്കല്‍ പാര്‍വതിയെ കണ്ട അന്തകന്‍ ദേവിയില്‍ അനുരക്തനായി. പാര്‍വതിയെ പിന്‍തുടര്‍ന്നെത്തിയ അന്തകനെ ശിവന്‍ തൃക്കണ്ണു കൊണ്ടു ദഹിപ്പിയ്‌ക്കുകയായിരുന്നു...!!
#ആഗ്രഹങ്ങളിൽ_നിന്നുള്ള_വിടുതലാണ്‌_തൃക്കണ്ണെന്ന_തത്വമാണ്‌_ഈ_കഥ_വെളിവാക്കുന്നത്‌..!!

കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ എറ്റവും പ്രശസ്തവും പുരാതനവുമായ അറിയപ്പെടുന്നതും ആയ അഞ്ച് സന്നിധികൾ

കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ എറ്റവും പ്രശസ്തവും പുരാതനവുമായ അറിയപ്പെടുന്നതും ആയ അഞ്ച് സന്നിധികൾ 
1 വൈക്കം മഹാദേവക്ഷേത്രം
2 വടക്കുംനാഥ ക്ഷേത്രം 
3 തളിപറമ്പ് രാജരാജേശ്വര ക്ഷേത്രം 
4 ഏറ്റുമാനൂർ ശിവക്ഷേത്രം 
5 കൊട്ടിയൂർ

മൃത്യുഞ്ജയമൂർത്തിയായി_വാണരുളുന്ന_തൃപ്രങ്ങോട്ടപ്പൻ്റ_കഥ_

🎪🕉️🎪മൃത്യുഞ്ജയമൂർത്തിയായി_വാണരുളുന്ന_തൃപ്രങ്ങോട്ടപ്പൻ്റ_കഥ_പറയട്ടേ....!!🙏 
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട 
108ശിവക്ഷേത്രങ്ങളിലൊന്നാണ് തൃപ്രങ്ങോട്ട്ശ്രീമഹാദേവക്ഷേത്രം . 🙏
പതിനെട്ടുപുരാണങ്ങളിൽ ഒന്നാണ് 
മാർക്കണ്ഡേയപുരാണം...!! അതിപ്രസിദ്ധമായ ഈ പുരാണത്തിലാണ് തൃപ്രങ്ങോട്ട്ശ്രീമഹാദേവക്ഷേത്ര ഉത്ഭവത്തിന് ആധാരമായ കഥ...!!
സാക്ഷാൽ തൃപ്രങ്ങോട്ടപ്പൻ്റെ കഥ....!!!.🚩🚩🚩

💥💚ഇന്ന് ക്ഷേത്രത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള കാരണത്തിൽ ക്ഷേത്രമാണ് ആദ്യം ഇവിടെ യുണ്ടായിരുന്നത്. അക്കാലത്ത്, ഇതിനടുത്ത് താമസിച്ചിരുന്ന താപസശ്രേഷ്ഠനായ മൃഗണ്ഡു മഹർഷിയ്ക്കും പത്നി മദ്രുവതിയ്ക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ദുഃഖിതരായ അവർ ശിവനെ ഭജിച്ച് തപസ്സ് ചെയ്യാൻ തുടങ്ങി. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ പ്രത്യക്ഷനായ ഭഗവാൻ ശിവൻ അവരോട് ഇങ്ങനെ ചോദിച്ചു: 💥എങ്ങനെയുള്ള മകനെ വേണം....!!? ഒന്നിനും കൊള്ളാതെ നൂറ് വയസ്സുവരെ ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ, അതോ എല്ലാം തികഞ്ഞ പതിനാറ് വയസ്സുവരെ മാത്രം ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ....!!?💥ഇത് ഇരുവരെയും ദുഃഖിതരാക്കി. എങ്കിലും ഒന്നിനും കൊള്ളാതെ ദീർഘായുസ്സായിരിയ്ക്കുന്നതിലും നല്ലത് എല്ലാം തികഞ്ഞ് അല്പായുസ്സായിരിയ്ക്കുന്നതാണെന്ന് അറിയാവുന്ന അവർ രണ്ടാമത്തെ മകനെ മതിയെന്ന് പറഞ്ഞു. അങ്ങനെ അവർക്ക് ജനിച്ച മകനാണ് മാർക്കണ്ഡേയൻ....!!! 

💚വളരെ ചെറുപ്പത്തിൽത്തന്നെ മാർക്കണ്ഡേയൻ വേദങ്ങളും ശാസ്ത്രങ്ങളും മറ്റും അഭ്യസിച്ച് മിടുക്കനായി. മകന്റെ ഓരോ പിറന്നാളും മൃഗണ്ഡുവിനെയും മദ്രുവതിയെയും അത്യധികം വേദനിപ്പിച്ചു. ഒടുവിൽ പതിനാറാം പിറന്നാളും കഴിഞ്ഞു. മാർക്കണ്ഡേയന്റെ ആയുസ്സിന്റെ അന്ത്യമടുത്ത വിവരമറിഞ്ഞ് കാലൻ പോത്തിന്റെ പുറത്തേറി പുറപ്പെട്ടു. ഈ സമയം മാർക്കണ്ഡേയൻ തിരുനാവായ ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. പെട്ടെന്നാണ് കാലൻ തന്റെ പിന്നാലെ വരുന്നത് അവൻ കണ്ടത്. ഇത് കണ്ട് ഭയപ്പെട്ട് മാർക്കണ്ഡേയൻ ശ്രീലകത്ത് കടന്ന് നാവാമുകുന്ദനെ ശരണം പ്രാപിച്ചു. ഭഗവാൻ അവനോട് ഇങ്ങനെ പറഞ്ഞു:
""ഹേ മാർക്കണ്ഡേയാ, കാലനുമായി ഏറ്റുമുട്ടാൻ സാക്ഷാൽ മഹാദേവനു മാത്രമേ സാധിയ്ക്കൂ. അതിനാൽ, നീ മഹാദേവനെ ശരണം പ്രാപിയ്ക്കുക. അതിനൊരു വഴിയുണ്ട്: പടിഞ്ഞാറേ നടയിലൂടെ, അടുത്തുള്ള തൃപ്രങ്ങോട്ട് ക്ഷേത്രത്തിൽ പോകുക. നിനക്ക് ഞാൻ കുറച്ച് കല്ലുകൾ തരാം. കാലൻ അടുത്തെത്തുന്നുവെന്ന് തോന്നുമ്പോൾ ഉടനെ അവയെടുത്ത് പുറകിലേയ്ക്കെറിയുക. അങ്ങനെ പോയാൽ കാലനിൽ നിന്ന് നിനക്ക് രക്ഷപ്പെടാം.""

💚തുടർന്ന് ഭഗവാൻ, മാർക്കണ്ഡേയന് പന്ത്രണ്ട് കല്ലുകൾ സമ്മാനിച്ചു. പുറത്ത് കാലനെക്കണ്ട ഭഗവാൻ ഉടനെ തന്റെ ശ്രീലകത്തെത്തിന്റെ പുറകിൽ (പടിഞ്ഞാറുവശം) ഒരു വാതിലുണ്ടാക്കി. മാർക്കണ്ഡേയൻ അതിലൂടെ ഇറങ്ങിയോടി. തുടർന്ന് അത് അടച്ചു. പിന്നീട് ഇതുവരെ അത് തുറന്നിട്ടില്ല.

💚നാവാമുകുന്ദൻ പറഞ്ഞതുപോലെ മാർക്കണ്ഡേയൻ ചെയ്തു. കാലൻ അടുത്തെത്തിയെന്ന് തോന്നിയ അവസരങ്ങളില്ലാം അവൻ കയ്യിലുള്ള കല്ലുകളെടുത്ത് അദ്ദേഹത്തിനുനേരെയെറിഞ്ഞു. എന്നാൽ, കല്ലുകൾ പന്ത്രണ്ടും തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെത്തും മുമ്പ് തീർന്നിരുന്നു. എങ്ങനെയോ ഓടി ഒടുവിൽ ക്ഷേത്രനടയിലെത്തിയപ്പോൾ ഒരു കൂറ്റൻ പേരാൽമരം വഴി തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്നു. വഴി ചുറ്റിവരിഞ്ഞുപോയാൽ കാലൻ പിടിയ്ക്കുമെന്ന് മനസ്സിലാക്കിയ മാർക്കണ്ഡേയന് വഴിയുണ്ടാക്കാനായി പേരാൽമരം നടുകെ പിളർന്നു. തുടർന്ന്, അടുത്തുള്ള ശ്രീകോവിലിലേയ്ക്കോടിപ്പോയ മാർക്കണ്ഡേയൻ അവിടത്തെ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു. കോപാക്രാന്തനായ കാലൻ ഉടനെ അവനുനേരെ കയറെറിഞ്ഞു. മാർക്കണ്ഡേയനും ശിവലിംഗവും അതിൽ പെട്ടുപോയി. തുടർന്ന്, ശിവലിംഗത്തിൽ നിന്ന് സാക്ഷാൽ പരമശിവൻ തന്നെ ഉദ്ഭവിച്ചു. വലിയൊരു ഏറ്റുമുട്ടൽ അവിടെയുണ്ടായി. ഒടുവിൽ, ക്രുദ്ധനായ ഭഗവാൻ തന്റെ ശൂലം കൊണ്ട് കാലനെ കുത്തിക്കൊന്നു. തുടർന്ന് മാർക്കണ്ഡേയനെ അനുഗ്രഹിച്ച ഭഗവാൻ അവന് എന്നും പതിനാറ് വയസ്സായിരിയ്ക്കട്ടെയെന്ന് പറഞ്ഞ അവനെ അനുഗ്രഹിച്ചു. തുടർന്ന് തന്റെ ശ്രീകോവിലിൽ നിന്ന് മൂന്നടി തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്കുപോയി അടുത്തുള്ള കുളത്തിൽ ശൂലം കഴുകി ഇന്ന് പ്രധാന ശ്രീകോവിലുള്ള സ്ഥലത്ത് സ്വയംഭൂവായി അവതരിച്ചു. ഇതാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രകഥയുടെ ആധാരം..‼️

✡️ഏതു ദുരിതത്തിലും, അകാലമൃത്യുവിൽ നിന്ന് പോലും കാത്തു രക്ഷിക്കാൻ പരമശിവനെ മൃത്യുഞ്ജയ മന്ത്രവും പഞ്ചാക്ഷരമന്ത്രവും ജപിച്ച് ഉപാസിക്കാം...!!! വിശ്വനാഥൻ തുണയായി ഉണ്ടാവും, തീർച്ച...!!✡️
💚 💚💚ഓം നമ: ശിവായ💚💚💚

Monday, April 27, 2020

മഹാഗണപതി വാഴും മരാട്ട്‌ മന ( മരനാട്ട്‌ മന)

https://m.facebook.com/story.php?story_fbid=1834917616539153&id=100000627971892?sfnsn=wiwspwa&extid=NpxbRM3wZVaRuDZP
മഹാഗണപതി വാഴും മരാട്ട്‌ മന ( മരനാട്ട്‌ മന) 

കേരളത്തിലെ ഏറ്റവും പ്രസിദ്ധിയേറിയ നമ്പൂതിരി  തറവാടുകളിൽ ഒന്നാണു മരാട്ട്‌ മന അഥവാ മരനാട്ട്‌ മന ( മരനാട്ട്‌ ലോപിച്ച്‌ മരാട്ടായതാണു ) . കേരളത്തിൽ ഇന്നു ആകെ രണ്ടോ, മൂന്നോ, പതിനാറുകെട്ടുകളെ ഉള്ളൂ. അതിൽ ഒന്നാണു  മരാട്ട്‌ മന . നമ്പൂതിരി ഗൃഹങ്ങളിൽ  പതിനാറു കെട്ടായുള്ള ഗൃഹം മരാട്ട്‌ മന മാത്രേ ഞാൻ കേട്ടിട്ടുള്ളൂ. ( പണ്ട്‌ ഒരുപാട്‌ 16 കെട്ടുകൾ ഉണ്ടായിരുന്നു. നിലനിൽക്കുന്ന 16 കെട്ട്‌ മരാട്ട്‌ മന പോലെ ഒന്നു രണ്ടെണ്ണം മാത്രം ) പഴയ ജന്മി പരമ്പരയായിരുന്നു മരാട്ട്‌ മനക്കാർ. കേരളത്തിലെ അറുപത്തിനാലു നമ്പൂതിരി ഗ്രാമങ്ങളിൽ യജുർവ്വേദ പ്രധാനമായ ഗ്രാമമായ കരിക്കാട്‌ ഗ്രാമത്തിലെ കൊടശ്ശേരി ദേശത്താണു മരാട്ട്‌ മന സ്ഥിതി ചെയ്യുന്നത്‌.24 ഓളം നമ്പൂതിരി ഇല്ലങ്ങളാണു ഈ കരിക്കാട്‌ ഗ്രാമത്തിലുള്ളത്‌.മലപ്പുറം ജില്ലയിൽ  പാണ്ടിക്കാട്‌ വണ്ടൂർ റോഡിൽ മരാട്ട്പ്പടി എന്ന സ്ഥലത്താണു മരാട്ട്‌ മന സ്ഥിതി ചെയ്യണത്‌ . മനയുടെ പേരു തന്നെ സ്ഥലത്തിനു വന്നു ചേർന്നു. മരാട്ട്‌ മനയിൽ വാഴും മഹാഗണപതി മനയ്ക്കും , കുടുംബാംഗങ്ങൾക്കും , നാട്ടുകാർക്കും , അഭീഷ്ടവരദായകനായി വാഴുന്നു .തന്ത്രികാ അവകാശമുള്ള പരമ്പരയാണു മരാട്ട്‌ മനക്കാർ . ഏകദേശം 35 ഓളം ക്ഷേത്രങ്ങളിൽ തന്ത്രികളാണു മരാട്ട്‌ മനക്കാർ. ഒരുപാട്‌ ചരിത്രങ്ങളും ഐതിഹ്യങ്ങളും ഉള്ള തറവാടാണു മരാട്ട്‌ മന . നമുക്കു അതിലേക്ക്‌ ഒന്നു കണ്ണോടിക്കാം .

‌എട്ട്‌ തലമുറയുടെ പേരു വിവരങ്ങളും,പതിനാറാം  നൂറ്റാണ്ടിലെ  മുതൽ വിവരങ്ങൾ അടങ്ങിയ രേഖകൾ മനയിൽ ഉള്ളതിനാലും നാന്നൂറിലധികം വർഷം പഴക്കം എന്തായാലും മരാട്ട്‌ മനക്കാർക്ക്‌ ഉണ്ടെന്നു നമുക്കനുമാനിക്കാം.. വള്ളുവനാടൻ അതിർത്തിയായ ഏറനാടൻ പ്രദേശത്തിലാണു മരാട്ട്‌ മന സ്ഥിതി ചെയ്യുന്നത്‌. പക്ഷെ വള്ളുവനാടൻ സംസ്കാരം പിന്തുടരുന്ന പരമ്പരയാണു മരാട്ട്‌ മനക്കാർ .ധാരാളം ഭൂസ്വത്തിനു ഉടമയായിരുന്നിവർ. പതിനായിരക്കണക്കിനു പാട്ടം നെല്ല് കൃഷിയും മറ്റുമുണ്ടായിരുന്നു. കണ്ണേത്താ ദൂരത്തോളം ഭൂസ്വത്തുക്കളുണ്ടായിരുന്നവരായാ മരാട്ട്‌ മനക്കാർ സാമൂഹിക പ്രതിബന്ധതയുള്ളവരായിരുന്നു.മരാട്ട്‌ മനയിലെ ഒരു കാരണവരായ ദീർഘവീക്ഷ്ണത്തിനുടമയായ  മരാട്ട്‌ ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌ 1953 ഇൽ ഒരു എ.യു.പി.സ്കൂൾ സ്ഥാപിച്ചു  . നാട്ടിലെ നിരവധി ജനങ്ങൾക്ക്‌ പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാകാൻ ഇതൊരു കാരണമായി . ഇന്നും ഈ സ്കൂൾ ഭംഗിയായി പ്രവർത്തിച്ചു വരുന്നു. ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാലത്ത്‌ ഒരുപാട്‌ സാമൂഹിക മാറ്റങ്ങൾക്കും ,സമൂഹത്തിനു ഉപകാരപ്രദമായ അനവധി കാര്യങ്ങൾക്കും മരാട്ട്‌ മനക്കാർ കാരണമായി. ആചാരനുഷ്ഠാനങ്ങൾ പാലിക്കുന്ന പുരോഗമന ചിന്താഗതിക്കാരാണു അന്നുമിന്നും മരാട്ട്‌ മനക്കാർ. മരാട്ട്‌ മനക്കാർക്ക്‌  പുത്രകാമേഷ്ടി യാഗം നടത്തിയതിന്റെ ചരിത്രം വരെയുണ്ട്‌. നമ്മൾ സിനിമയിലും രാമായണത്തിലും വായിച്ചു കാണുമല്ലോ ‌പുത്രകാമേഷ്ടിയെക്കുറിച്ചു.ഹൈന്ദവ വിശ്വാസപ്രകാരം സന്താനലബ്ധിക്കായി നടത്തുന്ന യാഗമാണ് പുത്രകാമേഷ്ടി. പുത്രകാമേഷ്ടി കഴിഞ്ഞു ഗർഭം ധരിച്ചു കഴിഞ്ഞാൽ എന്നു ഗർഭം ധരിച്ചു തുടങ്ങിയോ അന്ന് മുതൽ പ്രസവം നടക്കും വരെ എല്ലാ ദിനവും മൂന്നു നേരവും അന്നദാനം നടത്തണമത്രെ. പുത്രകാമേഷ്ടി യാഗം കഴിഞ്ഞു ,  ഫലപ്രാപ്തി ലഭിച്ചു കഴിഞ്ഞും തറവാട്ടിലെ ഒരു കാരണവർ ( അദ്ദേഹത്തിന്റെ പേരും ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌ എന്നാണു മുത്തശ്ശന്മാരുടെ നാമം തറവാട്ടിലെ മൂത്ത ആൺകുട്ടികൾക്ക്‌ വരുന്നത്‌  കൊണ്ടാണു മനയിലെ ആൺകുട്ടികൾക്ക്‌ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌ എന്ന നാമം ആവർത്തിക്കപ്പെടുന്നത്‌. ഇപ്പോഴത്തെ മരാട്ട്‌ മന കാരണവരുടെ നാമവും ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌ തന്നെ .) അദ്ദേഹത്തിന്റെ ജീവിതക്കാലം മുഴുവൻ മനുഷ്യ , പക്ഷി, മൃഗാദികൾക്ക്‌ അടക്കം അന്നദാനം നടത്തിയിരുന്നുത്രെ. മഹാഗണപതിയുടെ അനുഗ്രഹത്താലും , മറ്റും എല്ലാം സകല പ്രതിബന്ധങ്ങളെയും തരണം ചെയ്ത്‌ ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്നു മരാട്ട്‌ മനയും അവിടുത്തെ അംഗങ്ങളും.

