Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, February 6, 2025

നാഗസന്യാസിമാർ

_*നാഗസന്യാസിമാർ*_

🕉️▄▄▄▄▄▄▄🕉️▄▄▄▄▄▄▄🕉️

നാഗസന്യാസിമാർ കൂട്ടമായി താമസിക്കുന്ന സ്ഥലത്തെ അഘാട എന്നാണ് വിളിക്കുക. കഠിന വ്രതവും സാധനയും നിറഞ്ഞതാണ് അവരുടെ പരിശീലനം. കാലത്തു രണ്ടര മണിക്ക് ഉണർന്നെഴുന്നേറ്റു കുളിച്ചു ജപം ധ്യാനം എന്നിവ തുടങ്ങുന്നു. (അതിനു കാലാവസ്ഥയോ മറൈന്തെങ്കിലുമോ അവർക്ക് തടസ്സമല്ല.) കൂടാതെ കൃത്യമായ അഭ്യാസ പഠനവും അഘാടയിലുണ്ട്. ഏതെങ്കിലും ഒരു അഭ്യാസ വിഷയത്തിൽ ആ സന്യാസി പ്രവീണ്യമുള്ളവനായിരിക്കണം. (അഘാടകളിൽ വ്യത്യസ്‌ത അഭ്യാസമുറകളെ കൂട്ടിയിണക്കിയ ഒരു പരിശീലന പദ്ധതിയാനുള്ളതു.)

1750 ന് മുൻപുള്ള നാഗ സന്യാസിമാരുടെ ലിഖിത രൂപത്തിലുള്ള ചരിത്രം നമുക്ക് ലഭ്യമല്ല. അതുവരെ വാമൊഴിയായിട്ടായിരുന്നു അവരുടെ ചരിത്രം രേഖപ്പെടുത്തിയിരുന്നത്.
ഇന്ന് അവരെക്കുറിച്ച് ലഭിക്കുന്ന ചരിത്രം നിർവാണി അഘാടയിലെ പുസ്തകത്തിലൂടെയാണ്. ഹിന്ദിയിലാണ് ഇതു എഴുതിയിരിക്കുന്നതു. ഘോഷൻ രാജേന്ദ്ര ഗിരി മഹാരാജിന്റെ കാലത്താണ് ഇതെഴുതിയതെന്നാണ് വിശ്വാസം.
ഈ ഗ്രന്ഥത്തിൽ അഘാടകളെക്കുറിച്ചും,  അവർ പങ്കെടുത്ത യുദ്ധങ്ങളെക്കുറിച്ചും, ആ യുദ്ധങ്ങളിലെ വീരരായ നാഗ സന്യാസിമാരെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

7 അഘാടകളാണ് നാഗ സന്യാസിമാർക്കായി ഉള്ളത്.
1.ആവാഹൻ അഘാട
2. അടൽ അഘാട
3.നിർവാണി അഘാട
4.ആനന്ദ് അഡാട
5. നിരഞ്ജനി അഘാട
6. ജൂനാ അഘാട
7. അബഹാൻ അഘാട
എന്നിവയാണിവ. ഇതിൽ അടൽ അഘാടയാണ് ഏറ്റവും പഴക്കമേറിയത്.

ഇന്ന് സന്യാസിമാരുടെ എണ്ണം നോക്കുകയാണെങ്കിൽ ഏറ്റവും വലിയ അഘാട ജുന അഘാടയാണ്. രണ്ടാം സ്ഥാനത്ത് നിരഞ്ജനി അഘാടയും.

മിക്ക അഘടകളും സാമ്പത്തികമായി മികച്ച സ്ഥിതിയിലാണ്.

നാഗ സമ്പ്രദായം നാം ഇന്ന് കാണുന്ന രൂപത്തിലേക്കെത്തിയതു 16 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബംഗാൾ സ്വദേശിയായ ശ്രീ മധുസൂദനാനന്ദ സരസ്വതിയുടെ കാലഘട്ടത്തിലാണ്.

