Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, December 8, 2021

സ്വർണ്ണത്ത് മന

*ശ്രീ* *ശങ്കരാചാര്യ ചരിതത്തിന്റെ* *അടയാള ബാക്കികളിൽ ഒന്നാണ് സ്വർണ്ണത്ത് മന അഥവാ പുന്നോർക്കോട്ട്* *മന.*......................🌞🌞🌞🌞🌞🌞🌞 ഏതാണ്ട്
1200 ഓളം വർഷങ്ങളുടെ മഹത്വപൂർണ്ണമായ പൈതൃക പാരമ്പര്യം ഉണ്ട് 3 നടുമുറ്റങ്ങളും 12 കെട്ടുകളുമുള്ള സ്വര്‍ണത്ത് മനയ്ക്ക്.
എറണാകുളം ജില്ലയിലെ പട്ടിമറ്റത്തിനടുത്ത് പഴന്തോട്ടം എന്ന ഗ്രാമത്തിൽ 15 ഏക്കര്‍ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ കാണുന്ന രീതിയില്‍ സാധിക്കുന്ന വിധം ഈ മന പുതുക്കി പണിതിട്ട് 250ലധികം വർഷങ്ങളായിരിക്കുന്നു. മനയോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന പത്തായപ്പുരയ്ക്ക് 106 വർഷം പഴക്കം വരും. മനയുടെ മുകളിലത്തെ നിലയിൽ നിന്നും പത്തായപ്പുരയുടെ മുകളിലത്തെ നിലയിലേയ്ക്ക് പ്രവേശിക്കാനായി ഒരു നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്.
രണ്ടു വർഷം മുൻപ് വരെ ഈ മനയിൽ താമസിച്ചിരുന്ന, കാരണവർ സ്ഥാനത്തുള്ള ശ്രീ.നാരായണൻ നമ്പൂതിരിപ്പാടും കുടുംബവും ഇപ്പോൾ തൊട്ടടുത്ത് തന്നെയായി പുതിയ വീട്ടിലേയ്ക്ക് മാറി. എങ്കിലും ക്ഷേത്രസമാനമായ പവിത്രതയോടെ ഈ മനയ്ക്കുള്ളിൽ തേവാരപൂജയും മറ്റും നടത്തിവരുന്നതിനാൽ സന്ദർശകരെ ഇതിനകത്തേയ്ക്ക് പ്രവേശിപ്പിക്കാറില്ല.
AD – 788 – 820 കാലഘട്ടത്തിലാണ് ശ്രീശങ്കരാചാര്യർ ജീവിച്ചിരുന്നത്. പിതാവിന്റെ മരണശേഷം സംന്യാസം സ്വീകരിച്ചതിന്റെ ഭാഗമായി ഭിക്ഷയാചിച്ചു നടന്ന ശ്രീ ശങ്കരാചാര്യർ ഏറെ ദാരിദ്ര്യമനുഭവിച്ചിരുന്ന ഈ മനയിലെത്തുകയും ഇവിടുണ്ടായിരുന്ന അന്തർജ്ജനം ഇദ്ദേഹത്തിന് ഭിക്ഷ നൽകുവാൻ കഴിയാതെ സങ്കടപ്പെടുകയും, ഏറെ പരതിയശേഷം മനയിൽ നിന്നും ആകെ ലഭിച്ച ഒരു ഉണക്ക നെല്ലിയ്ക്ക ഇദ്ദേഹത്തിന് ഭിക്ഷയായി നൽകുകയും ചെയ്തു. മനയിലെ ദാരിദ്ര്യവും, അന്തർജ്ജനത്തിന്റെ മനസ്സിന്റെ നന്മയും മനസ്സിലാക്കിയ ആദിശങ്കരൻ ആ മുറ്റത്തു വച്ചുതന്നെ ‘ കനകധാരാ സ്തോത്രം ‘ രചിക്കുകയും, അത് പൂർത്തിയായതോടെ ഐശ്വര്യ ദേവതയായ മഹാലക്ഷ്മി ദേവി ആ സ്ത്രീയുടെ മേൽ സ്വർണ്ണ നെല്ലിയ്ക്കകൾ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.  

 *കടപ്പാട്*

ഏറ്റുമാനൂരപ്പന്റെ അടുത്ത് ദർശനം

ഏറ്റുമാനൂരപ്പനെ കാണാൻ എത്തുന്ന ഭക്തർ ആദ്യം ഉണ്ണി കണ്ണന്റെ അടുത്ത് ദർശനം നടത്തി അതിനു ശേഷം മഹാദേവനെ കാണുന്നത് നല്ലതാണെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. മഹാദേവൻ ശരഭ മൂർത്തിയാണ് ആഘോര മൂർത്തിയാണ്. ഒരേ സമയം കോപിഷ്ടനും അതേ സമയം ഭക്തന്റെ സങ്കടങ്ങളിൽ അലിയുന്നവനുമാണ് 'നമുക്ക് എന്തേലും സങ്കടം ഭഗവാന്റെ അടുത്ത് അറിയിക്കണമെന്നുണ്ടെങ്കിൽ ആദ്യം ആ കണ്ണനാം ഉണ്ണിയെ കണ്ട് മനസ്സിനുള്ള കാര്യം തുറന്നു പറയണം. ആ ഉണ്ണി കണ്ണനെയും കൂടെ കൂട്ടികൊണ്ടാവണം മഹാദേവന്റെ അടുത്തേയ്ക്ക് പോകേണ്ടത്. തന്റെ സങ്കടം മഹാദേവന്റെ അടുത്ത് ഒന്നു പറയാമോയെന്ന് കണ്ണനോട് ചോദിക്കുക. അത്രടം വരെ ഒന്നുവരാൻ കണ്ണനോട് പറയുക. ഉണ്ണി കണ്ണനൊത്ത് മഹാദേവന്റെ നട കടന്നെത്തുന്ന ഭക്തനെ ദൂരെ നിന്നേ ഭഗവാൻ കാണുന്നുണ്ടാവും. കൂസൃതികൾ നിറഞ്ഞ കണ്ണനെ മഹാദേവന് വളരെ ഇഷ്ടമാണ്. ആ ഉണ്ണി കണ്ണൻ വന്ന് ഒരു കാര്യം പറഞ്ഞാൽ ഭഗവാൻ കേൾക്കാതെയിരിക്കില്ല. മഹാദേവനെ കാണാൻ എത്തുന്നവർ വലിയ വിളക്കിൽ എണ്ണയൊഴിച്ചു വേണം അകത്തേയ്ക്കു പ്രവേശിക്കാൻ.ഒരോ പടിയും തൊട്ടു തൊഴുത് നമസ്കാര മണ്ഡപത്തിനു മുന്നിലെ വിളക്കിൽ എണ്ണ പകർന്ന് ഇടതു വശത്തുകൂടി ശ്രി കോവിൽ നടയ്ക്കരുകിൽ എത്തുക. ഇടതു വശത്തു നിന്ന് തല അല്പം ചരിച്ച് നിന്ന് നെഞ്ചിനു മുന്നിൽ കൈകൾ കൂപ്പി ഭഗവാനെ തൊഴുക'ഒരിക്കലും നടമുറിച്ചുകടക്കരുത്. ഭഗവാന്റെ ഈർഷ്യത്തിനത് കാരണമാകും. ഭഗവതിയെ തൊഴുത് മകനായ അയ്യപ്പസ്വാമി യുടെ അനുഗ്രഹം വാങ്ങി പ്രദിക്ഷണം വച്ച് ഭഗവാന്റെ നടയിൽ എത്തുന്നതും ഉത്തമമാണ്. ഒരിക്കലും ശ്രി കോവിൽ നടമുറിച്ചുകടക്കാതെ തിരികെ നടന്ന് നമസ്കാര മണ്ഡപത്തെ ചുറ്റിവലതു വശത്തുകൂടി വന്ന് ഇടത്തെ നടയ്ക്കരുകിൽ നിന്ന് ഭഗവാനെ തൊഴുക തുടർന്ന് ദക്ഷിണമൂർത്തിയെ തൊഴുത് ശിവപത്നിയും ലോകമാതാവുമായ പാർവ്വതി ദേവിയെ തൊഴുത് ഭഗവാന്റെ തീർത്ഥം ഒഴുകുന്ന ഓവ് ചാലിനരുകിലുടെ വന്ന് ആ ഭഗവദ് തീർത്ഥം വാങ്ങി താഴെ വീഴാതെ സേവിച്ചു നെറുകയിൽ തൂകി ഓവ് മുറിച്ചുകടക്കാതെ വലത്തോട്ടു നടന്ന് ഭഗവാന്റെ താഴിക കുടത്തെ നോക്കി ശിരസ്സിനു മുകളിൽ കൈകൾ കൂപ്പി ദേവാധി ദേവനായ ഭഗവാനെ മനസ്സിൽ വിചാരിച് എന്റെ എറ്റുമാനൂരപ്പാ മഹാദേവാ എന്റെ ഭഗവാനേ എന്ന് വിളിച്ച് പ്രാർത്ഥിച്ച് തേവാരമുർത്തിയെയും ഗണപതി ചൈതന്യം നിറഞ്ഞു നില്ക്കുന്ന (ഗണപതി ഹോമം നടക്കുന്ന ഗണതി ഭഗവാന്റെ  ചൈതന്യം നിറഞ്ഞ ഇടം) ഇടവും തൊഴുത് തിരിച്ച് വന്ന് ഭഗവാനെ വന്ന് കണ്ട് തൊഴുതു വേണം പുറത്തു കടക്കാൻ. ഒരിക്കലും ദേവന്റെ നട അടഞ്ഞുകിടക്കുമ്പോൾ നട തുറന്ന് ഭഗവാനെ കാണാതെ പുറത്തു പോകരുത്. പടിഞ്ഞാറോട്ട് ഭഗവാൻ ദർശനമായി ഇരിക്കുന്ന ക്ഷേത്രങ്ങളൊക്കെ തന്നെ ഭഗവാന്റെ തിവ്രത വളരെ കൂടുതൽ ആയിരിക്കും' ക്ഷേത്രത്തിന്റെ മുന്നിൽ ആയിട്ടുള്ള കുളം, ജലാശയം, മഹാവിഷ്ണുവിന്റെ സാന്നിധ്യം പാർവ്വതി ദേവിയുടെ സാമീപ്യം ഒക്കെ ഭഗവാന്റെ തിവ്രത കുറയ്ക്കാൻ സഹായിക്കുന്നു. മറ്റു ദേവന്മാരെ പോലെയല്ല മഹാദേവൻ'ഭഗവാന്റ മുന്നിൽ വന്ന് നട അടഞ്ഞു നില്ക്കരുത് ആ ശക്തിയിൽ നിന്നും പുറത്തേക്ക് വമിക്കുന്നത് ഉഗ്രശേഷിയുള്ള കിരണങ്ങളാണ് മഹാദേവൻ ഉഗ്രമൂർത്തിയായി കുടികൊള്ളുന്ന ക്ഷേത്രങ്ങളിൽ പ്രത്യേകിച്ച്.ഏറ്റുമാനുരപ്പന്റെ മുന്നിൽ ഇരിക്കുന്ന ശ്രികൃഷ്ണ ഭഗവാൻ നരസിംഹമൂർത്തിയായിരുന്നു. അതിനു പിന്നിലുള്ള ഐതിഹ്യം ഇപ്രകാരമാണ്. 'ഒരിക്കൽ ദേവന്മാർ അസുരന്മാരുടെ ശല്യം സഹിക്കവയ്യാതെ മഹാവിഷ്ണുവിനെ ധ്യാനിച്ച് അസുരന്മാരുടെ ശല്യത്തിൽ നിന്നും രക്ഷപ്പെടുത്താൻ ആപേക്ഷിച്ചു.വിഷ്ണു ഭഗവാൻ നരസിംഹമായി രൂപമെടുത്തു. ആ സമയം അസുരന്മാർ ഇന്ദ്രദേവനെ ഹിരണ്യ ദീപിലേക്ക് ( ഏറ്റുമാനൂർ) ഓടിച്ചു കയറ്റി. അവിടെ പ്രത്യക്ഷപ്പെട്ട നരസിംഹമൂർത്തിയെ കണ്ട് അസുരന്മാർ പരക്കം പാഞ്ഞു.ഇന്ദ്രദേവൻ അസുരന്മാരിൽ ഒരാളെന്ന് കരുതി വധിക്കാനായി പാഞ്ഞടുക്കുമ്പോൾ ഇന്ദ്രദേവന്റെ വിളിക്കേട്ട് മഹാദേവൻ ശരഭമുർത്തിയായി നരസിംഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്തും സംഭവിക്കുമെന്ന അവസ്ഥ.ദേവലോകം മുഴുവൻ ആ കാഴ്ച്ചയിൽ ഭയം പൂണ്ടുനിന്നു.എന്നാൽ അധിക സമയം നിന്നില്ല ഇരുവരും പെട്ടെന്ന് തന്നെ ശാന്തരായി.നരസിംഹമൂർത്തി കൃഷ്ണഭഗവാനായി മാറി കിഴക്കോട്ട് ദർശനമായും മഹാദേവൻ പടിഞ്ഞാറോട് ദർശനമായും ഇരുന്നു.എന്നാൽ ഏറ്റുമാനൂർ ക്ഷേത്ര പരിസരത്ത് വീടുകൾ ഒന്നും മില്ലാതെ കിടന്ന വലിയ കാടായിരുന്നുവെന്നും ഉഗ്രമൂർത്തിയായ ഭഗവാന്റെ തിവ്രത കുറയ്ക്കാൻ വില്വം മംഗലം സ്വാമിയാർ പ്രതിഷ്ഠിച്ച ശ്രികൃഷ്ണ വിഗ്രഹമാണ് എറ്റുമാനൂരിലേതെന്നും പറയുന്നു.(സമ്പ: അനുപ് കോതനല്ലൂർ)
https://www.facebook.com/groups/1085546631610476/permalink/1992389117592885/

