തമിഴ്‌നാട് സംസ്ഥാനത്തെ സേലത്ത് ഒന്നാം അഗ്രഹാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് ശ്രീ സുഗവണേശ്വരർ സ്വാമി ക്ഷേത്രം
. പ്രധാന ശ്രീകോവിലിലെ ലിംഗം ഒരു വശത്തേക്ക് ചെറുതായി ചരിഞ്ഞിരിക്കുന്നതായാണ് ഇവിടെ അത് മറ്റൊരിടത്തും കാണാത്ത വിചിത്രമായ ഭാവമാണ്. ശിവന്റെ പത്നിയായ പാർവതിയെ ശ്രീ സ്വർണാംബിക അമ്മൻ എന്ന പേരിൽ ആണ് ആരാധിക്കുന്നത്. ഭീമൻ പൂജിച്ചിരുന്ന മണിമുത്താർ നദിയുടെ തീരത്തുള്ള സ്വയംഭൂലിംഗങ്ങളുള്ള അഞ്ച് ക്ഷേത്രങ്ങളിൽ ഒന്നാണിത്.
ചരിത്രകാരന്മാരുടെ വിശ്വാസമനുസരിച്ച്, പതിമൂന്നാം നൂറ്റാണ്ടിൽ മാമന്നൻ സുന്ദരപാണ്ഡ്യനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. വിശുദ്ധ അരുണഗിരിയാർ തന്റെ കീർത്തനങ്ങളിൽ ക്ഷേത്രത്തിന്റെ മഹത്വം ആലപിച്ചിട്ടുണ്ട്.
രാഹു , ചൊവ്വ എന്നീ ഗ്രഹങ്ങൾ ഇവിടെ വ്യത്യസ്ത സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. ഈ ഗ്രഹങ്ങളെ പ്രാർത്ഥിക്കുന്നത് സന്തോഷകരമായ ദാമ്പത്യവും നല്ല ജോലിയും ഉറപ്പാക്കും.
സുഖ മഹർഷി തത്തയുടെ രൂപമെടുത്ത് ക്ഷേത്രത്തിൽ പൂജിച്ചു. അതിനാൽ ഈ സ്ഥലം സുഖവനം എന്നും ഭഗവാൻ സുഖവനേശ്വരർ എന്നും അറിയപ്പെട്ടു. പ്രശസ്ത കവി തമിഴ് അവ്വയാർ ഇവിടെ എത്തി ഭഗവാനെ വണങ്ങാറുണ്ടായിരുന്നു.
സ്രഷ്ടാവായ ബ്രഹ്മാവ് തന്റെ സൃഷ്ടികൾ പരസ്പരം വ്യത്യസ്തമായിരിക്കുന്നതിന്റെ രഹസ്യത്തെക്കുറിച്ച് ചിലരോട് പറയുമ്പോൾ പ്രസിദ്ധ ശിവഭക്തനായ സുഖൻ, ഈ രഹസ്യ സംഭാഷണം ജ്ഞാനത്തിന്റെ ദേവതയായ സരസ്വതിയെ അറിയിച്ചു. കുപിതനായ ബ്രഹ്മാവ് സുഖനെ തത്തയാകാൻ ശപിക്കുകയും പാപനാശം പ്രദേശത്ത് (ഇപ്പോഴത്തെ ക്ഷേത്രപ്രദേശം) ശിവനെ പ്രാർത്ഥിച്ചാൽ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞു. സുഖ മുനി ഒരു തത്തയായി മാറി, ധാരാളം തത്തകളുമായി ഇവിടെ വന്ന് ശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി.
ഒരു വേട്ടക്കാരൻ സ്ഥലത്തെത്തി, ഇവിടെ ഒളിച്ചിരിക്കുന്ന തത്തകളെ ഓടിക്കാൻ ആഗ്രഹിച്ചു. ശിവലിംഗത്തെ സംരക്ഷിക്കാൻ തത്തകൾ ചിറകു വിരിച്ചപ്പോൾ വേട്ടക്കാരൻ വാൾ വീശി. തത്തകളെ ആക്രമിക്കപ്പെട്ടതിനാൽ അമിത രക്തസ്രാവവും അവക്ക് മരണവും ഉണ്ടായി. ശിവലിംഗത്തിൽ നിന്ന് രക്തവും ഒലിച്ചിറങ്ങി. സത്യം മനസ്സിലാക്കിയ വേട്ടക്കാരൻ ആത്മഹത്യ ചെയ്തു. മുനി സുഖന് തന്റെ സ്വന്തം രൂപം തിരികെ കിട്ടി, ഭഗവാൻ കൽപ്പിക്കുന്ന സുഖവനേശ്വരന്റെ നാമത്തിൽ ഇവിടെയിരിക്കാൻ ഭഗവാനോട് പ്രാർത്ഥിച്ചു.
അതുപോലെ ചോള, ചേര, പാണ്ഡ്യ രാജ്യങ്ങളിലെ രാജാക്കന്മാർ തമിഴ് കവയിത്രിയായ അവ്വയാറിന്റെ ദത്തുപുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു. ഈ ക്ഷേത്രം 2000 വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു.
✍രാജശേഖരൻ നായർ
കടപ്പാട്
സോഷ്യൽ മീഡിയ
No comments:
Post a Comment