അന്ന് ഭാരതം മുഗൾ ഭരണത്തിനു കീഴിലായിരുന്നു. ഈ ഭരണത്തിനു കീഴിൽ  ഹിന്ദുകൾക്കു പലവിധ പീഡനങ്ങളും ഏറ്റു വാങ്ങേണ്ടതായി വന്നു. കൂട്ട മതം മാറ്റം, ക്ഷേത്രങ്ങൾ കൊള്ളയടിക്കലും തകർക്കലും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം എന്നിവയൊക്കെ സർവവ്യാപകമായി. പൊതുവേ അന്നും എന്നും അസംഘടിതരായ ഹിന്ദു സമൂഹത്തിനു പിടിച്ചു നിൽക്കാൻ കഴിയാതെ വന്നു. സിക്കുകാരുടെ  പത്താമത്തെ  ഗുരുവായ ഗുരു ഗോവിന്ദ സിംഹന്റെ യുവാക്കളായ രണ്ട് മക്കളെ യുദ്ധത്തിൽ വധിച്ച മുഗളർ അദ്ദേഹത്തിന്റെ ചെറിയ രണ്ടു മക്കളേയും തടവുകാരാക്കി. ആ കുട്ടികളോട് മതം മാറിയാൽ ജീവിക്കാൻ അനുവദിക്കാം എന്നായിരുന്നു മുഗളരുടെ നിർദേശം. പക്ഷെ അഭിമാനികളായ അവർ അതിനു തയ്യാറായില്ല.   അവർക്കു ചുറ്റും ഇഷ്ട്ടിക ചുമർ കെട്ടി ഒടുവിൽ ശ്വാസം കിട്ടാതെ ഇഞ്ചിഞ്ചായായിരുന്നു അവരുടെ മരണം.

ഈ ക്രൂരതകൾക്കെതിരെ ഒരു സൈന്യത്തെ സജ്ജമാക്കാൻ മധുസൂദനാനന്ദ സരസ്വതി  തീരുമാനിച്ചു. സകലബന്ധങ്ങളും സകല സുഖഭോഗങ്ങളും ത്യജിച്ച് സ്വധർമ്മത്തിനായി പോരാടാനും മരിക്കാനും തയ്യാറായ യുവാക്കളെയായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. സകല സുഖഭോഗങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി അവർ സ്വന്തം വസ്ത്രങ്ങൾ പോലും ഉപേക്ഷിച്ചു. വസ്ത്രങ്ങളെ അടിസ്ഥാനമാക്കിയാണല്ലോ എന്നും സമൂഹത്തിൽ ഒരാളുടെ പദവിയും സാമ്പത്തികവും നാം ഗണിക്കുന്നത്. സ്വ ധർമ്മത്തിനായി സകലതും ത്യജിക്കാൻ തയ്യാറായ അവരെ നാഗ സന്യാസിമാർ എന്ന് വിളിച്ചു. നാഗ എന്നതിനു നഗ്നൻ എന്നും അർത്ഥമുണ്ടല്ലോ.

ദിഗംബരന്മാർ എന്നും ഇവർ അറിയപ്പെടുന്നു. ദിക്കിനെ വസ്ത്രമാക്കിയവർക്കു എന്തിനാണ് വേറൊരു വസ്ത്രം.
ശരീര ബോധത്തെ ജയിക്കുക എന്നതാണ് സാക്ഷാത്‌ക്കാരത്തിലേക്കെത്താനുള്ള വഴി. ഞാൻ, എന്റെ തുടങ്ങിയ സങ്കുചിത ചിന്താഗതിക്കപ്പുറം ഞാനും  ഈ പ്രകൃതിയും ആ ഏകമായ സത്യത്തിന്റെ ബഹിർസ്പുരണങ്ങൾ മാത്രമാണ് എന്ന തിരിച്ചറിവാണല്ലോ മോക്ഷത്തിലേക്കെത്താനുള്ള മാർഗം.
അതുകൊണ്ടു തന്നെ വസ്ത്രം, ഭക്ഷണം, കാലാവസ്ഥ, തുടങ്ങി സാധാരണക്കാരനെ സംബന്ധിച്ചേടത്തോളം പരമ പ്രധാനമായി ഗണിക്കുന്ന കാര്യങ്ങളൊക്കെ ഒരു സന്യാസി തൃണവൽക്കരിക്കുന്നു.

അഘാടകളിലെ കഠിന സാധനകൾക്കും അഭ്യാസം പരിശീലനത്തിനുമൊടുവിൽ പുറത്തിറങ്ങിയ നാഗ സന്യാസിമാർ മുഗളരുടെ ക്രൂരതകൾക്കെതിരായി പട പൊരുതി. നിർവാണ അഘാടയിലെ ഗ്രന്ഥത്തിൽ വിവരിച്ച ഒരു യുദ്ധമാണ് ജോദ്പൂരിനെ മുഗളർ ആക്രമിച്ചതു. പതിവുപോലെ ഏതൊരു നാട്ടുരാജ്യത്തെയും ആക്രമിക്കുന്നതു പോലെയേ ഇതും  അവർ കണക്കാക്കിയിരുന്നുള്ളു. പക്ഷെ ജോദ്പുർ സൈന്യത്തോടൊപ്പം അണി നിരന്ന നാഗ സന്യാസിമാർ ഒരു വെള്ളിടി പോലെ മുഗളപ്പടക്ക് നേരെ ആഞ്ഞടിച്ചു.  തികച്ചും നഗ്നരായി മേലാസകലം  ഭസ്മം പൂശി ആയുധങ്ങളുമായി ഹര ഹര മഹാദേവ ധ്വനികളോടെ പാഞ്ഞടുത്ത ആ സന്യാസിമാരെ കണ്ടപ്പോൾ തന്നെ മുഗളപ്പട വിരണ്ടുപോയിരുന്നു. ഒടുവിൽ പിടിച്ചു നില്ക്കാനാവാതെ ജീവനും കൊണ്ട് ഓടിയ അവർ പിന്നീട് സ്വപ്നത്തിൽ പോലും  ജോദ്പുർ സ്വന്തമാക്കണമെന്നു ചിന്തിച്ചിട്ടില്ല.