Monday, November 29, 2021

തിരുഏറ്റുമാനൂരപ്പന്റെ ആ ചൈതന്യം

ഏറ്റുമാനൂരപ്പന്റെ വിഗ്രഹം മോഷ്ടിക്കാനെത്തിയ സ്റ്റീഫൻ പോലീസിനോട് വെളിപ്പെടുത്തിയ കഥയിൽ പറയുന്നുണ്ട് പാതിരാത്രി രണ്ടര മണി സമയത്ത് ക്ഷേത്രത്തിനുള്ളിൽ പ്രദിക്ഷണം വയ്ക്കുന്ന ഒരാളെക്കുറിച്ച്.ക്ഷേത്രം മുഴുവൻ അടഞ്ഞുകിടക്കുമ്പോൾ നാലമ്പലത്തിൽ  പ്രദിക്ഷണം വച്ച് മോഷ്ടിക്കാനെത്തിയ ആ പെരുങ്കള്ളന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചത് തിരുഏറ്റുമാനൂരപ്പന്റെ ആ ചൈതന്യം തന്നെയാണ്. ഏറ്റുമാനുരപ്പന്റെ ചൈതന്യത്തെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല.മനസ്സറിഞ്ഞ് വിളിക്കുന്ന ഭക്തനൊപ്പം എന്നും ഉണ്ടാവും ആ ചൈതന്യം. ഏറ്റുമാനൂരപ്പനെ കാണാൻ എത്തുന്ന ഒരു ഭക്തന് കൈയ്യിലുള്ള ഒരു നാണയമെങ്കിലും ഭഗവാന് കാണിക്ക അർപ്പിക്കാതെ കടന്നു പോകാനാവില്ല. അങ്ങനെ പോയാൽ ഞാൻ ഭഗവാന് ഒന്നും കൊടുത്തില്ലല്ലോയെന്നൊരു സങ്കടം മനസ്സിനെ അലട്ടുന്നുണ്ടാവും.മനസ്സിൽ വലിയ സങ്കടം തോന്നുമ്പോൾ ഭഗവാന്റെ നടയിൽ പോയി നിന്ന് ഒന്ന് പ്രാർത്ഥിച്ചു നോക്ക്. തനിച്ചല്ല ആരോ കൂടെ ഉണ്ടെന്നുള്ള ഒരു തോന്നലുണ്ടാകും. ഉള്ളറഞ്ഞു വിളിച്ചാൽ അരുകിലുണ്ട് ഭഗവാൻ. ആ ചൈതന്യം മനസ്സിൽ നിറയ്ക്കുന്ന ശക്തി വാക്കുകൾക്കതീതമാണ്. എന്റെ ഏറ്റുമാനൂരപ്പാ എന്റെ കൂടെ ഉണ്ടാവണേ.ലോകത്ത് ഏതു കോണിലായാലും മനസ്സറിഞ്ഞ് വിളിച്ചാൽ ഭഗവാൻ നമ്മുടെ അരുകിലുണ്ടാവും. ഒരിക്കലും കൈവെടിയില്ല. എറ്റുമാനൂരപ്പൻ ഉഗ്രമൂർത്തിയാണ്. അവിടുന്ന് ശരഭമുർത്തിയാണ്. ആഘോരമൂർത്തിയാണ്. പടിഞ്ഞാറോട്ട് ദർശനമായി ഇരിക്കുന്ന ഭഗവാന്റെ ഉഗ്രത കുറച്ചത് വില്വമംഗലം സ്വാമിയാരാണത്രേ. വില്വം മംഗലം സ്വാമി പ്രതിഷ്ഠിച്ച ശ്രികൃഷ്ണ വിഗ്രഹമാണ് കിഴക്കോട്ട് ഭഗവാനെ നോക്കി ഇരിക്കുന്നത്. ഭഗവാനെ ശാന്തനാക്കാനാണ് സ്വാമിയാര് ക്ഷേത്രത്തിനു സമീപം ശ്രീ കൃഷ്ണ ഭഗവാന്റെ വിഗ്രഹപ്രതിഷ്ഠ  നടത്തിയത്.ഏതൊരു ഒഴിയാബാധയെയും ഒഴിപ്പിക്കാൻ ശക്തിയുണ്ട് ഏറ്റുമാനൂരപ്പന്. ഏറ്റുമാനൂര് വന്ന് ഭജന ഇരുന്ന് ഭഗവാനെ യഥാവിധി പ്രാർത്ഥിച്ചാൽ പ്രേതഭൂത പിശാചക്കളൊക്കെ പമ്പ കടക്കും. ഏതൊരു ദുഷ്ടശക്തിയെയും നിഗ്രഹിക്കാൻ ശക്തിയുള്ള ഭഗവാന്റെ നടയിൽ വന്ന് വിളിച്ചാൽ ആ വിളി കേൾക്കാതെയിരിക്കാൻ ഭഗവാനാവില്ല. ഒരു കാലത്ത് എറ്റുമാനൂർ ക്ഷേത്രത്തിൽ ദൂരെദേശങ്ങളിൽ നിന്നു പോലും ധാരാളം ആളുകൾ ഭജനക്കായി എത്തിയിരുന്നു. ആ ശക്തിയും ചൈതന്യവും കേട്ടറിഞ്ഞ് എത്രയോ അകലെ നിന്നു പോലും ഭക്തർ ഏറ്റുമാനൂരിൽ എത്തിയിരുന്നു. (സമ്പാ: അനൂപ് കോതനല്ലൂർ)
https://www.facebook.com/groups/1085546631610476/permalink/1991449654353498/

Saturday, November 27, 2021

അഷ്ടമി ദർശനം

*അഷ്ടമി ദർശനം*

ഉത്സവത്തിന്റെ പത്താം ദിവസമായ വൃശ്ചികത്തിലെ അഷ്ടമി ആണ് വൈക്കത്തഷ്ടമി ആയി ആഘോഷിക്കുന്നത്. മുനിവര്യനായ വ്യാഘ്രപാദ മഹർഷിക്ക് ഭഗവാൻ ശ്രീ പരമേശ്വരൻ പാർവ്വതി സമേതനായി ദർശനം നൽകി അനുഗ്രഹിച്ച പുണ്യ മുഹൂർത്തമാണ് അഷ്ടമി ദർശനം.

വെളുപ്പിന് 3 മണിക്ക് തുടങ്ങുന്ന അഷ്ടമി ദർശനത്തിന് തലേദിവസം മുതൽ പതിനായിരങ്ങൾ ആണ് എത്തിച്ചേരുന്നത്. എന്നാൽ ഈ വർഷം കൊറോണ വ്യാപനം കണക്കിലെടുത്ത് പരിമിതമായ ഭക്തർക്ക് മാത്രമേ ക്ഷേത്രത്തിലേയ്‌ക്ക് പ്രവേശനമുള്ളൂ. അഷ്ടമി ഉത്സവ ദിനത്തിൽ കർശന നിയന്ത്രണം ആണ് ദേവസ്വം ഭാരവാഹികൾ ഏർപ്പെടുത്തിയിരിക്കുന്നത്.

അഷ്ടമി ദിനം 351 പറയുടെ പ്രാതൽ സദ്യ ആണ് ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്. പക്ഷെ ഭഗവാന് അന്ന് നേദ്യമില്ല. അഷ്ടമി ദർശനം കഴിഞ്ഞാൽ ഭഗവാൻ കിഴക്കേ നടപന്തലിലേക്കിറങ്ങി നിൽക്കും. താരകാസുര നിഗ്രഹത്തിന് ശേഷം പ്രിയ പുത്രൻ കാർത്തികേയൻ (ഉദയനാപുരത്തപ്പൻ) ആപത്തൊന്നും കൂടാതെ തിരികെ വരുന്നതും നോക്കി താളമേളങ്ങൾ ഒന്നുമില്ലാതെ നിരാഹാരനായിട്ടാണ് ആ നിൽപ്പ്. അസുരനെ നിഗ്രഹിച്ച് വിജയശ്രീലാളിതനായി സർവ്വ വിധ ആഡംബരത്തോടെ പിതാവിനെ കാണാനുള്ള ഉദയനാപുരത്തപ്പന്റെ വരവാണ് അഷ്ടമി ദിവസത്തിലെ മറ്റൊരു ആകർഷണം.

12 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന ഭക്തിനിർഭരമായ ഉത്സവാണ് വൈക്കഷ്ടമി. വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷത്തിലാണ് വൈക്കത്തഷ്ടമി ഉത്സവം ആരംഭിക്കുന്നത്. ഉത്സവത്തിന്റെ സമാപന ദിനമാണ് അഷ്ടമി.
അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമി എഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ ഏറെ പ്രസിദ്ധമാണ്. മറ്റൊരു ക്ഷേത്രത്തിലും കേട്ടുകേൾവി ഇല്ലാത്ത ഒരു ചടങ്ങാണ് വൈക്കത്ത് നടക്കുന്ന കൂടി പൂജ. മറ്റൊരു ക്ഷേത്രത്തിലെ ചൈതന്യം ഒരു ക്ഷേത്രത്തിന്റെയും പ്രധാന ശ്രീകോവിലിൽ സാധാരണ പ്രവേശിപ്പിക്കാറില്ല. എന്നാൽ അഷ്ടമി ദിനം വൈക്കം ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഉദയനാപുരത്തപ്പന്റെ ശീവേലി തിടമ്പ് കയറ്റി കൂടി പൂജയും നേദ്യവും നടക്കുന്നു.

പിതാവിന്റെ മടിയിൽ പുത്രനെ ഇരുത്തിയാണ് പൂജകൾ. കൂടി പൂജ ദർശനം സകല സൗഭാഗ്യവും തരുന്നതാണെന്നാണ് പറയപ്പെടുന്നത്.

ഉത്സവത്തിന്റെ 12ാം ദിനം വൈക്കത്തപ്പന്റെ ആറാട്ട് നടക്കുന്നത് ഉദയനാപുരം ക്ഷേത്ര കുളത്തിലാണ്. അന്നും ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപൂജ ഉണ്ട്. പിതാവിന്റെ പുറകിൽ ദാസനായിട്ടാണ് പുത്രന്റെ നിൽപ്പ്. കുടി പൂജക്ക് ശേഷം വിട പറയൽ ആണ്. അതീവ ഹൃദയഭേദകമാണ് ഈ ചടങ്ങ്.

ഒറ്റ നാദസ്വരത്തിൽ ദു:ഖഘണ്ഡാര രാഗം ആലപിക്കുമ്പോൾ കണ്ടുനിൽക്കുന്ന ഭക്തരും എഴുന്നള്ളിച്ച ആനകൾ വരെ കണ്ണീർ വാർക്കും. ഉദയനാപുരത്തപ്പന്റെ തിടമ്പെടുക്കുന്ന ആന മുൻപോട്ട് നടന്ന് തിരികെ പിതാവിനടുക്കലേക്ക് വരും. ഒടുവിൽ മനസില്ലാ മനസോടെ ഇടക്കിടക്ക് തിരിഞ്ഞു നോക്കിയുള്ള ആ യാത്ര പറച്ചിലിന് സാക്ഷിയാവുന്ന ആലിന്റെ ഇലകൾ പോലും കണ്ണീർ വാർക്കുന്നുവെന്നാണ് വിശ്വാസം.
*****************

https://youtu.be/k30vfKGW-qs


ദുഃഖകണ്ഠാരം


ഉദയനാപുരത്തപ്പന്റെ യാത്രയയപ്പിന് നാഗസ്വരത്തിൽ 

വായിക്കുന്ന അപൂർവരാഗമാണ് ദുഃഖകണ്ഠാരം.നാഗസ്വര വിദ്വാനായിരുന്ന വൈക്കം കുഞ്ഞുപിള്ള 

പണിക്കരാണ് ഈ അപൂർവ്വരാഗം ചിട്ടപ്പെടുത്തിയത്.വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങിൽ 

ഉദയനാപുരത്തപ്പൻ വൈക്കത്തപ്പനോട് വിടപറഞ്ഞുപോകുന്ന 

സന്ദർഭത്തിൽ വൈക്കത്തപ്പന്റെ ദുഃഖത്തിന്റെ തീവ്രതയെ

 പ്രതിഫലിപ്പിക്കുന്നതാണ് ഈ രാഗം.വൈക്കം ക്ഷേത്രത്തിൽ മാത്രമാണ് ഈ

 അപൂർവ്വരാഗം ഉപയോഗിക്കൂന്നത്

*******************


*കടപ്പാട്*

Monday, November 8, 2021

മനീഷപഞ്ചകം

🥰മഹാദേവനും ശങ്കരാചര്യനും🥰

 മനീഷപഞ്ചകം
****************
ഒരിക്കൽ സ്വാമി ശങ്കരാചര്യൻ കാശിയിൽ എത്തി കുളികഴിഞ്ഞു നടന്നു വരുന്നു..... 4 വേദവും 6 ശാസ്ത്രവും അറിഞ്ഞ മഹാ ജ്ഞാനിയാണ് താൻ എന്ന അഹംകാരം അദ്ദേഹത്തിന് ഉണ്ടായിരുന്നു... തന്നിൽ കീഴെയുള്ള വർണകാരോട് (താഴ്ന്ന ജാതിക്കാർ) ഒരുതരം, പുച്ഛവും തോന്നിയിരുന്നു..

നടന്നു വരുന്ന വഴിയിൽ അദ്ദേഹത്തിന്റെ എതിരെ ഒരു ചാണ്ഡളനും, അദ്ദേഹത്തിന്റെ ഭാര്യയും,2 മക്കളും, 4 നായകളും, ഒരു കാളയും ആയി നടന്നു വരുന്നത് കണ്ടു.... അദ്ദേഹത്തിന് വെറുപ്പ് തോന്നി... ശങ്കരൻ പറഞ്ഞു...

ചാണ്ഡള.... വഴിമാറി നിൽക്കു.. ഞാൻ, ബ്രഹ്മണനായ ശങ്കരൻ, സ്നാനം കഴിഞ്ഞു വരികയാണ്..ചാണ്ഡളനായ നീ മാറി നിൽക്കുക...

അയാൾ പറഞ്ഞു....

മഹാ പണ്ഡിതാനായ ബ്രാഹ്മണ.... അങ്ങേക്ക് വേദ ബുദ്ധി ഉണ്ടങ്കിലും പ്രായോഗിക ബുദ്ധി ഇല്ലേ... ഞങ്ങൾ  ഇത്രയും പേര് ഈ ചെറിയ വഴിയിലൂടെ നടന്നു വരുന്നു... അങ്ങ് ഒരാൾ അല്ലേ ഉള്ളു...ഞങ്ങൾ ഇത്രയും പേര് വഴിമാറുന്നതിനേക്കാൾ അങ്ങ് ഒരാൾ വഴിമാറിയാൽ പോരെ...

ആചര്യയന് ഏതു കേട്ട് ദേഷ്യം വന്നു...

വിഡ്ഢി... നിനക്ക് എന്തറിയാം... നാം വേദ പണ്ഡിതനും, നീ ചാണ്ഡളനുമാണ്...
നീ നമ്മുക്ക് വഴി മാറി തരിക...

ഒന്ന് ചിരിച്ചിട്ട് അയാൾ ചോദിച്ചു... അല്ല ആചര്യ... ഒരു സംശയം....