അപൂർവ്വങ്ങളിൽ അപൂർവ്വമാണു 16 കെട്ട്‌ . 167 വർഷം പഴക്കമുണ്ട്‌ ഈ പതിനാറു കെട്ടിനു. മനോഹരമായ വാസ്തുവിദ്യയുടെ ഉദാഹരണമാണീ മന. മരങ്ങൾ എല്ലാം തേക്കും പ്ലാവും ആണു ഉപയോഗിച്ചിരിക്കുന്നത്‌ മന നിർമ്മിക്കാനായി.നാലു നടുമുറ്റങ്ങളോട്‌ കൂടി , ( പടിഞ്ഞാറു അഭിമുഖമായി ഉള്ള നടുമുറ്റത്തോട്‌ ചേർന്ന് മഹാഗണപതി കുടികൊള്ളുന്ന മച്ചും, മണ്ഡപവും, ഏറ്റവും വല്ലിയ നടുമുറ്റമാണു . നടുമുറ്റത്തോട്‌ ചേർന്നു ഏകദേശം 18 ഓളം തൂണുകളും ഉണ്ട്‌ . ഒരു നടുമുറ്റത്ത്‌ പുരാതനമായ ചിത്രകൂടക്കല്ലിൽ സർപ്പപ്രതിഷ്ഠ, ഒരു നടുമുറ്റത്ത്‌ അടുക്കള കിണർ . കിണർ ഉള്ള നടുമുറ്റം വേറെ എവിടെയും കാണില്ലാ. പിന്നെ അടുക്കളയോട്‌ ചേർന്ന് വേറെ ഒരു നടുമുറ്റം. അങ്ങനെ മൊത്തം നാലു നടുമുറ്റം). അതു പോലെ നടുവിൽ മുറി എന്ന ഭാഗം ഉണ്ട്‌ ( ചെറുമുറി) ഈ മുറിയിൽ നിന്നു നോക്കിയാൽ നാലു നടുമുറ്റവും കാണാം . ഈ മുറിക്ക്‌ എട്ടോളം പ്രവേശന കവാടവും ഉണ്ട്‌. ധാരാളം വാതിലുകളും ജനലുകളും മരാട്ടുമനയുടെ പ്രത്യേകതയാണു . മച്ചിൽ ആരാധിക്കുന്നത്‌ മഹാഗണപതിയാണു . അത്‌ പോലെ നീളമേറിയ വരാന്തയും , പടിഞ്ഞാറു മാളികയും , പതിനെട്ടോളം മുറികളും , നൂറോളം പേർക്കിരുന്നു ഊണുകഴിക്കാവുന്ന അഗ്രശാലയും,മൂന്നു നിലയുള്ള പത്തായപ്പുരയും , രണ്ട്‌ കുളവും, ( ഒരു കുളമെ ഉപയോഗിക്കുന്നുള്ളൂ. അഞ്ചു കടവുകൾ ഉണ്ടീ മനോഹരമായ കുളത്തിനു . വെട്ടുക്കല്ലിന്റെ ഭംഗിയിൽ വിളങ്ങി നിൽക്കുന്ന കുളം ) പശു തൊഴുത്തും , കാർ ഷെഡും , ഒക്കെ അടങ്ങി, എട്ടേക്കറിൽ വ്യാപിച്ചു കിടക്കുന്നതാണു മരാട്ട്‌ മന .മനയോട്‌ മുൻ വശത്ത്‌ ഗേയ്റ്റ്‌ വരെ നീളുന്ന വെട്ടുക്കല്ലിൽ നിർമ്മിച്ച മതിൽ മനയുടെ ഭംഗിക്ക്‌ മാറ്റുകൂട്ടുന്നു. വാസ്തുവിദഗ്ദ്ധരുടെ കഴിവിനെ നമുക്കു നമിക്കാം. അത്ര മനോഹരമാണീ മനയുടെ നിർമ്മിതി.

മരാട്ട്‌ മനയിലെ മൂന്നു നിലയുള്ള പത്തായപ്പുര കാണാൻ പ്രത്യേക ഭംഗിയാണു . മൂന്നോളം മുറികളും , രേഖകൾ സൂക്ഷിക്കുന്ന മുറിയും, നെല്ല് സൂക്ഷിക്കുന്ന പത്തായമുറിയും, അടങ്ങുന്നതാണീ പത്തായപ്പുര. അതി മനോഹരമായ കോണികളും , തണുപ്പു നിറഞ്ഞ തട്ടിട്ട മുറികളും പത്തായപ്പുരയ്ക്ക്‌ അഴകേകുന്നു. പത്തായപ്പുരയുടെ തട്ടിൻപ്പുറം തന്നെ വളരെ വിത്യസ്തമാണു . ഇത്രയ്ക്ക്‌ വൃത്തിയാക്കി വച്ചിരിക്കിണ തട്ടിൻപ്പുറം ഞാൻ വേറെ കണ്ടിട്ടില്ലാ. തട്ടിൻപ്പുറത്ത്‌ ഒരു മുറിയും ഉണ്ട്‌, അത്‌ പോലെ പഴയ ഒരു ആട്ടുകട്ടിലും , പുരാവസ്തുക്കളും, മനയിൽ ഉണ്ടായിരുന്ന ആനയുടെ നെറ്റിപ്പട്ടവുമെല്ലാം തട്ടിൻപ്പുറത്തിനു മാറ്റുകൂട്ടുന്നു. പത്തായപ്പുര ഒരു ഹോംസ്റ്റേ ആണു . മരാട്ട്‌ മനയിലെ അംഗമായ ശ്രീ പ്രവീൺ മരാട്ട്‌ അദ്ദേഹത്തിന്റെ ഐഡിയ ആണു ഹോ സ്റ്റേയും , പത്തായപ്പുരയുടെ ഭംഗിയ്ക്ക്‌  മിഴിവേകിയതും. ധാരാളം പുരാവസ്തുക്കളും മറ്റും അടങ്ങിയ ഒരു സൗധമാണു മരാട്ട്‌ മന പത്തായപ്പുര. മരാട്ട്‌ മന സ്ഥിതി ചെയ്യുന്നത്‌ തന്നെ മനോഹരമായ പ്രകൃതിയുടെ കൂടാരത്തിലാണു. ചുറ്റും മരങ്ങളും, തൊടിയും , നാഗലിംഗ മരവും, പക്ഷികളും,ഒക്കെ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം മനയെ ഒരു കാവ്‌ സങ്കൽപ്പത്തിലേക്ക്‌ എത്തിക്കുന്നു. വളരെ ശാന്തയുള്ള അന്തരീക്ഷമാണിവിടെ . അത്‌ പോലെ ശുദ്ധവും. അവിടുത്തെ കാറ്റിനു പോലും നാഗലിംഗ പൂവിന്റെ മണമാണു . ഹാ ഇത്രയും വളരെ മനോഹരമായും, കൃത്യമായും, ആചരാനുഷ്ഠാനങ്ങൾ പാലിച്ചു പരിപാലിച്ച്‌ വരുന്ന ഒരു മന കേരളത്തിൽ ഉണ്ടാകില്ല. അതും 16 കെട്ട്‌. കേരളത്തിനു ഒരു അഭിമാനം തന്നെയാണു മരാട്ട്‌ മന. 

മരാട്ട്‌ മഹാഗണപതി മാഹാത്മ്യം- മരാട്ട്‌ മനയിലെ മച്ചിൽ കുടികൊള്ളുന്ന തേവാര മൂർത്തിയാണു മഹാഗണപതി. പത്തുകൈകളോട്‌ കൂടി, പത്നിസമേതനായാണു മഹാഗണപതി കുടികൊള്ളുന്നത്‌. മനയുടെ ചരിത്രത്തിന്റെ അത്ര തന്നെ പഴക്കം കാണും മഹാഗണപതിക്കും . മരാട്ടെ മഹാഗണപതിയുടെ ശക്തി കാണിക്കുന്ന ഒരു ഐതിഹ്യം പറയാം. നൂറ്റാണ്ടുകൾക്ക്‌ മുന്നെ ഉള്ള , മരാട്ടെ മനയിലെ കാരണവർ മഹാഗണപതി ഉപാസകൻ ആയിരുന്നു. മഹാഗണപതിയുടെ വിഗ്രഹം അദ്ദേഹം എവിടെ സഞ്ചരിക്കുമ്പോഴും കൊണ്ട്‌ പോകുമായിരുന്നു. പൂജയും നടത്തുമായിരുന്നു. ഒരിക്കൽ അദ്ദേഹം സഞ്ചരിച്ചു സാമൂതിരിയുടെ നാടായ കോഴിക്കോട്‌ എത്തി. ആ സമയത്ത്‌ കച്ചവടക്കാരായ അറബികളുടെ കപ്പൽ നങ്കൂരം മണ്ണിൽ പൂന്തിപ്പോയി , കപ്പൽ കരയ്ക്കടുപ്പിക്കാൻ ആവാതെ, ആ വിഷമം അറബികൾ സാമൂതിരിയെ ബോധിപ്പിച്ച്‌ , അതിനൊരു പരിഹാരം കൊടുക്കാനാകാതെ സാമൂതിരി വിഷണ്ണനായി ഇരിക്കണ സമയാണു.  ആ സമയത്താണു സാമൂതിരി മരാട്ട്‌ കാരണവർ ഇവിടെ ഉണ്ടെന്നും , അദ്ദേഹത്തിന്റെ ഉപാസനമൂർത്തിയായ മഹാഗണപതിയുടെ ശക്തിയെക്കുറിച്ച്‌ കേട്ടതും. ഉടനെ സാമൂതിരി അദ്ദേഹത്തിനടുത്തേക്ക്‌ പോയി കാര്യം പറയുകയും കപ്പലുകൾ കരയ്ക്കടുപ്പിക്കാനായി ഗണപതി ഭഗവാനോട്‌ പ്രാർത്ഥിച്ചു പൂജ ചെയ്യാനായി ആവശ്യപ്പെടുകയും ചെയ്തു. അതിൻപ്രകാരം കാരണവർ പൂജ ചെയ്തു. ഭഗവാന്റെ ശക്തി കൊണ്ട്‌ തന്നെ , നങ്കൂരം മണ്ണിൽ നിന്നിളകി വന്നു, കപ്പൽ അറബികൾക്ക്‌ കരയ്ക്കടുപ്പിക്കാൻ കഴിച്ചു . ഇതിൽ പ്രീതിപ്പൂണ്ട സാമൂതിരി അനവധി പാരിതോഷികങ്ങൾ മരാട്ടെ കാരണവർക്ക്‌ നൽകി. ഒടുവിൽ ആവശ്യവും വച്ചു സാമൂതിരി. കാരണവരുടെ കയ്യിലെ ഗണപതിയെ അദ്ദേഹത്തിനു വേണം എന്നു. വിശാലമനസ്ക്കനായ കാരണവർ ആ വിഗ്രഹം സാമൂതിരിക്കു നൽകി. ആ വിഗ്രഹമാണു കോഴിക്കോട്‌ തളി ക്ഷേത്രത്തിൽ ഉള്ള തേവാരത്തിൽ ഗണപതി. അങ്ങനെ കാരണവർ തിരിച്ചു വീട്ടിൽ എത്തി മച്ചിൽ ചെറിയ ഗണപതി വിഗ്രഹം വച്ച്‌, ഭഗവാന്റെ ചൈതന്യത്തെ ആവാഹിക്കാൻ നോക്കി. നടക്കിണില്ല്യാ .പ്രശ്നം വച്ചു നോക്കിയപ്പോഴാണു മനസ്സിലായെ ഈ ചെറിയ വിഗ്രഹത്തിനു മഹാഗണപതിയുടെ ചൈതന്യത്തെ ഉൾക്കൊള്ളാനാവില്ലാ എന്നും, വിധി അനുസരിച്ചു അതിലും വല്ലിയ വിഗ്രഹം ( ഇപ്പോൾ കാണുന്നത്‌) വച്ചു ചൈതന്യം ആവാഹിച്ചു പൂജ നടത്തി വന്നു അദ്ദേഹം . ദിവസേന രണ്ട്‌ നേരം പൂജയുണ്ട്‌ മഹാഗണപതിക്ക്‌. മഹാഗണപതിക്ക്‌ അപ്പവും ഒറ്റയും മുട്ടറുക്കലും പ്രാധാന്യം. അമ്പതോളം വർഷമായി മരാട്ടെ മഹാഗണപതിക്ക്‌ പൂജ ചെയ്യുന്നതു ചേലപ്പറമ്പ്‌ ഇല്ലത്തെ പരമേശ്വരൻ നമ്പൂതിരിപ്പാടാണു . അദ്ദേഹത്തിന്റെ മകൻ ഗിരീഷും കൂട്ടായുണ്ട്‌. മരാട്ട്‌ ഗണപതിയുടെ അപ്പം കേമാണു . അപ്പം ഉണ്ടാക്കാൻ മരാട്ട്‌ മനയ്ക്കലെ നെല്ല് കുത്തി ഉണങ്ങലരിയാക്കി പൊടിച്ചു,( 25 ഏക്കർ നെൽകൃഷി ഇപ്പോഴുമുണ്ട്‌. അത്‌ കൊണ്ട്‌ അപ്പത്തിനുള്ള അരി മരാട്ട്‌ നിന്നു തന്നെയാണു , നെയ്യും ശർക്കരയും മാത്രേ പുറത്തു നിന്നുള്ളൂ,നെല്ല് കുത്താനും പൊടിക്കാനും, മറ്റുമായുള്ള എല്ലാ സൗകര്യവും മനയ്ക്കലുണ്ട്‌,)വിറകടുപ്പിൽ വച്ചു ഉണ്ടാക്കുന്നു. മഹാഗണപതിയാണു തറവാടിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിയ്ക്കും കാരണമെന്ന് മനയിലുള്ളവർ അടിവരയിട്ട്‌ പറയുന്നു. മരാട്ട്‌ മനക്കാരുടെ പരദേവത തന്നെയാണു മഹാഗണപതി.

തെക്കിനിയിലെ പാട്ടുതറയിൽ
എല്ലാ വർഷം ഇടവമാസത്തിൽ മൂന്നു ദിവസം കളം പാട്ടുണ്ടാകാറുണ്ട്‌ . ആദ്യത്തെ ദിവസത്തെ കളം പാട്ട്‌ കരിക്കാട്‌ അയ്യപ്പനും. രണ്ടാമതെ കളം പാട്ട്‌ തിരുവളയനാട്ട്‌ ഭഗവതിക്കും, മൂന്നാമത്തെ കളം പാട്ട്‌ തിരുമാന്ധാംകുന്നിലമ്മയ്ക്കുമാണു . തിരുമാന്ധാകുന്നിലമ്മയ്ക്ക്‌ എല്ലാ മാസവും മഹഗണപതിയ്ക്കരികിൽ കളം വരച്ചു പൂജയുണ്ട്‌. അത്‌ പോലെ മച്ചിൽ മറ്റുപദേവന്മാരേ സങ്കൽപ്പിച്ച്‌ സാളഗ്രാമപൂജയുമുണ്ട്‌. മനത്തൊടിയിൽ ഒരു ശിവക്ഷേത്രമുണ്ട്‌. അവിടെയും എന്നു വിളക്ക്‌ തെളിയിക്കലുണ്ട്‌. അത്‌ പോലെ നടുമുറ്റത്തുള്ള ഒരു ചിത്രക്കൂടക്കല്ലിൽ ഉള്ള സർപ്പങ്ങൾക്കും വിളക്ക്‌ തെളിയിക്കലുണ്ട്‌ എന്നും . മരാട്ട്‌ മനയ്ക്കലിൽ നിന്നു കുറച്ചകലെയായി  നാഗകന്യക പ്രതിഷ്ഠയുള്ള സർപ്പക്കാവ്‌ ഉണ്ട്‌ ഇവർക്ക്‌. നാഗകന്യക പ്രതിഷ്ഠ അധികവും എവിടെയും ഉണ്ടാവാറില്ലാ. പ്രാധാന്യം നാഗകന്യകയ്ക്കാണു കൂടെ നാഗരാജാവും , മറ്റുമുണ്ട്‌. രണ്ടരേക്കർ ഉള്ള കാവാണിത്‌. കാവ്‌ എന്നാൽ എന്ത്‌ എല്ലാർക്കുമറിയുമല്ലോ. വൃക്ഷലതാദികളും, പക്ഷിമൃഗാദി, സർപ്പങ്ങളും ഒക്കെയുള്ള പരിശുദ്ധി നിറഞ്ഞ ആവാസ വ്യവസ്ഥ. കാവുകൾ ഇന്നു അന്യം നിന്ന് പോകുന്ന കാലഘട്ടത്തിൽ മരാട്ട്‌ മനയിലെ കാവ്‌ ഒരദ്ഭുതമാണു കാരണം രണ്ടേക്കറിൽ ഒരു കാവ്‌ എന്നൊക്കെ പറഞ്ഞാൽ തീർച്ചയായും കാവിനെ പരിപാലിക്കുന്നവരെ അഭിനന്ദിക്കേണ്ട ഒന്നാണു . എല്ലാം മാസം ആയില്ല്യത്തിനും ഇവിടെ പൂജയുണ്ട്‌. വൃശ്ചികത്തിലെ ആയില്ല്യ പൂജയ്ക്ക്‌ മാത്രം പുറത്തുള്ളവർക്ക്‌ പ്രവേശനം.  അതു പോലെ പുതുക്കൊള്ളി ശിവക്ഷേത്രം മരാട്ട്‌ മനയുടെതായി ഉണ്ട്‌. രണ്ട്‌ ശിവപ്രതിഷ്ഠയുണ്ട്‌ ഈ ക്ഷേത്രത്തിൽ . ഒന്നു കിഴക്കോട്ടഭിമുഖമായും, പടിഞ്ഞാറോട്ടഭിമുഖമായും ഇരിക്കുന്നു.ഒരു ശിവൻ സ്വയംഭൂ ആണു . ജലത്തിൽ മുങ്ങിയിരിക്കുന്നതാണീ പ്രതിഷ്ഠ. വെള്ളം കുറയുന്ന സമയത്ത്‌ മാത്രെ ആ പ്രതിഷ്ഠയെ ദർശ്ശിക്കുവാൻ സാധിക്കൂ.ശക്തിയുള്ള പ്രതിഷ്ഠയാണു . രണ്ട്‌ നേരം പൂജയുമുണ്ട്‌ ക്ഷേത്രത്തിൽ. അത്‌ പോലെ ഇരവിമംഗലം വിഷ്ണു ക്ഷേത്രം , കൊടശ്ശേരി വിഷ്ണു ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ ഊരാളന്മാർ കൂടിയാണു മരാട്ട്‌ മനക്കാർ.എല്ലാം ആചാരങ്ങൾ പാലിച്ചു കൊണ്ട്‌ നടക്കുന്നുണ്ട്‌ മരാട്ട്‌ മനയിലെ അംഗങ്ങൾ. 