ശിവനാണ് നാഗ സന്യാസിമാരുടെ പ്രധാന ആരാധ്യ ദേവത. പക്ഷെ ചില അഘാടകൾ മറ്റു ചില ദൈവങ്ങളെ പ്രധാന മൂർത്തികളായി ആരാധിക്കുന്നു. ഉദാഹരണത്തിനു നിരഞ്ജനി അഘാടയുടെ ഉപാസന മൂർത്തി ശിവസുതനായ കാർത്തികേയനാണ്. (സുബ്രഹ്മണ്യൻ )
അവരുടെ മാതൃ ദൈവത ആസ്സാമിലെ കാമാക്യയിൽ കുടികൊള്ളുന്ന കാളിയും.

 കടപ്പാട് 

സനാതന ധർമ്മം 🙏🏻🌹🕉️

(സോഷ്യൽ മീഡിയ...)

Thursday, January 30, 2025

ശിവലിംഗം

*ശിവലിംഗം: ശിവലിംഗം ഒരു സാധാരണ വിഗ്രഹമല്ല, അത് സമ്പൂർണ ശാസ്ത്രമാണ്!*

ശിവലിംഗത്തിൽ ത്രിമൂർത്തികൾ വസിക്കുന്നു:

ശിവലിംഗത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗം ബ്രഹ്മാവിനെ പ്രതിനിധീകരിക്കുന്നു, മദ്ധ്യമഭാഗം മഹാവിഷ്ണുവിന്റെ പ്രതീകമാണ്, ഉച്ചിഭാഗം, അതായത് ആരാധിക്കപ്പെടുന്ന ഭാഗം, ദേവാദിദേവൻ മഹാദേവന്റെ പ്രതീകമാണ്. 

ശിവലിംഗത്തിലൂടെ ത്രിമൂർത്തികളെ പൂജിക്കുന്നു.

മറ്റൊരു വിശ്വാസപ്രകാരം, ശിവലിംഗത്തിന്റെ താഴെയുള്ള ഓവ് പോലുള്ള ഭാഗം മാതാവായ പാർവതിക്കായി സമർപ്പിച്ചിരിക്കുന്നതാണ്, അത് ഒരു ചിഹ്നമായി ആരാധിക്കുന്നു.
മറ്റൊരു വിശ്വാസപ്രകാരം, ശിവലിംഗത്തിന്റെ താഴെഭാഗം സ്ത്രീയെ പ്രതിനിധാനം ചെയ്യുമ്പോൾ മുകളിലുള്ള ഭാഗം പുരുഷനെയും പ്രതിനിധാനം ചെയ്യുന്നു. അതായത് ശിവനും ശക്തിയും ഇതിൽ ഒട്ടുകൂടിയിരിക്കുന്നുവെന്ന് അർത്ഥം.

ശിവലിംഗത്തിന്റെ അർത്ഥം:

ശാസ്ത്രങ്ങൾ പ്രകാരം, 'ലിംഗം' എന്ന വാക്ക് 'ലിയ' എന്നും 'ഗമ്യ' എന്നും ഉള്ള രണ്ട് വാക്കുകളിൽ നിന്ന് വന്നതാണ്. 'ലിയ' അർത്ഥം 'ആരംഭം' എന്നായിരിക്കുമ്പോൾ 'ഗമ്യ' അർത്ഥം 'അവസാനവും' എന്നാണു. ഹിന്ദുമതശാസ്ത്രങ്ങൾ പരാമർശിക്കുന്നത് പ്രകാരം, പ്രപഞ്ചം ശിവനിൽ നിന്നാണ് ഉത്ഭവിച്ചതെന്നും ഒരു ദിവസം എല്ലാം ശിവനിൽ ചേരുമെന്നും പറയപ്പെടുന്നു.

ശിവലിംഗത്തിലെ ത്രിമൂർത്തികൾ:

നമുക്ക് എല്ലാവർക്കും അറിയാം ശിവൻ ശിവലിംഗത്തിൽ വസിക്കുന്നു. പക്ഷേ, അതിൽ ത്രിമൂർത്തികളും (ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ) ഒരുമിച്ചുണ്ടെന്ന് പലർക്കും അറിയില്ല. ശിവലിംഗത്തെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാനാകുമെന്ന് പറയുന്നു.