🥰ഞാൻ എന്ന ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്..... അങ്ങയുടെ ആത്മാവിൽ നിന്ന് എന്ത് വ്യത്യാസമാണ് എന്റെ ആത്മാവിനുള്ളത്... എല്ലാം ബ്രഹ്മത്തിൽ നിന്നും ആരഭിച്ചു ബ്രഹ്മത്തിൽ ലയിക്കുന്നു.... ശരീരമാകട്ടെ നശ്വരവും... ഏതു നിമിഷവും ചിതയിൽ എരിയാം.... ആ ഒഴുകുന്ന ഗംഗയിലും, ഈ കിടക്കുന്ന ചെളി വെള്ളത്തിലും ഒരേ ചൈതന്യമാണ് എന്നറിയാത്തവൻ എങ്ങനെ ജ്ഞാനിയാകും. ശരീരം ചെയ്യുന്ന കർമങ്ങൾക്ക് സാക്ഷി മാത്രം ആകുന്ന ആത്മാവ് ബന്ധിതമാണോ....
അങ്ങ് ശ്വസിക്കുന്ന പ്രണനും, ഞാൻ ശ്വസിക്കുന്ന പ്രണനും തമ്മിൽ അന്തരം എന്താണ്...

ആചര്യൻ കുറേ നേരം തർക്കിച്ചു എങ്കിലും തോറ്റുപോയി..... തന്റെ മുന്നിൽ നിൽക്കുന്നത് നിസാരനല്ല എന്ന് മനസിലാക്കിയ അദ്ദേഹം,അവസാനം ചാണ്ഡളനോട്‌ ക്ഷമ ചോദിച്ചു കാലിൽ വീണു... കണ്ണ് തുറന്നു നോക്കുമ്പോൾ
അദ്ദേഹം ഞെട്ടിപ്പോയി...

മുന്നിൽ ചാണ്ഡളനായി വന്നത് മഹാദേവനും, ഭാര്യ ഉമാദേവിയും,2 മക്കൾ ഗണപതിയും, സുബ്രഹ്മണ്യനും,
4 നായകൾ 4 വേദങ്ങളും, കാള നന്ദികേശും ആയിരുന്നു....

തെറ്റു മനസിലാക്കിയ അദ്ദേഹം ശിവനെ
ചാണ്ഡളന്റെ രൂപത്തിൽ 5 ശ്ലോകം കൊണ്ട് പരത്ബ്രഹ്മം ആയി സ്തുതിച്ചു..
ആ ശ്ലോകങ്ങളാണ് മനീഷപഞ്ചകം എന്ന പേരിൽ പ്രസിദ്ധമായത്.....

♥️അതിൽ എനിക്കിഷ്ടപ്പെട്ട ഒരു വരി..

ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്ഡാലോfസ്തു സ തു ദ്വിജോfസ്തു ഗുരുരിത്യേഷാ മനീഷാ മമ.......

സാരം
*******
ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതല്‍ ഉറുമ്പുവരെയുള്ള ശരീരങ്ങളില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാന്‍. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാള്‍ക്കുണ്ടെങ്കില്‍, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.

ശുഭദിനം...
.... Vishnu..🥰
കടപ്പാട് fb പോസ്റ്റ്
https://www.facebook.com/groups/944437072697141/permalink/1261881754286003/

Wednesday, October 27, 2021

മാനിക്കാവ് ശിവ ക്ഷേത്രം



ശാസ്ത്രത്തെ അത്ഭുതപ്പെടുത്തി സ്വയം അഭിഷേകം നടക്കുന്ന  മാനിക്കാവ് ശിവ ക്ഷേത്രം
===============
           6000 വർഷത്തിലധികം പഴക്കം കല്‍പ്പിക്കപ്പെടുന്ന ,,,വയനാട് ജില്ലയിൽ ചൂതുപാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മാനികാവ് ക്ഷേത്രത്തിൽ സ്വാഭാവികമായി രൂപപ്പെട്ട ശിവലിംഗമാണുള്ളത്.

 ക്ഷേത്രത്തിന്റെ കിഴക്കു വശത്തുള്ള കാടിന്റെ ഉൾഭാഗത്ത് നിന്നും വരുന്ന തീർഥ ജലപ്രവാഹം സ്വയംഭൂ ലിംഗത്തെ സദാസമയവും അഭിഷേകം ചെയ്യുന്നു. ഈ ജലപ്രവാഹം വർഷങ്ങളായി നിലക്കാതെ പ്രവഹിക്കുന്നതാണെന്നാണ് വിശ്വാസം.

 1986-ലെ കടുത്ത വരൾച്ചയിൽ പോലും ജലപ്രവാഹത്തിന് യാതൊരു മുടക്കവുമുണ്ടായില്ലെന്ന് പഴമക്കാർ  പറയുന്നു. 
മഴക്കാലത്തും കുത്തൊഴുക്കുകളില്ലാതെ തെളിമയാർന്ന ജലമാണ് ശിവലിംഗത്തിൽ പതിക്കുക. അഭിഷേകശേഷം ഈ ജലം കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി സമീപവാസികൾ  ഉപയോഗിക്കുന്നുണ്ട്.

മുപ്പതേക്കർ കാടിനോടു ചേർന്നാണു ക്ഷേത്രം.
 കാടിനുള്ളിൽ അഞ്ചേക്കർ ചതുപ്പാണ്. കാവു തീണ്ടരുതെന്നു പറഞ്ഞു പഠിപ്പിച്ചതിനാൽ കാടിനകം ആരും കണ്ടിട്ടില്ല, ഒരു മരച്ചില്ലപോലും മുറിച്ചിട്ടില്ല. 

കാത്തുസൂക്ഷിക്കുന്നതിനുള്ള സമ്മാനമായി കാട് തിരികെ നൽകുന്നത് ഏതു വേനലിലും വറ്റാത്ത അരുവി. 
ഈ അരുവിയിലെ വെള്ളം ചെറിയ പാത്തിയിലൂടെ ശ്രീകോവിലിലേക്ക് ഒഴുകി പുറത്തേക്കു പോകുന്നു. 
ഈ ജലപ്രവാഹം ഇതുവരെ മുറിഞ്ഞതായി പഴമക്കാർക്കു പോലും ഓർമയില്ല.
 മാനികാവ് സ്ഥിതിചെയ്യുന്ന ചുതുപാറയിലും പരിസരത്തും വെള്ളത്തിന് ഇതുവരെ ക്ഷാമം ഉണ്ടായിട്ടില്ല .

ഔഷധഗുണമുള്ളതും അപൂർവങ്ങളുമായ മൂവായിരത്തോളം  വൃക്ഷത്തൈകൾ ക്ഷേത്രത്തോടു ചേർന്നു വച്ചുപിടിപ്പിച്ചിട്ടുണ്ട്. 

 ഭാരതത്തിലെതന്നെ സുപ്രധാന സ്വയംഭൂ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെയുള്ളതെന്ന് ഹരിദ്വാറിൽ നിന്നും
ഹിമാലയത്തിൽ നിന്നുമുള്ള സന്യാസിവര്യന്മാർ  സ്ഥിരീകരിച്ചിട്ടുണ്ട്.

ജലപ്രവാഹത്തെകുറിച്ച്‌ പഠിക്കുന്നതിനും ക്ഷേത്രസംബന്ധമായ വിവരങ്ങൾ ശേഖരിച്ച്‌ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുമായി യുനെസ്കോ സംഘം വൈകാതെ ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

 മഹാമുനിമാരുടെ നിരന്തരമായ തപസുകൊണ്ട് സംപ്രീതനായ മഹാദേവൻ പശ്ചിമഘട്ടത്തിലെ ഈ കാനനമധ്യത്തിൽ ഗംഗയോടൊത്ത് സ്വയംഭൂവായി അവതരിച്ചു എന്നാണ് ഐതീഹ്യം. 
മഹാമുനി കാവായി അറിയപ്പെട്ടിരുന്ന ഈ സ്ഥലം കാലാന്തരങ്ങളിൽ  ' 'മാനിക്കാവാ' യി മാറുകയായിരുന്നു.

https://www.facebook.com/302647017160701/posts/1061820437910018/

Monday, October 4, 2021

_തിരുവഞ്ചിക്കുളം ശിവക്ഷേത്രം_

💫✨🌼✨🌼✨🌼✨🌼✨🌼

*_തിരുവഞ്ചിക്കുളം ശിവക്ഷേത്രം_* 



 *തൃശൂര്‍ ജില്ലയില്‍ മേത്തല പഞ്ചായത്തിലാണ്‌ ചിരപുരാതനവും പ്രസിദ്ധവുമായ തിരുവഞ്ചിക്കുളം ശിവക്ഷേത്രം.*

ഭാരതത്തിലെ ഇരുന്നൂറ്റി എഴുപത്തിനാല്‌ ശൈവതിരുപ്പുകളില്‍ ഒന്നാമത്തേതെന്ന്‌ പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രം.
ശ്രീകോവിലില്‍ തിരുവഞ്ചിക്കുളത്തപ്പന്‍ കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. ദേവന്‌ സദാശിവഭാവം. നാലമ്പലത്തില്‍ ഗണപതിയും, ഗണപതിയുടെ അടുത്തായി ചേരമാന്‍ പെരുമാളും, സുന്ദരമൂര്‍ത്തി നായരും അതേ കോവിലിലുണ്ട്‌. ഭംഗീരടി, ഭഗവതി, ശക്തി പഞ്ചാക്ഷരി, പാര്‍വതീപരമേശ്വരന്മാര്‍, നടരാജപ്രദോഷ നൃത്തവും സപ്ത മാതൃക്കളും, ഋഷഭവും മണ്ഡപത്തില്‍ ദേവന്‌ അഭിമുഖമായിട്ടുണ്ട്‌. ഉണ്ണിത്തേവര്‍, ചണ്ഡികേശന്‍ എന്നിവര്‍ തെക്കോട്ടും നാലമ്പലത്തിന്‌ പുറത്ത്‌ നടയ്ക്കല്‍ ശിവന്‍, കൊട്ടാരത്തില്‍തേവര്‍, സുബ്രഹ്മണ്യന്‍, ദുര്‍ഗ്ഗ, ഗംഗാഭഗവതി, കൊന്നയ്ക്കല്‍ ശിവന്‍, ദക്ഷിണാമൂര്‍ത്തി, അയ്യപ്പന്‍, ഹനുമാന്‍, നാഗരാജാവ്‌, നാഗയക്ഷി, പശുപതി, ഗോപുരത്തില്‍ തേവര്‌ എന്നീ ഉപദേവന്മാരുമുണ്ട്‌. ഇത്രയേറെ ഉപദേവന്മാരെ മറ്റെവിടെയും കണ്ടേക്കാനിടയില്ല. ശൈവസന്യാസിമാരായി അറിയപ്പെടുന്ന പെരുമാളേയും, നായനാരേയും അമ്പലത്തിനകത്ത്‌ പ്രതിഷ്ഠിച്ചിരിക്കുന്നത്‌ ആരിലും അത്ഭുതമുളവാക്കും. അവര്‍ രണ്ടുപേരും ഇവിടെ വച്ച്‌ സ്വര്‍ഗാരോഹണം ചെയ്തുവെന്നും വിശ്വാസം. ചേരമാന്‍ പെരുമാളിന്റെ കാലത്താണ്‌ ക്ഷേത്രം നിര്‍മിച്ചതെന്നും കരുതുന്നു.
പണ്ട്‌ ഇവിടം വെറും പുഞ്ചപ്പാടമായിരുന്നുവെന്നും പാടത്ത്‌ പുല്ലറുത്ത സ്ത്രീയുടെ അരിവാള്‌ തട്ടി ചോര കണ്ട്‌ ഉണ്ടായ സ്വയംഭൂ ശിവലിംഗം കിട്ടിയെന്നും ഐതിഹ്യം. അത്‌ ഒരു കൊന്നച്ചുവട്ടില്‍വച്ച്‌ പൂജിച്ചുപോന്നു. പിന്നീട്‌ അവിടം മൂലസ്ഥാനമായി അറിയപ്പെട്ടു. ആ സ്ഥാനത്താണ്‌ കൊന്നയ്ക്കല്‍ ശിവന്‍. നാലമ്പലത്തിന്‌ പുറത്ത്‌ വടക്കുവശത്തായി കൊന്ന കാണാം. ഈ കൊന്നകള്‍ ഋതുഭേദമില്ലാതെ പൂക്കുന്നുവെന്നതും വിസ്മയാവഹം.
അഞ്ചുപൂജയുള്ള മഹാക്ഷേത്രം. രാവിലെ അഭിഷേകം കഴിഞ്ഞാല്‍ മലര്‍നേദ്യത്തോടും വെള്ളനേദ്യത്തോടും കൂടി പൂജ തുടങ്ങും. ശംഖാഭിഷേകം പ്രധാന വഴിപാടാണ്‌. നിത്യവും നവകവുമുണ്ട്‌. രാത്രി എട്ടുമണിക്കുള്ള പള്ളിയറപൂജ വിശേഷം. മംഗല്യഭാഗ്യത്തിന്‌ വഴിപാടായി നടത്തപ്പെടുന്ന ഈ പൂജ ദമ്പതിപൂജ എന്ന പേരിലും പ്രസിദ്ധാണ്‌.