ഭാവികണ്ടറിഞ്ഞു പ്രവർത്തിക്കാൻ കഴിവുള്ളവരും , ദീർഘവീക്ഷണമുള്ളവരും ,വിദഗ്ദ്ധവിദ്യാഭ്യാസം നേടിയവരും അനവധിയുണ്ട്‌ മരാട്ട്‌ മനയിൽ. ഏകദേശം അമ്പത്‌ വർഷത്തോളമായി ഇവിടെ ബയോഗ്യാസ്‌‌ പ്ലാന്റ്‌ ഉണ്ട്‌ എന്നു പറയുമ്പോൾ ആലോചിച്ചു നോക്കൂ അവരുടെ പുരോഗമന ചിന്ത. ആചാരനുഷ്ഠാനങ്ങൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറുമല്ലാ ഇവർ. ഇന്നും പഴയ ആചാരാനുഷ്ഠനങ്ങൾ പാലിച്ചു വരുന്ന വിരലിലെണ്ണാവുന്ന പരമ്പരയിൽ മുൻപന്തിയിലാണിവർ . ഒരു സംശയുവിമില്ലാ അതിൽ. സർഗ്ഗം , 1921 എന്നീ സിനിമകൾ ഷൂട്ട്‌ ചെയ്തത്‌ ഈ മനയിലാണു . സാമൂഹിക നവോത്ഥാന നേതാക്കളുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു മരാട്ട്‌ മനക്കാർ.ഇന്നു അഞ്ചു താവഴികളിലായി അറുപതോളം അംഗങ്ങളുണ്ട്‌ ഈ മരാട്ട്‌ മന പരമ്പരയിൽ.ഓരോ വർഷം ഓരോ താവഴിയ്ക്കാണു തറവാട്ടിൽ താമസിക്കാൻ അവകാശം . അതു ലോകത്തിന്റെ ഏത്‌ മൂലയിൽ താമസിക്കുന്നവരാണെലും ആ ഊഴമാകുമ്പോൾ മനയിൽ എത്തും.വിളിച്ചാൽ വിളിപ്പുറത്തുള്ള മഹാഗണപതി കൂട്ടിനുള്ള മരാട്ട്‌ മനക്കാരുടെ ആഢ്യത്വവും , പ്രൗഢിയും എന്നും നിലനിൽക്കും അതിൽ യാതൊരു സംശയവുമില്ലാ. ഒന്നുറപ്പാണു ഇങ്ങനെ ഒരു ചരിത്രമുള്ള ബ്രാഹ്മണ പരമ്പര ഇന്നും ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു കൊണ്ട്‌ നടക്കുന്നവരായി കേരളത്തിലുണ്ടൊ എന്ന് എനിക്കറിയില്ലാ. മരാട്ട്‌ മനക്കാർക്ക്‌ ന്റെ കൂപ്പു കൈ . മഹാഗണപതിയെ തൊഴാൻ കഴിഞ്ഞതും, മരാട്ട്‌ മനയുടെ ചരിത്രമറിയാൻ കഴിഞ്ഞതും മഹാ ഭാഗ്യായി ഞാൻ കരുതണു. 

ഇപ്പോൾ മനയിൽ താമസിക്കുന്ന കുട്ടൻ അദ്ദേഹം( അജിത്‌ കൃഷ്ണൻ മരാട്ട്‌- അധ്യാപകൻ -A.U.P school chembrassery)ആണു ഞങ്ങളെ മനയൊക്കെ കാണിച്ചു തന്നതും, കുറെ കാര്യങ്ങൾ പറഞ്ഞു തന്നതും, ഗണപതിയുടെ പ്രസാദം അപ്പം തന്നതുമെല്ലാം . അദ്ദേഹത്തിനു ഒരായിരം നന്ദി. അത്‌ പോലെ വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തന്ന പ്രവീൺ മരാട്ട്‌ അദ്ദേഹത്തിനോടും ഞാൻ ന്റെ നന്ദി രേഖപ്പെടുത്തുന്നു. മരാട്ട്‌ മന കാണാൻ അവസരം ഒരുക്കി തന്ന വസന്തോപ്പോളോട്‌ ന്റെ ഹൃദയം നിറഞ്ഞ നന്ദി 

വള്ളുവനാടൻ(സായിനാഥ്‌ മേനോൻ)

NB: മരാട്ട്‌ മന ഒരു പുണ്ണ്യക്ഷേത്രം പോലെ ശുദ്ധിയോടെയും പവിത്രതയോടുമാണു കുടുംബാംഗങ്ങൾ കാത്തുസൂക്ഷിക്കുന്നത്‌ . ഈ പോസ്റ്റ്‌ നമ്മുടെ നാടിനു ഇത്രയും പുണ്ണ്യമായ സംസ്കാരത്തിൻ പാരമ്പര്യമുണ്ട്‌ എന്ന് നിങ്ങൾക്ക്‌ കാണിച്ചു തരുവാൻ വേണ്ടി മാത്രമാണു

ശിവ ദശാവതാരങ്ങൾ

💥🌀ശിവ ദശാവതാരങ്ങൾ🌀💥 (സമ്പാദകൻ രാജേഷ് കൂളത്തകായൽ)

💥വിശ്വപാലകനായ ഭഗവാന്‍ മഹാവിഷ്ണു ദശാവതാരങ്ങള്‍ കൈക്കൊണ്ടതുപോലെ ലോകക്ഷേമാര്‍തഥം വിശ്വനാഥനായ ഭഗവാന്‍ പരമശിവനും ശിവശക്തിയും പത്തു അവതാരങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്...!!!
സജ്ജനങ്ങള്‍ക്ക്‌ മോക്ഷവും, ഭോഗവും പ്രദാനം ചെയ്യുന്നതിന് ഭഗവാന്‍ കൈക്കൊണ്ട അവതാരങ്ങള്‍...

1. മഹാകാലന്‍ :-

ഈ അവതാരത്തിന്റെ ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു

2. താരൻ :-

താരമെന്ന പേരില്‍ അറിയപ്പെടുന്നു. താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം.

3. ബാലഭുവനേശൻ :- 

ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു. ബാലഭുവനേശിയാണ് ശക്തിസ്വരൂപം.

4. ഷോഡശശ്രീവിദ്യൻ:-

ഷോഡശശ്രീവിദ്യനെന്ന അടുത്ത അവതാരത്തില്‍ "ശിവ"യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്.

5. ഭൈരവൻ :-

ഭൈരവനെന്ന പേരില്‍ പ്രസിദ്ധമാണ്. ഈ അവതാരത്തില്‍ ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു.

6. ചിന്നമസ്തകൻ:-

ചിന്നമസ്തകമെന്നു അറിയപ്പെടുന്നു. ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം.

7. ധുമുഖൻ :-

ധുമുഖനെന്നു അറിയപ്പെടുന്നു. ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു.

8. ബഗലാമുഖൻ :- 

ബഗലാമുഖനാണ് ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു.

9. മാതംഗൻ :- 

മാതംഗനെന്നു അറിയപ്പെടുന്നു. മാതംഗി ആണ് ശക്തിസ്വരൂപം.

10. കമലെൻ:-

കമലെന്നും ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു.

ശിവഭാഗവാന്റെയും ശിവശക്തിയുടെയും അവതാരങ്ങളെല്ലാം തന്നെ സജ്ജനങ്ങളായ ഭക്തര്‍ക്ക്‌ സുഖവും, മോക്ഷവും,മുക്തിയും പ്രദാനം ചെയ്യുന്നുവെന്നു ശിവപുരാണത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.                  🙏🌹🌺🌸💐🌹🙏

Friday, April 24, 2020

നന്തി

♦️🔻♦️🔻ശിവ ഭഗവാന്റെ വാഹനമാണ് നന്തി...!!🙏🔱🙏
ശ്രി കോവിലിനു മുന്നിലായിട്ടുള്ള നന്തിയുടെ പ്രതിഷ്ഠ ശിവക്ഷേത്രങ്ങളിലെല്ലാം കാണാം... സമ്പത്ത് ,ഐശ്വര്യം, സമൃദ്ധിയെന്നിവയുടെ പ്രതീകമാണ് നന്തി....!!നന്തി ,നന്ദികേശൻ, നന്ദികേശ്വരൻ ,നന്ദി പാർശ്വരൻ എന്നിങ്ങനെയും പേരുകളിൽ നന്ദിയെ വിശേഷിപ്പിക്കാറുണ്ട്.ശിവഭഗവാന്റെ ദക്ഷിണ ഭാഗത്തുനിന്ന് ജന്മമെടുത്ത കാളയാണ് നന്ദി. കശ്യപമഹർഷിക്ക് കാമധേനുവിൽ ഉണ്ടായ പുത്രനാണ് നന്തിയെന്ന് വായു പുരാണത്തിൽ പറയുന്നു. ശിലാദമഹർഷിക്ക് ശിവഭഗവാന്റെ അനുഗൃഹത്താൽ ഉണ്ടായ പുത്രനാണ് നന്തിയെന്നും പറയുന്നു. നന്ദി + തീ- നന്തി.സദാശിലയായി കുടികൊള്ളുന്നത് കൊണ്ട് നിലയായി ഇരിക്കൽ എന്നും നന്തിയെ വിശേഷിപ്പിക്കുന്നു. ശിവക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തർ ശിവഭൂതഗണങ്ങളിൽ ഏറ്റവും പ്രധാനിയായ നന്തിയെ കണ്ട് തൊഴുത ശേഷം മാത്രമെ ഭഗവത് ദർശനം നടത്താവു. മനസ്സിൽ എന്തു സങ്കടമുണ്ടെങ്കിലും അത് നന്ദിയുടെ കാതിൽ ചൊല്ലാവുന്നതാണ്. നന്തിയുടെ വായ് പാതി അടച്ച് ചെവിയിൽ മറുകരം ചേർത്ത് വച്ച് കാറ്റിനു പോലും കേൾക്കാതെ രഹസ്യമായി ഓതുന്ന സങ്കടം ഭഗവാന്റെ സമക്ഷം വളരെ വേഗത്തിൽ എത്തും. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് നന്തിയെന്നതുകൊണ്ട് നന്തിയോട് പറയുന്ന ഏതൊരു കാര്യവും ഭഗവാന് പ്രിയപ്പെട്ടതാണ്.മാർക്കണ്ഡേയ മഹർഷിക്ക് സ്കന്ദപുരാണം ഉപദേശിച്ചു കൊടുത്ത ജ്ഞാനിയായും ഒരു കുരങ്ങനാൽ രാവണരാജ്യമായ ലങ്ക കത്തി നശിക്കുമെന്നും ഒരു മനുഷ്യൻ രാവണനെ കൊല്ലുമെന്നും രാവണനെ ശപിച്ചത് നന്ദിയാണ്. മരുത്പുത്രിയായ സുയശയാണ് നന്തിയുടെ പത്നി .ഒരിക്കൽ പാർവ്വതി ദേവിക്ക് ഓർമ്മശക്തി നഷ്ടപ്പെട്ടു.ശിവഭഗവാനും പാർവ്വതി ദേവിയും ഓർമ്മശക്തി തിരിച്ചു കിട്ടാനായി തപസു ചെയ്തു. നന്തിയും ധ്യാനത്തിൽ ഭഗവാനൊപ്പം ചേർന്നു. ധ്യാനത്തിലിരുന്ന പാർവ്വതി ദേവിയെ ജലന്ധരൻ എന്ന രാക്ഷസൻ തട്ടികൊണ്ടു പോയി. ധ്യാനത്തിലിരുന്ന ഭഗവാൻ ദേവിയെ തട്ടികൊണ്ടു പോയത് അറിഞ്ഞില്ല. ഇതറിഞ്ഞ ദേവന്മാർ ഗണപതിയെ അറിയിച്ചു ഭഗവാനെ ഉണർത്തിക്കാൻ നോക്കി. എന്നാൽ ഗണപതി ഭഗവാന് അതിന് സാധിച്ചില്ല. ഗണപതി ഭഗവാൻ നന്തിയുടെ കാതിൽരഹസ്യമായി കാര്യങ്ങൾ പറഞ്ഞു. ഉടനത് ശിവ സമക്ഷം എത്തി ഭഗവാൻ ഉണർന്നു.പാർവ്വതി ദേവിയെ ജലന്ധര നിൽ നിന്നും രക്ഷപ്പെടുത്തി.നന്തിയുടെ കാതിൽ സങ്കടം ഉണർത്തിക്കുന്നതിന്റെ പിന്നിലെ ഐതിഹ്യമിതാണ്. നന്തിയ്ക്ക് വലിയ പ്രധാന്യമുള്ള നിരവധി ക്ഷേത്രങ്ങൾ രാജ്യത്ത് പല സ്ഥലങ്ങളിലും കാണാം. മൈസൂരിലെ ചാമുണ്ഡി തമിഴ്നാട്ടിലെ രാമേശ്വരം ബൃഹ്ദീശ്വര ക്ഷേത്രം ആന്ധ്രപ്രദേശിലെ ലേപാക്ഷി ക്ഷേത്രം ഒക്കെ പ്രശസ്തമാണ്. കേരളത്തിൽ ഏറ്റവും പ്രശസ്തമായ നന്തി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലാണ്. നന്തിയുടെ പ്രതിഷ്ഠയില്ലാത്ത രാജ്യത്തെ ഏക ക്ഷേത്രം മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കപാലേശ്വര ക്ഷേത്രമാണ്. ബ്രഹ്മാവും ശിവനും തമ്മിൽ വലിയ വഴക്കുണ്ടാകുകയും വഴക്കു മൂത്ത് ശിവൻ ബ്രാഹ്മാവിന്റെ അഞ്ച് തല കളിൽ ഒന്ന് അറുത്തുമാറ്റുകയും ചെയ്തു.ഈ പാപത്തിൽ നിന്നും മുക്തി നേടാൻ ശിവഭഗവാൻ നാടായ നാടെല്ലാം അലഞ്ഞു നടന്നു. കപാലേശ്വര ക്ഷേത്രത്തിനു സമീപം ഗോദാവരി നദിയിലെ രാമകുണ്ഡത്തിൽ എത്തിയ ഭഗവാൻ ഒരു പശുകിടാവിന്റെ വാക്കുകൾ കേട്ട് ഇവിടെ മുങ്ങി കുളിച്ചാൽ മോക്ഷം കിട്ടുമെന്നും അപ്രകാരം ഭഗവാൻ ചെയ്യുകയും പാപമുക്തി നേടുകയും ചെയ്തു. തന്റെ ഗുരുസ്ഥാനിയനായി ആ പശുവിനെ കാണുകയും എന്റെ മുന്നിൽ ഇരിക്കേണ്ട അങ്ങ് എന്റെ ഗുരുവാണെന്ന് കല്ലിപ്പിക്കുകയും ചെയ്തത്രേ. അതാണ് ഇവിടെ നന്തിയുടെ പ്രതിഷ്ഠ ഇല്ലാതെ പോയതിന്റെ കാരണം. ക്ഷേത്രങ്ങളിലെ നന്തി പ്രതിഷ്ഠ പ്രാധാനമായും ഇന്ദ്ര നന്ദി ബ്രഹ്മ നന്ദി ആത്മ നന്ദി ധർമ്മ നന്ദി എന്നിങ്ങനെ അറിയപ്പെടുന്നു.ശ്രി കോവിൽ നോക്കിയാണ് ഇന്ദ്ര നന്ദിയുടെ പ്രതിഷ്ഠ.ഭോഗ നന്ദിയാണിത്. വേദനന്ദിയെന്ന പേരിൽ അറിയപ്പെടുന്ന നന്ദിയാണ് ബ്രഹ്മ നന്ദി. ചുണ്ണാമ്പു കൊണ്ടാണ് ബ്രഹ്മ നന്ദിയെ ഉണ്ടാക്കുന്നത്.രാമേശ്വരത്ത് ബ്രഹ്മ നന്ദിയുടെ പ്രതിഷ്ഠയുണ്ട്. കൊടിമരച്ചുവട്ടിൽ കാണുന്ന നന്ദിയാണ് ആത്മ നന്ദി.ഇതിനെ തൊട്ടു തൊഴുതു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ .ക്ഷേത്ര മണ്ഡപത്തിൽ കാണുന്ന നന്തിയാണ് ധർമ്മ നന്തി. ധർമ്മപരിപാലനത്തിനായി ഭഗവാനൊപ്പം നിലകൊള്ളുന്നു.ഗോപുരവാതിക്കൽ കാണുന്ന നന്തിയാണ് അധികാര നന്തി. വടക്കോട്ട് നോക്കിയാണ് ഇതിന്റെ കിടപ്പ്.നന്തിയെന്ന പേരിൽ കോഴിക്കോട് ഒരു സ്ഥലമുണ്ട്.നന്തികേശ്വരൻ ഇതിലൂടെ കടന്നുപോയതായി വിശ്വസിക്കുന്നു. 🙏🙏🙏

ഓം ഗതയേ നമഃ

ഓം ഗതയേ നമഃ

ഒരുവന്‍ അധ്വാനിച്ച് നേടിയതും, മോഷ്ടിച്ചതും, ദാനം കിട്ടിയതും , തട്ടിപ്പറിച്ചതും ആയ എല്ലാം ഉപേക്ഷിച്ച്, സ്വന്തമെന്നു കരുതിയ ശരീരം പോലും ഉപേക്ഷിക്കുന്ന സ്ഥലമാണ് ശ്മശാനം. ആ ശ്മശാനത്തിലാണ് ലോകത്തിനു മുഴുവന്‍ സന്തോഷം നല്കുന്ന ഞാന്‍ വസിക്കുന്നത്. ഭൗതിക വസ്തുക്കളിളല്ല സുഖം കുടികൊള്ളുന്നത്. മനുഷ്യ ശരീരത്തില്‍ ഒരു ദിവസം ഒരുപാട് കോശങ്ങൾ നശിച്ചു പോകുന്നുണ്ട് . വീണ്ടും കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട് ആയതിനാല്‍ ചുടല എന്നത് നമ്മുടെ ശരീരമായും കാണാം . ചുരുക്കി പറഞ്ഞാല്‍ ഞാൻ നിങ്ങളുടെ ശരീരത്തില്‍ തന്നെ കുടി കൊള്ളുന്നു.

ഞാന്‍ മംഗള മൂര്‍ത്തി ആണ്. ശിവം എന്ന വാക്കിനര്‍ത്ഥം മംഗളം എന്നാണ്.
ലോകത്തിനു മുഴുവന്‍ മംഗളം നല്കുന്ന ഞാന്‍ താമസിക്കുന്നത് ശ്മശാനത്തിലാണ്.ഓം ന:നശിവായ...

ശരഭ അവതാരം

🌺🌼🌺🌼🕉️🔱🙏ശത്രുസംഹാര മൂർത്തിയായ മഹാദേവന്റെ ശരഭ അവതാരം....!!

 ലോക ക്ഷേമത്തിന് വേണ്ടി ശ്രീ മഹാദേവൻ സ്വീകരിച്ചിട്ടുള്ള  അവതാര രൂപങ്ങൾ അനവധിയാണ്.പ്രധാനപ്പെട്ട 64 ൽ അധികം ഭാവങ്ങൾ  (അഷ്ടാഷ്ടമൂർത്തങ്ങൾ ) പ്രസിദ്ധമാണ്. അതിലൊന്നാണ് മഹാ ശരഭേശ്വരൻ എന്ന  അവതാരം..

ശരഭപൂജയെക്കുറിച്ചും ശരഭേശ്വരന്റെ മഹിമകളെ കുറിച്ചും സ്കന്ദപുരാണം കാഞ്ചി പുരാണം ശരഭ ഉപനിഷത്ത് മുതലായ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.

 ❇️ മഹാ ശരഭമൂർത്തി ❇️

പരമസാത്വീകനും ലോക രക്ഷകനുമായ ശ്രീമന്നാരായണൻ നരസിംഹാവതാരപ്പെടുത്ത
കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ അവതാര ലക്ഷ്യം പൂർത്തികരിക്കുന്നതിന് ഹിരണ്യകശ്യപുവിനെ വധിച്ച് രക്തം കുടിച്ചതിനാൽ നരസിംഹത്തിൽ രജോഗുണം അധികരിച്ച് അതി ഭയങ്കരനായി മാറി.

ഉഗ്രനേത്രങ്ങളും വജ്രം പോലെ കുർത്ത നഖങ്ങളും ഖട്ഗം പോലെ നീണ്ടു കിടക്കുന്ന ജിഹ്വയും ദംഷ്ട്രങ്ങളും ഉള്ള ഘോരരൂപം കോപമടങ്ങാതെ ഗർജ്ജനം പുറപ്പെടുവിക്കുകയാണ്.ഈ കോപം കണ്ട് ലോകം തന്നെ അവസാനിച്ചു പോകുമെന്ന് കണ്ട് ബ്രഹ്മദേവനും, മഹാലക്ഷ്മിയും ,മറ്റു ദേവന്മാരും ഭയന്ന് മഹേശ്വരനെ അഭയം പ്രാപിച്ചു.