1. ഏറ്റവും താഴെയുള്ള ഭാഗം: ബ്രഹ്മാവ് (പ്രപഞ്ചസൃഷ്ടാവ്)

2. മദ്ധ്യഭാഗം: വിഷ്ണു (പ്രപഞ്ചം നിയന്ത്രിക്കുന്നവൻ)

3. മുകളിലുള്ള ഭാഗം: ശിവൻ (പ്രപഞ്ച സംഹാരി)
ഇതിലൂടെ ത്രിമൂർത്തികളെ ശിവലിംഗത്തിലൂടെ ആരാധിക്കുന്നു.

അതേപോലെ മറ്റൊരു വിശ്വാസപ്രകാരം, ശിവലിംഗത്തിന്റെ താഴത്തെ ഭാഗം സ്ത്രീത്വത്തെയും മുകളിലുള്ള ഭാഗം പുരുഷത്വത്തെയും പ്രതിനിധാനം ചെയ്യുന്നു. അതായത് ശിവനും ശക്തിയും ഒരുമിച്ച് പാർക്കുന്നു.

ശിവലിംഗത്തിന്റെ ഇടക്കൊടിയ ആകൃതിയുടെ കാരണം:

ശിവലിംഗത്തിന്റെ മുട്ടാകൃതിക്ക് ആത്മീയമായും ശാസ്ത്രീയമായും കാരണം ഉണ്ട്. ആത്മീയ ദൃഷ്ടികോണത്തിൽ, ശിവൻ പ്രപഞ്ച സൃഷ്ടിയുടെ മൂലമായ 'ശക്തി'യാണ്. അതായത് പ്രപഞ്ചം ഉരുത്തിരിഞ്ഞ വിത്താണ് ശിവൻ. അതിനാൽ ശിവലിംഗത്തിന്റെ ആകൃതി ഒരു മുട്ടിനോടു സാദൃശ്യമാണെന്ന് പറയപ്പെടുന്നു.
ശാസ്ത്രീയമായി സംസാരിക്കുമ്പോൾ, 'ബിഗ് ബാംഗ് തിയറി' അനുസരിച്ച് പ്രപഞ്ചം ഒരു മുട്ട പോലെയുള്ള ചെറിയ ദ്രവ്യത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു.

ഹര ഹര മഹാദേവ! 🙏

Saturday, January 25, 2025

നാഗ സന്യാസിയിലേക്കുള്ള യാത്ര............*_

_*🚩നാഗ സന്യാസിയിലേക്കുള്ള യാത്ര............*_


*1. ഒരാൾക്ക് അതിനുള്ള താല്പര്യം വന്നു കഴിഞ്ഞാൽ 13 അഘാടകൾ ആണ് ഉള്ളത്. അതിൽ ഏതെങ്കിലും ഒന്നിനെ സമീപിക്കണം.*

*2. ആ വ്യക്തിയെ കുറിച്ച് വളരെ വിശദമായി അന്വേഷണം അഘാടകൾ നടത്തും. അർഹത ഉള്ള ആളാണെന്നു കണ്ടാൽ മാത്രം പ്രവേശന അനുമതി നൽകും. അതായത് ആർക്കും നാഗ സന്യാസി ആവാൻ സാധിക്കില്ല.*

*3. ഈ വ്യക്തി വ്യതിചലിക്കാതെ ബ്രഹ്മചര്യം, രാഷ്ട്രത്തിന് വേണ്ടി ചെയ്യുന്ന രാഷ്ട്ര ദാനം പ്രഥമമായി അംഗീകരിക്കണം.*

*4. ബ്രഹ്മചാരി എന്ന തസ്തികയിൽ ഇങ്ങനെ ആറ് മുതൽ പന്ത്രണ്ട് വർഷം വരെ അഘാടയിൽ തുടരണം.*

*5. ഇത് പൂർത്തിയായാൽ, വ്യക്തി തയ്യാറായി എന്ന് ഗുരുവിന് തോന്നിയാൽ, അവനവനു വേണ്ടി പിണ്ഡതർപ്പണം നടത്തണം.. അതായത് മരിച്ചെന്നു സങ്കല്പിച്ച് ബലി ഇടണം സ്വയം. ദേഹം ഉപേക്ഷിച്ചു..*

*6. അതിന് ശേഷം കുംഭ സ്നാനം നടത്തി മന്ത്ര ദീക്ഷ.*

*7. അടുത്ത ഘട്ടം മഹാപുരുഷൻ എന്നതാണ്. മഹാപുരുഷൻ രുദ്രാക്ഷവും കാവിയും ജമന്തി പൂക്കളും അണിഞ്ഞു , ദേഹത്ത് ഭസ്മവും പൂശിയാണ് അഘാടകളിൽ കാണപ്പെടുക.*