ഇതുകഴിഞ്ഞാല്‍ അര്‍ദ്ധരാത്രിയില്‍ ദേവന്മാരെത്തി പൂജിക്കുന്നുവെന്ന്‌ സങ്കല്‍പ്പം. പള്ളിയറ കാവിന്‌ മുന്നിലുള്ള അപൂര്‍വ വിഗ്രഹമാണ്‌ ശക്തിപഞ്ചാക്ഷരീപ്രതിഷ്ഠ. ശിവന്റെയും, പാര്‍വതിയുടെയും ആ ലോഹവിഗ്രഹം ഇമ്മട്ടിലാണ്‌. ഭഗവാന്റെ ഇടതു തുടയില്‍ പാര്‍വതിയെ ഇരുത്തി ഇടതുകൈയാല്‍ പുണരുന്ന വിഗ്രഹം.
കുംഭമാസത്തിലെ കറുത്തവാവ്‌ ആറാട്ടായി എട്ടുദിവസത്തെ ഉത്സവം. ഇവിടെ നിന്നും എട്ട്‌ കി.മീ. അകലെയുള്ള അഴീക്കോട്‌ കടലിലാണ്‌ ആറാട്ട്‌. ഉത്സവകാലത്തെ പറ എഴുന്നെള്ളിപ്പിനുമുണ്ട്‌ വിശേഷം. ക്ഷേത്രത്തില്‍നിന്നും രണ്ടു കി.മീ. തെക്കുഭാഗത്തുള്ള ചേരമാന്‍ പെരുമാളിന്റെ കോട്ടയ്ക്കകത്താണ്‌ ഇന്നും ആദ്യത്തെ പറ. പിന്നെ വടക്കോട്ട്‌ പോയി കൊച്ചി രാജാവിന്റെ പറ സ്വീകരിക്കും. അതുകഴിഞ്ഞാല്‍ വടക്കേ ഇല്ലത്തെ പറയാണ്‌. പിന്നെ ഓരോ ഭക്തന്റേയും പറകള്‍ സ്വീകരിക്കും. ആനയോട്ടം ഉത്സവാഘോഷത്തില്‍ അറിയപ്പെടുന്ന ഒരിനമാണ്‌. പണ്ട്‌ മുതലുള്ള ഈ ചടങ്ങ്‌ ഇന്നും തുടരുന്നു. ശിവരാത്രിനാളില്‍ രാത്രി പന്ത്രണ്ട്‌ മണിക്ക്‌ കിഴക്കുവശത്ത്‌ നിന്നും എഴുന്നെള്ളിച്ച്‌ പടിഞ്ഞാറുവശത്ത്‌ എത്തുമ്പോള്‍ ഭഗവാന്റെ തിടമ്പ്‌ തലയില്‍ വച്ചുള്ള നൃത്തമുണ്ടാകും. പിന്നീട്‌ ആനപ്പുറത്തു നിന്നും ചാടിയിറങ്ങി മൂന്നുപ്രാവശ്യം ഭിക്ഷ ചോദിക്കും. അപ്പോള്‍ ഭക്തജനങ്ങള്‍ വലിയ കാണിക്കയര്‍പ്പിക്കും. ഈ സമയം പിന്നിലായി ആനപ്പുറത്ത്‌ പാര്‍വതീ ദേവിയുമുണ്ടാകും. ദേവിയും ഭഗവാന്റെ നൃത്തം കാണുന്നുവെന്ന്‌ വിശ്വാസം. ഒടുവില്‍ ഓട്ടപ്രദക്ഷിണത്തോടെ അകത്തേക്ക്‌ പ്രവേശിക്കുന്നു. ഭക്തിദായകമായ ഉത്സവച്ചടങ്ങുകള്‍ക്ക്‌ സാക്ഷിയാകാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും ആയിരക്കണക്കിന്‌ ജനങ്ങളെത്തും.
കടപ്പാട്
സോഷ്യൽ മീഡിയ
🌼⚜️🌼⚜️🌼⚜️🌼⚜️🌼⚜️🌼

Sunday, September 19, 2021

മാര്‍ഗബന്ധു സ്തോത്രം

മാര്‍ഗബന്ധു സ്തോത്രം 

  AD 1520 മുതല്‍ 1593 വരെ ജീവിച്ചിരുന്ന അപ്പയ്യ ദീക്ഷിര്‍ എന്ന അദ്വൈത സിദ്ധാന്തത്തിന്‍െറ പ്രാണേതാവ് വിരചിച്ച പ്രസിദ്ധമായ ഒരു ശിവസ്തോത്രമാണ് മാര്‍ഗബന്ധു സ്തോത്രം. 

 യാത്രകള്‍ നടത്തുന്നവന്‍െറ ബന്ധുവായ ( മാര്‍ഗത്തിന്‍െറ ബന്ധു )  ശിവനെ സ്തുതിക്കുന്ന സ്തോത്രമാണിത്.  

തമിഴ്നാട് വെല്ലൂരിനടുതുള്ള വിരിഞ്ചപുരം ശിവക്ഷേത്രത്തിലെ മാര്‍ഗബന്ധു ശിവനെ സ്തുതിച്ച് എഴുതിയതാണിത്.

ശംഭോ മഹാദേവ ദേവ
ദേവ ശംഭോ മഹാദേവ 
ദേവേശ ശംഭോ 
ശംഭോ മഹാദേവ ദേവ

ഫാലാവനമ്രത് കിരീടം 
ഫാല നേത്രാര്‍ച്ചിഷ്ദഗ്ദ
പഞ്ചേഷു  കീടം
ശൂലാവതാരാതി കൂടം
ശുദ്ധമര്‍ദ്ധേന്ദു ചൂടം
ഭജേ മാര്‍ഗ ബന്ധും

 ശംഭോ മഹാദേവ ദേവ
ദേവ ശംഭോ മഹാദേവ 
ദേവേശ ശംഭോ 
ശംഭോ മഹാദേവ ദേവ

അംഗേ വിരാജത് ഭുജംഗം
അഭ്ര ഗംഗാ തരംഗാഭിരാമോത്തമാംഗം 
ഓംങ്കാര വാടീ കുരംഗം  - സിദ്ധ
സംസേവിതാംഘ്രീം ഭജേ മാര്‍ഗ ബന്ധും

 ശംഭോ മഹാദേവ ദേവ
ദേവ ശംഭോ മഹാദേവ 
ദേവേശ ശംഭോ 
ശംഭോ മഹാദേവ ദേവ

നിത്യം ചിദാനന്ദ രൂപം  -നിഹ്നു
താശേഷ ലോകേശ വൈരി പ്രതാപം
കാര്‍ത്ത സ്വരാഗേന്ദ്ര ചാപം  - കൃത്തി 
വാസം ഭജേ ദിവ്യ സന്മാര്‍ഗ ബന്ധും

 ശംഭോ മഹാദേവ ദേവ
ദേവ ശംഭോ മഹാദേവ 
ദേവേശ ശംഭോ 
ശംഭോ മഹാദേവ ദേവ

കന്ദര്‍പ്പ ദര്‍പ്പഘ്നമീശം - കാല
കണ്ഠം മഹേശം മഹാവ്യോമ കേശം
കുന്താഭ ദന്തം സുരേശം - കോടി 
സൂര്യ പ്രകാശം ഭജേ മാര്‍ഗ ബന്ധും

 ശംഭോ മഹാദേവ ദേവ
ദേവ ശംഭോ മഹാദേവ 
ദേവേശ ശംഭോ 
ശംഭോ മഹാദേവ ദേവ

മന്ദാര ഭൂതേരുദാരം മന്ദ
രാഗേന്ദ്ര സാരം മഹാ ഗൗര്യ ദൂരം 
സിന്ദൂര ദൂര പ്രചാരം -സിന്ധു 
രാജാധി ധീരം ഭജേ മാര്‍ഗ്ഗ ബന്ധും 

 ശംഭോ മഹാദേവ ദേവ
ദേവ ശംഭോ മഹാദേവ 
ദേവേശ ശംഭോ 
ശംഭോ മഹാദേവ ദേവ

അപ്പയ്യ യജ്വേന്ദ്ര ഗീതം 
സ്തോത്ര രാജം
പഠേത് യസ്തു ഭക്ത്യാ പ്രയാണേ 
തസ്യാര്‍ത്ഥ സിദ്ധിം വിധര്‍ത്തേ 
മാര്‍ഗ്ഗ മദ്ധ്യേ അഭയം ചാശു 
തോഷാ മഹേശ 

ശംഭോ മഹാദേവ ദേവ
ദേവ ശംഭോ മഹാദേവ 
ദേവേശ ശംഭോ 
ശംഭോ മഹാദേവ ദേവ

  യാത്രകള്‍ക്ക് മുന്‍പായി ജപിക്കുന്നത് ഉത്തമം. യാത്രകളില്‍ മഹാദേവ ശംഭുവായ ശിവന്‍ കാക്കും എന്നാണ് വിശ്വാസം.  സാധാരണ യാത്രകള്‍ക്ക് മുന്‍പും ഇത് ജപിക്കാം.

കടപ്പാട് - വി. സജീവ്
ഓം നമഃ ശിവായ 
Adhena Jayakumar

എല്ലാവര്‍ക്കും ഭഗവാന്‍െറ അനുഗ്രഹം ഉണ്ടാവട്ടെ..

വിരിഞ്ചപുരം മാര്‍ഗ്ഗബന്ധേശ്വരര്‍  ക്ഷേത്രത്തിന്‍െറയും അപ്പയ്യ ദീക്ഷിതരുടെയും ചിത്രം ചുവടെ ചേര്‍ക്കുന്നു..

Sunday, June 20, 2021

കല്പ വിഗ്രഹം

*🔥📛▪️കല്പ വിഗ്രഹം▪️📛🔥*

               💢〰️💢〰️💢〰️💢〰️💢

*📛 ബി .സി: 26,450 വർഷങ്ങൾക്കു മുൻപ് മനുഷ്യനിർമ്മിതമായ മഹാദേവന്റെ  വിഗ്രഹമാണ് " കല്പവിഗ്രഹം " എന്ന് പറയപ്പെടുന്നത്...*

*📛 ഇന്ത്യ - ചൈന ബോർഡറിൽ സ്ഥിതി ചെയുന്ന പഴയ ഭാരതീയ നഗരമായ ടിബറ്റിൽ നിന്നാണ് അമേരിക്കൻ സി ഐ  എ ( CIA ) ഈ അമൂല്യ വിഗ്രഹം കണ്ടെടുത്തത്. അമേരിക്കൻ ഗവേഷകർ നടത്തിയ റേഡിയോ കാർബൺ ( c 14 ) ടെസ്റ്റിൽ കൂടിയാണ് ആ വിഗ്രഹത്തിന്റെ പഴക്കം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്...*

*📛 ദ്വാപര യുഗത്തിലെതെന്നു കരുതുന്ന ആ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് മരവും ലോഹവും കൂട്ടി കലർത്തിയാണത്രെ. വിഗ്രഹത്തിനോടൊപ്പമുണ്ടായിരുന്ന മരം കൊണ്ടുണ്ടാക്കിയ കൈയെഴുത്തുപ്രതിയിൽ നടത്തിയ നിരീക്ഷണത്തിൽ സംസ്കൃതം പോലെയുള്ള ഭാഷയാണന്നാണ് അവർക്ക് തോന്നിയത്.. അതിൽ നിന്നും" കല്പ മഹാ -ആയുഷം രസായന വിഗ്രഹ " എന്ന നാമം ലഭിച്ചു. അതിനാൽ സി ഐ എ ഒഫീഷ്യൽസ് അവരുടെ രേഖകളിൽ ആ വിഗ്രഹത്തിന് " കല്പ വിഗ്രഹ " എന്ന പേര് കൊടുത്തു ...*

*📛 47.10 ഗ്രാം  തൂക്കമുള്ള വിഗ്രഹത്തിന്റെ ഒരു കൈയിൽ സുദർശന ചക്രം പോലെ തോന്നിക്കുന്ന ഒരു ആയുധവും കഴുത്തിൽ പാമ്പും ഉണ്ടായിരുന്നു. "ST Circus Mustang-0183” എന്ന് പേരുള്ള  സി ഐ എ സ്റ്റോർ റൂമിലെ കല്പ വിഗ്രഹത്തെ കുറിച്ച് വർഷങ്ങളോളം അധികമാരും അറിഞ്ഞിരുന്നില്ല. എന്നാൽ സി ഐ എ വിഭാഗത്തിൽ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥൻ കല്പ വിഗ്രഹത്തിന്റെ ഒപ്പം ലഭിച്ച കൈയെഴുത്തു പ്രതിയെ കുറിച്ച് കൂടുതൽ ഗവേഷണം നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി ഐ എ ലോകമെമ്പാടും നടത്തിയ ഗവേഷണ പരീക്ഷണങ്ങളിലൂടെ അദൃശ്യമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു പരമ്പര കണ്ടെത്തി...*

*📛1960 കളുടെ തുടക്കത്തിൽ കൽപ്പവിഗ്രഹ കൈയ്യെഴുത്തുപ്രതിയുമായി ബന്ധപ്പെട്ട് അതിപ്രധാനമായ ഗവേഷണങ്ങൾ നടന്നു. വിഗ്രഹം ഒരു ചെമ്പ് പാത്രത്തിലെ വെള്ളത്തിലിട്ട് നടത്തിയ പരീക്ഷത്തിൽ വെള്ളത്തിന്റെചില അസ്വാഭികമായ  മാറ്റങ്ങൾ  സി  ഐ എ ഒഫീഷ്യൽസ് തിരിച്ചറിഞ്ഞു. പിന്നീട് ആ ചാർജ് ചെയ്യപ്പെട്ട വെള്ളം ' പല വിത്യസ്ത ലാബിലും  പരീക്ഷിക്കുകയും റിപ്പോർട്ടുകൾ സി ഐ എ  ഡയറക്ടർ ജോണ് മെക്കോണിനു കൈമാറുകയും ചെയ്തു. ലാബിലെ പരീക്ഷണത്തിൽ നിന്നും നിരവധി അമൂല്യങ്ങളായ വിവരങ്ങളും വസ്തുക്കളും ലഭിച്ചിട്ടുണ്ടെങ്കിലും  അതിൽ നിന്നെല്ലാം വ്യത്യസ്തമായി കല്പ വിഗ്രഹത്തിന് ഏതോ ഒരു അജ്ഞാത ശക്തി ഉള്ളതായി അദ്ദേഹം കണ്ടത്തി.തുടന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ ഒരു വാട്ടറിങ് ഗ്രൂപ്പ് ഉണ്ടാക്കി .സ്ത്രീകൾ കൂടുതലുള്ള ആ ഗ്രൂപ്പിൽ  എല്ലാ പ്രായത്തിലുള്ള വരും  ഉണ്ടായിരുന്നു. കല്പ വിഗ്രഹം ഇട്ട വെള്ളം കുടിക്കുക എന്നതായിരുന്നു ഗ്രൂപ്പിലെ പരീക്ഷണം. എന്നാൽ ഉദ്ദേശിച്ച പോലെ ആ പദ്ധതി വിജയിച്ചില്ല.*

*📛പിന്നീട്‌ സി ഐ എ നടത്തിയ  പരീക്ഷണങ്ങളെ കുറിച്ചൊന്നും അധികമാരും അറിഞ്ഞിരുന്നില്ല .അവരുടെ പരീക്ഷണങ്ങളെല്ലാം അത്രയും രഹസ്യമായിരുന്നു' . എന്നാൽ 2008 ഡിസംബറിൽ ഒരു വാർത്ത പുറത്തുവന്നത് ആ കല്പവിഗ്രഹം നഷ്ടപ്പെട്ടു എന്നാണ്.  കല്പ വിഗ്രഹമുപയോഗിച്ചു ലോകമെമ്പാടും സി ഐ എ അതീവ രഹസ്യമായി നടത്തിയ പരീക്ഷണ നിരീക്ഷണത്തെ ' കല്പ ടാഗുകൾ ' എന്നാണ് അറിയപ്പെട്ടിരുന്നത് .എന്നാൽ പിന്നീട് വന്ന വാർത്ത  ,കല്പ വിഗ്രഹ ജല പരീക്ഷണത്തിൻ ആ ജലം കുടിച്ചവർക്ക് ആയുസ് കൂടുതൽ ഉള്ളവരായി മാറുന്നു എന്നാണത്രെ. ..*

