Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, April 22, 2020

അഖോരികൾ

''ആത്മാഭിമാനമുള്ള ഓരോ ഹിന്ദുവും അറിഞ്ഞിരിക്കേണ്ടത് !!

- എന്താണ് അഖാഡകള്‍? 
- ആരാണ് അഖാഡകളിലെ അഖോരികൾ (നഗ്നസന്യാസിമാര്‍) ?
- എന്തിനവര്‍ വസ്ത്രം ഉള്‍പ്പെടെ സര്‍വ്വതും ഉപേക്ഷിച്ചു? ആര്‍ക്ക് വേണ്ടി?

"സ്വാമി ചിദാനന്ദപുരി വിശദീകരിക്കുന്നു...
.............................................................................
ഹിന്ദു ധര്‍മ്മത്തിന്‍റെ സംരക്ഷകരായ ജവാന്മാരായിരുന്നു ഈ സാധുക്കള്‍. എത്ര 
പേര്‍ക്കറിയാം ഇത്? ഹിന്ദു ധര്‍മ്മത്തെ, ഇന്ന് നമ്മളൊക്കെ അഹങ്കാരത്തോടെ 
പ്രസംഗിച്ച് നടക്കുന്നുണ്ടല്ലോ, നമ്മളൊക്കെ ഇന്നിവിടെ ഇരിക്കുന്നത് ഈ സാധുക്കള് 
നമ്മളെ സംരക്ഷിച്ചത് കൊണ്ടാണ്. മുസ്ലീം ഭരണകാലത്ത് ഒരഭിമാനം പോലുമില്ലാതെ 
ജസിയ കൊടുത്ത സമൂഹമാണ് നമ്മുടേത്. നൂറ് കണക്കിന് ക്ഷേത്രങ്ങള്‍ അവര്‍ 
തച്ചുടച്ചു. എന്തെല്ലാം പീഡനങ്ങള്‍ എല്പ്പിക്കാമോ അതൊക്കെ ഏല്‍പ്പിച്ചു. 
എന്നിട്ടും ഈ സനാതനധര്‍മ്മത്തിന്‍റെ അടിത്തറ ഇളകുന്നില്ല എന്ന്‍ ഭരണാധികാരികള്‍ക്ക് മനസിലായപ്പോള്‍ അവര്‍ക്ക് അത്ഭുതമായി. ഇതെന്ത്? 
ഇതെന്തൊരു അത്ഭുതമാണ്. അപ്പോഴാണ്‌ അവര്‍ക്ക് മനസിലായത്, സന്യാസിമാര്‍ 
ഭിക്ഷാടനങ്ങളിലൂടെ നമ്മുടെ ഹിന്ദു ധര്‍മ്മത്തെ സുദൃഡം ആക്കി വയ്ക്കുന്നു. അത് കൊണ്ട് സന്യാസിമാരെ കൊല്ലണമെന്നു അവര്‍ക്ക് തീരുമാനിച്ചു. അങ്ങനെ കൂട്ടം കൂട്ടമായി സന്യാസിമാരെ ഹിംസിക്കുവാന്‍ തുടങ്ങി. മൂത്രദ്വാരത്തില്‍ കൂടി ഇരുമ്പ് കമ്പി കേറ്റുക തുടങ്ങിയ ക്രൂരമായ പീഡനങ്ങള്‍ നല്‍കി അവരെ ഇഞ്ചിഞ്ചായി കൊല്ലാന്‍ തുടങ്ങി. ഈ സമയത്താണ് സര്‍വ്വജ്ഞനായ മധുസൂദന സരസ്വതി സ്വാമികള്‍ അഖാഡകള്‍ സ്ഥാപിക്കുന്നത്. ഹിന്ദുക്കള്‍ മറക്കരുത് ആ പേര്.. സ്വാമി മധുസൂദന സ്വാമികള്‍. അഖാഡകള്‍ സ്ഥാപിച്ചു. ഹരിദ്വാര്‍ കേന്ദ്രമാക്കിയാണ് 
അഖാഡകള്‍ സ്ഥാപിച്ചത്. ജൂനി അഖാഡ, നിരഞ്ജന്‍ അഖാഡ അങ്ങനെ ഒരുപാട് 