*8. മഹാപുരുഷനായി പൂർണത ലഭിചെന്ന് ഗുരുവിനു ബോധ്യമായാൽ അവധൂതൻ എന്ന ആശ്രമത്തിലേക്കു നാഗസന്യാസി നീങ്ങും. തല മുണ്ഡനം ചെയ്തു വീണ്ടും പിണ്ഡ തർപ്പണം നടത്തും. അവധൂതൻ വസ്ത്രങ്ങൾ അടക്കം എല്ലാം ത്യജിക്കണം..*

*9. അവധൂതർ അഘാടകൾ ഉപേക്ഷിച്ചു ഹിമാലയ സാനുക്കളിൽ തപസ്സിൽ തുടരും. കൊടും തണുപ്പിൽ വസ്ത്രങ്ങൾ ഒന്നുമില്ലാതെ തപസ്സിലാണ് പിന്നീട്.. ഹിമാലയ സാനുക്കളിലെ പച്ചമരുന്നിലൊക്കെയാണ് ജീവൻ നിലനിർത്തുന്നത്.  കുംഭ മേളക്ക് മാത്രമാണ് അവർ ജനമധ്യത്തിലേക്കു ഇറങ്ങുക. അത്‌ കഴിഞ്ഞാൽ നിങ്ങളെ അവരെ കാണുകയുമില്ല.. ഒരു സാധാരണ മനുഷ്യന് ജീവിക്കാൻ സാധിക്കാത്ത കൊടും തണുപ്പുള്ള ജീവിത സാഹചര്യങ്ങളിൽ അവർ വീണ്ടും പോവുന്നു....*

*അതാണ് പ്രതേകതയും.. ഇവിടെ കുംഭമേളയ്ക്ക് ഉള്ള സമയം ആണെന്നു കലണ്ടറിൽ നോക്കി ഹിമാലയം ഇറങ്ങി വരുന്നതല്ല ഇവർ ആരും.. അവർ തന്നെ കാലം കണക്ക് കൂട്ടി 12 വർഷം കൂടുമ്പോൾ മല ഇറങ്ങി വരുന്നതാണ്..*

*10. ധർമത്തിന്, രാഷ്ട്രത്തിന്, ഒരു പ്രതിസന്ധി വന്നാൽ അവർ തങ്ങളുടെ തപോ ശക്തി കൊണ്ടും, ആയുധങ്ങൾ കൊണ്ടും കർമ്മ നിരതർ ആവും എന്നതാണ് ഇവരുടെ പ്രതേകതയായി പറയുന്നത്.*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

Thursday, January 16, 2025

നാഗദൈവങ്ങൾ

* നാഗദൈവങ്ങൾ *

🐍 നാഗവും ഗണപതിയും തമ്മിലുള്ള ബന്ധം എന്ത്?
🔔 ഗണപതിയുടെ അരഞ്ഞാണമാണ് നാഗം

🐍 സർപ്പം ഏത് പേരിലാണ് ഗണപതിയുടെ അരഞ്ഞാണമായി വിളങ്ങുന്നത്?
🔔 ഉദരബന്ധനം എന്ന പേരിൽ

🐍 മഹാവിഷ്ണുവും, സർപ്പവുമായുള്ള ബന്ധം എന്ത്?🔔 അനന്തൻ എന്ന സർപ്പത്തിന്റെ പുറത്താണ് മഹാവിഷ്ണു ശയിക്കുന്നത്.

🐍 ശിവനും സർപ്പവും തമ്മിലുള്ള ബന്ധം എന്ത്?
🔔 സർപ്പത്തെ ശിവൻ ആഭരണമായി ധരിക്കുന്നു.

🐍 പാലാഴി മഥനത്തിന് കയറാക്കിയതാരെയാണ്?
🔔 വാസുകി എന്ന സർപ്പത്തെ

🐍 സർപ്പങ്ങളുടെ മാതാവ് ആരാണ്?
🔔 കശ്യപമുനിയുടെ ഭാര്യയായ കദ്രു

🐍 സർപ്പങ്ങളുടെ ഉത്സവമായ നാഗപഞ്ചമി ഏത് മാസത്തിലാണ്?
🔔 ശ്രാവണമാസത്തിൽ

🐍 ഗരുഡനും സർപ്പങ്ങളും രമ്യതയിലായിവരുന്ന ദിവസം ഏത്?
🔔 നാഗപഞ്ചമി ദിവസം

🐍 നാഗ പ്രീതിയ്ക്കായി ചെയ്യുന്ന കർമ്മങ്ങൾ ഏതെല്ലാം?
🔔 നൂറും പാലും, സർപ്പബലി, സർപ്പപാട്ട്

🐍 നാഗലക്ഷ്മി പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക സർപ്പക്കാവ്. 
🔔 അനന്തൻകാവ് 