*📛ഇതിന്മേലുള്ള നിരീക്ഷണങ്ങൾ സി  ഐ എ ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. ആ അമൂല്യ വിഗ്രഹം  ഇന്ത്യയിലേക്ക്  കടത്തി എന്നും കേൾക്കുന്നുണ്ട്. ആന്ധ്രായിൽ നിന്നും ജോലിക്കായി എത്തിയ ഐ ടി പ്രൊഫെഷനലുകളിലാരോ പ്രസ്തുത വിഗ്രഹം ആന്ധ്രായിലേക്കു കടത്തിയെന്നാണ് സി ഐ എ വിശ്വസിക്കുന്നത്. പ്രസ്തുത വിഗ്രഹം നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് അമേരിക്കൻ രഹസ്യന്വേഷണ വിഭാഗമായ സി ഐ എ ആ ഭാരത പൈതൃകം വിളിച്ചോതുന്ന അമൂല്ല്യ വിഗ്രഹതിന്റെ ചിത്രങ്ങൾ പുറത്തു വിട്ടത്. ..*

*📛 കോടാനുകോടി രൂപ ലഭിക്കുന്ന ഈ വിഗ്രഹം എങ്ങിനെയെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചാണ് ചിത്രം പുറത്തിറക്കി അമേരിക്ക ആ അമൂല്യ വിഗ്രഹത്തെ തപ്പി ഇറങ്ങിയിരിക്കുന്നത്, അതവർക്ക് ലേലത്തിൽ വെക്കാനോ അത് വഴി പണം ഉണ്ടാക്കുവാനോ അല്ല മറിച്ചു അതിലടങ്ങിയിരിക്കുന്ന അത്ഭുത പ്രതിഭാസത്തെ തിരിച്ചറിയാൻ വേണ്ടി മാത്രം.  പഠിക്കുന്തോറും ശാസ്ത്രത്തെ പോലും ഞെട്ടിക്കുന്ന അദ്‌ഭുത പ്രതിഭാസം അടങ്ങിയ ഒട്ടനവധി അമൂല്യ അറിവുകളുടെ നിധി ശേഖരം... നാം തിരിച്ചറിയാതെ പോയത് അമേരിക്കക്കാർ തിരിച്ചറിയുന്നു  എന്ന് മാത്രം. നാം ഇപ്പോഴും പുരോഗമനം പറഞ്ഞു പഴമയേയും ആചാരത്തെയും വിശ്വാസത്തെയും വെല്ലുവിളിക്കുന്നു...*

💢▪️💢▪️💢▪️💢▪️💢▪️💢▪️💢

Wednesday, June 16, 2021

കല്പ വിഗ്രഹം

*🔥📛▪️കല്പ വിഗ്രഹം▪️📛🔥*

               💢〰️💢〰️💢〰️💢〰️💢

*📛 ബി .സി: 26,450 വർഷങ്ങൾക്കു മുൻപ് മനുഷ്യനിർമ്മിതമായ മഹാദേവന്റെ  വിഗ്രഹമാണ് " കല്പവിഗ്രഹം " എന്ന് പറയപ്പെടുന്നത്...*

*📛 ഇന്ത്യ - ചൈന ബോർഡറിൽ സ്ഥിതി ചെയുന്ന പഴയ ഭാരതീയ നഗരമായ ടിബറ്റിൽ നിന്നാണ് അമേരിക്കൻ സി ഐ  എ ( CIA ) ഈ അമൂല്യ വിഗ്രഹം കണ്ടെടുത്തത്. അമേരിക്കൻ ഗവേഷകർ നടത്തിയ റേഡിയോ കാർബൺ ( c 14 ) ടെസ്റ്റിൽ കൂടിയാണ് ആ വിഗ്രഹത്തിന്റെ പഴക്കം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്...*

*📛 ദ്വാപര യുഗത്തിലെതെന്നു കരുതുന്ന ആ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് മരവും ലോഹവും കൂട്ടി കലർത്തിയാണത്രെ. വിഗ്രഹത്തിനോടൊപ്പമുണ്ടായിരുന്ന മരം കൊണ്ടുണ്ടാക്കിയ കൈയെഴുത്തുപ്രതിയിൽ നടത്തിയ നിരീക്ഷണത്തിൽ സംസ്കൃതം പോലെയുള്ള ഭാഷയാണന്നാണ് അവർക്ക് തോന്നിയത്.. അതിൽ നിന്നും" കല്പ മഹാ -ആയുഷം രസായന വിഗ്രഹ " എന്ന നാമം ലഭിച്ചു. അതിനാൽ സി ഐ എ ഒഫീഷ്യൽസ് അവരുടെ രേഖകളിൽ ആ വിഗ്രഹത്തിന് " കല്പ വിഗ്രഹ " എന്ന പേര് കൊടുത്തു ...*

*📛 47.10 ഗ്രാം  തൂക്കമുള്ള വിഗ്രഹത്തിന്റെ ഒരു കൈയിൽ സുദർശന ചക്രം പോലെ തോന്നിക്കുന്ന ഒരു ആയുധവും കഴുത്തിൽ പാമ്പും ഉണ്ടായിരുന്നു. "ST Circus Mustang-0183” എന്ന് പേരുള്ള  സി ഐ എ സ്റ്റോർ റൂമിലെ കല്പ വിഗ്രഹത്തെ കുറിച്ച് വർഷങ്ങളോളം അധികമാരും അറിഞ്ഞിരുന്നില്ല. എന്നാൽ സി ഐ എ വിഭാഗത്തിൽ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥൻ കല്പ വിഗ്രഹത്തിന്റെ ഒപ്പം ലഭിച്ച കൈയെഴുത്തു പ്രതിയെ കുറിച്ച് കൂടുതൽ ഗവേഷണം നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി ഐ എ ലോകമെമ്പാടും നടത്തിയ ഗവേഷണ പരീക്ഷണങ്ങളിലൂടെ അദൃശ്യമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു പരമ്പര കണ്ടെത്തി...*

*📛1960 കളുടെ തുടക്കത്തിൽ കൽപ്പവിഗ്രഹ കൈയ്യെഴുത്തുപ്രതിയുമായി ബന്ധപ്പെട്ട് അതിപ്രധാനമായ ഗവേഷണങ്ങൾ നടന്നു. വിഗ്രഹം ഒരു ചെമ്പ് പാത്രത്തിലെ വെള്ളത്തിലിട്ട് നടത്തിയ പരീക്ഷത്തിൽ വെള്ളത്തിന്റെചില അസ്വാഭികമായ  മാറ്റങ്ങൾ  സി  ഐ എ ഒഫീഷ്യൽസ് തിരിച്ചറിഞ്ഞു. പിന്നീട് ആ ചാർജ് ചെയ്യപ്പെട്ട വെള്ളം ' പല വിത്യസ്ത ലാബിലും  പരീക്ഷിക്കുകയും റിപ്പോർട്ടുകൾ സി ഐ എ  ഡയറക്ടർ ജോണ് മെക്കോണിനു കൈമാറുകയും ചെയ്തു. ലാബിലെ പരീക്ഷണത്തിൽ നിന്നും നിരവധി അമൂല്യങ്ങളായ വിവരങ്ങളും വസ്തുക്കളും ലഭിച്ചിട്ടുണ്ടെങ്കിലും  അതിൽ നിന്നെല്ലാം വ്യത്യസ്തമായി കല്പ വിഗ്രഹത്തിന് ഏതോ ഒരു അജ്ഞാത ശക്തി ഉള്ളതായി അദ്ദേഹം കണ്ടത്തി.തുടന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ ഒരു വാട്ടറിങ് ഗ്രൂപ്പ് ഉണ്ടാക്കി .സ്ത്രീകൾ കൂടുതലുള്ള ആ ഗ്രൂപ്പിൽ  എല്ലാ പ്രായത്തിലുള്ള വരും  ഉണ്ടായിരുന്നു. കല്പ വിഗ്രഹം ഇട്ട വെള്ളം കുടിക്കുക എന്നതായിരുന്നു ഗ്രൂപ്പിലെ പരീക്ഷണം. എന്നാൽ ഉദ്ദേശിച്ച പോലെ ആ പദ്ധതി വിജയിച്ചില്ല.*

*📛പിന്നീട്‌ സി ഐ എ നടത്തിയ  പരീക്ഷണങ്ങളെ കുറിച്ചൊന്നും അധികമാരും അറിഞ്ഞിരുന്നില്ല .അവരുടെ പരീക്ഷണങ്ങളെല്ലാം അത്രയും രഹസ്യമായിരുന്നു' . എന്നാൽ 2008 ഡിസംബറിൽ ഒരു വാർത്ത പുറത്തുവന്നത് ആ കല്പവിഗ്രഹം നഷ്ടപ്പെട്ടു എന്നാണ്.  കല്പ വിഗ്രഹമുപയോഗിച്ചു ലോകമെമ്പാടും സി ഐ എ അതീവ രഹസ്യമായി നടത്തിയ പരീക്ഷണ നിരീക്ഷണത്തെ ' കല്പ ടാഗുകൾ ' എന്നാണ് അറിയപ്പെട്ടിരുന്നത് .എന്നാൽ പിന്നീട് വന്ന വാർത്ത  ,കല്പ വിഗ്രഹ ജല പരീക്ഷണത്തിൻ ആ ജലം കുടിച്ചവർക്ക് ആയുസ് കൂടുതൽ ഉള്ളവരായി മാറുന്നു എന്നാണത്രെ. ..*

*📛ഇതിന്മേലുള്ള നിരീക്ഷണങ്ങൾ സി  ഐ എ ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. ആ അമൂല്യ വിഗ്രഹം  ഇന്ത്യയിലേക്ക്  കടത്തി എന്നും കേൾക്കുന്നുണ്ട്. ആന്ധ്രായിൽ നിന്നും ജോലിക്കായി എത്തിയ ഐ ടി പ്രൊഫെഷനലുകളിലാരോ പ്രസ്തുത വിഗ്രഹം ആന്ധ്രായിലേക്കു കടത്തിയെന്നാണ് സി ഐ എ വിശ്വസിക്കുന്നത്. പ്രസ്തുത വിഗ്രഹം നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് അമേരിക്കൻ രഹസ്യന്വേഷണ വിഭാഗമായ സി ഐ എ ആ ഭാരത പൈതൃകം വിളിച്ചോതുന്ന അമൂല്ല്യ വിഗ്രഹതിന്റെ ചിത്രങ്ങൾ പുറത്തു വിട്ടത്. ..*

*📛 കോടാനുകോടി രൂപ ലഭിക്കുന്ന ഈ വിഗ്രഹം എങ്ങിനെയെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചാണ് ചിത്രം പുറത്തിറക്കി അമേരിക്ക ആ അമൂല്യ വിഗ്രഹത്തെ തപ്പി ഇറങ്ങിയിരിക്കുന്നത്, അതവർക്ക് ലേലത്തിൽ വെക്കാനോ അത് വഴി പണം ഉണ്ടാക്കുവാനോ അല്ല മറിച്ചു അതിലടങ്ങിയിരിക്കുന്ന അത്ഭുത പ്രതിഭാസത്തെ തിരിച്ചറിയാൻ വേണ്ടി മാത്രം.  പഠിക്കുന്തോറും ശാസ്ത്രത്തെ പോലും ഞെട്ടിക്കുന്ന അദ്‌ഭുത പ്രതിഭാസം അടങ്ങിയ ഒട്ടനവധി അമൂല്യ അറിവുകളുടെ നിധി ശേഖരം... നാം തിരിച്ചറിയാതെ പോയത് അമേരിക്കക്കാർ തിരിച്ചറിയുന്നു  എന്ന് മാത്രം. നാം ഇപ്പോഴും പുരോഗമനം പറഞ്ഞു പഴമയേയും ആചാരത്തെയും വിശ്വാസത്തെയും വെല്ലുവിളിക്കുന്നു...*

💢▪️💢▪️💢▪️💢▪️💢▪️💢▪️💢

അഗ്രഹാരം

പാലക്കാട് തമിഴ് ബ്രാഹ്മണ സമൂഹ ഗ്രാമങ്ങളാൽ സമ്പന്നമാണ് .എന്താണ്‌ അഗ്രഹാരം, എല്ലാ തമിഴ്‌ ബ്രാഹ്മണസമൂഹ ഗ്രാമങ്ങളെയും അഗ്രഹാരം എന്ന് വിളിക്കാൻ പറ്റുമൊ ഇല്ലാ , പറ്റില്ലാ.ഗ്രാമത്തിന്റെ അഗ്ര ഭാഗങ്ങളിലായി ഹരിയും ഹരനും കുടികൊള്ളുന്നുണ്ടെൽ അത്‌ അഗ്രഹാരം. അല്ലെൽ അത്‌ ഗ്രാമം.

അഗ്രൗ ഹരശ്ച ഹരിശ്ച ഇതി അഗ്രഹാര: എന്നാണ് പ്രമാണം.ഒരു ഹാരം പോലെ രണ്ട്‌ ഭാഗത്തായും മുഖാമുഖം നോക്കിയുള്ള വീടുകൾ , ആ വീടുകളിൽ നിന്ന് നോക്കി തൊഴാൻ കഴിയുമാറ് ഉള്ള ക്ഷേത്രങ്ങൾ ഇതെല്ലാം അഗ്രഹാരങ്ങളുടെ പ്രത്യേകതയാണ്‌. പാലക്കാടൻ അതിർത്തി ഗ്രാമങ്ങളിൽപ്പെടുന്ന ഒരു അഗ്രഹാരമാണ് നല്ലേപ്പിള്ളി അഗ്രഹാരം.

ഏകദേശം നാല് നൂറ്റാണ്ട് മുന്നേ തഞ്ചാവൂർ ,കുംഭകോണം എന്നീ ഭാഗങ്ങളിൽ നിന്ന് വന്നവരാണ് ഈ ഗ്രാമത്തിലെ പൂർവികർ. ഋഗ്വേദികളും യജുർവേദികളും സമാസമം ഉണ്ട് ഈ അഗ്രഹാരത്തിൽ .

അഗ്രഹാരം രൂപപ്പെടുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള വിശ്വ മരുളി ശിവ ക്ഷേത്ര വീഥിയിൽ നിന്നാണ് അഗ്രഹാരത്തിൻ്റെ ഒരറ്റം ആരംഭിക്കുന്നത്.വിശ്വ മരുളി ശിവ ക്ഷേത്രത്തിൽ ഒരു ശാസ്താവ് പ്രതിഷ്ഠ ഉണ്ട്.അത് അഗ്രഹാരം വന്നതിനു ശേഷം വന്ന പ്രതിഷ്ഠയാണ്. 

