*ഉളിയന്നൂർ മാടത്തിലപ്പന്‍ മഹാദേവക്ഷേത്രം...*
പെരിയാറ്റിൻ കരയിലുള്ള ഈ ക്ഷേത്രം പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്...
എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തില്‍ ഉളിയന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ചിരപുരാതന ക്ഷേത്രമാണ് ഉളിയന്നൂർ മഹാദേവക്ഷേത്രം. പെരിയാർ രണ്ടായി പിരിഞ്ഞ് ഉണ്ടായ ഉളിയന്നൂർ ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
രണ്ടു ക്ഷേത്രങ്ങള്‍ ഉള്ള സമുച്ചയം ആണ് ഉളിയന്നൂർ മഹാദേവക്ഷേത്രം ..BC 525-ൽ തദ്ദേശീയ ബ്രാഹ്മണരുടെ നിർദ്ദേശാനുസരണം പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള മാടത്തിലപ്പന്‍ ക്ഷേത്രവും , മറ്റൊന്ന് പെരുന്തച്ചനാൽ നിർമ്മിക്കപ്പെട്ട ക്ഷേത്രവും...
പെരുന്തച്ചന്‍റെ സ്വന്തം ഗ്രാമവും ഇതുതന്നെയായിരുന്നുവത്രേ. തന്മൂലം ഉളിയന്നൂർ പെരുന്തച്ചൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്..പെരുന്തച്ചൻ തന്‍റെ മകനെ ഉളി എറിഞ്ഞുകൊലപ്പെടുത്തിയ സ്ഥലമായതിനാലാണ് ഉളിയന്നൂർ എന്ന പേരു വന്നത് എന്നും ഒരു വിശ്വാസമുണ്ട്. ഈ ക്ഷേത്രത്തിന്‍റെ മുഖ മണ്ഡപം പണിയുംമ്പോഴാണ് കുടം പിടിപ്പിച്ച് കൊണ്ടിരുന്ന പെരുന്തച്ചന്‍ താഴെ കഴുക്കോല് തട്ടി കയറ്റി കൊണ്ടിരുന്ന മകനെ അസൂയ മൂലം ഉളിയെറിഞ്ഞ് കൊന്നതെന്ന് പഴമ.
പറയി പെറ്റ പന്തിരുകുലത്തിലെ ഒരു അംഗമാണ് പെരുന്തച്ചൻ. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു (മരപ്പണിക്കാരൻ) എടുത്തുവളർത്തിയതെന്നും ഇദ്ദേഹമാണു തച്ചുശാസ്ത്രത്തിൽ അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ എന്നുമാണു് ഐതിഹ്യം.കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിർമ്മിച്ചതാണെന്നാണ് വിശ്വാസം.
പരശുരാമൻ പ്രതിഷ്ഠിച്ച ശിവലിംഗപ്രതിഷ്ഠയിൽ നിന്നും 20 മീറ്ററോളം ദൂരെമാറിയാണ് പെരുന്തച്ചൻ ക്ഷേത്രം നിർമ്മിച്ചത്.
പരശുരാമന്‍ പ്രതിഷ്ഠിച്ച മാടത്തിലപ്പന്‍ ക്ഷേത്രം കൂടി ഉള്‍ക്കൊള്ളുന്നതാണ് ഉളിയന്നൂര്‍ ക്ഷേത്ര സമുച്ചയം.
ഏകദേശം 18 അടി ഉയരമുള്ള ശ്രീകോവിലില്‍ ആണ് മാടത്തിലപ്പന്‍ വാഴുന്നത്.
ക്ഷേത്രം നിൽക്കുന്നത് വളരെ ഉയർന്ന സ്ഥലത്താണ്. പെരിയാറ്റിൽ നിന്നും ഇത്രയും സ്ഥലം ക്ഷേത്രത്തിനുവേണ്ടി ഉയർത്തിയെടുത്തതാണന്നാണ് വിശ്വാസം.
ഇവിടുത്തെ പ്രധാന മൂര്‍ത്തി ശ്രീ പരമശിവനാണ് .കിഴക്കോട്ട് ദര്‍ശനമായിട്ടുള്ള ഈ ക്ഷേത്രത്തില്‍ ഒരേ ശ്രീകോവിലിൽ തന്നെ അനഭിമുഖമായി ശിവ-പാർവ്വതിമാർ കുടികൊള്ളുന്നു.