🐍 സർപ്പക്കാവുകളിൽ ആരാധിയ്ക്കുന്ന കല്ലിന് പറയുന്ന പേര് എന്ത്?
🔔 ചിത്രകൂട കല്ല്

🐍 നാഗരാജാവ് അനന്തന്റെ പത്നിയുടെ പേര് 
🔔 നാഗലക്ഷ്മി 

🐍 ശത്രു നിഗ്രഹത്തിനായി അയക്കുന്ന ഒരു അസ്ത്രം ഏത്?
നാഗാസ്ത്രം

🔔 സർപ്പങ്ങളുമായി ബന്ധമുള്ള പേരുകേട്ട ഇല്ലം ഏത്?
പാമ്പുമേക്കാട്ട്

🐍 കേരളത്തിലെ പ്രധാനപ്പെട്ട നാഗാരാധന ക്ഷേത്രങ്ങൾ  ഏതെല്ലാം. 
🔔 അനന്തൻകാട് തിരുവനന്തപുരം. വെട്ടിക്കോട് കായംകുളം,  മണ്ണാറശാല ഹരിപ്പാട്,  അനന്തൻകാവ് കോട്ടയം. പുതുക്കുളം തൊടുപുഴ. പള്ളിപ്പുറത്ത്കാവ് നാഗദേവസ്ഥാനം, തിരുവനന്തപുരം ,  നാഗമ്പൂഴി വൈക്കം. ആമേട എറണാകുളം. 
പാതിരിക്കുന്നത് ഷൊർണ്ണൂർ.  അത്തിപ്പറ്റ പാലക്കാട്. 

🐍 ദശാവതാരങ്ങളിൽ ആരുടെ ആത്മാവാണ് നാഗമായി രൂപാന്തരപ്പെട്ടത്?
🔔 ബലരാമൻ

🐍 നാഗങ്ങളെ സ്തുതിച്ചുകൊണ്ട് പാട്ടുപാടി നടന്നിരുന്ന വിഭാഗം ഏത്?
🔔 പുള്ളുവന്മാർ

🐍 ജാതക ദോഷം തീർക്കുന്ന നാഗരാജാവ്. 
🔔 അഷ്ടനാഗങ്ങളിൽ ഏഴാമനായ ഗുളികൻ (മാന്ദി ).

🐍 ശിവ ശരീരത്തിൽ അണിയുന്ന പൂണൂൽ നാഗങ്ങളിൽ ഏത് പേരിൽ അറിയപ്പെടുന്നു?
🔔 ശേഷൻ

🐍 അഷ്ടനാഗങ്ങൾ ഏതെല്ലാം?
🔔 അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ,പത്മൻ, മഹാപത്മൻ, ഗുളികൻ,  ശംഖപാലൻ. 

🐍 ശിവ ശരീരത്തിൽ അണിയുന്ന കുണ്ഡലങ്ങൾ നാഗങ്ങളിൽ ഏത് പേരിൽ അറിയപ്പെടുന്നു?
🔔 പേനമൻ, പിംഗളൻ

🐍 ശിവ ശരീരത്തിൽ അണിയുന്ന വളകൾ നാഗങ്ങളിൽ ഏത് പേരിൽ അറിയുന്നു?
🔔 അശ്വരൻ, തക്ഷകൻ

🐍 നാഗപ്രീതിയ്ക്കുവേണ്ടി പുള്ളൂവർ പാടുവാൻ ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏവ?
🔔 വീണ, കുടം, കൈമണി

🐍 സർപ്പവുമായി ബന്ധപ്പെട്ട അനുഷ്ഠാനത്തെ വിളിക്കുന്ന പേര് എന്ത്?
🔔 സർപ്പോത്സവം

🐍 സർപ്പോത്സവത്തിൽ പ്രീതിപ്പെടുത്തുന്ന നാഗങ്ങൾ ഏവ?
🔔 നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി ,നാഗകന്യ,
നാഗലക്ഷ്മി,  നാഗചാമുണ്ഡി,  മണിനാഗം, കുഴിനാഗം, കരിനാഗം, എരിനാഗം, പറനാഗം,അഞ്ചര മണിനാഗം 

🐍 അഷ്ടനാഗങ്ങളെ എത്രയായി തരംതിരിച്ചിരിക്കുന്നു?
🔔 ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നിങ്ങനെ നാലായി തരം തരംതിരിച്ചിരിക്കുന്നു.

🐍 നാഗാരാധനബന്ധമുള്ള സ്ഥലനാമങ്ങൾ ഏവ?
🔔 നാഗപ്പൂർ, നാഗപട്ടണം, നാഗർക്കോവിൽ, നാഗാലാന്റ്.