ആ ശാസ്താവിനെ കുറിച്ച് ഒരു ഐതിഹ്യം ഉണ്ട് .അത് കൂടി പറയാം ഇവിടെ .കാലങ്ങൾക്ക് മുന്നേ അഗ്രഹാരത്തിലെ ഒരു ഭാര്യയും ഭർത്താവും സന്താന ഭാഗ്യം ഇല്ലാതെ വിഷമിച്ച് ഇരിക്കുകയായിരുന്നു. ആ സമയത്താണ് അവർ അടുത്തുള്ള കുന്നമ്പിടാരി മലയിൽ വാഴുന്ന വിളിച്ചാൽ വിളികേൾക്കുന്ന ശാസ്താവിനെ കുറിച്ച് കേൾക്കുന്നത് .അവിടെ ചെന്ന് ആ ദമ്പതിമാർ സാഷ്ടാംഗം നമസ്കരിച്ചു ഭഗവാനെ പ്രാർത്ഥിച്ചു സന്താന ഭാഗ്യത്തിന് ആയി.ഭഗവാൻ അവരെ അനുഗ്രഹിച്ചു.അവർക്ക് ഒരു കുഞ്ഞ് പിറന്നു.അങ്ങനെ അവിടെ നിന്നാണ് സന്താന സൗഭാഗ്യം നൽകുന്ന ശാസ്താവിൻ്റെ തേജസ്സിനെ ആവാഹിച്ച് വിശ്വ മരുളി ശിവ ക്ഷേത്രത്തിനോട് ചേർന്ന് ഒരു ശ്രീകോവിൽ നിർമിച്ച് അവിടെ ഭഗവാനെ പ്രതിഷ്ഠിച്ചത്.

ഇന്നും സന്താനങ്ങൾ ഇല്ലാതെ ദുഃഖിക്കുന്ന അനവധി പേർക്ക് ഇവിടെ വന്ന് തൊഴുത് ഭഗവാൻ്റെ അനുഗ്രഹത്താൽ സന്താന ഭാഗ്യം ലഭിച്ച കഥകൾ അഗ്രഹാരത്തിൽ നിന്ന് കേൾക്കാൻ സാധിച്ചു.ഇവിടുത്തെ ശാസ്താ പ്രീതി പ്രസിദ്ധമാണ്.ഒരുപാട് സുപ്രസിദ്ധ കലാകാരൻമാർ ഇവിടെ കലാപരിപാടികൾ അവതരിപ്പിക്കാൻ വന്നിട്ടുണ്ട്.കൃഷ്ണ പ്രതിഷ്ഠയുള്ള നവനീത ഗോപാല കൃഷ്ണ ഭജന മഠം , വേണുഗോപാല കൃഷ്ണ ഭജന മഠം എന്നീ ക്ഷേത്രങ്ങൾ കൂടി അഗ്രഹാര വീഥിയിൽ ഉണ്ട്.

ശിവരാത്രി,നവരാത്രി ,അഷ്ടമി രോഹിണി ,വിനായക ചതുർത്ഥി, ശാസ്താപ്രീതി,പ്രതിഷ്ഠാ ദിനങ്ങൾ , തുടങ്ങി ഇല്ലാ ഉത്സവങ്ങളും അഗ്രഹാരത്തിൽ ഗംഭീരമായി ആഘോഷിക്കാറുണ്ട്.

ഇവിടുത്തെ പ്രധാനപ്പെട്ട എല്ലാ വിശേഷങ്ങൾക്കും അഗ്രഹാരത്തിൽ ഉള്ളവരെല്ലാരും ഒത്ത്‌ ചേരും . എല്ലാം ഒരുമയോടെ അവർ ഭംഗിയാക്കും . ലോകത്ത്‌ എവിടെ ചെന്നാലും എത്ര ഉയരത്തിൽ ഇരുന്നാലും തന്റെ സംസ്കാരം വിട്ട്‌ ഒരു കളിയ്ക്കും ഇവർ നിൽക്കില്ലാ.
പാലക്കാടൻ അഗ്രഹാരങ്ങൾ ഒരുപാട് ഇതിഹാസങ്ങൾക്ക് ജന്മം നൽകിയ ഇടം കൂടിയാണ്.അവരെ കുറിച്ച് ഒന്നും എഴുതാൻ തുടങ്ങിയാൽ ഒരു പുസ്തകം പോലും തികയാതെ വരും.

ഇന്ത്യയിൽ പോസ്റ്റൽ സർവീസിൽ നിന്ന് സീനിയർ ഗ്രേഡ് വൺ ഉദ്യോഗസ്ഥൻ ആയി വിരമിച്ച ,ഒരുപാട് പുസ്തകങ്ങൾ എഴുതിയിട്ടുള്ള പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനും ജ്യോതിഷ പണ്ഡിതനുമായശ്രീ വീ എസ് കല്യാണ രാമൻ അവർകളെ പോലെ ഒരുപാട് പ്രഗത്ഭരേ ഈ അഗ്രഹാരം സമൂഹത്തിന് സംഭാവന നൽകിയിട്ടുണ്ട്.

എല്ലാ തമിഴ് ബ്രാഹ്മണ സമൂഹ ഗ്രാമങ്ങളിലും അവിടെയുള്ള വരുടെ കാര്യങ്ങൾ നോക്കി നടത്താൻ ആയി ഒരു ബ്രാഹ്മണ സഭ ഉണ്ടാകും..ഇവിടുത്തെ ബ്രാഹ്മണ സഭയുടെ പ്രസിഡണ്ട് ശ്രീ വെങ്കട രമണൻ അവർകൾ ആണ്.പാലക്കാടിന് അഭിമാനവും ,അഴകും ,ഐശ്വര്യവും ആണ് ഇത് പോലെയുള്ള അഗ്രഹാരങ്ങൾ.

