⚜♥⚜♥⚜♥⚜♥⚜♥⚜
*ക്ഷേത്രായനം*
⚜♥⚜♥⚜♥⚜♥⚜♥⚜
*നമസ്‍തേ സജ്ജനങ്ങളെ ..... 🙏*
*108 ശിവാലയങ്ങൾ പരിചയപ്പെടുത്തുന്ന ക്ഷേത്രായനം പരിപാടിയിലേക്ക് സ്വാഗതം 🙏🙏🙏*
*തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം*
വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാല്‍ പ്രതിഷ്ഠ നടത്തിയത് എന്ന് വിശ്വസിക്കുന്ന നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ക്ഷേത്രമാണിത്.
മലപ്പുറം ജില്ലയിൽ തിരൂരിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവ ക്ഷേത്രമാണ് തിരൂർ തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം.ഈ ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്. ഒരേ ദിവസം മൂന്നു പ്രതിഷ്ഠകള്‍ ശ്രീ പരശുരാമന്‍ പ്രതിഷ്ഠിച്ചു. രാവിലെ കോഴിക്കോട് തിരുവണ്ണൂരിലും ഉച്ചക്ക് ഫറോക്കില്‍ മണ്ണൂരിലും വൈകീട്ട് തൃക്കണ്ടിയൂരിലുമാണ് മൂന്ന് പ്രതിഷ്ഠകള്‍. ഈ മൂന്ന് ക്ഷേത്രങ്ങളിലും പ്രതിഷ്ഠകള്‍ നടന്ന നേരങ്ങളില്‍ ഒരേ ദിവസം പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞാല്‍ സര്‍വ്വകാര്യ സിദ്ധിയുണ്ടാകുമെന്ന് ഫലശ്രുതിയുണ്ട്.
എ.ഡി. 823-ല്‍ ചേരമാന്‍ പെരുമാളാണ് ഈ ക്ഷേത്രം പണിതതെന്നാണ് വിശ്വാസം.3 ഏക്കര്‍ വിസ്തൃതിയുണ്ട് ക്ഷേത്രപറമ്പിന്. ചുറ്റുമതില്‍ കെട്ടി ഭദ്രമാക്കിയ ക്ഷേത്രപറമ്പിന്‍റെ നാല് ഭാഗത്തും പ്രവേശന കവാടങ്ങളുണ്ട്.
കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തില്‍ സ്വയംഭൂലിംഗമാണ് . മഹാദേവന് ഇവിടെ ധ്യാനവസ്ഥയിലുള്ള ഭാവമാണ് ..ഗജ പ്രതിഷ്ഠ ആകൃതിയില്‍ ആണ് ശ്രീകോവിലില്‍ .സോപാനത്തിലും മണ്ഡപത്തിലും നന്ദികേശനുമുണ്ട്. ക്ഷേത്രത്തിന് മുന്നില്‍ അതിവിശാലമായ ചിറ കാണാം.വടക്കുഭാഗത്ത് മഹാവിഷ്ണു. ചതുര്‍ബാഹുവായി പ്രതിഷ്ഠ. മഹാവിഷ്ണു ഇവിടെ പ്രധാന ദേവനാണ്. ക്ഷേത്ര പ്രതിഷ്ഠ നടത്തിയ പരശുരാമനെ ചുറ്റമ്പലത്തില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായി ആരാധിച്ചുവരുന്നു.പ്രതിഷ്ഠ നടന്നത് പ്രദോഷ കാലത്തായതിനാലായിരിക്കണം ദേവന്‍ പ്രദോഷ ശിവനായും അറിയപ്പെടുന്നു. അതുവഴി പ്രദോഷ വ്രതത്തിന് വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നു. പ്രദോഷ സമയത്ത് ശിവങ്കല്‍ അഭിഷേകം നടത്തുന്നതും കൂവളാര്‍ച്ചന നടത്തുന്നതും മറ്റും അത്യന്തം പുണ്യപ്രദമാണ്. ഈ സമയത്ത് സമസ്ത ദേവന്മാരും ശിവസാമീപ്യത്തില്‍ ഉണ്ടാവുമെന്നാണ് വിശ്വാസം. തൃക്കണ്ടിയൂര്‍ ക്ഷേത്രത്തില്‍ നന്ദികേശ്വരന് ഏറെ പ്രാധാന്യം കല്പിക്കുന്നുണ്ട്. ചുറ്റമ്പലത്തിന് പുറത്ത് അല്പം മാറി തെക്കുഭാഗത്ത് അന്തിമഹാകാള പ്രതിഷ്ഠ. ശിവഭൂത ഗണങ്ങളില്‍ വരുന്ന ഈ അന്തിമഹാകാളനാണ് ക്ഷേത്രത്തിന് സ്ഥാനം കണ്ടെത്തിയതും സംരക്ഷിക്കുന്നതുമെല്ലാം.പുലര്‍ച്ച രണ്ടരയ്ക്കാണ് നടതുറക്കുന്നത്.അഞ്ചുപൂജകള്‍ പടിത്തരമയിട്ടുണ്ട്..