കടപ്പാട്
സോഷ്യൽ മീഡിയ

കുംഭമേള

തനിക്കുള്ളതെല്ലാം ദാനം ചെയ്ത് ഒരൊറ്റ മുണ്ടുമായി ആരും എത്തിപ്പെടാൻ കഴിയാത്ത എങ്ങോ പോകാൻ ഒരുങ്ങുകയായിരുന്നു മഹാവീരൻ....അദേഹം ഒരു രാജാവായിരുന്നു...അത്കൊണ്ട് തന്നെ അദേഹം ദാനം ചെയുന്നു എന്ന് കേട്ടപ്പോൾ രാജ്യത്തുള്ള സകലരും അദേഹത്തിൻ്റെ പക്കൽ നിന്നും എന്തെങ്കിലും കൈപ്പറ്റാൻ ഓടിയെത്തി.....

അവസാനം ഒരൊറ്റ മുണ്ടുമായി അദേഹം അവശേഷിച്ചപ്പോഴാണ് മുടന്തനായ ഒരു ഭിക്ഷക്കാരൻ വരുന്നത്.. എല്ലാം ദാനം നൽകിയതിന് ശേഷം പോകാനൊരുങ്ങിയ മഹാവീരനെ കണ്ടപ്പോൾ ഭിക്ഷക്കാരൻ വിലപിച്ചു;
കടപ്പാട്
സോഷ്യൽ മീഡിയ

"ഞാൻ വരികയായിരുന്നു...പക്ഷേ മുടന്തായത് കാരണം മറ്റുള്ളവരുടെ വേഗത എനിക്കില്ല..ഞാൻ എൻ്റെ ശരീരം താങ്ങിപ്പിടിച്ച് എത്തിയപ്പോൾ അങ്ങിതാ രാജ്യം വിടുന്നു..അങ്ങയുടെ രാജ്യത്തെ ഏറ്റവും ഗതികെട്ടവന് പക്ഷേ ഒന്നും കിട്ടിയില്ല..."

മഹാവീരൻ തൻ്റെ ഒറ്റ മുണ്ട് രണ്ടായി കീറി..അതിൽ പകുതി ഭിക്ഷക്കാരൻ്റെ കൈകളിലേക്ക് നൽകി..ശേഷം അവനോടായി പറഞു 

"എൻ്റെ കൈയിൽ ഇനി ഇത് മാത്രമേയുള്ളൂ..പക്ഷേ ഇത് അപൂർവ്വ രത്നങ്ങൾ ഘടിപ്പിച്ച മുണ്ടാണ്...ഇതിൻ്റെ പകുതി കൊണ്ട് നിനക്ക് ആയുഷ്കാലം മുഴുവൻ സുഖമായി ജീവിക്കാം..മറ്റെ പകുതി മതി എനിക്ക്...."

അരയ്ക്ക് ചുറ്റും തോർത്ത് പോലെയായി തീർന്ന ആ പാതി മുണ്ടുമായി മഹാവീരൻ കാട്ടിലേക്ക് പ്രവേശിക്കുകയിരുന്നു....ശേഷിച്ച മുണ്ടിൻ കഷണം ഒരു റോസാ ചെടിമേൽ പറ്റിപ്പിടിച്ചത് അദേഹം വേഗം തിരിച്ചറിഞ്ഞു..അത് വലിച്ചെടുക്കുന്ന സമയം ഒരു കൊള്ളിവെട്ടം പോലെ മഹാവീരൻ്റെ മനസിലേക്ക് ആ ചിന്ത കടന്ന് കയറി

' എന്ത് കാര്യത്തിന്??അൽപ്പം കൂടി കഴിഞ്ഞാൽ ഈ മുണ്ടും എനിക്ക് നഷ്ടപ്പെടും...വിലപിടിച്ച മുണ്ടായത് കൊണ്ട് തന്നെ എനിക്കിത് ഊണിലും ഉറക്കത്തിലും സംരക്ഷിക്കേണ്ടി വരും...ഭിക്ഷക്കാരൻ അവൻ്റെ പങ്ക് നിർവഹിച്ചത് പോലെ റോസാ കമ്പ് അതിൻ്റെ പങ്ക് നിർവഹിച്ചതായിരിക്കാം..ഞാനിപ്പോൾ പരിപൂർണ സ്വതന്ത്രനായി,എനിക്കൊന്നും ഭയപ്പെടാനില്ല,ആർക്കും എന്നിൽ നിന്നും ഒന്നും അപഹരിക്കുവാൻ കഴിയില്ല

ഞാനും സകലാ ചരാചരങ്ങളും ഇപ്പോ ഒന്നാണ്... ഭേദഭാവങ്ങൾക്കോ ബോധചിന്തകൾക്കോ ഇനിയെന്ത് സ്ഥാനം?? രൂപലാവണ്യത്തിനോ വൈരൂപ്യങ്ങൾക്കോ ഇനിയെന്ത് സ്ഥാനം?? പരിഹാസങ്ങൾക്കോ അനുമോദനങ്ങൾക്കോ അംഗീകാരങ്ങൾക്കൊ ഇനിയെന്ത് സ്ഥാനം? ഞാൻ സ്വതന്ത്രനായി,പരമമായ അന്വേഷണത്തിൻ്റെ പാതയിൽ ഞാൻ പരിപൂർണ്ണമായി സ്വതന്ത്രനായി'

