ഓം ഗതയേ നമഃ
ഒരുവന്‍ അധ്വാനിച്ച് നേടിയതും, മോഷ്ടിച്ചതും, ദാനം കിട്ടിയതും , തട്ടിപ്പറിച്ചതും ആയ എല്ലാം ഉപേക്ഷിച്ച്, സ്വന്തമെന്നു കരുതിയ ശരീരം പോലും ഉപേക്ഷിക്കുന്ന സ്ഥലമാണ് ശ്മശാനം. ആ ശ്മശാനത്തിലാണ് ലോകത്തിനു മുഴുവന്‍ സന്തോഷം നല്കുന്ന ഞാന്‍ വസിക്കുന്നത്. ഭൗതിക വസ്തുക്കളിളല്ല സുഖം കുടികൊള്ളുന്നത്. മനുഷ്യ ശരീരത്തില്‍ ഒരു ദിവസം ഒരുപാട് കോശങ്ങൾ നശിച്ചു പോകുന്നുണ്ട് . വീണ്ടും കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട് ആയതിനാല്‍ ചുടല എന്നത് നമ്മുടെ ശരീരമായും കാണാം . ചുരുക്കി പറഞ്ഞാല്‍ ഞാൻ നിങ്ങളുടെ ശരീരത്തില്‍ തന്നെ കുടി കൊള്ളുന്നു.
ഞാന്‍ മംഗള മൂര്‍ത്തി ആണ്. ശിവം എന്ന വാക്കിനര്‍ത്ഥം മംഗളം എന്നാണ്.
ലോകത്തിനു മുഴുവന്‍ മംഗളം നല്കുന്ന ഞാന്‍ താമസിക്കുന്നത് ശ്മശാനത്തിലാണ്.ഓം ന:നശിവായ...
No comments:
Post a Comment