കടപ്പാട്..
Fb പോസ്റ്റ്

Thursday, June 3, 2021

390 കുട്ടി ചാത്തന്മാരുടെ പേരുകൾ

390 കുട്ടി ചാത്തന്മാരുടെ പേരുകൾ
🙏🙏🙏🙏🙏🙏🙏🙏

1ആദികുട്ടി കരിങ്കുട്ടി ചാത്തൻ
2 അനാദികുട്ടി ചാത്തൻ
3 തീകുട്ടി ചാത്തൻ
4 പുകുട്ടി ചാത്തൻ
5 മായാകുട്ടി ചാത്തൻ
6 മകിടകുട്ടി ചാത്തൻ
7 മന്ത്രകുട്ടി ചാത്തൻ
8 മാരണത്ത് കുട്ടി ചാത്തൻ 
9 പ്രശ്ന കുട്ടിചാത്തൻ
10 എടവഴി കുട്ടിചാത്ത
11 കോലത്തു കുട്ടി ചാത്തൻ
12 അധികാരത്ത് കുട്ടിചാത്തൻ
13 മേൽപ്പുള്ളി കുട്ടിചാത്തൻ
14 പയ്യപ്പിള്ളി കുട്ടിചാത്തൻ
15 ഏനത്ത് കുട്ടിചാത്തൻ
16 ഇറയത്ത് കുട്ടിചാത്തൻ
17 പുഞ്ചനെല്ലൂര് കുട്ടിചാത്തൻ
18 വാകനല്ലൂര് കുട്ടിചാത്തൻ
19 കൊറ്റനല്ലൂർ കുട്ടിചാത്തൻ
20 കൊടുംപാറകുട്ടിചാത്തൻ
21 ജലക്കുട്ടി ചാത്തൻ
22 മറ്റത്തുര് കുട്ടിചാത്തൻ
23 വാസുപുരം കുട്ടിചാത്തൻ
24 അഗ്നികുട്ടി ചാത്തൻ
25 കലികുട്ടിചാത്തൻ
26 കറുപ്പക്കുട്ടി
27 പകിട കുട്ടിചാത്തൻ
28 പച്ച കുട്ടി ചാത്തൻ
29 പവിഴ കുട്ടിചാത്തൻ
30 മുത്ത് കുട്ടിചാത്തൻ
31 രക്ത കുട്ടിചാത്തൻ
32 നീലകുട്ടി ചാത്തൻ
33 ചേക്കുട്ടി ചാത്തൻ
34 ഉലകിൽ മൂക്കൻ കുട്ടിചാത്തൻ
35 പൊന്നുണ്ണി വിഷ്ണുമാ  
കുട്ടിചാത്തൻ
36 ഭൂതനാഥ ചാത്തൻ
37 സദാനന്ദ ചാത്തൻ
38 രക്ഷക ചാത്തൻ
39 ശിക്ഷക ചാത്തൻ
40 ജന്മകർമ്മ ചാത്തൻ
41 സർവ്വദോഷനാശക ചാത്തൻ
42 സർവ്വദായക ചാത്തൻ
43 പുണ്യകർമ്മഫല ചാത്തൻ
44 സംസാരദു:ഖദഹനചാത്തൻ
45 പരംജ്യോതി ചാത്തൻ
46 പരംജ്ഞാന ചാത്തൻ
47 പ്രിയ ചാത്തൻ
48 വിദ്യാവിദ്യാ ചാത്തൻ
49 ദിവാകര ചാത്തൻ
50 ശംഭു പുത്ര ചാത്തൻ
51 സൂത്രധാര ചാത്തൻ
52 ജലന്ധരി ചാത്തൻ
53 രാമ ഭൗത്യ സഹായക ചാത്തൻ
54 കുംഭകർണ്ണ വിനാശക ചാത്തൻ
55 പാഞ്ചാത്തൻ
56 രാവണാദിക ദൈത്യ ഘ്ന ചാത്തൻ
57 വിഘ്ന രാജ സോദര ചാത്തൻ
58 ബ്രഹ്മചാരീവ്രത സാര ചാത്തൻ
59 ബ്രഹ്മരൂപ ചാത്തൻ
60 ശിവ ശക്തി യുത ചാത്തൻ
61 പ്രാണ ചാത്തൻ
62 പ്രണവ ചാത്തൻ
63 പ്രാണദായ ചാത്തൻ
64 പഞ്ചഭൂത ചാത്തൻ
65 സുക്ഷ്മ രൂപ ചാത്തൻ
66 സ്ഥുലരൂപ ചാത്തൻ
67 പഞ്ചാക്ഷര പ്രിയ ചാത്തൻ
68 ഗുണകർമ്മ സമന്യീത ചാത്തൻ
69 ഗണനായക ചാത്തൻ
70 ശാക്തേയ ചാത്തൻ
71 സൗമ്യദർശന ചാത്തൻ
72 ശിവാനന്ദ ചാത്തൻ
73 കരിയാത്തൻ
74 ശാന്തരൂപ ചാത്തൻ
75 ഭക്താനാംഹൃദയാനന്ദ ചാത്തൻ
76 മണികണ്ം ചാത്തൻ
77 ശംഖുകണ്ം ചാത്തൻ
78 രൂദ്രാക്ഷരൂപ ചാത്തൻ
79 ദേവദേവ പ്രകീർത്തിത ചാത്തൻ
80 മഹിഷീമർദ്ദന ചാത്തൻ
81 മായാരൂപധര ചാത്തൻ
82 ശബരീ മോക്ഷകാരക ചാത്തൻ
83 പ്രകൃതീ ചാത്തൻ
84 പൂരുഷശ്യൈവ ചാത്തൻ
85 ശാസ്താമുലചാത്തൻ
86 ക്ഷിതീശ ചാത്തൻ
87 ശ്രീജിത ചാത്തൻ
88 പൂർണ്ണാപൂർണ്ണ ചാത്തൻ
89 കാമീ കാമസങ്കടനാശന ചാത്തൻ
90 പണ് ഡിത ചാത്തൻ
91 ഭൂതവാഹന ചാത്തൻ
92 ഭൂതി ഭൂഷണബാലക ചാത്തൻ
93 നാഗാദ്ധ്യക്ഷ ചാത്തൻ
94 നാഗാഭൂഷണ ചാത്തൻ
95 ത്രിനേത്രനയന ചാത്തൻ
96 കാഞ്ചനസന്നിഭചാത്തൻ
97 കാവ്യാകവി ചാത്തൻ
98 വടുവേഷധര ചാത്തൻ
99 ബീജരൂപ ചാത്തൻ
100 സുഖാസന ചാത്തൻ
101 ശുദ്ധായ ചാത്തൻ
102 നടനായകചാത്തൻ
103 സമന്ത്രദേവേന്ദ്രപൂജിത ചാത്തൻ
104 വസിഷ്ഠാർച്ചിത ചാത്തൻ
105 പ്രാണസുരക്ഷക ചാത്തൻ
106 ഭക്തിവർദ്ധക ചാത്തൻ
107 സുപ്രകാര ചാത്തൻ
108 വ്യോമകേശവ ചാത്തൻ
109 ദിവ്യരൂപധര ചാത്തൻ
110 സർവ്വാത്മന വിലാസക ചാത്തൻ
111 കാലരൂപധരചാത്തൻ      
112 പ്രിയംകര ചാത്തൻ
113 മേഘനാഥ ചാത്തൻ
114 കൽഹാര കുസുമപ്രീത ചാത്തൻ
115 ഹാലാഹലധരാത്മജ ചാത്തൻ
116 പാപഘ്ന ചാത്തൻ
117 ഹ്രീംകര ചാത്തൻ
118 ക്രമവിക്രമ ചാത്തൻ
119 മഹാശുരോമഹാധീര ചാത്തൻ
120 മഹാമന്ത്ര സമന്വിത ചാത്തൻ
121 ചക്രരൂപധര ചാത്തൻ
122 ഗന്ധർവ്വാപ്സരപൂജിത ചാത്തൻ
123 അഗസ്ത്യമുനി സേവിത ചാത്തൻ
124 രാജശേഖര രാജേശ ചാത്തൻ
125 പാശഹസ്ത ചാത്തൻ
126 പാശഹന്താചാത്തൻ
127 തപോനിധിചാത്തൻ
128 അനംഗസംഗസംസാര ചാത്തൻ
129 പ്രാണ ചാത്തൻ
130 ത്രിലോകജ്ഞ ചാത്തൻ
131 അപാനൻ ചാത്തൻ
132 ഉപാന ചാത്തൻ
133 വ്യാനൻ ചാത്തൻ
134 വ്യാഘ്രചർമ്മ ചാത്തൻ
135 സമചാത്തൻ
136 ഭക്താഭീഷ്ടപ്രദ ചാത്തൻ
137 ക്ലേശനാശക ചാത്തൻ
138 പാനകപ്രിയ ചാത്തൻ
139 ഘ്യതാഭിഷേകമോ ഭാംഗ ചാത്തൻ
140 ത്രിലോകധ്യതരക്ഷക ചാത്തൻ
141 ചതുർവ്വേദമയ ചാത്തൻ
142 ഭ്രാന്തൻ ചാത്തൻ
143 നീലവർണ്ണ ചാത്തൻ
144 നിത്യ സുഖ ദായക ചാത്തൻ
145 നിർമ്മലശ്രിയ ചാത്തൻ
146 പഞ്ചഭൂതമനോരൂപ ചാത്തൻ
147 ഷട്കോണാന്തര ചാത്തൻ
148 അനേകാദിത്യസങ്കാശ ചാത്തൻ
149 അരുണാക്ഷ ചാത്തൻ
150 സമാനൻ ചാത്തൻ
151 സമജ്യോതി ചാത്തൻ
152 ഭവരോഗ വിനാശക ചാത്തൻ
153 ജഞാനശക്തി ചാത്തൻ
154 പ്രഭാമയ ചാത്തൻ
155 വാഗ്മീവാഗ്ദായക ചാത്തൻ
156 ശ്രീമാനൈശ്വര്യാ ചാത്തൻ
157 ഉദാനൻ ചാത്തൻ
158 ഹുംഫടക്ഷോഭണാ കാര ചാത്തൻ
159 സത്യധർമ്മാനുസംജ്ഞക ചാത്തൻ
160 സത്യൗഷധ ചാത്തൻ
161 സത്യപര ചാത്തൻ
162 സത്യയോഗ ചാത്തൻ
163 സനാതന ചാത്തൻ
164 സത്യാത്ഭുത ചാത്തൻ
165 സത്യപുമാൽസത്യനാഥ ചാത്തൻ
166 സതാം വര ചാത്തൻ
167 സത്യാർച്ചിത ചാത്തൻ
168 അംഗവൈകല്യ ചാത്തൻ
169 സത്യവേദാന്തചാത്തൻ
170 ശിവ മായ ചാത്തൻ
171 വൈവാഹിക ചാത്തൻ
172 സത്യപിയൂഷ പാലക ചാത്തൻ
173 സുമുഖ പ്രമുഖ ചാത്തൻ
174 സമൃക്സന്മുഖജ്ഞാന ചാത്തൻ
175 പുരാണ പുരുഷോ വ്യാസ ചാത്തൻ
176 സുനീതിസമിതോ ബാല ചാത്തൻ
177 മന്ത്രാർച്ചിത ചത്തൻ
178 സർവ്വവന്ദ്യാചാത്തൻ
179 സർവ്വസിദ്ധി ചാത്തൻ
180 പ്രഭോവിഭു ചാത്തൻ
181 മംഗളശ്രീ ചാത്തൻ
182 ബ്രഹ്മവന്ദ്യ ചാത്തൻ
183 ജിഷ്ണുർവിഷ്ണുർമഹാ മതി ചാത്തൻ
184 കാട്ടിലെ ചാത്തൻ
185 സത്യധര ചാത്തൻ
186 പർവ്വതീപ്രിയനന്ദന ചാത്തൻ
187 വിശ്വേശവിബുധാരദ്ധ്യേ ചാത്തൻ
188 വരാഭയകരാം ബുജ ചാത്തൻ
189 പുരാധന ചാത്തൻ
190 പുരാണ്യഖ്യാ ചാത്തൻ
191 പൗർവ്വാപര്യ വിനാശന ചാത്തൻ
192 ശിഖാത്മജ ചാത്തൻ
193 ശിശുപാലക ചാത്തൻ
194 ശുഭകാരക ചാത്തൻ
195 ശങ്കരീസുധ ചാത്തൻ
196 മായാവി ചാത്തൻ
197 തേജോനിധിരനാമയ ചാത്തൻ
198 ശൈലവാസ ചാത്തൻ
199 സഹസ്രാര പത്മ ചാത്തൻ
200 മായാമോചന ചാത്തൻ
201 മാധവോമധു ചാത്തൻ
202 കുളീകുന്ദാടവീവാസ ചാത്തൻ
203 ശ്രീനിവാസപ്രിയങ്കര ചാത്തൻ
204 മുലാധാര ചാത്തൻ
205 ശ്രീധര ചാത്തൻ
206 ശ്രീമതാംവര ചാത്തൻ
207 ഗംഗാതട ചാത്തൻ
208 പമ്പാവാസ ചാത്തൻ
209 കരിനീലി ചാത്തൻ
210 സുഖവാരണ്യ ചാത്തൻ
211 ദ്യുതിമണ്ഡല ചാത്തൻ
212 ഗംഗാധരസുത ചാത്തൻ
213 ജീവദായക ചാത്തൻ
214 ജീവാത്മ ചാത്തൻ
215 ജീവ വംശപരീക്ഷക ചാത്തൻ
216 ജീവസാധക ചാത്തൻ
217 ജീവാംശു ചാത്തൻ
218 ജീവരൂപ വിനായക ചാത്തൻ
219 പ്രീതിദായക ചാത്തൻ
220 കാരണാതീത ചാത്തൻ കൈവല്യ പ്രഭവ ചാത്തൻ
221 പ്രീതിദായക ചാത്തൻ
222 പ്രാണാപാന സമാനാദി ചാത്തൻ
223 പഞ്ചമാരുതരൂപ ദൃക് ചാത്തൻ
224 രജസ്തമ ചാത്തൻ
225 സത്വരൂപ ചാത്തൻ
226 ഗുണസമ്മിശ്ര ചാത്തൻ
227 പരമജ്യോതിഷ ചാത്തൻ
228 പദ്മഗർഭായ ചാത്തൻ
229 സലിലായ ചാത്തൻ
230 തത്ത്വാധികായ ചാത്തൻ
231 സുപ്രസാദ ചാത്തൻ
232 ശാസ്ത്ര ശുഭാംശുമാന ചാത്തൻ
233 തത്ത്വമസി ചാത്തൻ
234 സംവേദ്യ ചാത്തൻ
235 യജമാനവ പുർധര ചാത്തൻ
236 മന്ദാരഹാരരുചിരോ ചാത്തൻ
237 മന്ദസ്മിതി ചാത്തൻ
238 ലസോൻമുഖ ചാത്തൻ
239 ചിൻമുദ്ര ചാത്തൻ
240 മേഖശ്യാമമനോഹര ചാത്തൻ
241 ശ്രീമാൻ ശങ്കരപ്രിയദർശന ചാത്തൻ
242 പൂതാത്മാ ചാത്തൻ
243 ഭൂതഭവ്യപരാംഗതി ചാത്തൻ
244 ധനത്വഷ്ട ചാത്തൻ
245 കേധാവീ വിശ്വകാരക ചാത്തൻ
246 സുരാനന്ദ ചാത്തൻ
247 സുത ചാത്തൻ
248 മഹിഷ വാഹനചാത്തൻ
249 ഗോവിന്ദാനന്ദമയ ചാത്തൻ
250 ശത്രുഘ്ന ചാത്തൻ
251 ധനദായ ചാത്തൻ
252 ദശഗ്രീവാദി ചാത്തൻ
253 ദൈത്യാനാമന്തകായ ചാത്തൻ
254 സത്കർമ്മ ചാത്തൻ
255 വരേണ്യ ചാത്തൻ
256 യജ്ഞരൂപശ്ചചാത്തൻ
257 ശിഷ്ടപാലശ്ച ചാത്തൻ
258 രോഗാനാംനാശക ചാത്തൻ
259 ജ്ഞാനദായക ചാത്തൻ
260 വേദവേദജ്ഞ ചാത്തൻ
261 വ്യാഘ്രവാഹന ചാത്തൻ
262 ദേഹിമേ ആയുരാരോഗ്യ ചാത്തൻ
263 ദേഹിമേ സുയശോധന ചാത്തൻ
264 ദേഹിമായ ചാത്തൻ
265 ദയസിന്ധു ചാത്തൻ
266 ജ്ഞാന ചാത്തൻ
267 സച്ചിദാനന്ദ ചാത്തൻ
268 ചക്രരൂപ ചാത്തൻ
269 ത്രിശൂലയന ചാത്തൻ
270 സ്ത്രീധന ചാത്തൻ
271 വാഹന ചാത്തൻ
272 ഭൂതനാഥ ചാത്തൻ
273 പ്രഥമ ചാത്തൻ
274 സത്യ ചാത്തൻ
275 സുകൃത ചാത്തൻ
276 ശങ്കരാർഭകചാത്തൻ
277 സാക്ഷാൽ ചാത്തൻ
278 പാപനാശന ചാത്തൻ
279 സുരചാത്തൻ
280 സഹസ്രകോടിചാത്തൻ
281 പ്രഭവ ചാത്തൻ
282 പ്രഭുരീശ്വര ചാത്തൻ
283 ദാരിദ്ര ദു:ഖദഹന ചാത്തൻ
284 ശത്രുവിധ്വംസക ചാത്തൻ
285 ബപ്പുരകുട്ടി ചാത്തൻ
286 ദക്ഷിണചാത്തൻ
287 കൽമഷ നാശന ചാത്തൻ
288 ദാനദയാലു ചാത്തൻ
289 കലിശാപ വിമോചക ചാത്തൻ
290 ഉർവര ചാത്തൻ
291 ക്രതുരീശ്വര ചാത്തൻ      
292 പൂർവ്വമി മാംസചാത്തൻ
293 സൗമ്യചാത്തൻ
294 സാമസംഗീതക ചാത്തൻ
295 ജാതവേദ സ്വരൂപശ്രീ ചാത്തൻ
296 ധർമ്മസംസ്ഥാപക ചാത്തൻ
297 പര ചാത്തൻ
298 കൂളീവാകാ സുത ചാത്തൻ
299 കൃഷ്ണവർണ്ണചാത്തൻ
300 ഭൂഷണ ചാത്തൻ
301 മനു ചാത്തൻ
302 സപ്തർഷിപുജിത ചാത്തൻ
303 വിരാഡ് രൂപ ചാത്തൻ
304 ജഗതാനന്ദ ചാത്തൻ
305 കൃപാനിധി ചാത്തൻ
306 കാരണചാത്തൻ
307 സർവ്വൈശ്വര്യ ചാത്തൻ
308 നിർബന്ധന ചാത്തൻ
309 നിവാരണ ചാത്തൻ
310 ആനന്ദ ചാത്തൻ
311 മനോമയ ചാത്തൻ
312 വിജ്ഞാന ചാത്തൻ
313 അന്നമയ ചാത്തൻ
314 സുകൃത ചാത്തൻ
315 കല്യാണ ചാത്തൻ
316 പ്രഭു ചാത്തൻ
317 നവരസ ചാത്തൻ
318 ഭയങ്കര ചാത്തൻ
319 ഭഗചാത്തൻ
320 വീരമണി ചാത്തൻ
321 തമ്പുരാൻ ചാത്തൻ
322 കാല ചാത്തൻ
323 കലികാല ചാത്തൻ
324 സുത്രചാത്തൻ
325 രജോഗുണചാത്തൻ
326 തമോഗുണ ചാത്തൻ
327 സ്വാത്തിക ഗുണചാത്തൻ
328 ജിന്ന് ചാത്തൻ
329 കണ്ടൻചാത്തൻ
330 മുണ്ടൻ ചാത്തൻ
331 ആറാംവേദ ചാത്തൻ
332 സ്വപ്ന ചാത്തൻ
333 മത്സ്യബന്ധന ചാത്തൻ
334 നിരാലംബചാത്തൻ
335 ശകുനി ചാത്തൻ
336 ശ്രീമദ് മഹാവിഷ്ണുമായ കുക്ഷിശാസ്ത കുട്ടിചാത്തൻ
337 സ്ത്രീ സംരക്ഷക ചാത്തൻ
338 കർത്താവ്കുട്ടി ചാത്തൻ
339 അസുര ചാത്തൻ
340 ഗന്ധർവ്വ ചാത്തൻ
341 യക്ഷ ചാത്തൻ
342 ഋഷീശ്വര ചാത്തൻ
343 മാനവ ചാത്തൻ
344 വേതാള ചാത്തൻ
345 കിന്നര ചാത്തൻ
346 നാരദ ചാത്തൻ
347 കൃഷ്ണചാത്തൻ
348 സുന്ദര ചാത്തൻ
349 സൗന്ദര്യ ചാത്തൻ
350 ശാക്തേയ ചാത്തൻ
351 ശൈവ ചാത്തൻ
352 വൈഷ്ണവ ചാത്തൻ
353 ശുഭ ചാത്തൻ
354 അശുഭ ചാത്തൻ
355 മംഗല്യ ചാത്തൻ
356 അർപ്പണ ചാത്തൻ
357 മൃത്യു ചാത്തൻ
358 പ്രണവ ചാത്തൻ
359 ഇല്ല ചാത്തൻ
360 ദൂത ചാത്തൻ
361 പ്രേത ചാത്തൻ
362 ഗഗന ചാത്തൻ
363 മനന ചാത്തൻ
364 സിംഹ ചാത്തൻ
365 ഹിംസ ചാത്തൻ
366 അനർത്ഥ ചാത്തൻ
367 മഴവിൽ ചാത്തൻ
368 ഹൃദയ ചാത്തൻ
369 സ്നേഹ ചാത്തൻ
370 വരുണ ചാത്തൻ
371 രക്ത ചാത്തൻ
372 പറക്കും ചാത്തൻ
373 സഞ്ചാരി ചാത്തൻ
374 ചാട്ട ചാത്തൻ
375 കോപ ചാത്തൻ
376 സന്താപ ചാത്തൻ
377 സർവ്വൈശ്വര്യ ചാത്തൻ
378 യോഗീശ്വര ചാത്തൻ
379 കാരണ ചാത്തൻ
380 തമോഗുണ ചാത്തൻ
381 ശ്രീചക്രപീo ചാത്തൻ
382 വംശക ചാത്തൻ
383 പാപങ്കവിനാശന ചാത്തൻ
384 മഹാജ്യോതി ചാത്തൻ
385 ദിപരിരജ്ഞിത ചാത്തൻ
386 സംസ്ഥിത ചാത്തൻ?.
387 ബലൈശ്വര്യ ചാത്തൻ
388 ഭഖപുത്ര ചാത്തൻ
389 സുദർശന ചാത്തൻ
390 ശ്രീ മഹാ വിഷ്ണുമായാച്ചാത്തൻ

Thursday, May 20, 2021

പാർവ്വതിദേവി

🙏♥️🙏പാർവ്വതിദേവി 🙏♥️🙏

ഹൈന്ദവപുരാണങ്ങൾ പ്രകാരം പരമശിവന്റെ പത്നിയായാണ് ശ്രീ പാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർ‌വ്വതി എന്ന പേരു വന്നത്.

 ഗണപതി , സുബ്രമണ്യൻ എന്നിവർ മക്കളാണ്. ഹിമവാന്റെയും മേനയുടേയും പുത്രിയാണ് ജഗദംബയായ പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും, പരമാത്മസ്വരൂപിണിയും, ത്രിപുരസുന്ദരിയും, പ്രകൃതിയും, കുണ്ഡലിനിയും, പരമേശ്വരിയും ആണ് ശ്രീ പാർവ്വതി.

 പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായ പരബ്രഹ്മരൂപികളായി കണക്കാക്കപ്പെടുന്നു. ത്രിദേവിമാരിൽ ആദിശക്തിയുടെ പ്രതീകമാണ് പാർവതി. 