കരുണാമയനായ ശിവൻ വീരഭദ്രനെ അയച്ചു. എന്നാൽ നരസിംഹ മുർത്തിയെ കണ്ട് വീരഭദ്രൻ വല്ലാതെ ഭയന്നു.സ്വയരക്ഷാർത്ഥം വീരഭദ്രൻ  മഹേശ്വരനെ തന്നെ സ്മരിച്ചു.  കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് മഹാദേവൻ സൂര്യകോടി തേജസ്സോടെ ഒരു ജ്യോതിസ്വരൂപമായി വിരഭദ്ര ശരീരത്തിൽ ലയിച്ചു.

തുടർന്ന് മഹേശ്വരൻ പക്ഷിയും മനുഷ്യനും, മൃഗവും ചേർന്നുള്ള ഒരു മഹാ ഭയങ്കര രൂപമായി മാറി.
ആ ഭയങ്കര ഭാവത്തിന്
രണ്ടു മുഖങ്ങളും
നാലു കൈകളും
എട്ടു കാലുകളും,
രണ്ട് ചിറകുകളും,
മൂർച്ചയേറിയ നഖങ്ങളും
നീണ്ട വാലും,
ഗരുഡന്റത് പോലുള്ള മൂക്കും
കാളിയുടെ പോലെയുള്ള ദംഷ്ട്രയും
സൂര്യ ചന്ദ്ര അഗ്നിനേത്രങ്ങളും,
മാൻ, മഴു, സർപ്പം 'തീ ഇവയെ ധരിച്ചു കൊണ്ടും ആകെകൂടി ഒരു വിചിത്ര രൂപമായി, ശരഭേശ്വരനായി '

ശരഭശ്വരന്റെ ചിറകുകൾ രണ്ടും ഭദ്രകാളിയും ദുർഗ്ഗയുമാണ്‌. ഭദ്രകാളി - പ്രത്യംഗിരയും, ദുർഗ്ഗ  - ശൂലിനിയുമായി തീർന്നു.ശരഭ പക്ഷിയായി പറന്നുയർന്നു.  ശരഭേശ്വരന്റെ നിഴലും ചിറകടിയുടെ കാറ്റും ഏറ്റപ്പോൾ തന്നെ നരസിംഹ മൂർത്തിയുടെ ഉഗ്രത കുറഞ്ഞു തുടങ്ങി.

പതിനെട്ട് ദിവസം പല തരം ഉപായങ്ങളാൽ നരസിംഹമൂർത്തിയുടെ അഹങ്കാരം തണുക്കുന്നതിന് വേണ്ടി ശ്രമിച്ച ശരഭേശ്വരൻ ഒടുവിൽ നരസിംഹമൂർത്തിയുടെ ഇരുകാലുകളും കൊത്തി കീറി.

അപ്പോൾ സ്വയം ഉണർവ് വന്ന് നരസിംഹം താൻ  മഹാവിഷ്ണുവെന്ന ബോധമുണ്ടായി.
ഉഗ്ര നരസിംഹം 
യോഗ നരസിംഹനായി,ശാന്തസ്വരുപനായി മാറി.ലക്ഷ്മീ നരസിംഹനായി, മഹാവിഷ്ണു 18 ശ്ലോകങ്ങൾ കൊണ്ട് മഹാശരഭേശ്വരനെ സ്തുതിച്ചു.

ശരഭേശ്വരൻ സകല ലോക  ശത്രുസംഹാരകനാണ്.
ശരഭ ശക്തികളായ പ്രത്യംഗിരയും, ശൂലിനിയും ഭൂത പ്രേത പിശാചുക്കളാലും ശത്രുക്കളാലും രോഗങ്ങൾ കൊണ്ടും ,ക്ഷുദ്ര ആഭിചാരങ്ങൾ കൊണ്ടും ഉണ്ടാകുന്ന പീഡകളെയും, മറ്റും അകറ്റി മനുഷ്യ കുലത്തിന് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന അവതാര മൂർത്തികളാണ്. 

ശരഭ മൂർത്തിയുടെ ഉഗ്രപ്രഭാവത്തെ ദേവന്മാരും അസുരന്മാരും  ഭയപ്പെടുന്നു.

ശിവൻ, വിഷ്ണു, കാളി, ദുർഗ്ഗ എന്നീ നാലു ദേവതകൾ അടങ്ങിയ ശിവനാണ് ശരിക്കും പറഞ്ഞാൽ ശരഭേശ്വരൻ

തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്ത് ത്രിഭുവനം എന്ന സ്ഥലത്ത് ശരഭേശ്വര പ്രതിഷ്ഠയുള്ള മഹത്തായ ഒരു ക്ഷേത്രമുണ്ട്. അതീവ ശിൽപചാതുര്യത്താൽ വളരെയധികം പേര് കേട്ടതാണ് ഈ ക്ഷേത്രം...ഓം നമ:ശിവായ:...❇️

Thursday, April 23, 2020

കാലഭൈരവൻ

🕉️🔱🕉️ശിവന്റെ ഒരു പ്രചണ്ഡമായ രൂപമാണ് കാലഭൈരവൻ....!! 

💥വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം.... ശരീരത്തിൽ സർപ്പങ്ങളെയും, കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ.

1. കാലഭൈരവൻ
2. അസിതാംഗഭൈരവൻ
3. സംഹാരഭൈരവൻ
4. രുരുഭൈരവൻ
5. ക്രോധഭൈരവൻ
6. കപാലഭൈരവൻ
7. രുദ്രഭൈരവൻ
8. ഉൻമത്തഭൈരവൻ
എന്നിങ്ങനെ ഭൈരവന് അഷ്ട ഭാവങ്ങളുണ്ട്.

കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്. പ്രപഞ്ചത്തിന്റെ സമയത്തിന്റെ മുന്നോട്ടുള്ള പ്രയാണം നിർണ്ണയിക്കുന്നവനാണ് ഭൈരവൻ. സമയം വൃഥാ ചെലവഴിക്കുന്ന പ്രവണത അവസാനിപ്പിക്കാനും ബുദ്ധിപൂർവ്വം വിനിയോഗിച്ചു ജീവിതം വിജയപ്രദമാക്കാനും സമയനിർണ്ണയ നിയന്താവായ ഭൈരവമൂർത്തിയുടെ അനുഗ്രഹാശിസ്സുകൾക്കായ് പ്രാർത്ഥിക്കാം…

പരമ ശിവ ഭഗവാൻ ഭൈരവ അവതാരമെടുത്തതിൻറെ പിറകിലുള്ള ഐതിഹ്യം ഇങ്ങിനെ, ഒരിക്കൽ ബ്രഹ്മാവിനും, മഹാവിഷ്ണുവിനും, ശിവനും ഇടയിൽ ആരാണ് കൂടുതൽ ശക്തിമാനെന്ന കാര്യത്തിൽ ഒരു തർക്കം ഉടലെടുക്കുന്നു. പ്രശ്ന പരിഹാരത്തിനായി ശിവ ഭഗവാൻറെ നേതൃത്വത്തിൽ ഒരു സഭ ചേരുകയും, മഹാമുനിമാരും ഋഷിമാരും, സിദ്ധൻമാരും, ജ്ഞാനികളും സന്നിഹിതരുമായിരുന്നു. സഭയുടെ തീരുമാനങ്ങൾ എല്ലാവരും അനുസ്സരിക്കണമെന്ന നിബന്ധനയും മുന്നോട്ട് വച്ചു. ശിവ ഭഗവാനാണ് ഏറ്റവും ശക്തിമാനെന്നു എല്ലാവരും അങ്ങീകരിക്കുന്നു. എല്ലാവരും നിബന്ധന അങ്ങീകരിക്കുവാൻ തയ്യാറായെങ്കിലും ബ്രഹ്മാവ്‌ മാത്രം വഴങ്ങാൻ കൂട്ടാക്കിയില്ല. തർക്കങ്ങൾക്കൊടുവിൽ ബ്രഹ്മാവ്‌ ശിവനെ അപമാനിക്കുന്നു, കോപാകുലനായ ശിവ ഭഗവാൻ ബ്രഹ്മാവിൻറെ അഞ്ചു തലകളിൽ ഒരെണ്ണം വെട്ടി മാറ്റുന്നു. കലിയടങ്ങാതെ ശിവ ഭഗവാൻ ഉഗ്രമായ പ്രളയ രൂപത്തിൽ പ്രത്യക്ഷ മാവുകയും, പ്രളയത്തിൽ മൂന്നു ലോകങ്ങളും നടുങ്ങി വിറക്കാനും തുടങ്ങി. പ്രളയത്തിനിടയിൽ ഉഗ്ര രൂപമായ ഭൈരവ ഭഗവാൻറെ രൂപം കറുത്ത പട്ടിയുടെ മുതുകിലിരുന്നു വരുന്നതും പ്രത്യക്ഷമായി. പാപികളെ ശിക്ഷിക്കുവാൻ കയ്യിൽ ധണ്ടുമായി വന്ന ഭൈരവൻ ധണ്ടപാണിയെന്നും അറിയപ്പെടുന്നു. ഉഗ്ര രൂപമായ ഭൈരവനെ കണ്ടു ആരാണ് കൂടുതൽ ശക്തിമാനെന്ന സംശയം തീരുകയും, ബ്രഹ്മാവ്‌ ഭയന്ന് പോകുകയും തൻറെ തെറ്റിന് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. കൂട്ടത്തിൽ ഈ അപ്രതീക്ഷിത സംഭവങ്ങളിൽ പരിഭ്രാന്തിയിലായ മറ്റു ദേവതകളും പരമശിവനോടും, ഭൈരവ ഭഗവാനോടും പ്രാർത്ഥനയോടും, അപേക്ഷയോടും കൂടി ക്ഷമ ചോദിക്കുകയും, തെറ്റ് പൊറുക്കുവാൻ ആപേക്ഷിക്കുകയും ചെയ്യുന്നു.

ശാന്ത സ്വരൂപം കൈക്കൊണ്ട ശിവ ഭഗവാൻ ബ്രഹ്മാവിൻറെ അഞ്ചാം തല യഥാ സ്ഥാനത്ത് തന്നെ പുന സ്ഥാപിക്കുകയും, ബ്രഹ്മാവിനോട് പൊറുക്കുകയും ചെയ്യുന്നു. അങ്ങിനെയുണ്ടായതാണ് ശിവ ഭഗവാൻറെ ഭൈരവ അവതാരം.

നവഗ്രഹങ്ങളെയും പന്ത്രണ്ട് രാശികളെയും അഷ്ടദിക്പാലകരെയും തന്നിലാക്കിയ മൂർത്തിഭാവമാണ് ഭൈരവന്റെത്. ഭൈരവനെ വണങ്ങിയാൽ സകല ദോഷങ്ങളിൽ നിന്നും മോചനം നേടാം. ഭൈരവ ഉപാസകാരെ ശനി ഭഗവാൻ ഒരു രിതിയിലും ഉപദ്രവിക്കാറില്ല. ഭൈരവന് 64 മൂര്ത്തി ഭാവങ്ങള് ഉണ്ട്. കാശിയിൽ കാലചക്രത്തെ നിയന്ത്രിക്കുന്ന ഭൈരവമൂർത്തി കാലഭൈവരനായി വാണരുളുന്നു.

“ഓം ദിഗംബരായ വിദ് മഹേ
ദീർഘദർശനായ ധീമഹി
തന്വോ ഭൈരവ: പ്രചോദയാത്.”

ഈ ഭൈരവഗായത്രി സദാ ജപിക്കുന്നവർക്ക് ജിവിതം എല്ലാ അർഥത്തിലും സുരക്ഷിതമായിരിക്കും . ...

Wednesday, April 22, 2020

ശിവ നാമങ്ങൾ

💙❄️💙ശിവ നാമങ്ങൾ 💙❄️💙

1. 'ശം കരോതി ഇതി ശങ്കരഃ'. 'ശം' എന്നാല്‍ മംഗളം, 'കരോതി' എന്നാല്‍ ചെയ്യുന്നു. അതായത് ശിവന്‍ മംഗളദാതാവാകുന്നു. അതിനാല്‍ ശിവനെ ശങ്കരന്‍ എന്നും വിളിക്കുന്നു. 

2. ശിവന്റെ ശൂലം ത്രിഗുണാത്മകമാണ്.  അത് ധരിക്കുന്നതു കൊണ്ട് ശിവന്ശൂലി എന്ന പേര്‍ ലഭിച്ചു .

3. ശിവഭൂതങ്ങള്‍ എപ്പോഴും സംസാരമുക്തങ്ങള്‍ ആയത് കൊണ്ട് ശിവന് ഭൂതാധിപന്‍ എന്ന പേര്‍ ലഭിച്ചു .

4. അദ്ധേഹത്തിന്റെ വിഭൂതി ലേപനം ചെയ്യുന്നത് ഐശ്വര്വത്തെ ആണ് പ്രദാനംചെയ്യുന്നത് ,അതിനാല്‍ ശിവന്‍ ഭൂതിഭൂഷണന്‍ എന്ന പേരിലും അറിയുന്നു .

5. ശിവഭഗവാന്‍റെ വാഹനമായ കാള ധര്‍മ്മമാണ്.അതിന്റെ പുറത്തു ഇരിക്കുന്നതിനാല്‍ വൃഷഭവാഹനന്‍എന്ന പേരിലും അറിയപ്പെടുന്നു .

6. സര്‍പ്പങ്ങള്‍ ക്രോധാദിദോഷങ്ങള്‍ ആണ് ,അതിനെ അടക്കി നിര്‍ത്തി തന്റെ ഭൂഷണം ആക്കി തീര്‍ത്തതിനാല്‍ അദ്ദേഹം സര്‍പ്പ ഭൂഷണന്‍ എന്ന പേരിലും അറിയപെടുന്നു .

7. ജടകള്‍ നാനാരൂപത്തില്‍ ഉള്ള കര്‍മ്മങ്ങള്‍ ആണ് .അവയെ ധരിക്കുന്നതിനാല്‍ പരമേശ്വരന്‍ ജടാധരന്‍ എന്ന പേരിലും അറിയുന്നു

8. ശിവന്‍റെ നേത്രങ്ങള്‍ മൂന്നുവേദങ്ങള്‍ ആണ് ,അതിനാല്‍ ഭഗവാന്‍ മുക്കണ്ണന്‍ എന്ന പേരിലും അറിയുന്നു .

9. ജീവമ്മാരെ രക്ഷിക്കുന്നത് കൊണ്ടും ,ജ്ഞാനനശക്തി കൊണ്ട് എല്ലാം അറിയുന്നത് കൊണ്ടും ,പ്രഭുത്വശക്തി കൊണ്ട് ജീവമ്മാരെ നിയന്ത്രിക്കുന്നത്‌ കൊണ്ടും ,ഭഗവാന് പതി എന്ന പേര്‍ ലഭിച്ചു .

10. വിശ്വസൃഷ്ടിയുടേയും അതുമായി ബന്ധപെട്ട പ്രവര്‍ത്തനത്തിന്‍റേയും വിചാരത്തിന് അടിസ്ഥാനമായി മൂന്നു വിചാരങ്ങളുണ്ട്. പരിപൂര്‍ണ്ണമായ പവിത്രത, പരിപൂര്‍ണ്ണമായ ജ്ഞാനം, പരിപൂര്‍ണ്ണമായ സാധന. ഈ മൂന്നു ഗുണങ്ങളും ഏത് ദേവനിലാണോ ഒന്നിച്ചുള്ളത് ആ ദേവനെ ദേവാദിദേവന്‍ 'മഹാദേവന്‍' എന്നു സംബോധന ചെയ്യുന്നു. 

11. കൈലാസത്ത് ശയിക്കുന്നതിനാല്‍ ഭഗവാന് ഗിരീശന്‍ എന്ന പേരിലും അറിയപെടുന്നു .

12. ഭഗവാന്റെ ശിരസ്സില്‍ ആണല്ലോ ഗംഗാദേവിയെ വഹിച്ചിരിക്കുന്നത് ,അതുകൊണ്ട് ഗംഗാധരന്‍ എന്ന പേരിലും അറിയുന്നു .

13. അഗ്നിരൂപമായ ശുക്ലം ഉള്ളതിനാല്‍ ശിവനെ ശുക്ലാനുരേതസ്സ് എന്ന പേരിലും അറിയുന്നു .

14. ദക്ഷയാഗത്തെ നശിപ്പിച്ചതിനാല്‍ ക്രതുദ്ധൃംസി എന്ന പേര്‍ ലഭിച്ചു .

15. ആനതോല്‍ ഉടുക്കന്നതിനാല്‍ കൃത്തിവാസസ്സ് എന്ന പേര്‍ ലഭിച്ചു .

16. പരശു എന്ന അസുരനെ വധിച്ചതിനാല്‍ ഖണഢപരശു എന്ന പേര്‍ ലഭിച്ചു .

17. മൂന്നുലോകങ്ങള്‍ക്കും പിതാവ് ആയതിനാല്‍ ത്രിംബകന്‍ എന്ന പേരിലും അറിയപെടുന്നു .

18. ജീവജാലങ്ങളെ സംസാരഭയത്തില്‍ നിന്ന് രക്ഷിക്കുന്നതിനാല്‍ പശുപതി എന്ന പേരിലും അറിയുന്നു .

19. ജീവാത്മസ്വരൂപേണ സംസാരത്തെ അനുഭവിക്കുന്നവന്‍ ,മംഗളരൂപി എന്നി രീതിയില്‍ ഭഗവാനെ ഭവന്‍ എന്ന പേരിലും അറിയപ്പെടുന്നു .

20. കാലനെ ജയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മൃത്യുഞ്ജയന്‍ എന്ന പേരിലും അറിയുന്നു ..

21. വൃഷഭത്തെ ധ്വജം(കൊടി) ആക്കിയതിനാല്‍ വൃഷഭധ്വജന്‍ എന്ന പേര്‍ ലഭിച്ചു .

22. സുഖത്തെ ചെയ്യുന്നതിനാല്‍ ശംഭു എന്ന പേര്‍ ലഭിച്ചു .

23. കാളകൂടം ഭക്ഷിച്ചതിനാല്‍ നീലനിറത്തില്‍ കണ്ഠം ആയത് കൊണ്ട് നീലകണ്ഠന്‍ എന്ന പേരിലും ഭഗവാന്‍ അറിയുന്നു .

24. പ്രളയകാലത്തു പോലും നാശമില്ലാത്ത ഭഗവാന്‍ എന്ന അര്‍ത്ഥത്തില്‍ സ്ഥാണു എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു 

25. പ്രളയകാലരംഭത്തില്‍ ലോകത്തെ ഹിംസിക്കുന്നതിനാല്‍ ശര്‍വ്വന്‍ എന്ന പേരിലും ഭഗവാന്‍ അറിയപെടുന്നു .

26. ശിവന്റെ അംശം കൊണ്ട് തന്നെ ജനിച്ചതിനാല്‍ രുദ്രന്‍ എന്ന പേരിലും അറിയപ്പെടുന്നു .

27. ചന്ദ്രനെ ധരിച്ചിരിക്കുന്നതിനാല്‍ ചന്ദ്രശേഖരന്‍ എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു .

28. കര്‍പ്പൂരം പോലെ വെളുത്തിരിക്കുന്നതിനാല്‍ ശിവനെ 'കര്‍പ്പൂര ഗൌരന്‍' എന്നും വിളിക്കുന്നു. 

29. സമ്പൂര്‍ണ ബ്രഹ്മാണ്ഡത്തിന്‍റേയും അധിഷ്ഠാന ദൈവം (ക്ഷേത്രപാലന്‍) കാലപുരുഷന്‍ അതായത് മഹാകാലനാണ്. അതിനാല്‍ ശിവനെ 'മഹാകാലേശ്വര്‍' എന്നു പറയുന്നു. 

