🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പേരുർ പട്ടിശ്വര ശിവക്ഷേത്രം കോയമ്പത്തുർ
1️⃣
🔥🔥🔥🔥🔥🔥 കാലചക്രം തിരിയുമ്പോൾ വരുന്നഉയർച്ചകളും,കാഴ്ചകളുംനാം ദിവസേ
ന കാണുന്നു
ണ്ട്.ഇത്തരത്തിലുള്ളഇറക്കവും, ഉയർച്ചയും മനുഷ്യർക്ക് മാത്രമല്ലരാജ്യങ്ങൾ കൂടി സംഭവിക്കാറുണ്ട്.ഒരുകാലത്ത് വലിയപട്ട
ണംആയിരുന്നു പേരൂർ. വലിയ പട്ടണങ്ങളിൽ ജനസംഖ്യ വർദ്ധിച്ചു താമസിക്കാനുള്ളസൗകര്യങ്ങൾകുറയുമ്പോഴാണുജനങ്ങൾ സമീപത്തുള്ള പ്രദേശങ്ങളിലേക്ക്മാറിതാമസിക്കുന്നത് .അങ്ങനെപുതിയസ്ഥലങ്ങൾ വളർന്നുവരുന്നതുംസാധാരണയാണ്. പേരൂര് പെരിയഊരായിവളർന്നപ്പോൾ അതിൻറെ സമീപത്തായി ഒരു പുതിയ ഊർ-പുത്തുർഉണ്ടായി.പുത്തൂർ ഉണ്ടാക്കാൻ മുൻ നിരയിൽ നിന്നത്കോപൻഎന്നതലവൻആയതുകൊണ്ട്അത്കോപൻപുത്തൂർ എന്നുംപിന്നീട് കോയമ്പത്തൂരുമായി. ഇന്ന് പേരൂർ ഒരു പഴയഗ്രാമമായി.കോയമ്പത്തൂർദക്ഷിണേന്ത്യയിലെ ഒരു മഹാനഗരവും. "ശിവായ "ജപി
ച്ചിരിക്കുന്നവർക്ക്ഒരിക്കലുംഅപായമുണ്ടാകില്ല എന്ന് ഒരു പഴഞ്ചൊല്ല്നിലനിൽക്കുന്നുണ്ട്.പ്രണവത്തിന്റെ തുടക്കവും ഒടുക്കവുംആയശ്രീപരമേശ്വരൻപിറവിപെരുങ്കടൽനീന്തുന്നജീവജാലങ്ങൾക്ക്ലോഭമില്ലാതെ മുക്തി നൽകിസംരക്ഷിക്കുന്ന ഒരു ക്ഷേത്രമാണ് പേരുർ പട്ടീശ്വര ക്ഷേത്രം,കോയമ്പത്തുർ. ഈ ക്ഷേത്രംതമിഴ്നാട്ടിൽകോയമ്പത്തൂർജില്ലയിൽ പേരൂർ എന്ന സ്ഥലത്ത് ആണു സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ദേവൻ ശ്രീപരമേശ്വരൻ പട്ടീശ്വരൻ എന്ന പേരിലും, ശ്രീ പാർവതി പച്ചെ നായകി, മനോൻമണി അമ്മൻ, എന്ന പേരിലുംവാണരുളുന്നുപുരാണങ്ങളിൽ ഈ സ്ഥലംപിപ്പലാരണ്യം,ആദിപുരി, ദക്ഷിണകൈലാസം, .ജ്ജാനപുരം,കല്യാണപുരം ,പശുപതിപുരംഎന്നിങ്ങനെയായിരുന്നു അറിയപ്പെട്ടിരുന്നത് തേവാരം പാടലിൽ പരാമർശിച്ചിട്ടുള്ള വയ്പ് സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം 63നായരാർന്മാരിൽ അപ്പരും, സുന്ദരൂർത്തി നയനാരും പേരുർ ,പെരുമയെസംബന്ധിച്ചുപാടിയിരിക്കുന്നു.