മൂന്നര മുതല്‍ നാലവരെയുള്ള സമയത്താണ് അടച്ചുപൂജ. വിശിഷ്ടമായ ഈ ശക്തിപൂജ ശിവശക്തിഐക്യരൂപത്തെ സന്തോഷിപ്പിക്കുന്നു. ഇത്തരം പൂജ ക്ഷേത്രങ്ങളില്‍ അപൂര്‍വമാണ്..പാര്‍വ്വതി പരമേശ്വരന്മാര്‍ക്ക് ഒന്നിച്ചുള്ള പായസനിവേദ്യം ഉണ്ടാകും.നാഴിയരിയ്ക്ക് അഞ്ചുകിലോ ശര്‍ക്കരകൊണ്ട് ഉണ്ടാക്കുന്ന ഈ അത്യപൂര്‍വ്വ നേദ്യത്തിന് ശര്‍ക്കരപൂജയെന്ന് പറയും.ഇവിടെ പടഹാദി ഉത്സവമാണ്...തുലാം മാസത്തില്‍ കറുത്ത സപ്തതി മുതല്‍ കറുത്തവാവു വരെ എട്ടുദിവസം കേരളത്തിലെ പ്രശസ്തവാദ്യക്കാരെല്ലാം തൃക്കണ്ടിയൂരപ്പന് മുമ്പില്‍ കൊട്ടാന്‍ എത്തും. ഇവിടത്തെ ഉത്സവത്തിന് ആന പതിവില്ല.
ഗണപതി, വിഷ്ണു, പരശുരാമന്‍, അതിമഹാകാളന്‍, നാഗങ്ങള്‍,വേട്ടക്കാരന്‍, പത്നീസമേതനായി ധര്‍മശാസ്താവ് എന്നിവരുടെ ഉപദേവ പ്രതിഷ്ഠകളുമുണ്ട്. .
കിളിപ്പാട്ട് രാമായണത്തിന്‍റെ കര്‍ത്താവുമായ തുഞ്ചത്തെഴുത്തച്ഛന് ജന്മം നല്‍കിയ മണ്ണാണ് തൃക്കണ്ടിയൂര്‍.
ജ്യോതിശാസ്ത്രം, വ്യാകരണം, വൈദ്യം, അലങ്കാരം എന്നീ വിഷയങ്ങളിൽ വിചക്ഷണനും മേല്പത്തൂർ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവുമായിരുന്ന കേരളീയ പണ്ഡിതനായിരുന്ന അച്യുതപ്പിഷാരടിയുടെ (1545-ൽ)ജന്മദേശം കൂടിയാണ് തൃക്കണ്ടിയൂർ.. എന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു
*ഓം നമഃ ശിവായ ശംഭോ.... ശംഭോ .....ശംഭോ .... ശരണം* 🙏
*വിനയപൂർവം നന്ദി*
⚜♥⚜♥⚜♥⚜♥⚜♥⚜
*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
*A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
*V B T*
█║▌█║▌█║▌
*അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
*✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
No comments:
Post a Comment