30. ശിവന്‍ പഞ്ചരൂപന്‍ ആണ് .ഇതില്‍ അഘോരം എന്ന രൂപത്തില്‍ നിന്നാണ് ശിവന് അഘോരരൂപന്‍ എന്ന പേര് ഉണ്ടായത് .

31. ശിവന്‍ ഭൂതനാഥന്‍ എന്നും അറിയപെടുന്നു. ശിവന്‍ ഭൂതങ്ങളുടെ അധിപനായതുകൊണ്ട് ശിവന്‍റെ ഉപാസകര്‍ക്ക് ഭൂതബാധ സാധാരണ ഉണ്ടാകാറില്ല.

32. ശിവന്‍, ജഗദ്ഗുരു എന്നും അറിയപെടുന്നു. 'ജ്ഞാനം ഇച്ഛേത് സദാ ശിവാത്, മോക്ഷം ഇച്ഛേത് ജനാര്‍ദനാത്' അതായത് ശിവനില്‍നിന്നും ജ്ഞാനവും വിഷ്ണുവില്‍ നിന്നും മോക്ഷവും കാംക്ഷിക്കുക. ശിവന്‍റെ തലയില്‍നിന്നും ജ്ഞാനഗംഗ ഒഴുകുന്നു. സത്ത്വ, രജ, തമ എന്നീ ഗുണങ്ങളെ ശിവന്‍ ഒരുമിച്ചു നശിപ്പിക്കുന്നു.

33. ആദിനടന്‍ ആയതിനാല്‍ ശിവനെ നടരാജന്‍ എന്ന് അഭിസംബോധന ചെയ്യുന്നു. 

34. പാര്‍വ്വതീ ദേവിക്കു തന്‍റെ പകുതി ശരീരം നല്‍കിയ ശിവനെ അര്‍ധനാരീശ്വരന്‍ എന്നു വിളിക്കുന്നു.

35. ശിവനെ രുദ്രന്‍ എന്നും വിളിക്കുന്നു. വേദകാലത്ത് രുദ്രന്‍ സംഹാരകാരകനും ഭയദാതാവുമായിരുന്നു. എന്നാല്‍ ആര്യന്മാര്‍ ഒഴിച്ചു എല്ലാവര്‍ക്കും ഉപാസ്യദേവനായ ശിവന്‍ സൃഷ്ടികര്‍ത്താവാകുന്നു. 

36. എല്ലാ വൈദ്യന്മാരുടെയും നാഥൻ ആയതുകൊണ്ട് വൈദ്യനാഥൻ എന്നും അറിയപ്പെടുന്നു ...!!

🌊❄️💙ഓം നമഃശിവായ🌊❄️💙

അഷ്ടനാഗങ്ങൾ

🐍🐍🐍🐍അഷ്ടനാഗങ്ങൾ.🐍🐍

ഹിന്ദു ആചാര പ്രകാരം എട്ട് പ്രധാന നാഗങ്ങളെ ദൈവങ്ങളായി കണക്കാക്കപ്പെടുന്നു. ഇവ അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്നു...!!!

1.ശേഷ നാഗം,  2.വാസുകി, 3.തക്ഷകൻ, 4.കാർക്കോടകൻ, 5.ശംഘപാലകൻ, 6.ഗുളികൻ, 
7.പത്മൻ, 8.മഹാപത്മൻ എന്നിവയാണ് ഹിന്ദു ഐതിഹ്യ പ്രകാരം പ്രധാന നാഗങ്ങൾ...🐍🐍

വൈഷ്ണവ സമ്പ്രദായത്തില്‍ അനന്തനെയും , ശൈവ സമ്പ്രദായത്തില്‍ വാസുകി യേയുമാണ് സാധാരണ ക്ഷേത്രങ്ങളില്‍ ആരാധിച്ചു വരുന്നത് ...🙏🙏

ശേഷ നാഗം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ശേഷ നാഗം അഥവാ അനന്തൻ ആയിരം തലയുള്ള നാഗം, മഹാവിഷ്ണു ശയനം ചെയ്യുന്ന നാഗമാണിത്.
ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പരാമൃഷ്ടനായ സർപ്പശ്രേഷ്ഠനാണ് അനന്തൻ. നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയിൽ ജനിച്ച മൂത്തപുത്രനാണ്. 
കദ്രുവും സപത്നിയായ വിനതയും തമ്മിലുണ്ടായ ഒടുങ്ങാത്ത വൈരം അവരുടെ സന്താനങ്ങളിലേക്കും സംക്രമിച്ചപ്പോൾ അനന്തൻ നിഷ്പക്ഷത പാലിച്ചതേയുള്ളു. വിനാശകരമായ കുടുംബകലഹത്തിൽ നിന്നൊഴിഞ്ഞ് അനന്തൻ ഗന്ധമാദനം, ബദര്യാശ്രമം മുതലായ പുണ്യസ്ഥലങ്ങളിൽ പോയി തപസ്സു ചെയ്തു. ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് പാതാളത്തിൽ ചെന്ന് ലോകങ്ങളെ ശിരസ്സിൻമേൽ താങ്ങിനിർത്താൻ അനന്തനെ നിയോഗിച്ചു. ആയിരം തലയുള്ള അനന്തൻ ഭൂമിയെ ഒരു തലയിൽനിന്ന് മറ്റൊരു തലയിലേക്ക് മാറ്റിവയ്ക്കുമ്പോഴാണ് ഭൂമികുലുക്കം ഉണ്ടാകുന്നതെന്ന് വിശ്വാസികൾ ഒരു കാലത്ത് കരുതിയിരുന്നു.

വാസുകി
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ദേവന്മാരും അസുരന്മാരും മന്ദര പർവ്വതം ഉപയോഗിച്ച് പാലാ‍ഴി കടയാൻ ഉപയോഗിച്ചത് വാസുകിയെയാണ് എന്ന് പറയപ്പെടുന്നു.

പരമശിവന്റെ കഴുത്തിലെ ആഭരണമായിട്ടാണ് വാസുകി കഴിയുന്നത്.

നാഗങ്ങളുടെ രാജാവാണ് വാസുകി.
ഐതിഹ്യമാലയിൽ വാസുകിയെപ്പറ്റി പരാമർശിച്ചിട്ടിട്ടുണ്ട്.

ഭാരതീയ പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാക്കളിൽ ഒന്നാണ് വാസുകി.

വാസുകി കശ്വപമുനിയുടേയും കദ്രുവിന്റെയും പുത്രനാണ്.

വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത്.

തക്ഷകൻ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
കുരുവംശത്തിലെ പരീക്ഷിത് രാജാവിനെ ഒരു മഹർഷി തക്ഷകന്റെ കടിയേറ്റു മരിക്കുമെന്ന് ശപിക്കുന്നു. ഇതറിഞ്ഞു ഭയന്ന രാജാവ് വൻ സുരക്ഷയോടെ കഴിഞ്ഞെങ്കിലും ഒരു പുഴുവിന്റെ രൂപത്തിൽ വന്ന് തക്ഷകൻ രാജാവിനെ കൊല്ലുന്നു.

കശ്യപമുനിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ച സന്തതികളെല്ലാം സർപ്പങ്ങളായിരുന്നു എന്നും ഇതിൽപ്പെട്ട തക്ഷകൻ നാഗപ്രമാണികളിൽ ഒരുവനായിരുന്നുവെന്നും മഹാഭാരതം ആദിപർവത്തിലെ 38മത്തെ അധ്യായത്തിൽപ്പെട്ട അഞ്ചാം പദ്യത്തിൽ വിവരിച്ചിരിക്കുന്നു.

മാതാവിന്റെ ശാപം കാരണം തക്ഷകൻ ബാല്യത്തിൽത്തന്നെ കുടുംബം വിട്ടുപോയി. ഒരിക്കൽ മാതാവായ കദ്രുവും കശ്യപന്റെ മറ്റൊരു ഭാര്യയായ വിനതയും തമ്മിൽ ഉച്ചൈ ശ്രവസ്സ് എന്ന കുതിരയുടെ വാൽരോമത്തിന്റെ നിറം സംബന്ധിച്ച് ഒരു തർക്കമുണ്ടായി. വാൽരോമം കറുത്തതാണെന്നു കദ്രുവും വെളുത്തതാണെന്നു വിനതയും വാദിച്ചു. തോല്ക്കുന്ന ആൾ ജയിക്കുന്നവളുടെ ദാസിയാകണമെന്നു പന്തയം കെട്ടി. അന്നു രാത്രി കദ്രു മക്കളെ വിളിച്ച് ഇന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിന്റെ വാലിൽ കറുത്തരോമങ്ങൾ എന്ന തോന്നലുണ്ടാക്കുമാറ് കടിച്ചു തൂങ്ങിക്കിടക്കുവാൻ ആജ്ഞാപിച്ചു. ധർമജ്ഞരായ ഏതാനും സർപ്പങ്ങൾ വഞ്ചനാപരമായ ഈ പ്രവൃത്തിയെ എതിർത്തു. നിങ്ങൾ ജനമേജയ രാജാവിന്റെ സർപ്പസത്രത്തിൽ വെന്തെരിയട്ടെ എന്ന ശാപവും കൊടുത്ത് കദ്രു എതിർത്ത പുത്രന്മാരെ വെളിയിലാക്കി. തക്ഷകൻ അവരുടെ നേതാവായി.
ഇക്കാലത്ത് പരീക്ഷിത്തു രാജാവ് തക്ഷകന്റെ കടിയേറ്റ് ഏഴുദിവസത്തിനുള്ളിൽ മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതിൽ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളിൽ നിപുണരായ പലരെയും യഥാസ്ഥാനങ്ങളിൽ നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏർപ്പെടുത്തി.

സുപ്രസിദ്ധനായ കശ്യപമഹർഷിയായിരുന്നു അന്നത്തെ മന്ത്ര വാദികളിൽ പ്രധാനി. രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ ദ്രവ്യാഗ്രഹിയായ ആ മുനി, ഇതു ധനസമ്പാദനത്തി നുപറ്റിയ അവസരമാണെന്നു മനസ്സിലാക്കി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു. രാജാവ് ബ്രാഹ്മണശാപം ഏറ്റിരിക്കുന്ന വിവരം അറിഞ്ഞയുടനെ തക്ഷകനും മനുഷ്യരൂപമെടുത്ത് തക്കവും തരവും നോക്കി അവിടേക്കു പുറപ്പെട്ടു. ഇടയ്ക്കുവച്ച് തക്ഷകൻ കശ്യപനെ കണ്ടു. വിഷഹാരിയായ കശ്യപൻ അവിടെ വന്നാൽ തന്റെ പ്രവർത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകൻ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താൻ പോകുന്നതെന്നു കശ്യപൻ പറഞ്ഞു. അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു. ഒടുവിൽ തക്ഷകൻ തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. രണ്ടുപേരുടേയും കഴിവുകൾ വഴിക്കുവച്ചുതന്നെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു രണ്ടു പേരും സമ്മതിച്ചു. മാർഗ്ഗമധ്യേ ശാഖോപശാഖകളായി പന്തലിച്ചു നിന്ന ഒരു മഹാവടവൃക്ഷത്തെ തക്ഷകൻ കടിച്ചു. അവർ നോക്കി നില്ക്കവേ ആ വടവൃക്ഷം നിശ്ശേഷം ചാമ്പലായി. ഉടൻതന്നെ കശ്യപൻ അല്പം ജലം മന്ത്രം ചൊല്ലി ചാമ്പലിൽ ഒഴിച്ചു. ക്ഷണ നേരത്തിനുള്ളിൽ വൃക്ഷം പഴയതുപോലെ തഴച്ചുവളർന്നു നിന്നു. അതുകണ്ട് കശ്യപനാണ് ശ്രേഷ്ഠനെന്ന് തക്ഷകൻ സമ്മതിച്ചു. അതിനുശേഷം തക്ഷകൻ ചില വശീകരണ വാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് തക്ഷകൻ കശ്യപനെ മടക്കി അയച്ചു.

ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാൻ തരം നോക്കി തക്ഷകൻ ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാൻ തുടങ്ങി. ഒരു മാർഗവും കാണാതെ വന്നപ്പോൾ തക്ഷകൻ തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിൽ ഒന്നിൽ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകൻ ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകർ തടഞ്ഞു. തങ്ങൾ തപോവനത്തിൽ നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവർ അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തിൽ കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവർ കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു. രാജാവുതന്നെ ഫലങ്ങളിൽ ഓരോന്നെടുത്ത് മന്ത്രിമാർക്കു കൊടുത്തു. അതിൽനിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി. അപ്പോൾ അതിൽ കണ്ണുകൾ രണ്ടും കറുത്തും ഉടൽ അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതുകണ്ട് രാജാവ് അത്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു: "അല്ലയോ മന്ത്രിസത്തമരേ, നിങ്ങളുടെ അത്യധ്വാനത്തിന്റെ ഫലമായി നമുക്ക് ആപത്തൊന്നും ഇല്ലാതെ കഴിഞ്ഞു എന്നു പറയാം. സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും ഇതാ തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാൽ വിപ്രശാപം മിഥ്യയായി എന്നു വരേണ്ട. നമുക്ക് അതിനെ സ്വീകരിച്ചേക്കാം. ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ.

ഇപ്രകാരം പറഞ്ഞ് രാജാവ് മെല്ലെ പുഴുവിനെ എടുത്ത് തന്റെ കഴുത്തിൽ വച്ചു. ഉടൻതന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു. തക്ഷകൻ ഇതിനകം രാജാവിനെ ദംശിച്ചു കഴിഞ്ഞു. രാജാവ് മരിച്ചു നിലം പതിച്ചു.

ഏഴു ദിവസത്തിനുള്ളിൽ തക്ഷക ദംശനത്താൽ രാജാവു മരിക്കുമെന്ന മുനി ശാപമറിഞ്ഞയുടൻ രാജാവ് മുനിമാരേയും ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസംകൊണ്ട് തനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് ആലോചിക്കുകയും ഈശ്വരസ്തുതിയും ഭഗവത്കഥാ ശ്രവണവുമാണ് ആ മഹത് കൃത്യമെന്ന് അവർ മറുപടി പറയുകയുമുണ്ടായി. അതിൻപ്രകാരം ശ്രീ ശുകബ്രഹ്മർഷി ഏഴു ദിവസം കൊണ്ട് പറഞ്ഞ കഥയാണ് ശ്രീമദ്ഭാഗവതപുരാണമായി അറിയപ്പെടുന്നത്.

തക്ഷകനും ഇന്ദ്രനുമായുള്ള സഖ്യത്തെ സംബന്ധിച്ചും ദേവീ ഭാഗവതത്തിൽ വിവരണമുണ്ട്. ഉത്തങ്കൻ എന്ന ദിവ്യപ്രഭാവനായ ഒരു മുനികുമാരൻ വേദൻ എന്ന ഗുരുവിന്റെ കീഴിൽ വിദ്യാഭ്യാസം ചെയ്തിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ പൗഷരാജാ വിന്റെ ഭാര്യയായ ക്ഷത്രിയസ്ത്രീ ധരിക്കുന്ന കുണ്ഡലങ്ങൾ ഗുരുദക്ഷിണയായി വാങ്ങിക്കൊണ്ടു വരുവാൻ ഗുരുപത്നി നിർദേ ശിച്ചു. ഉത്തങ്കൻ അതനുസരിച്ച് കുണ്ഡലങ്ങൾ വാങ്ങിക്കൊണ്ടു വന്നെങ്കിലും ഇന്ദ്രൻ തക്ഷകനെക്കൊണ്ട് അതു മോഷ്ടിപ്പിക്കുകയും മറ്റനേകം പ്രതിബന്ധങ്ങൾ മാർഗ്ഗമധ്യത്തിൽ സൃഷ്ടിക്കുകയും ചെയ്തു. ഇന്ദ്രനുമായുള്ള ഈ വേഴ്ച ഒരു നിത്യസ്നേഹബ ന്ധമായി വളർന്നു വരികയും തക്ഷകൻ ഇന്ദ്രന്റെ ഉത്തമസഖി യായിത്തീരുകയും ചെയ്തു.

തക്ഷകനോട് പ്രതികാരം ചെയ്യാൻ ഉത്തങ്കൻ അവസരം നോക്കിയിരുന്നു. അപ്പോഴാണ് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയൻ രാജാവായത്. ഉത്തങ്കൻ ജനമേജയന്റെ കൊട്ടാരത്തിൽ ചെന്ന് തക്ഷകൻ പരീക്ഷിത്തിനെ കടിച്ചുകൊന്ന വിവരവും മറ്റും പറഞ്ഞു കേൾപ്പിച്ചു. കോപാന്ധനായ ജനമേജയൻ തക്ഷകനോട് പ്രതികാരം ചെയ്യാനുറച്ചു. ഒരു സർപ്പസത്രം നടത്തണമെന്നും ആ സത്രത്തിൽ വച്ച് സർപ്പങ്ങളെ മന്ത്രശക്തികൊണ്ട് ആവാഹിച്ച് അഗ്നിയിൽ ചുട്ടുകളയണമെന്നും മുനി അഭിപ്രായപ്പെട്ടു. ഉത്തങ്കൻ മറ്റു മുനിമാരോടുകൂടി ചേർന്ന് സർപ്പസത്രവും ആരംഭിച്ചു. സർപ്പങ്ങൾ ഓരോന്നായി വന്ന് ഹോമകുണ്ഡത്തിൽ വീണ് ചാകാൻ തുടങ്ങി. തക്ഷകനെ ആവാഹിക്കാൻ ശ്രമിച്ചു. ഭയചകിതനായ തക്ഷകൻ ദേവലോകത്തെത്തി ദേവേന്ദ്രന്റെ കാൽക്കൽ വീണു. അഭയം നല്കിയ ദേവേന്ദ്രവൻ തന്റെ അർധസിംഹാസനം കൂടി തക്ഷകന് ഒഴിഞ്ഞുകൊടുത്തു. ഇതറിഞ്ഞ ഉത്തങ്കൻ എല്ലാവരുംകൂടി വന്ന് തീയിൽ ചാടിചാകട്ടെ എന്നു പറഞ്ഞ് ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും എല്ലാം ഒന്നായി ആവാഹിച്ചു. ഈ ഘട്ടത്തിലാണ് ജരൽക്കാരു മഹർഷിയുടെ പുത്രനായ ആസ്തികൻ എന്ന ബ്രാഹ്മണകുമാരൻ ജനമേജയന്റെ കൊട്ടാരത്തിൽ വന്ന് സർപ്പസത്രം അവസാനിപ്പിച്ചത്. അങ്ങനെ തക്ഷകൻ മരണത്തിൽ നിന്നു രക്ഷപ്പെട്ടു.

ഇന്ദ്രൻ തക്ഷകനെ കുടിപാർപ്പിച്ചിരുന്നത് ഖാണ്ഡവവനത്തിലാണ്. ഒരിക്കൽ അഗ്നിദേവന് ദഹനക്കേടുണ്ടായപ്പോൾ ഖാണ്ഡവവനത്തിൽ ദേവവൈരികളായി നിരവധി ജീവികൾ വസിക്കുന്നുണ്ടെന്നും അവയുടെ മേദസ്സ് ഭക്ഷിച്ചാൽ ദഹനക്കേട് മാറുമെന്നും ബ്രഹ്മാവ് പറഞ്ഞു. അതനുസരിച്ച് അഗ്നി ഖാണ്ഡവവനത്തിൽ വന്നു. അഗ്നി വനത്തെ ദഹിപ്പിക്കുവാൻ എത്തിയിട്ടുള്ള വിവരം അറിഞ്ഞ ഇന്ദ്രൻ മഴ പെയ്യിച്ചതുമൂലം അഗ്നിദേവന് വനത്തെ ഭക്ഷിക്കുവാൻ കഴിഞ്ഞില്ല.