കേരളത്തില്‍ അപൂര്‍വ്വമായ തെക്കോട്ട് ദര്‍ശനത്തില്‍ ഉള്ള മഹാഗണപതിയുടെ സ്വയംഭൂ മൂര്‍ത്തിയായുള്ള ക്ഷേത്രവും ഇവിടെയുണ്ട്.
പെരുന്തച്ചന്‍റെ അസാമാന്യമായ ഭാവനയും കരവിരുതും ആവോളം കാണാനുമുണ്ട് ക്ഷേത്ര നിര്‍മിതിയില്‍ .കേരളതനിമയിൽ പെരുന്തച്ചൻ നിർമ്മിച്ച ഇവിടുത്തെ വർത്തുളാകൃതിയിലുള്ള ശ്രീകോവിൽ വളരെ വിസ്തൃതിയുള്ളതാണ്. 64 കലകളെയും 4 വേദങ്ങളെയും പ്രതിനിധീകരിയ്ക്കുന്ന 68 കഴുക്കോലുകള്‍ ഒരു ആരുന്ധത്തില്‍ ബന്ധിപ്പിച്ചു ,ഏകദേശം 42 മീറ്റർ ചുറ്റളവില്‍ നിര്‍മ്മിച്ചിട്ടുള്ള ശ്രീകോവില്‍ പെരുംതച്ചന്‍റെ തച്ചുശാസ്ത്ര വൈഭവം മുഴുവനും പ്രതിഫലിപ്പിക്കുന്നു..
വളരെ മനോഹരമായിത്തന്നെയാണ് ക്ഷേത്ര മതിൽക്കെട്ടും പണിതീർത്തിരിക്കുന്നത്.ഒറ്റ രാത്രി കൊണ്ട് ഭൂതഗണങ്ങള്‍ പണിതീര്‍ത്തു എന്ന് വിശ്വസിക്കുന്ന , ചുവന്ന വെട്ടുകല്ലിനാൽ പടുതൂയർത്തിയ 12 അടി ഉയരമുള്ള കൂറ്റൻ മതിൽക്കെട്ടാണ് ക്ഷേത്രത്തിനു ചുറ്റും നിലകൊള്ളുന്നത്. ക്ഷേത്രത്തിലെ പല നിർമ്മാണശൈലികളും വളരെ വൈദഗ്ധ്യമേറിയ രീതിയാലായിരുന്നു പണിതീർത്തതെങ്കിലും പലതും ഇന്ന് നാശോന്മുഖമായി തീർന്നിരിക്കുന്നു. മൈസൂർ സുൽത്താനായ ടിപ്പുവിന്‍റെ പടയോട്ട കാലത്തുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകളും കുറച്ചൊന്നുമല്ല ഈ ക്ഷേത്രത്തിനു പറയാനുള്ളത്.
ഈ ശ്രീകോവിലിനുള്ളിലായി അനഭിമുഖമായി ശിവ-പാർവ്വതിമാർ കുടികൊള്ളുന്നു.ആക്രമകാരിയായ ടിപ്പുവിന്‍റെ പടയോട്ട കാലത്ത് സോപാനത്തിനരികിലുള്ള ദ്വാരപാലകരുടെ പ്രതിഷ്ഠകൾക്കും നാശങ്ങൾ ഉണ്ടായിട്ടുണ്ട്...കരിങ്കല്ലിൽ തീർത്തിരിക്കുന്ന ഒരു കാളകൂറ്റന്‍റെ വലിപ്പമുള്ള നന്ദികേശ്വര പ്രതിഷ്ഠയേയും ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് ഈ നന്ദികേശ്വര പ്രതിഷ്ഠ പിച്ചളയിൽ പൊതിഞ്ഞിട്ടുണ്ട്. ഇത് കൂടുതൽ നശിക്കാതെ കാക്കുന്നു.
ഐതിഹ്യകഥകളില്‍ ഏറ്റവും അധികം പരാമര്‍ശിക്കുന്ന പെരുന്തച്ചന്റെ കുളം നിര്‍മാണം നടന്നത് ഇവിടെയാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു . പാങ്കുളം എന്ന പേരിലാണത്ര ഈ കുളം അറിയപ്പെടുന്നത്.
*ഉപദേവതകള്‍:-*
സ്വയംഭൂവായ മഹാഗണപതി ,വലിയമ്പലത്തില്‍ ഭഗവതി .
മകരത്തിലെ തിരുവാതിര ആറാട്ടായി പത്തു ദിവസത്തെ ഉത്സവം നടത്താറുണ്ട്.
ഓം നമഃ ശിവായ
No comments:
Post a Comment