സുന്ദരമൂർത്തിനയനാർഇവിടംന്ദർശിച്ചിട്ടുണ്ടു. അദ്ദേഹത്തെ പറ്റിയുള്ള പല ഐതിഹ്യങ്ങളും പേരൂർ പുരാണത്തിൽ പരാമർശിക്കുന്നുണ്ട്. പല നൂറ്റാണ്ടുകൾക്കും മുൻമ്പു തന്നെഈക്ഷേത്രംഉണ്ടായിരുന്നു എന്നതിന് ഒരുപാട്തെളിവഉണ്ട്.എന്നാൽ അക്കാലത്ത് ഉണ്ടായിരുന്ന ക്ഷേത്രമല്ലഇന്ന് നാംകാണുന്നത് മഹേന്ദ്ര വർമ്മ പല്ലവന്റെ കാലത്തിനു മുമ്പ്ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങളൊക്കെ ചുണ്ണാമ്പ് , ചെങ്കല്ല്എന്നിവ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടവയായിരുന്നു അങ്ങനെ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങൾ സുമാർ 500 വർഷങ്ങളിൽ കൂടുതൽ കാലംനിലനിൽക്കാറില്ല.അതുകൊണ്ട് ഏഴാം ശതകത്തിന് ശേഷം ഈ ക്ഷേത്രത്തിൽ പുനർനിർമ്മാണംനടത്തിയിട്ടുണ്ട്എന്നുംഅങ്ങനെ പിന്നീട് ഉണ്ടാക്കിയ കെട്ടിടങ്ങളാണ് ഇന്ന്നാംകാണുന്നത്എന്നുള്ളതുംതീർച്ചയാണ്.തിരുവാരൂരിൽ ജനിച്ചാൽ മോക്ഷം,പേരൂരിൽ മരിച്ചാൽ പുണ്യംഎന്നാണ്പുരാണങ്ങൾഉൾക്കൊള്ളിക്കുന്നത്. എത്ര ഘോരപാപങ്ങൾചെയ്തവരായാലുംപേരൂരിലെ കാഞ്ചി തീർത്ഥത്തിൽ സ്നാനംചെയ്തു ആ ജലം പാനംചെയ്ത്പേരൂരിൽ കിടന്നുമരിച്ചാൽ നേരെ കൈലാസത്തിലേക്ക്പോകുമെന്നും,യമദൂതന്മാർഅവരെ സ്പർശിക്കുകയില്ലഎന്നുമാണ് വിശ്വാസം. മരിക്കുന്നവരെയൊക്കെഭഗവാൻപഞ്ചാക്ഷരിമന്ത്രംഉപയോഗിച്ച് തന്റെ പാദാരവിന്ദങ്ങളിലേക്ക്ആകർഷിച്ച് മോക്ഷം കൊടുക്കുമെത്രേ .ഇതിൻറെ സൂചനയാണ് ഇവിടെ കിടന്നു മരിക്കുന്നവരുടെഒക്കെഅവസാനവേളയിൽ കാത്മേൽപ്പോട്ട് ആക്കിചെരിഞ്ഞുകിടക്കുന്നത്.കർമ്മങ്ങൾക്കു,കാശിക്കും,രാമേശ്വരത്തും പോകാൻ സാധിക്കാത്ത ആളുകൾ സാധാരണ പേരൂർക്കാണ് പോകാറ്. ഇവിടെയുള്ള കാഞ്ചീനദീ കരയിൽ ക്രിയകൾ ചെയ്യുന്നത് ഈ നദിയിൽ മരിച്ചവരുടെ അസ്ഥികൾ നിമജ്ജനം ചെയ്യുന്നതും വളരെവിശേഷമാണ്. ഈ നദിയിൽ സമർപ്പിക്കുന്ന അസ്ഥികൾ ഒക്കെകാലക്രമത്തിൽവെൺകല്ലുകൾആയി മാറുന്നത്ഇന്നും കണ്ടുവരുന്ന ഒരുവിശേഷമാണ്. ഇവിടെ വരുന്നവർക്ക് ഭരണാധികളെ ഭയപ്പെടേണ്ട എന്ന് എടുത്തു കാണിക്കുന്ന ഒരു പുളിയും, ഒരു പനയും, ഇന്നും ഇവിടെ കാണാം.