കാർക്കോടകൻ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
നളചരിതത്തിലാണ് കാർക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്. ഹിന്ദു ഐതിഹ്യ പ്രകാരം കദ്രുവും കാശ്യപനുമാണ് കാർക്കോടകന്റെ മാതാപിതാക്കൾ.
നളചരിതത്തിലാണ് കാർക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്. നാരദമുനിയുടെ ശാപത്താൽ കാർക്കോടകന്റെ ചലനശേഷി നഷ്ടമാകുന്നു. ഇതു മൂലം താൻ അകപ്പെട്ട കാട്ടുതീയിൽ നിന്നും രക്ഷപ്പെടാനാകാതെ നിന്ന കാർക്കോടകനെ നളമഹാരാജാവ് രക്ഷിക്കുന്നു. എന്നാൽ നളനെ കാർക്കോടകൻ ദംശിക്കുന്നു. ദംശനം മൂലം ലഭിച്ച രൂപവൈരൂപ്യം ബാഹുകനെന്ന പേരിൽ വേഷപ്രച്ഛന്നനായി ജീവിക്കുവാൻ നളനെ പ്രാപ്തനാക്കുന്നു.

ഗുളികൻ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഒരിക്കൽ ഗുളികൻ പാതളത്തിൽ പോയി പന്ത്രണ്ട് വർഷം ഒളിച്ചിരിക്കുകയും കാലനില്ലാത്ത ജഗത്തിൽ എല്ലാവരും വിഷമിക്കുകയും ചെയ്തു. ത്രിമൂർത്തികൾ ഇടപ്പെട്ടതിനാൽ പന്ത്രണ്ട് വിധത്തിലുള്ള ഗുളികന്മാരായി ഗുളികൻ ഭൂമിയിലേയ്ക്ക് തിരിച്ച് വനു. നാഗവംശത്തിൽ പെട്ട രൂപമാണ് ഗുളികന് പാമ്പിന്റെ പത്തിയുമായി മുഖത്തിനും മുടിയ്ക്കും ബന്ധമുണ്ട്. നാഗപടത്തിന്റെ രൂപസാദൃശ്യംമുടിയിൽ കാണാം. ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസികപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്. കാലൻ, അന്തകൻ, യമൻ, കാലാന്തകൻ എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.

പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു. അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു

ജനനം മുതൽ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു. 

പത്മൻ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ദക്ഷിണ ദിക്ക് കാക്കുന്ന നാഗമാണ് പത്മൻ.

മഹാപത്മൻ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
മഹാപത്മനെയാണ് ശിവനും ഗണപതിയും ശരീരത്തിൽ  കുണ്ഡലങ്ങൾഅയി അണിയുന്നത്.
(കടപ്പാട്)

അഖോരികൾ

''ആത്മാഭിമാനമുള്ള ഓരോ ഹിന്ദുവും അറിഞ്ഞിരിക്കേണ്ടത് !!

- എന്താണ് അഖാഡകള്‍? 
- ആരാണ് അഖാഡകളിലെ അഖോരികൾ (നഗ്നസന്യാസിമാര്‍) ?
- എന്തിനവര്‍ വസ്ത്രം ഉള്‍പ്പെടെ സര്‍വ്വതും ഉപേക്ഷിച്ചു? ആര്‍ക്ക് വേണ്ടി?

"സ്വാമി ചിദാനന്ദപുരി വിശദീകരിക്കുന്നു...
.............................................................................
ഹിന്ദു ധര്‍മ്മത്തിന്‍റെ സംരക്ഷകരായ ജവാന്മാരായിരുന്നു ഈ സാധുക്കള്‍. എത്ര 
പേര്‍ക്കറിയാം ഇത്? ഹിന്ദു ധര്‍മ്മത്തെ, ഇന്ന് നമ്മളൊക്കെ അഹങ്കാരത്തോടെ 
പ്രസംഗിച്ച് നടക്കുന്നുണ്ടല്ലോ, നമ്മളൊക്കെ ഇന്നിവിടെ ഇരിക്കുന്നത് ഈ സാധുക്കള് 
നമ്മളെ സംരക്ഷിച്ചത് കൊണ്ടാണ്. മുസ്ലീം ഭരണകാലത്ത് ഒരഭിമാനം പോലുമില്ലാതെ 
ജസിയ കൊടുത്ത സമൂഹമാണ് നമ്മുടേത്. നൂറ് കണക്കിന് ക്ഷേത്രങ്ങള്‍ അവര്‍ 
തച്ചുടച്ചു. എന്തെല്ലാം പീഡനങ്ങള്‍ എല്പ്പിക്കാമോ അതൊക്കെ ഏല്‍പ്പിച്ചു. 
എന്നിട്ടും ഈ സനാതനധര്‍മ്മത്തിന്‍റെ അടിത്തറ ഇളകുന്നില്ല എന്ന്‍ ഭരണാധികാരികള്‍ക്ക് മനസിലായപ്പോള്‍ അവര്‍ക്ക് അത്ഭുതമായി. ഇതെന്ത്? 
ഇതെന്തൊരു അത്ഭുതമാണ്. അപ്പോഴാണ്‌ അവര്‍ക്ക് മനസിലായത്, സന്യാസിമാര്‍ 
ഭിക്ഷാടനങ്ങളിലൂടെ നമ്മുടെ ഹിന്ദു ധര്‍മ്മത്തെ സുദൃഡം ആക്കി വയ്ക്കുന്നു. അത് കൊണ്ട് സന്യാസിമാരെ കൊല്ലണമെന്നു അവര്‍ക്ക് തീരുമാനിച്ചു. അങ്ങനെ കൂട്ടം കൂട്ടമായി സന്യാസിമാരെ ഹിംസിക്കുവാന്‍ തുടങ്ങി. മൂത്രദ്വാരത്തില്‍ കൂടി ഇരുമ്പ് കമ്പി കേറ്റുക തുടങ്ങിയ ക്രൂരമായ പീഡനങ്ങള്‍ നല്‍കി അവരെ ഇഞ്ചിഞ്ചായി കൊല്ലാന്‍ തുടങ്ങി. ഈ സമയത്താണ് സര്‍വ്വജ്ഞനായ മധുസൂദന സരസ്വതി സ്വാമികള്‍ അഖാഡകള്‍ സ്ഥാപിക്കുന്നത്. ഹിന്ദുക്കള്‍ മറക്കരുത് ആ പേര്.. സ്വാമി മധുസൂദന സ്വാമികള്‍. അഖാഡകള്‍ സ്ഥാപിച്ചു. ഹരിദ്വാര്‍ കേന്ദ്രമാക്കിയാണ് 
അഖാഡകള്‍ സ്ഥാപിച്ചത്. ജൂനി അഖാഡ, നിരഞ്ജന്‍ അഖാഡ അങ്ങനെ ഒരുപാട് 
അക്കാഡകള്‍ സ്ഥാപിക്കപ്പെട്ടു.  ഒരുപാട് ചെറുപ്പക്കാര്‍, ഞങ്ങളുണ്ട് സന്യാസിമാരെ 
സംരക്ഷിക്കുവാനെന്നു പറഞ്ഞ് അഖാഡകളില്‍ ചേര്‍ന്നു. അവര്‍ വസ്ത്രം പോലും ഉപേക്ഷിച്ചു. നാഗസന്യാസിമാര്‍ ആയി. അഖാഡകളില്‍ അവര്‍ ആയുധ പരിശീലനം 
നേടി, അഭ്യാസമുറകള്‍ പഠിച്ചു. വേദാന്ത വിചാരത്തില്‍ കൂടി 
ബ്രഹ്മനിഷ്ഠരായവരല്ല അവര്‍, എന്നാല്‍ ഹിന്ദു ധര്‍മ്മ അഭിമാനം കൊണ്ട്, ഈ 
ധര്‍മ്മത്തെ ഞാന്‍ സംരക്ഷിക്കും, ആ സമയത്ത് മൃദുല വികാരങ്ങള്‍ക്ക് എന്നില്‍ 
സ്ഥാനമുണ്ടാകില്ല എന്ന് പറഞ്ഞ് സ്വന്തം വൃഷണങ്ങള്‍ വരെ നശിപ്പിച്ചവരാണവര്‍. മനസിലാക്കുക ആ ത്യാഗം. ഒരു പുരുഷന്റെ രണ്ട് വൃഷണങ്ങളും നശിപ്പിക്കാന്‍ തയാറാകുക. അങ്ങനെ സര്‍വ്വസ്വവും ത്യജിച്ച് ഹിന്ദു ധര്‍മ്മത്തെ സംരക്ഷിക്കുവാന്‍ വന്ന സാധുക്കള്‍, അതാണവര്‍. കുറ്റം പറയാന്‍ എളുപ്പം സാധിക്കും. അന്ന്‍ അഖാഡകള്‍ സ്ഥാപിച്ചില്ലായിരുന്നെങ്കില്‍, ഇന്ന്‍ ഹിന്ദു ധര്‍മ്മം ഉണ്ടാകില്ലായിരുന്നു. നിശേഷം തുടച്ച് നീക്കപ്പെടുമായിരുന്നു. അതിന് നമ്മള്‍ നമസ്കരിക്കേണ്ടത് ഭഗവത് ഗീതയ്ക്ക് ഏറ്റവും മനോഹരമായ വ്യാഖ്യാനമെഴുതിയ മധുസൂദന സരസ്വതി സ്വാമികളെയാണ്, ഈ സന്യാസിമാരെയാണ്. അതിന്‍റെ തുടര്‍ച്ചയാണ് ഇന്ന്‍ കാണുന്ന ഈ അഖാഡകള്‍. ഇന്നിപ്പോള്‍ അവര്‍ കുംഭ മേളയ്ക്ക് മാത്രമാണ് പുറത്തേക്ക് വരുക. അല്ലാത്ത സമയങ്ങളില്‍ അഖാഡകള്‍ക്കുള്ളില്‍ കഴിയുന്നു. അവരുടെ പല അഭ്യാസ പ്രകടനങ്ങളും മറ്റും അവരുടെ സാധനയുടെ ഫലങ്ങളാണ്. കളിയാക്കാന്‍ ഒരുപാട് പേരുണ്ടാകും. നഗ്നന്മാര്‍ എന്നൊക്കെ അധിക്ഷേപിക്കാന്നും. എന്നാല്‍ എന്തിനാണ് അവര്‍ ഇങ്ങനെയൊക്കെ ആയതെന്ന്‍ ഓരോ ഹിന്ദുവും മനസിലാക്കണം. കാണുമ്പോള്‍ ചിലപ്പോള്‍ നിന്ദിച്ചേക്കാം. പക്ഷെ ഒന്നോര്‍ക്കുക, അവരാണ് ഒരു കാലത്ത് ഈ സനാതനധര്‍മ്മത്തെ രക്ഷിച്ചവര്‍. ഇതാണ് സത്യം.അത് കൊണ്ട് ഇത്തരം ചരിത്രങ്ങള്‍ സൂക്ഷ്മമായി പഠിക്കാനും പറയാനും ഹിന്ദു ശ്രദ്ധിക്കണം..

Tuesday, April 21, 2020

ഏകാംബരേശ്വരൻ

🙏🕉️🔱ഏകാംബരേശ്വരൻ 🙏🏻🕉️🔱
 പഞ്ചഭൂതങ്ങളിൽ പരമശിവൻ ഭൂമിയെ പ്രതിനിധികരിക്കുന്ന രൂപത്തിൽ അനുഗ്രഹം ചൊരിയുന്ന ദക്ഷിണഭാരതത്തിലെ ഏക പഞ്ചഭൂതക്ഷേത്രമാണ്  ഏകാംബരേശ്വരക്ഷേത്രം. ഇത് സ്ഥിതി ചെയ്യുന്നത് തമിഴ് നാട്ടിലെ കാഞ്ചീപുരത്ത്. 

ഒരിക്കൽ...വേഗാവതി നദികരയിൽ വച്ച് ഒരു മാവിൻചുവട്ടിൽ ഇരുന്ന് ഭൂലിംഗരൂപത്തിൽ ശിവനെ ആരാധിക്കുകയായിരുന്നു ദേവി പാർവതി.അപ്പോൾ പൊടുന്നനെയുണ്ടായ  പ്രകൃതിക്ഷോഭത്താൽ  സമീപത്തുകൂടി ഒഴുകിയിരുന്ന വേഗാനദി കരകവിഞ്ഞൊഴുകുകയുണ്ടായി. ഇത് ശിവലിംഗത്തിന് തകരാറ് സൃഷ്ടിക്കും എന്ന് മനസ്സിലാക്കിയ പാർവതി ശിവലിംഗത്തെ ആലിംഗനം ചെയ്തു. ആ ശിവലിംഗമാണ് ഏകാംബരേശ്വരൻ. പാർവതിയാൽ ആലിംഗനം ചെയ്യപെട്ട ഭഗവാൻ ശിവനെ തമിഴിൽ തഴുവ കുഴൈന്താർ (ദേവിയുടെ ആലിംഗനത്തിൽ ഉരുകിയ ഭഗവാൻ) എന്ന് വിശേഷിപ്പിക്കാറുണ്ട്..🙏🙏ഓം നമ: ശിവായ 🙏🙏

നാഗങ്ങൾ അതീന്ദ്രിയ ഭാഷ അറിയാവുന്നവർ

നാഗങ്ങൾക്ക് മനസ്സ് ഉണ്ടോ എന്നല്ല.
കേവലം ഒരു ചെറുവിരളോളം വലുപ്പം ഉള്ള നാഗങ്ങൾ
എങ്ങിനെയാണ് നമ്മുടെ മനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്നത് എന്നാണ് ചോദിക്കേണ്ടത്

പണ്ട് പഴമക്കാർ പറഞ്ഞു കേട്ടറിഞ്ഞ അറിവിൽ നിന്നും നാഗങ്ങൾ സർപ്പ ങ്ങൾ എന്നിവ നാമിന്നു കാണുന്ന സാധാരണ snake എന്ന വിഭാഗത്തിൽ
പെടുന്നവയല്ല
അവ
മണി നാഗം 
പവിഴ നാഗം..എന്നിങ്ങനെയുള്ള നാമത്തിൽ ആണ് സർപ്പം പാട്ടിലും മറ്റു പറഞ്ഞു കേൾക്കുന്നത്
ഇവയുടെ പ്രത്യേകത എന്തെന്നാൽ
ഇവയ്ക്ക് മനുഷ്യന്റെ മനസ്സ് അറിഞ്ഞു അത് വായിച്ചു ഗുണകരമായ രീതിയിൽ സർപ്പിക്കാവുള്ള വീടുകളിലെ snake കളെ വീട്ടുകാർ ക്ക് ഉപദ്രമില്ലാത്ത രീതിയിൽ. നിയന്ത്രിച്ചു നിർത്തി   പ്രവർത്തിക്കാനുള്ള കഴിവുണ്ടെന്ന ഉള്ളത് മനസ്സി ലാക്കിയ പഴയകാല കാരണവന്മാർ അറിഞ്ഞു കൊണ്ട് തന്നെയാണ് സർപ്പക്കവ്കളും മറ്റും വച്ചു പൂജിച്ചിരുന്നത് ഈ ന്ന് വ്യക്തം..

gokul-1757-war-of-the-nagas-shivas-sacred-warriors/

https://www.hinduhistory.info/gokul-1757-war-of-the-nagas-shivas-sacred-warriors/

Amongst the sacred points of pilgrimages of Hinduism one of the most popular regions centre around the fabled birthplace and playground of Sri Krishna known as the Braj Matsya region. This area centred around the south of Delhi is annually visiting today as in the past by thousands of the faithful often humbly treading the paths between Mathura, Vrindavan and Gokul.


However in 1757 the sacred soil of Gokul was streaming with blood. The invasion of the Afghan invader Ahmed Shah Abdali sent hordes of his soldiers pouring into the holy places. After a desperate resistance by the Hindu Jats under their prince Jawahar Singh and the death of 10,000 of his solders the city of Mathura was sacked and brutalised.


Amidst the wholesale destruction of temples and holy places thousands of women flung themselves into the Yamuna River to escape rape and slavery. Vrindavan faced a similar horror. He had detached Jahan Khan and Najib with 20,000 men, telling them,


[box_light]“Move into the boundaries of the accursed Jat, and in every town and district held by him slay and plunder. The city of Mathura is a holy place of the Hindus ;… let it be put entirely to the edge of the sword. Up to Agra leave not a single place standing”[/box_light]


Vrindavan, seven miles north of Mathura, could not escape, as its wealth was indicated by its many temples. Here another general massacre was practiced upon the inoffensive monks of the most pacific order of Vishnu’s worshippers, (c. 6 March.) As the same Muhammadan diarist records after a visit to Vrindavan,


[box_light]“Wherever you gazed you beheld heaps of slain ; you could only pick your way with difficulty, owing to the quantity of bodies lying about and the amount of blood spilt. At one place that we reached we saw about 200 dead children lying in a heap. Not one of the dead bodies had a head . . . The stench and effluvium in the air were such that it was painful to open your mouth or even to draw breath.”[/box_light]


The prime general of the Afghans, Sardar Khan ; launched an attack on Gokul. Here however stirred by the atrocities of the Afghans thousands of ash smeared warrior monks barred the way. The grim Naga sadhus armed with swords, matchlocks and cannons had called together their wandering bands to rise in defence of dharma.


In the mid seventeenth century the bands of sadhus and assorted holy men coalesced into larger groups often numbering more than 10,000 strong – they provided protection to the temples, the travel routes and even towns and rival armies. For many centuries the monks and disciples began to take up arms amidst the upheavals of northern India and during the fall of the Mughal Empire they emerged as a serious force to reckon with.


One of their notable leaders Rajendra Giri Gosain held such a reputation of bravery that his band of Nagas would contend with over ten times their numbers of enemies with utter abandon and fury. Later times saw some of the larger bands under Himmat Bahadur and Anupgir Gosain lead vast armies across the northern Indian plains


The famed Afghan cavalry launched itself against the Nagas to be met with a wild and reckless counter charge by the Nagas. The utter disregard for their own lives displayed by the Hindu holy men sent the initial Afghan attackers retreating in confusion and defeat. Reinforced some time later the Afghans returned to the attack and a bitter struggle ensued.


Both parties believed they fought for a higher power but the similarities ended there. The Afghans fought for loot, plunder and rape whilst the Naga Sadhus had already given up their worldly and material attachments and in a long tradition of warfare fought solely for dharma and faith. The Afghans fought with the reckless valour for which they were much wonted and the Nagas fought with a determination that spoke of their contempt of death.


The battle cry of ‘Har Har Mahadev’ and ‘Ya Ali’ rose above the groans and shrieks of the wounded and dying. The battle raged as dusk fell and the protagonists continued their fight stepping on the bodies of the slain until the writer observes grappling in a deathly embrace whilst slipping on the mounds of gore and blood flowing on the hallowed grounds. Still the Nagas did not give ground.


Enraged the Abdali threw further troops into the battle. His as yet undefeated soldiers who had marched victoriously from the borders of India to Central Asia were met with renewed charges and attacks from the Naga Sanyasis. They fought so desperately that the Afghans began to lose hope of victory and as their losses rapidly mounted in the failing light their leader Sardar Jahan Khan called a retreat and the Afghans fell back in defeat and humiliation  leaving many thousands of their brethren dead and wounded on the battlefield. The holy town of Gokul was saved but at an appalling cost in lives.