സനാതന ധർമ്മത്തിലെ അത്യധികം ഉന്നതമായ ചിന്താരീതിയും ദാർശനിക പാതയുമാണ് മഹാവീരൻ അന്ന് തിരിച്ചറിഞ്ഞത്.... മഹാവീരൻ്റെ ആത്മാന്വേഷണത്തിൻ്റെ സ്വാതന്ത്ര്യ പാതയിൽ ഒരു തുണ്ട് വസ്ത്രത്തിന് പോലും തടസ്സം നിൽക്കാൻ കഴിഞ്ഞില്ല....

ഇതേ ഉന്നതമായ ചിന്ത,ദർശനമാണ് കുംഭ മേളയിലും അല്ലാതെയും നാം കാണുന്ന ദിഗംമ്പര സന്യാസികളെ നയിക്കുന്നതും... മഹാവീരനും മുന്നേ അവർ ഈ രീതിയുമായി ആത്മാന്വേഷണത്തിനായി സഞ്ചരിച്ചിരുന്നു,അലഞ്ഞ് നടന്നിരുന്നു...സാധാരണ മനുഷ്യർക്ക് മുന്നിൽ പരിഹാസ്യരാകുമെന്നോ അപമാനിക്കപ്പെടുമെന്നോ എന്നൊന്നും അവർ ചിന്തിച്ചത് പോലുമില്ല,കാരണം അത്തരം പരിഹാസങ്ങൾക്കോ കളിയാക്കലുകൾക്കോ ഒന്നും തന്നെ അവരുടെ ജീവിതത്തിൽ ഇനി സ്ഥാനമില്ല....

അവർ കാണുന്നതും കേൾക്കുന്നതും അറിയുന്നതും ഉൾകൊള്ളുന്നതുമെല്ലാം ശിവനാണ്...പുറമെ നിന്നുള്ളവർക്ക് അവർ ശൂലധാരികളായ മനുഷ്യരായാണ് ദൃശ്യമാകുന്നത് എങ്കിലും അവർക്ക് അങ്ങനെയൊരു ശരീരം പോലും ഉള്ളതായി അറിവുണ്ടാകില്ല...പരമമായ ആനന്ദത്തിൽ അവർ ഇങ്ങനെ സഞ്ചരിക്കുകയായിരിക്കും....മനുഷ്യൻ്റെ ഭൗതികവാദത്തിൻ്റെ അതിർവരമ്പുകൾ ഭേദിച്ച്....

കുംഭമേളയിലേ ദിഗംമ്പര സന്യാസികളെ, കൗപീനധാരികളായ അഘോരികളെ നഗ്നതയുടെ പേരിൽ കളിയാക്കി പുളകം കൊള്ളുന്ന കുറച്ച് പേരെ കണ്ടിരുന്നു...സ്വഭാവികമായും അതാരൊക്കെയാണ് എന്ന് ഊഹിക്കാമല്ലോ...ഇവനൊക്കെ തന്നെയാണ് ഭാരതത്തിൻ്റെ ആത്മാവ് വൈവിധ്യമാണെ എന്ന് പറഞ്ഞ്  ബാക്കിയുള്ളവർക്ക് ക്ലാസ് എടുത്ത് കൊടുക്കുന്നത്...അവരുടെ വൈവിധ്യമെന്നതിൽ സനാതന ധർമ്മത്തിൻ്റെ വ്യത്യസ്ത ധാരകൾ ഇല്ല,പ്രീണന നയങ്ങൾ മാത്രമേയുള്ളൂ...പക്ഷേ യഥാർത്ഥത്തിൽ ഇതൊക്കെയാണ് നമ്മുടെ നാടിൻ്റെ വൈവിധ്യവും...

കുംഭമേള നടക്കുമ്പോൾ പ്രയാഗരാജിലും വാരാണസിയിലും അല്ലാത്തപ്പോൾ ദേവാഭൂമിയായ ഉത്തരാഖണ്ഡിലും ഹിമാലയത്തിലെ അജ്ഞാതമായ മണ്ഡലങ്ങളിലും അവരെ നിങ്ങൾക്ക് കാണാൻ കഴിയും,

ശിവനെ അറിയാൻ,ശിവനെ തേടി,എല്ലാത്തിലും ശിവനെ ദർശിച്ച് ഒടുവിൽ ശിവനായി മാറുന്നവരെ....

ശിവം പൂജാ ശിവം യജേത്....