അക്കാഡകള്‍ സ്ഥാപിക്കപ്പെട്ടു.  ഒരുപാട് ചെറുപ്പക്കാര്‍, ഞങ്ങളുണ്ട് സന്യാസിമാരെ 
സംരക്ഷിക്കുവാനെന്നു പറഞ്ഞ് അഖാഡകളില്‍ ചേര്‍ന്നു. അവര്‍ വസ്ത്രം പോലും ഉപേക്ഷിച്ചു. നാഗസന്യാസിമാര്‍ ആയി. അഖാഡകളില്‍ അവര്‍ ആയുധ പരിശീലനം 
നേടി, അഭ്യാസമുറകള്‍ പഠിച്ചു. വേദാന്ത വിചാരത്തില്‍ കൂടി 
ബ്രഹ്മനിഷ്ഠരായവരല്ല അവര്‍, എന്നാല്‍ ഹിന്ദു ധര്‍മ്മ അഭിമാനം കൊണ്ട്, ഈ 
ധര്‍മ്മത്തെ ഞാന്‍ സംരക്ഷിക്കും, ആ സമയത്ത് മൃദുല വികാരങ്ങള്‍ക്ക് എന്നില്‍ 
സ്ഥാനമുണ്ടാകില്ല എന്ന് പറഞ്ഞ് സ്വന്തം വൃഷണങ്ങള്‍ വരെ നശിപ്പിച്ചവരാണവര്‍. മനസിലാക്കുക ആ ത്യാഗം. ഒരു പുരുഷന്റെ രണ്ട് വൃഷണങ്ങളും നശിപ്പിക്കാന്‍ തയാറാകുക. അങ്ങനെ സര്‍വ്വസ്വവും ത്യജിച്ച് ഹിന്ദു ധര്‍മ്മത്തെ സംരക്ഷിക്കുവാന്‍ വന്ന സാധുക്കള്‍, അതാണവര്‍. കുറ്റം പറയാന്‍ എളുപ്പം സാധിക്കും. അന്ന്‍ അഖാഡകള്‍ സ്ഥാപിച്ചില്ലായിരുന്നെങ്കില്‍, ഇന്ന്‍ ഹിന്ദു ധര്‍മ്മം ഉണ്ടാകില്ലായിരുന്നു. നിശേഷം തുടച്ച് നീക്കപ്പെടുമായിരുന്നു. അതിന് നമ്മള്‍ നമസ്കരിക്കേണ്ടത് ഭഗവത് ഗീതയ്ക്ക് ഏറ്റവും മനോഹരമായ വ്യാഖ്യാനമെഴുതിയ മധുസൂദന സരസ്വതി സ്വാമികളെയാണ്, ഈ സന്യാസിമാരെയാണ്. അതിന്‍റെ തുടര്‍ച്ചയാണ് ഇന്ന്‍ കാണുന്ന ഈ അഖാഡകള്‍. ഇന്നിപ്പോള്‍ അവര്‍ കുംഭ മേളയ്ക്ക് മാത്രമാണ് പുറത്തേക്ക് വരുക. അല്ലാത്ത സമയങ്ങളില്‍ അഖാഡകള്‍ക്കുള്ളില്‍ കഴിയുന്നു. അവരുടെ പല അഭ്യാസ പ്രകടനങ്ങളും മറ്റും അവരുടെ സാധനയുടെ ഫലങ്ങളാണ്. കളിയാക്കാന്‍ ഒരുപാട് പേരുണ്ടാകും. നഗ്നന്മാര്‍ എന്നൊക്കെ അധിക്ഷേപിക്കാന്നും. എന്നാല്‍ എന്തിനാണ് അവര്‍ ഇങ്ങനെയൊക്കെ ആയതെന്ന്‍ ഓരോ ഹിന്ദുവും മനസിലാക്കണം. കാണുമ്പോള്‍ ചിലപ്പോള്‍ നിന്ദിച്ചേക്കാം. പക്ഷെ ഒന്നോര്‍ക്കുക, അവരാണ് ഒരു കാലത്ത് ഈ സനാതനധര്‍മ്മത്തെ രക്ഷിച്ചവര്‍. ഇതാണ് സത്യം.അത് കൊണ്ട് ഇത്തരം ചരിത്രങ്ങള്‍ സൂക്ഷ്മമായി പഠിക്കാനും പറയാനും ഹിന്ദു ശ്രദ്ധിക്കണം..

No comments:

Post a Comment