പിറ വാ പുളി(പിറവി ഇല്ലാത്ത പുളി) എന്നും, ഇറവാ പന( മരണമില്ലാത്ത പന) എന്നമാണു. ഇതിൻ്റെ പേരു. ഈ മരങ്ങൾ രണ്ടും വളരെ പ്രാചീനമാണ്. എന്ന്ഉണ്ടായതാണെന്ന്ആർക്കുംഅറിഞ്ഞുകൂടാഈപുളിയുടെകുരുഎവിടെ കൊണ്ട് നട്ടാലും,മുളയ്ക്കുകയില്ല ഇനി മുളച്ചാൽ തന്നെതാമസിയാതെ ചെടി വാടിപ്പോകുന്നു. ഇവിടെ ഈ വൃക്ഷംവളരെ കാലമായി ഉള്ളതാണ്.അതിന് നാശമില്ല ഇതുപോലെതന്നെഈസ്ഥലത്തു വീഴുന്ന ചാണകത്തിൽ എത്ര ദിവസം കഴിഞ്ഞാലും പുഴു വരുന്നില്ല ഈ നാട്ടിലേക്ക് വരുന്നവർക്ക് പിന്നീട് ജനനം ഇല്ലഎന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇവിടെ ബ്രഹ്മ തീർത്ഥം എന്നൊരുതീർത്ഥമുണ്ട്.അതിൽ ചെമ്പുകാശ് ഇട്ടാൽഅചിരേണ അതിലെ അഴുക്കുകൾ ഒക്കെ പോയി സ്വർണംപോലെപ്രകാശിക്കുന്നുപ്രധാനമായും ദേവലോക പശുവായ കാമദേവന്റെ മകളുടെ പേരിലാണ് ഈ ക്ഷേത്രംഅറിയപ്പെടുന്നത് 18 ശൈവ സിദ്ധർ
ന്മാരിൽഒരാളായകോരക്കർസിദ്ധർ ഇവിടെ ഭഗവാനെതപസ്സു ചെയ്തു മോക്ഷമടഞ്ഞതായിപറയപ്പെടുന്നു. അദ്ദേഹം തപസ്സനുഷ്ടിച്ച സിദ്ധപീഠം ക്ഷേത്രത്തിലുണ്ട് .അരുണഗിരിനാഥർ തൻ്റെ തിരുപ്പുകഴിലും കച്ചിയപ്പമുനിവർ തൻ്റെ പേരൂർ പുരാണത്തിലുംഈക്ഷേത്രത്തിൻ്റെപെരുമകളെ കുറിച്ച് പാടിയിരിക്കുന്നു. മുചുകന്ദ ചക്രവർത്തിയുടെ വികലമായ മുഖംമാറിപഴയ മുഖം തിരിച്ചു കിട്ടിയത് ഈ ക്ഷേത്രത്തിൽ വച്ച്ആണെന്നാണ് ഐതിഹ്യം. ആദിശങ്കരൻ തൻറെമാതാവിന്റെമുക്തിക്ക് വേണ്ടി ഇവിടെപ്രാർത്ഥിച്ചതായും പരശുരാമൻ പഞ്ചപാണ്ഡവർ ,പതഞ്ജലി വ്യാഘ്രപാദമുനി ,എന്നിമഹത് വ്യക്തികൾ ഇവിടംസന്ദർശിച്ചതായും പറയപ്പെടുന്നു.
🌷 തുടരും🌷
🌷 സമർപ്പണം
വിജയലക്ഷ്മി
വിജയശ്രീ
കൊല്ലം🌷
No comments:
Post a Comment