The Naga Sadhus saved the shrines of their faith and the thousands of refugees behind them. They exemplified the age old tradition of valour mixed with dharma – the concept of rising in arms each time they were required. They went on to fight bitter decade’s long struggles with the British expansion in India to be so famously celebrated in the late nineteenth century novel Ananda Math. Their exploits became the inspiration for the freedom fighters of the 20th Century and the living image of the warrior saints can be found in India today.

Monday, April 20, 2020

ഐരാവതേശ്വര ക്ഷേത്രം

*🔱🔥ഐരാവതേശ്വര ക്ഷേത്രം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

തമിഴ്നാട്ടിലെ കുംഭകോണത്തിനു സമീപം ദാരാസുരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ് ഐരാവതേശ്വര ക്ഷേത്രം. 'ഐരാവതേശ്വരൻ' എന്നും അറിയപ്പെടുന്ന ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. 12-ആം നൂറ്റാണ്ടിൽ രാജരാജ ചോളൻ രണ്ടാമന്റെ കാലത്താണ് (1143-1173) ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ദ്രാവിഡ വാസ്തുവിദ്യാ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഐരാവതേശ്വര ക്ഷേത്രം, ബൃഹദീശ്വര ക്ഷേത്രം (തഞ്ചാവൂർ), ഗംഗൈകൊണ്ടചോളീശ്വര ക്ഷേത്രം(ഗംഗൈകൊണ്ടചോളപുരം) എന്നീ മൂന്ന് ക്ഷേത്രങ്ങളെയും ചേർത്ത് 'ചോഴ മഹാക്ഷേത്രങ്ങൾ' എന്നുവിളിക്കാറുണ്ട്. 1987ൽ യുനെസ്‌കോ ഐരാവതേശ്വര ക്ഷേത്രത്തെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചു.

ഐതിഹ്യം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഹൈന്ദവ ദേവനായ ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 'ഐരാവതേശ്വരൻ' എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. ഹിന്ദു പുരാണങ്ങളിൽ പരാമർശിക്കുന്ന വെളുത്ത നിറത്തിലുള്ള ഒരു ആനയാണ് ഐരാവതം. ദുർവാസാവ് മഹർഷിയുടെ ശാപത്തെത്തുടർന്ന് ഐരാവതത്തിന് വെളുപ്പ് നിറം നഷ്ടപ്പെട്ടു. നിറം തിരിച്ചുകിട്ടുന്നതിനു വേണ്ടി ഐരാവതം ഈ സ്ഥലത്തു വച്ച് ശിവനെ തപസ്സു ചെയ്തു. ശിവന്റെ നിർദ്ദേശപ്രകാരം ഇവിടുത്തെ കുളത്തിൽ ഇറങ്ങിയ ഐരാവതത്തിന് വെളുപ്പ് നിറം തിരികെ ലഭിച്ചു എന്നാണ് കഥ. ഐരാവതത്തിന്റെ ദുഃഖം അകറ്റിയതിനാൽ ശിവനെ 'ഐരാവതേശ്വരൻ' എന്നും വിളിക്കുന്നു.

മരണത്തിന്റെ ദേവൻ എന്നറിയപ്പെടുന്ന യമനും ഇവിടെ വച്ച് ശിവനെ തപസ്സു ചെയ്തിരുന്നു. 'ശരീരം മുഴുവൻ ചുട്ടുപൊള്ളട്ടെ' എന്ന മുനിശാപത്തിൽ നിന്ന് മുക്തി ലഭിക്കുന്നതിനു വേണ്ടിയായിരുന്നു യമന്റെ തപസ്സ്. ഇവിടുത്തെ കുളത്തിൽ കുളിച്ചു കയറിയ യമദേവന് ശാപമോക്ഷം ലഭിച്ചുവെന്നാണ് വിശ്വാസം. അതിനാൽ ഈ കുളത്തിനെ യമതീർത്ഥം എന്നും വിളിക്കാറുണ്ട്.

പെരിയ നായകി അമ്മൻ കോവിൽ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഐരാവതേശ്വര ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് പെരിയ നായകി അമ്മൻ കോവിൽ സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രം ഐരാവതേശ്വര ക്ഷേത്രത്തിൽ നിന്ന് ഒറ്റപ്പെട്ടു കാണപ്പെടുന്നു. ശിവന്റെ പത്നിയായ പാർവ്വതി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

Sunday, April 19, 2020

പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം

*🔱🔥പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രo

തിരുപ്പതി ചെന്നൈ ഹൈവേയില്‍ തമിഴ്നാട് ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്. ഇവിടെനിന്നും മൂന്ന് കി.മീ. അകലെ ആന്ധ്രാ സംസ്ഥാനത്ത് ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുരട്ടുപള്ളി. ഇവിടെയാണ് ലോകപ്രശസ്ത ശിവക്ഷേത്രമായ പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം നിലകൊള്ളുന്നത്.
ഈ ക്ഷേത്രത്തില്‍ ശിവന്‍ പള്ളികൊണ്ടിരിക്കുന്നു. ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. ശിവന്‍ പള്ളികൊണ്ടിരിക്കുന്നതിനാല്‍ ‘പള്ളികൊണ്ടേശ്വര്‍’ എന്ന നാമത്തില്‍ ശിവന്‍ അറിയപ്പെടുന്നു. ഈ അപൂര്‍വ്വ ക്ഷേത്രം ദര്‍ശിക്കുന്നതിന് നിരവധി ഭക്തരാണെത്തുന്നത്.

ഐതീഹ്യം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുവാന്‍ തുടങ്ങി. കടയുന്നതിനിടെ അത്യുഗ്രഹമായ ഹാലാഹലം എന്ന വിഷം വമിക്കുവാന്‍ തുടങ്ങി. ഹാലാഹലത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചു. സര്‍വ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച്, അഭയം പ്രാപിച്ചു.
അങ്ങനെ മൂന്നു ലോകങ്ങള്‍ക്കുവേണ്ടി ശിവന്‍ ഹാലാഹലത്തെ ഒരു ഞാവല്‍പ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടന്‍തന്നെ പാര്‍വ്വതി ശിവന്റെ കണ്ഠത്തെ അമര്‍ത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേക്ക് ഇറങ്ങാതെ കഴുത്തില്‍ തന്നെ ഉറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി.
അങ്ങനെ ശിവന്‍ ത്യാഗത്തിന്റേയും ദേവനായി. നീലകണ്ഠനായി അറിയപ്പെട്ടു. അപ്പോള്‍ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാര്‍വ്വതി ശിവന്റെ ശിരസ്സ് പിടിച്ച് മടിയില്‍ക്കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്റെ അടുത്തെത്തി. അങ്ങനെ ഭഗവാന്‍ ആദ്യമായി പള്ളികൊണ്ടു. പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച് മയങ്ങി. അങ്ങനെ പളളികൊണ്ടേശ്വരനായി.

ഏകാദശിനാളില്‍ വിഷം പാനം ചെയ്ത ശിവന്‍ ദ്വാദശിനാളിലും പള്ളിക്കൊണ്ടു. അടുത്ത ദിവസം പ്രദോഷത്തില്‍ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരേയും ആനന്ദത്തില്‍ ആറാടിച്ചു. അങ്ങനെ പള്ളിക്കൊണ്ട ശിവന് ചുറ്റും ദേവന്മാര്‍ നിന്നതിനാല്‍ ‘സുരരര്‍പള്ളി’ എന്നും പിന്നീട് ഈ സ്ഥലം ‘സുരട്ടുപള്ളി’ എന്ന സ്ഥലനാമത്തില്‍ പ്രസിദ്ധമായി. ഈ ക്ഷേത്രത്തില്‍ പ്രത്യേകം കോവിലില്‍ ശിവന്‍ പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച് സകല ദേവന്മാരാലും പൂജ്യനായി ശയിക്കുന്ന അപൂര്‍വ്വ പ്രതിഷ്ഠ ദര്‍ശിക്കാവുന്നതാണ്.

വാല്‍മീകി മഹര്‍ഷി യുഗങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹര്‍ഷിയുടെ പൂജയാല്‍ സന്തുഷ്ടനായ മഹേശ്വരന്‍ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. ക്ഷേത്രത്തില്‍ തന്നെ മറ്റൊരു ശ്രീകോവിലില്‍ ഈ സ്വയം ഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു.

രാവണ വധത്തിന് ശേഷം ശ്രീരാമന്‍ സീതാ, ലക്ഷ്മണ, ഭരതശത്രുഘ്ന, ഹനുമാന്‍ എന്നിവരോടൊത്ത് സ്വന്തം കൈകളാല്‍ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. രാമലിംഗേശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തില്‍ മറ്റൊരു സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.

അതുകൊണ്ടുതന്നെ അപര രാമേശ്വരം എന്നും ഈ സന്നിധി അറിയപ്പെടുന്നു. രാമേശ്വരം തീര്‍ത്ഥാടനത്തിന്റെ അതേ ഫലങ്ങള്‍ ഈ ക്ഷേത്രദര്‍ശനംകൊണ്ട് സാധ്യമാകുന്നതാണ്. 

മരതാംബിക എന്ന പേരില്‍ പാര്‍വ്വതി ദേവി പ്രത്യേകം സന്നിധിയില്‍ കുടികൊള്ളുന്നു.
വളര്‍ന്നുകൊണ്ടിരിക്കുന്ന സാളഗ്രാമ ഗണപതി വിഗ്രഹം പ്രത്യേകം കോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. മുരുകന്‍, ശ്രീരാമന്‍, സീത, ഹനുമാന്‍, കാലഭൈരവന്‍ തുടങ്ങിയ ദേവന്മാരുടെ സന്നിധികളും ഈ ക്ഷേത്രത്തിലുണ്ട്. ലവകുശലന്മാരുടെ പാദമുദ്ര പതിഞ്ഞ ഒരു പീഠവും ഇവിടെയുണ്ട്.
അപ്പര്‍, സുന്ദര്‍ തിരുജ്ഞാന സംബന്ധര്‍ തുടങ്ങിയ ശൈവജ്ഞാനികള്‍ തേവാരം പാടിസ്തുതിച്ച മഹാക്ഷേത്രമാണിത്. കൂവളം, വേപ്പ് തുടങ്ങിയ ക്ഷേത്ര സസ്യങ്ങള്‍ ക്ഷേത്രവളപ്പില്‍ നിറയെ പന്തലിച്ചു നില്‍ക്കുന്നു. ഗംഗയ്ക്ക് സമമായി അരണിയെന്ന ഒരു നദിയും ഇതുവഴിയൊഴുകുന്നുണ്ട്.
സകല ദേവീ ദേവന്മാരുടേയും സാന്നിധ്യമുള്ള ഈ ശിവക്ഷേത്രം ഭഗവാന്‍ ആദ്യമായി പ്രദോഷത്തില്‍ നടനം ആടിയതുകൂടിയാണ്. ആദ്യമായി പ്രദോഷ പൂജ നടന്നതും ഇവിടെയാണ്. അതിനാല്‍ പ്രദോഷക്ഷേത്രമെന്നും സുരട്ടുപള്ളി അറിയപ്പെടുന്നു. പള്ളിക്കൊണ്ടേശ്വര ക്ഷേത്ര ദര്‍ശനത്താല്‍ സകല രോഗ ദുരിതാദികളും നീങ്ങും. വിഷഭയം അസ്മതിക്കും. ശിവജ്ഞാനം ലഭിക്കും. അതിനാല്‍ മോക്ഷവും ലഭിക്കും; സംശയമില്ല.

ക്ഷേത്രത്തിലേയ്ക്ക് എത്തിച്ചേരുവാന്‍
എറണാകുളം-ആര്‍ക്കോണം-ചെന്നൈ റെയില്‍വേ റൂട്ടില്‍ തിരുവള്ളൂരില്‍ റെയില്‍വേ നിലയം ഉണ്ട്. (ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടോയെന്നും മനസ്സിലാക്കുക). ഇല്ലെങ്കില്‍ ആര്‍ക്കോണം ജംഗ്ഷനില്‍ ഇറങ്ങുക. അവിടെനിന്ന് ആര്‍ക്കോണം- ചെന്നൈ സബ് സര്‍ബന്‍ ട്രെയിന്‍ എപ്പോഴും ലഭിക്കും. തിരുവള്ളൂരില്‍ ഇറങ്ങുക.
അവിടെ നിന്നും ഊറ്റുകോട്ടയ്ക്ക് ബസ്സ് ലഭിക്കും. തമിഴ്നാട്/അന്ധ്ര സര്‍ക്കാര്‍/ സ്വകാര്യ ബസ്സുകള്‍ ലഭിക്കും. ഊറ്റുകോട്ടയില്‍നിന്ന് മൂന്ന് കി.മീ. ദൂരമാണ് സുരട്ടു പള്ളിക്ക്. ഓട്ടോറിക്ഷ ലഭിക്കും. തിരുപ്പതി ഊറ്റുകോട്ട- ചെന്നൈ/തിരുപ്പതി-തിരുവള്ളുര്‍ ബസ്സുകളും സുരട്ടുപള്ളി വഴിയാണ് പോകുന്നത്. ഊറ്റുകോട്ട തമിഴ്/ആന്ധ്ര അതിര്‍ത്തി ഗ്രാമമാണ്. തമിഴ് നാട്ടിലാണ് ഊറ്റുകോട്ട. ഇവിടെ ബസ്സ്റ്റാന്‍ഡുണ്ട്. ഏറ്റവും അടുത്ത നഗരം തിരുവള്ളൂരാണ്. 26 കി.മീ. ദൂരം. ചെന്നൈ 64 കി.മീ. ദൂരം.

ക്ഷേത്ര സമയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
രാവിലെ 6 മുതല്‍ 12.30 വരെ. വൈകുന്നേരം 4 മുതല്‍ 8 മണി വരെ.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

Tuesday, April 14, 2020

മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം

*🔱🔥മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

കേൾക്കുമ്പോൾ വിശ്വസിക്കുവാൻ തോന്നാത്ത തരത്തിലുള്ള കഥകൾ. ഇവിടെ ഇങ്ങനെയൊക്കെ നിലനിന്നിരുന്നോ എന്നു തോന്നിക്കുന്ന തരത്തിലുള്ള ആചാരങ്ങള്‍. കഥകൾ കൊണ്ടും മിത്തുകൾ കൊണ്ടുമൊക്കെ പ്രസിദ്ധമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. കേരളത്തിലെ തന്നെ പുരാതന ക്ഷേത്രങ്ങളിലൊന്നായ തൃക്കുരട്ടി മട്ടിലും മാതിരിയിലും ഒക്കെ ഒരു മഹാക്ഷേത്രം തന്നെയാണ്. എണ്ണപ്പെട്ട മഹാദേവ ക്ഷേത്രങ്ങളിലൊന്നായ മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ആലപ്പുഴയിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. അതിശയിപ്പിക്കുന്ന കഥകൾ കൊണ്ടും ഐതിഹ്യങ്ങൾ കൊണ്ടും ഒക്കെ സമ്പന്നമായ ഈ ക്ഷേത്രത്തിന്റേത് അതിശയിപ്പിക്കുന്ന കഥകളാണ്.

ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ മാന്നാറിനു സമീപമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-തിരുവല്ല റോഡില്‍ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം...

കേരളത്തിൽ പരുശുരാമൻ നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. കാഴ്ചയിൽ ഒരു മഹാ ക്ഷേത്രം തന്നെയാണിത്.

ഭൂതത്താന്മാർ കെട്ടിയ മതിൽക്കെട്ട്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
മുൻപ് പറഞ്ഞതുപോലെ തന്നെ വിശ്വസിക്കുവാൻ പ്രയാസമുള്ള കഥകളാൽ സമ്പന്നമാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ മതിൽക്കെട്ട് ഭൂതത്താന്മാർ കെട്ടിയത് ആണെന്നാണ് വിശ്വാസം. കേരളീയ വാസ്തു വിദ്യയിലാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

യാഗം നടത്തിയ മാന്നാർ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ക്ഷേത്രത്തിന്റെ ഐതിഹ്യം തിരഞ്ഞാൽ എത്തുക കൃത യുഗത്തിലാണ്. അക്കാലത്തുണ്ടായിരുന്ന മാന്ധാതാവ് ചക്രവർത്തി പ്രജകളുടെ ക്ഷേമത്തിനായി 100 യാഗങ്ങൾ നടത്തുകയുണ്ടായി. അതിൽ ഒന്ന് നടത്തിയത് ഇന്നു ക്ഷേത്രമിരിക്കുന്ന സ്ഥലത്തായിരുന്നുവത്രെ. യാഗം കൊണ്ട് പ്രസിദ്ധമായ ഇടം എന്ന അർഥത്തിൽ മാന്ധാതാപുരം എന്ന് ചക്രവർത്തി ഈ സ്ഥലത്തിന് പേരു നല്കി. അത് പിന്നീട് മാന്നാർ എന്നറിയപ്പെടുകയും ക്ഷേത്രം തൃക്കുരട്ടി മഹാദേവ ക്ഷേത്രം എന്നറിയപ്പെടുകയും ചെയ്തു. ചക്രവർത്തി യാഗം നടത്തിയപ്പോൾ ഹോമാഗ്നിയിൽ പ്രത്യക്ഷപ്പെട്ട ശിവനെ ക്രോഷ്ടമഹർഷി ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.

സ്ത്രീകള്‍ പുറത്ത്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കാലങ്ങളോളം ഇവിടുത്തെ വിശ്വാസങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനുള്ളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലായിരുന്നു. ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത് തപസ്വി ഭാവത്തിലായിരുന്നതിനാലാണ് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നാട് ഇവിടം സ്ത്രീകൾക്കു തുറന്നു കൊടുക്കുകയുണ്ടായി.

മറ്റു മതസ്ഥർക്ക് പ്രത്യേകം വാതിൽ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാൻ സാധിക്കാത്ത കാര്യങ്ങൾ ഇവിടെ കാണാം. ഇവിടെ എത്തുന്ന അഹിന്ദുക്കളായ ആളുകൾക്ക് പ്രവേശിക്കുവാൻ വേറെ തന്നെയാണ് വാതിലുള്ളത്. കിഴക്കേ ഗോപുരത്തിനടുത്തുള്ള വാതിലിലൂടെയാണ് ഇവിടെ മുൻകാലങ്ങളിൽ പ്രവേശനം നല്കിയിരുന്നത്. ഇത് ഇസ്ലാം വിശ്വാസികൾക്കു വേണ്ടി മാത്രം പണികളിപ്പിച്ചതാണെന്നും പറയപ്പെടുന്നു.

ദാരു ശില്പങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കേരളത്തിൽ തന്നെ പ്രസിദ്ധമായ ദാരു ശില്പങ്ങൾ കാണുന്ന ക്ഷേത്രം കൂടിയാണ് മാന്നാർ ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ വട്ട ശ്രീകോവിലിനുള്ളിൽ പ്ലാവിന്റെ തടിയിൽ നിർമ്മിച്ചിരിക്കുന്ന ദാരു ശില്പങ്ങൾ മനോഹരമായ കാഴ്ചയാണ്.

എത്തിച്ചേരുവാൻ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ആലപ്പുഴ മാന്നാറിനു സമീപമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-തിരുവല്ല റോഡില്‍ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്തി.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

മധുര മീനാക്ഷി ക്ഷേത്രം

*🔱🔥മധുര മീനാക്ഷി ക്ഷേത്രം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

തമിഴ് നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. പാർവതീദേവിയെ മീനാക്ഷിയായും, തൻ പതി ഭഗവാൻ ശിവശങ്കരനെ സുന്ദരേശനായും ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഉയരം 51.9 മീ.(170 അടി). മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33000-ഓളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കുന്നു.

