🙏🕉️🔱ഏകാംബരേശ്വരൻ 🙏🏻🕉️🔱
പഞ്ചഭൂതങ്ങളിൽ പരമശിവൻ ഭൂമിയെ പ്രതിനിധികരിക്കുന്ന രൂപത്തിൽ അനുഗ്രഹം ചൊരിയുന്ന ദക്ഷിണഭാരതത്തിലെ ഏക പഞ്ചഭൂതക്ഷേത്രമാണ് ഏകാംബരേശ്വരക്ഷേത്രം. ഇത് സ്ഥിതി ചെയ്യുന്നത് തമിഴ് നാട്ടിലെ കാഞ്ചീപുരത്ത്.
ഒരിക്കൽ...വേഗാവതി നദികരയിൽ വച്ച് ഒരു മാവിൻചുവട്ടിൽ ഇരുന്ന് ഭൂലിംഗരൂപത്തിൽ ശിവനെ ആരാധിക്കുകയായിരുന്നു ദേവി പാർവതി.അപ്പോൾ പൊടുന്നനെയുണ്ടായ പ്രകൃതിക്ഷോഭത്താൽ സമീപത്തുകൂടി ഒഴുകിയിരുന്ന വേഗാനദി കരകവിഞ്ഞൊഴുകുകയുണ്ടായി. ഇത് ശിവലിംഗത്തിന് തകരാറ് സൃഷ്ടിക്കും എന്ന് മനസ്സിലാക്കിയ പാർവതി ശിവലിംഗത്തെ ആലിംഗനം ചെയ്തു. ആ ശിവലിംഗമാണ് ഏകാംബരേശ്വരൻ. പാർവതിയാൽ ആലിംഗനം ചെയ്യപെട്ട ഭഗവാൻ ശിവനെ തമിഴിൽ തഴുവ കുഴൈന്താർ (ദേവിയുടെ ആലിംഗനത്തിൽ ഉരുകിയ ഭഗവാൻ) എന്ന് വിശേഷിപ്പിക്കാറുണ്ട്..🙏🙏ഓം നമ: ശിവായ 🙏🙏
No comments:
Post a Comment