പ്രാചീന തമിഴ് കൃതികളിൽ ക്ഷേത്രത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623-നും 1655-നും ഇടയിൽ നിർമിച്ചതാണെന്ന് കരുതപ്പെടുന്നു. ദിനംപ്രതി 15000 ത്തോളം സന്ദർശകരാണ് ഇവിടെ എത്തുന്നത്. വെള്ളിയാഴ്ചകളിൽ ഈ സംഖ്യ 25000-ത്തോളം എത്താറുണ്ട്. ക്ഷേത്രത്തിന്റെ വാർഷിക വരുമാനം ആറുകോടി രൂപയാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന "തിരു കല്യാണമാണ്" ഇവിടുത്തെ പ്രധാന ഉത്സവം.

ഐതിഹ്യം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഹൈന്ദവ ദേവതയായ പാർവതിയുടെ ഒരു അവതാരമാണ് മീനാക്ഷി. മത്സ്യക്കണ്ണുള്ളവൾ എന്നാണ് ഈ പേരിനർഥം പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂർവ്വക്ഷേത്രങ്ങളിൽ ഒന്നാണ് മതുരൈ മീനാക്ഷി ക്ഷേത്രം.

പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും, ഭാര്യ കാഞ്ചന മാലയുടെയും മകളായി മീനാക്ഷി അവതരിച്ചു എന്നാണ് വിശ്വാസം.യാഗാഗ്നിയിൽ നിന്നും സംജാതയായ ദേവിക്ക് മൂന്നു സ്തനങ്ങൾ ഉണ്ടായിരുന്നു. ഭാവി വരനെ ദേവി ദർശിക്കുന്ന നിമിഷം മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശരീരി ദേവിയുടെ ജനനസമയയത്ത് കേൾക്കുകയുണ്ടായി. പുത്രീഭാഗ്യത്താൽ സന്തുഷ്ടനായ രാജവ് തന്റെ മകളെ തടാതകി എന്നു വിളിച്ചു. തടാതകിക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചു. വിവാഹ പ്രായമായപ്പോൾ കൈലാസത്തിൽ വെച്ച് തടാതകി ശിവനെ കാണാൻ ഇടവന്നു. തത് നിമിഷം ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയുണ്ടായി. താൻ ശിവന്റെ പത്നിയാകേണ്ടവളാണെന്നും, ദേവി പാർവതിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു.ശിവന്റെ കൂടെ മതുരൈയിൽ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടർന്ന് മീനാക്ഷി-സുന്ദരേശ(ശിവൻ) വിവാഹവും രാജാവ് നിശ്ചയിച്ചു.

ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷി-സുന്ദരേശ്വര വിവാഹം. സർവ ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മതുരൈയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാർ വർഷങ്ങളോളം മതുരൈ രാജ്യം ഭരിച്ചെന്നും, മീനാക്ഷി-സുന്ദരേശ്വര രൂപത്തിൽ ക്ഷേത്രത്തിൽ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തിൽ വർഷംതോറും തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവം(തമിഴ്:சித்திரை திருவிழா , ചിത്തിരൈ തിരുവിഴാ) എന്ന പേരിൽ ആഘോഷിക്കുന്നു.

വാസ്തുവിദ്യ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
മധുരാ നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിൽ ഒന്നാണ് ഇത്. ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് മധുരയിലെ ക്ഷേത്രഗോപുരങ്ങൾ. കൂടാതെ നാലുദിക്കിനേയും ദർശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ തമിഴ്നാട്ടിലെ വളരെ കുറച്ചു ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

ഗോപുരങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ക്ഷേത്രസമുച്ചയത്തിലാകെ 10 ഗോപുരങ്ങളുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തവും ഉയരമുള്ളതും തെക്കേഗോപുരത്തിനാണ്. 170അടി(52 മീറ്റർ).1559ലാണ് ഈ ഗോപുരം പണീതീർത്തത്. ക്ഷേത്രഗോപുരങ്ങളിൽ ഏറ്റവും പഴക്കമേറിയത് കിഴക്കേഗോപുരമാണ്. 1216-1238 കാലയളവിൽ മഹാവർമ്മൻ സുന്ദര പാണ്ഡ്യനാണ് കിഴക്കേഗോപുരം പണിതീർത്തത്.  ഓരോ ഗോപുരവും വിവിധ നിലകളുള്ള നിർമ്മിതികളാണ്. കല്ലിൽ തീർത്ത അനവധി വിഗ്രഹങ്ങൾകൊണ്ട് ഓരോനിലയും അലങ്കരിച്ചിക്കുന്നു.

ആയിരം കാൽ മണ്ഡപം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അതിപ്രശസ്തമാണ് മീനാക്ഷീ ക്ഷേത്രത്തിലെ ആയിരംകാൽ മണ്ഡപം എന്ന വാസ്തു വിസ്മയം. പേര് ആയിരം കാൽ മണ്ഡപം എന്നാണെങ്കിലും 985 കാലുകളെ (തൂണുകൾ) ഇവിടെയുള്ളൂ.1569ലാണ് ഇത് നിർമ്മിക്കപ്പെട്ടത്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം

*🔱🔥തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

പരശുരാമനാല്‍ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. ശ്രീപരമശിവന്‍റെ  പല പേരുകളിൽ ഒന്നായ രാജരാജേശ്വരന്‍റെ  പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്.

ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു.  സതിദേവിയുടെ ശിരസ്സ് വീണത് ഇവിടെയാണ് എന്നു വിശ്വസിക്കുന്നു.

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്ര പ്രദക്ഷിണ സമയത്ത് വായുകോണില്‍ (വടക്ക് പടിഞ്ഞാറ് മൂലയില്‍ ) ഉത്തരാഭിമുഖമായി നിന്ന് തളിപറമ്പ് ക്ഷേത്രത്തെ ധ്യാനിച്ച് തൊഴണം എന്ന് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്ര ആരാധന ക്രമത്തില്‍ ഉണ്ട് .

പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. ശിവരാത്രിക്ക് മാത്രമാണ് സ്ത്രീകൾക്ക് ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിച്ച് രാജരാജേശ്വരനെ തൊഴുന്നതിനുള്ള അനുവാദമുള്ളൂ. അല്ലാത്ത ദിവസങ്ങളിൽ രാത്രി അത്താഴപൂജയ്ക്കു ശേഷമേ പാടുള്ളൂ.

ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുണ്ട് . 

ബ്രഹ്മദേവന്റെ സന്തതികളായ സനകാദി മുനിമാര്‍ സൂര്യഭഗവാന്‍റെ ചൂടിന്‍റെ കാഠിന്യം കുറയ്ക്കാന്‍ സൂര്യഗോളം കടയാന്‍ തുടങ്ങി.
കടയുമ്പോഴുണ്ടായ ധൂളികളും അമൃതും കൂട്ടിച്ചേര്‍ത്തപ്പോള്‍ ആത്മായ പ്രഭാവത്തോടുകൂടിയ മൂന്നു ശിവലിംഗങ്ങള്‍ ഉണ്ടായി. ഈ ശിവലിംഗങ്ങള്‍ അവര്‍ ബ്രഹ്മദേവന് സമ്മാനമായി നല്‍കി, പാർവതിദേവി ഭഗവാന്‍റെ  സഹായത്താൽ ആ വിഗ്രഹങ്ങൾ വാങ്ങി പൂജിച്ചു വന്നിരുന്നു. ഒരിക്കൽ മാന്ധതമഹർഷി ശ്രീ പ്രരമശിവനെ പൂജകൾ കൊണ്ട് സം‌പ്രീതനാക്കി. പൂജയിൽ സംതൃപ്തനായ  ഭഗവാൻ ശിവൻ, ശ്മശാനങ്ങളില്ലാത്ത സ്ഥലത്തുമാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് ഉപദേശിച്ച് അതിൽ ഒരു ശിവലിംഗം മാന്ധതമഹർഷിക്ക് സമ്മാനിച്ചു. 

ശിവലിംഗവുമായി എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചുനടന്ന മഹർഷി, ഇവിടെ തളിപ്പറമ്പിൽ വരികയും, ഇത് ഏറ്റവും പരിശുദ്ധമായ സ്ഥലമാണന്നു മനസ്സിലാക്കി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അനേകം വർഷങ്ങൾ ശിവപൂജ നടത്തി, ശിവപ്രീതി നേടി മഹർഷി സായൂജ്യ മടയകയും പിന്നീട് ആ ശിവലിംഗം ഭൂമിക്കടിയിലേക്ക് താണു അപ്രത്യക്ഷമാവുകയും ചെയ്തു.

മാന്ധാതാവിന്‍റെ മകനായ മുചുകുന്ദൻ പിന്നീട് ശ്രീ പരമശിവനെ പ്രാർത്ഥിച്ച് ശിവനിൽ നിന്ന് രണ്ടാമത്തെ ശിവലിംഗം നേടി. അദ്ദേഹവും ഇവിടെ തളിപ്പറമ്പിൽ ശിവലിംഗ പ്രതിഷ്ഠ നടത്തി ശിവപൂജ ചെയ്തു പോന്നു. അദ്ദേഹത്തിനു ശേഷം ഈ ശിവലിംഗവും കാലക്രമത്തിൽ ഭൂമിക്ക് അടിയിലേക്ക് താണുപോയി.

പിന്നീട് ഈ പ്രദേശം ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്ന ശിവഭക്തനായ ശതസോമനാണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ശിവപൂജകൾ നടത്തിയാണ് അദ്ദേഹത്തിന് ഈ ശിവലിംഗം ലഭിച്ചത് എന്നു വിശ്വസിക്കുന്നു. രാജാവ് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിച്ചു, ക്ഷേത്രം പണിതു പൂജ നടത്തിപോന്നുവത്രെ.

ശതസേനൻ കാമധേനുവിനെ കറന്നെടുത്ത പാലുകൊണ്ട് കഴുകി ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ക്ഷേത്രഐതിഹ്യം പറയുന്നു. തളിപ്പറമ്പ് ക്ഷേത്ര-തൃക്കോവിൽ നിർമിച്ചത് രാമഘടകമൂഷികന്‍റെ വംശത്തിലെ ചന്ദ്രകേതനരാജാവിന്‍റെ  പുത്രനായ സുതസേനനാണ് എന്ന് മൂഷികവംശത്തിലും പറഞ്ഞിരിക്കുന്നു. പഴയ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ തളിക്ഷേത്രം തന്നെയാണ് രാജരാജേശ്വര ക്ഷേത്രമെന്നു കരുതപ്പെടുന്നതിനാൽ, ഒരുപക്ഷേ ആ പഴയ ക്ഷേത്രം ശതസേനൻ പുതുക്കിപ്പണിതതായിരിക്കാം.

തപസ്സുചെയ്കമൂലമാണ്‌ രാജാക്കന്മാര്‍ രാജര്‍ഷികളായത്‌. ഇവര്‍ പ്രതിഷ്ഠിച്ചതുകൊണ്ടാണ്‌ രാജരാജേശ്വരന്‍ എന്ന്‌ പേര് വന്നതെന്ന്‌ പറയപ്പെടുന്നു. രാജാക്കന്മാരുമായുള്ള ക്ഷേത്രബന്ധം തുടര്‍ന്നു. ആനയെ നടക്കിരുത്തി പ്രാര്‍ത്ഥിച്ചതിന്‌ ശേഷമേ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കിരീടമണിയാറുണ്ടായിരുന്നുള്ളൂ. രാജപട്ടമണിയുന്ന രാജാവ്‌ കൊട്ടാരത്തിലുള്ള ആനകളെ നിരത്തി നിര്‍ത്തി ഒരു പഴക്കുലയുമായി അവയുടെ മദ്ധ്യത്തിലേക്കിറങ്ങും. ഏത്‌ ആന കുല പിടിക്കുന്നുവോ ആ ആനയെ നടക്കിരുത്തുന്നു. ഏതിനെ എന്നത്‌ രാജാവ്‌ ചൂണ്ടിക്കാണിക്കേണ്ട ആവശ്യമില്ല. അത്‌ രാജരാജേശ്വരന്‍ തന്നെ നിശ്ചയിക്കട്ടെ എന്ന സങ്കല്‍പമായിരിക്കാം ഇതിന്‍റെ പിന്നില്‍.

പെരുംചെല്ലൂർ, പെരുംതൃക്കോവിൽ, തളിപ്പറമ്പ്ക്ഷേത്രം, എന്നീ പേരുകളിൽ ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. കേരള മാഹാത്മ്യം, കേരളക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്കൃത കൃതികളിലും ചെല്ലുരീശ വിലാസം, ലക്ഷമീ പുരേശസ്തോത്രം, ചെല്ലൂര് പിരാൻസ്തുതി മുതലായ കൃതികളിലും ചെല്ലൂർ നവോദയം ചമ്പുവിലും, തളിപ്പറമ്പ് ഗ്രാമത്തേയും പെരുംതൃക്കോവിലപ്പനേയും പരാമർശമുണ്ട്.

പൌരാണികകാലം മുതൽ നിരവധി ചരിത്രകഥകളാലും ശാസനങ്ങളാലും പ്രസിദ്ധിയാർജ്ജിച്ചിരുന്ന തളിപ്പറമ്പ്, ഏഴിമല ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മൂഷകരാജവംശത്തിന്‍റെ  അധീനതയിലായിരുന്നു ഈ ക്ഷേത്രവും ഗ്രാമവും. പ്രാചീനകേരളത്തിലെ ബ്രാഹ്മണ കുടിയേറ്റത്തെ തുടർന്ന് നിലവിൽവന്ന അറുപത്തിനാല് ഗ്രാമങ്ങളിലെ 32 ഗ്രാമങ്ങളിൽ പ്രശസ്തിയുടെ ഉന്നതി കൈവരിക്കാൻ കഴിഞ്ഞ ഗ്രാമമായിരുന്നു പെരിഞ്ചെല്ലൂർ എന്ന് അറിയപ്പെട്ടിരുന്ന തളിപ്പറമ്പ്. ഇവിടുത്തെ ക്ഷേത്രേശന്‍റെ നാമമായിരുന്നു ഗ്രാമത്തിനും. 32 ഗ്രാമങ്ങളിൽ വടക്കേയറ്റത്തെ ഗ്രാമമായിരുന്ന പെരിഞ്ചല്ലൂർ എന്ന തളിപ്പറമ്പ് എന്ന് ചരിത്രകാരന്മാർ സ്ഥാപിച്ചിട്ടുണ്ട്. ഒരുകാലത്ത് വടക്കൻ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായിരുന്നുവത്രേ ഈ ഗ്രാമം.

ആക്രമണകാരിയായ ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തിൽ ഏറെ നാശം സംഭവിച്ച രണ്ടുക്ഷേത്രങ്ങളിൽ ഒന്നാണിത്. രണ്ടാമത്തെ ക്ഷേത്രം പെരുവനം ക്ഷേത്രം ആയിരുന്നു. 

ഇവിടെ പണ്ട് ഏഴുനിലകളോടുകൂടിയ രാജഗോപുരമുണ്ടായിരുന്നുവത്രേ. ഇത് ടിപ്പുവിന്‍റെ  ആക്രമണത്തിലാണ്  തകർന്നതെന്ന് ചരിത്രം പറയുന്നു. ഇന്നും അതിന്‍റെ പൌരാണിക ശേഷിപ്പുകൾ നമ്മുക്ക് കാണാനാവും. അന്ന് ടിപ്പുവിന്‍റെ ആക്രമണം നടന്ന് ക്ഷേത്രത്തിനു തീയിട്ടപ്പോൾ ആദ്യം ഓടിയെത്തി തീ അണക്കാൻ ശ്രമിച്ചത് മുസ്ലിം സമുദായക്കാരായിരുന്നുവത്രേ. ടിപ്പുവിനെ പേടിച്ച് മറ്റു സമുദായക്കാർ എത്തിയില്ല പോലും. അതിനുശേഷം ഇവിടെ ക്ഷേത്രത്തിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ (കൂട്ടമണി അടിക്കുമ്പോൾ) സഹായിക്കാനായി മുസ്ലിം സമുദായക്കാർക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ടാക്കി.

കേരളത്തിലെ കലകൾക്ക് മുഴുവനും അംഗീകാരം കൊടുത്തിട്ടുള്ള ക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. ജ്യോതിഷം, വൈദ്യം, തർക്കം, വ്യാകരണം, കല മുതലായവയിൽ പ്രഗത്ഭരായിട്ടുള്ളവരെ സ്ഥാനമാനങ്ങളും, പാരിതോഷികങ്ങളും നല്കി ബഹുമാനിക്കുന്ന പതിവുണ്ടായിരുന്നു. കൂടിയാട്ടം, ചാക്യാർ കൂത്ത് എന്നിവ അവതരിപ്പിക്കുന്നതിന് ഏറ്റവും പരിപാവനമായ സ്ഥലമായി ഈ ക്ഷേത്രം കരുതപ്പെടുന്നു. 

കേരളത്തിലെ പുകൾപെറ്റ മഹാക്ഷേത്രങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനത്തിനു ഉതകുംവണ്ണമാണിവിടുത്തെ ക്ഷേത്രനിർമ്മിതി. ക്ഷേത്ര മതിലകത്തിന്‍റെയും, ദീർഘചതുരാകൃതിയിലുള്ള ഇവിടുത്തെ ശ്രീകോവിലിലിന്‍റെയും നിർമ്മാണചാരുത വളരെ പ്രത്യേകതയേറിയതാണ്. രണ്ട് തട്ടുകളായി നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലും, അതിനുമുൻപിലുള്ള വളരെ വലിപ്പമേറിയ നമസ്കാര മണ്ഡപവും മനോഹരമാണ്.

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീപരമശിവന് നേദിക്കുവാനായി ചെറിയ മൺപാത്രങ്ങളിൽ നെയ്യ് ക്ഷേത്രത്തിലെ സോപാനനടയിൽ വയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിനെ "നെയ്യമൃത്" എന്നുപറയുന്നു.

ക്ഷേത്രത്തിന്‍റെ ചുറ്റമ്പലത്തിനകത്ത്‌ നെയ്‌വിളക്ക്‌ മാത്രമേയുള്ളൂ. എണ്ണയ്ക്ക്‌ അകത്ത്‌ പ്രവേശനമില്ല. 

പ്രധാന മൂർത്തിക്കു പുറമേ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, മഹാകാളൻ, നന്ദികേശൻ, പാർവതി, യക്ഷി, വൃഷദൻ, പുറത്ത് ഭൂതനാഥൻ, ചിറവക്കിൽ ശ്രീകൃഷ്ണൻ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

കൊടിമരം ഇല്ലാത്തതിനാൽ കൊടിയേറ്റ് ഉത്സവങ്ങളോ, ആറാട്ട് എഴുന്നള്ളത്തുകളോ പതിവില്ല. ഭഗവാൻ രാജരാജേശ്വരന്റെ ശൈവസാന്നിധ്യത്തിനു ബലമേവാൻ ശിവരാത്രിയും, ശങ്കരനാരായണ സങ്കല്പമാണന്നു കരുതാനായി വിഷുവും ഇവിടെ വിശേഷദിവസങ്ങളായി ആഘോഷിക്കുന്നു. 

ക്ഷേത്ര ഊരാളന്മാർ 64 ഇല്ലങ്ങളിൽപ്പെട്ടവരായിരുന്നു. ഇവരിൽ നാല് ഇല്ലക്കാർ മതംമാറിയെന്നും പറയപ്പെടുന്നു. പത്തില്ലക്കാരായ പട്ടേരിമാരായിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്. ഭരണത്തിന് നായരെ ബ്രാഹ്മണരാക്കി അവരോധിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവരോധിക്കപ്പെടുന്നയാൾ "ഊരരശു കൈമൾ" എന്നാണ് അറിയപ്പെട്ടിരുന്നത്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