ലളിതാ സഹസ്രനാമത്തിൽ ദുർഗ്ഗ, കാളി, ഭുവനേശ്വരി, ഭവാനി, മഹാമായ, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി, അന്നപൂർണേശ്വരി, ചണ്ഡിക, കൗശികി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. 

പാർവ്വതി സർവ്വഗുണ സമ്പന്നയാണ്. പരമശിവന്റെ കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. 

പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണെങ്കിലും മഹാഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം. ഭദ്രകാളീ രൂപത്തിൽ വേതാളവും വാഹനമാണ്. മഹാലക്ഷ്മിയും സരസ്വതിയും ശക്തിയുടെ തന്നെ മറ്റു രണ്ട് ഭാവങ്ങൾ ആണ്.

 പാർവ്വതി, സരസ്വതി, മഹാലക്ഷ്മി എന്നീ മൂന്ന് ദേവിമാരും ആദിപരാശക്തി ആണ്.ശിവനും ശക്തിയും (അർദ്ധനാരീശ്വരൻ ) ചേർന്നാണ് ബ്രഹ്മാവ് , മഹാവിഷ്ണു , മഹാസരസ്വതി , മഹാലക്ഷ്മി , തുടങ്ങി സമസ്ത ദേവി ദേവന്മാരെയും സൃഷ്ടിച്ചത് എന്ന് ശിവ,സ്കന്ദ , കൂർമ്മ ഇതര പുരാണങ്ങളിൽ പ്രതിപാദിക്കുന്നു.

 അതുകൊണ്ടു ശിവനെ ആദിദേവൻ , മഹാദേവൻ , ദേവാദിദേവൻ , മഹേശ്വരൻ ,പരമേശ്വരൻ, ഭുവനേശ്വരൻ ,സദാശിവൻ , ഓംകാരം , പരബ്രഹ്മ മൂർത്തി ,, മഹാലിംഗേശ്വരൻ , ഈശ്വരൻ ,മഹാകാലേശ്വരൻ, ത്രിപുരാന്തകൻ ,പഞ്ചവക്ത്രൻ  എന്നും , പാർവതിയെ പ്രകൃതി , ആദിശക്തി, ആദിപരാശക്തി , മൂലപ്രകൃതി , മഹാദേവി , പരമേശ്വരി , മഹേശ്വരി , ലളിത ത്രിപുര സുന്ദരി ,മഹാ കാളി  ,മഹാ ദുർഗ്ഗ, ഭുവനേശ്വരി,അപർണ്ണ, പരബ്രഹ്മ സ്വരൂപിണി  എന്നി നാമങ്ങളിൽ വാഴ്ത്തി സ്തുതിക്കുന്നു .

 അർദ്ധനാരീശ്വരൻ നിർഗുണ പരബ്രഹ്മമായും കണക്കാക്കപ്പെടുന്നു.

ദേവി ഭാഗവതത്തിൽ സാക്ഷാൽ ആദിപരാശക്തിയായ ഭുവനേശ്വരി മണിദ്വീപം എന്ന നഗരിയിൽ സർവ്വദേവതമാരാലും സ്തുതിക്കപ്പെട്ടു സദാശിവ ഫലകത്തിൽ പരബ്രഹ്മമൂർത്തിയായ മഹാദേവൻറെ മടിത്തട്ടിൽ ഇരിക്കുന്ന പരമേശ്വര പത്നി ആണ് . 

ദേവി ഹിമവാൻറെ പുത്രി ഭാവത്തിൽ ഭൂജാതയായതിനാലും , മൂലപ്രകൃതിയായതിനാലും ദേവി അഷ്‌ടൈശ്വര്യ പ്രദായിനിയായ  ശ്രീ പാർവതി എന്ന നാമത്തിൽ അറിയപ്പെടുന്നു .

ദശ മഹാ വിദ്യകളും , നവ ദുർഗയും എല്ലാം പാർവതിയാണ് . ദശ മഹാ വിദ്യകളിലെ ത്രിപുരസുന്ദരി " പാർവതി തന്ത്രമാണ് ". മഹിഷാസുരനെയും , ചണ്ഡമുണ്ഡൻ , രക്ത ബീജൻ, ശുംഭ നിശുംഭ മാരെയും വധിച്ചത് ശ്രീ പർവതിയാണ് എന്ന് സ്കന്ദ , കൂർമ്മ പുര്ണങ്ങള് പറയുന്നു . ദുർഗ്ഗമാസുരനെ വധിച്ചതിനാലാണ് പാർവതിക്ക് ദുർഗ്ഗാ , ശാകംഭരി, ശതാക്ഷി എന്നീ പേരുകൾ ലഭിച്ചത് എന്ന് " ദേവി ഭാഗവതം "പറയുന്നു .

 കാലിക പുരാണത്തിൽ ശിവപത്നിയായ കാളിയുടെ സ്വാതിക ഭാവമാണ് പാർവ്വതി . ദേവി ഭാഗവത്തിൽ ദേവൻ മാർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആദിപരാശക്തി ഉമാ ഹൈമവതി പാശാങ്കുശങ്ങൾ ധരിച്ച വരദാഭയ മുദ്രയോടെ നിൽക്കുന്ന ഭുവനേശ്വരി ദേവിയാണ് .

 ദേവീഭാഗവതിൽ പറയുന്ന മണിദ്വീപത്തിൽ വസിക്കുന്ന ആദിപരാശക്തി ശ്രീ ഭവാനി ദേവി സദാ പരബ്രഹ്മ മൂർത്തിയായ മഹേശ്വരന്റെ വാമാംഗത്തിൽ വസിക്കുന്ന ശിവ ശക്തിയാണ് . ലളിത സഹസ്രനാമത്തിൽ ഭണ്ഡാസുരനെ വധിക്കുന്ന ശിവകമേശ്വരൻറെ അർധാംഗിനി ആയ മഹാദേവി ശ്രീ മഹാ ലളിതത്രിപുരസുന്ദരി  ശ്രീ പാർവതിയുടെ മൂലരൂപമാണ് .

 ശിവപുരാണത്തിൽ ശിവനും, മക്കൾക്കും  അന്നം വിളമ്പിയ മഹാ അന്നപൂർണ്ണ( അന്നപൂർണ്ണേശ്വരി) പാർവതിയുടെ മാതൃ വാത്സല്യത്തിന്റെ മകുടോഹരണമാണ് .ലളിത സഹസ്രനാമവും , ലളിത ത്രിശതിയും , പാർവതി , ഉമാ , അന്നപൂർണേശ്വരി , ദുർഗ്ഗാ , കാളി  സഹസ്രനാമങ്ങളും പാർവതി മന്ത്രങ്ങളാണ് .

ആദിശങ്കരന്റെ അമൂല്യ ഗ്രന്ഥാമായ " ശ്രീ സൗന്ദര്യ ലഹരി " പാർവതിയെ( ലളിത ) ഉപാസിക്കാനുള്ള അമൂല്യ ഗ്രന്ഥമാണ്.

ഭണ്ഡാസുര വധത്തിനായി ദേവന്മാർ യാഗാഗ്നിയിൽ സ്വശരീരങ്ങൾ ഹോമിച്ചു തുടങ്ങിയപ്പോൾ പാർവതി തൻറെ മൂല രൂപമായ ലളിത ത്രിപുര സുന്ദരിയായി അഗ്നി കുണ്ഡത്തിൽ നിന്നും ഉയർന്നു വന്നു ദേവന്മാർക്ക് സ്വരൂപങ്ങൾ വീണ്ടു കിട്ടുന്നു  . ശേഷം മഹാ ശിവകമേശ്വരൻ ആയ ആദി ശിവൻറെ കഴുത്തിൽ വരണമാല്യം അണിയിച്ചു ശിവൻ താലി അണിയിച്ചു ലളിത  കാമേശ്വര വിവാഹം നടന്നു എന്ന് ലളിതോപാഖ്യാനത്തിൽ വിവരിക്കുന്നു .

 ശേഷം ദേവി കാമേശ്വരനെ നോക്കി മഹാ ഗണപതിയെ സൃഷ്ടിക്കുകയും ഗണപതി ഭണ്ഡാസുര കൈവശം ഉള്ള വിഘ്‌ന യന്ത്രം നശിപ്പിക്കുന്നു . തുടർന്ന് ദേവി ഭണ്ഡാസുരനെ വധിക്കുന്നു.

കാഞ്ചി കാമാക്ഷി , മധുര മീനാക്ഷി സുന്ദരേശ്വര , അന്നൈ അഭിരാമി അമൃത കണ്ടേശ്വര , കന്യകുമാരി , തുൾജ ഭവാനി , മൂകാംബിക , ജ്ഞാന പ്രസൂനാംബാൾ കാളഹസ്തിശ്വര , അഖിലാണ്ഡേശ്വരി ജംബുകേശ്വര , അരുണാചല നായകി അരുണാചലേശ്വര , ശിവകാമി ചിദംബരനാഥ്, കാന്തിമതീ നെല്ലായ് അപ്പർ , കാടാമ്പുഴ ശ്രീ പാർവതി , ലിംഗരാജ ഭുവനേശ്വരി  , കാശി വിശാലാക്ഷി , മാതാ അന്നപൂർണ്ണേശ്വരി , നെടുക്കാവു ശ്രീ പാർവതി , ചെറുകുന്ന് അന്നപൂർണേശ്വരി , ആറ്റുകാൽ ഭഗവതി , ചോറ്റാനിക്കര ഭഗവതി , കൊറേച്ചല് ശ്രീ കിരാത പാർവതി , വടക്കൻ കോയിക്കൽ ശ്രീ പാർവതി , മണ്ണംന്തല ദേവി , ആയിരവല്ലി ആയിരവല്ലി തമ്പുരാൻ , ആനിക്കാട്ടിലമ്മ , ആന്ദവല്ലിശ്വരം, ചെങ്ങന്നൂർ ശിവ , കുജാരഹോ പാർവതി ,ശ്രീ താമ്ര ഗൗരി , തിരുവൈരാണിക്കുളം മഹാദേവ , ചക്കനാട് മഹേശ്വരി , ശ്രീ പാർവതി രാമലിംഗേശ്വര , പർവത വർദ്ധിനി രാമേശ്വരം , ബാനാ ശങ്കരി , കനകദുർഗ , വാസവി കന്യ പരമേശ്വരി , സ്വർണ്ണ ഗൗരി (മടലു ), മംഗള ഗൗരി, ചണ്ടി ദേവി , ലളിതാംബിക മേഘനാഥർ , ചാമുണ്ഡേശ്വരി മൈസൂർ ,ഗൗരിശങ്കര , ഉമാമഹേശ്വര ,  നവദുർഗ്ഗാ , കാമാഖ്യ ,  മഹാവിദ്യ ,   കാമാക്ഷി രായേശ്വർ തുടങ്ങി എണ്ണമറ്റ ക്ഷേത്ര സമുച്ചയങ്ങൾ ശ്രീപാർവ്വതിയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു .

ദക്ഷയാഗത്തിൽ പരമശിവന്റെ ആദ്യ ഭാര്യയായ സതീദേവി ദേഹത്യാഗം ചെയ്യതതിനു ശേഷം ദു:ഖിതനായ ശിവൻ സദാ സമയവും കൊടും തപസ്സിൽ മുഴുകി. ദാക്ഷായനിയായ സതിദേവി ഹിമവാന്റെ പുത്രിയായ പാർവ്വതിയായി പുനർജ്ജനിച്ചു. പാർവ്വതി വളർന്നു കന്യകയായി മാറിയപ്പോൾ ദേവലോകത്ത് നിന്നും നാരദമുനി ഹിമവൽ സന്നധിയിൽ എത്തിചേർന്നു,എന്നിട്ട് ഹിമവനോടു പറഞ്ഞു പരമശിവനെ ഭർത്തവായി ലഭിക്കുവാൻ പാർവ്വതിയെ തപസ്സിനു അയ്ക്കണം എന്നു.

 അതിൻ പ്രകാരം പാർവ്വതി കൈലാസത്തിൽ എത്തുകയും ഭഗവാനെ ഭർത്താവായി ലഭിക്കാൻ കൊടും തപസ്സ് ചെയ്യുകയും ചെയ്തു. ഈ സമയം ദേവലോകത്ത് താരകൻ എന്ന് പേരുള്ള ഒരു അസുരൻ ആക്രമിച്ചു. അയാൾ ഇന്ദ്രനെ കീഴടക്കി. ശിവപുത്രനു മാത്രമേ താരകസുരനെ വധിക്കാൻ പറ്റു. പക്ഷേ ശിവൻ കൊടിയ തപസ്സിൽ ആണ്. അവസാനം ശിവന്റെ തപസ്സ് മുടക്കി പാർവ്വതിയിൽ അനുരാഗം ഉണ്ടാക്കുവാൻ ഇന്ദ്രൻ കാമദേവനേ കൈലസത്തിലേക്കു അയച്ചു. കാമദേവൻ രതീദേവിയുമായി എത്തി പുഷ്പബാണങ്ങൾ ശിവനു നേരെ ഉതിർത്തു. ശിവൻ കണ്ണ് തുറന്നു, അപ്പോൾ ഭഗവാൻ പാർവ്വതിയെ കാണുകയും അദ്ദേഹത്തിനു ദേവിയിൽ അനുരാഗം ഉടലെടുക്കുകയും ചെയ്തു.

 എന്നാൽ പെട്ടെന്നു പരിസരബോധം വീണ ഭഗവൻ തൃകണ്ണ് തുറന്നു. ആ മൂന്നാം കണ്ണിൽ നിന്നും അതിശക്തമായ അഗ്നി ജ്വാലകൾ പറപ്പെട്ടു. ആ അഗ്നിയിൽ കാമദേവൻ ഭസ്മീകരിക്കപ്പെട്ടു.പിന്നീട് ഭഗവാൻ പാർവ്വതിയെ വിവാഹം ചെയ്തു. കാമദേവനെയും പുനർജ്ജനിപ്പിച്ചു. അതിനു ശേഷം ശിവപാർവ്വതിമാർ കൈലാസത്തിൽ താമസം ആക്കുകയും സുബ്രമണ്യൻ എന്ന പുത്രൻ ജനിക്കുകയും,ആ പുത്രൻ താരകസുരനെ വധിക്കുകയും ചെയ്തു. ശിവപർവ്വതിമാരുടെ മറ്റൊരു പുത്രനാണ് വിഘ്നേശ്വരനായ ഗണപതി.

പാർവ്വതീദേവിയെ ശക്തിയുടെ ദേവതയായി കണക്കാക്കപ്പെടുന്നു. പാർവ്വതി എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു. പാർവതീ ദേവിയില്ലാതെ എല്ലാ ജീവജാലങ്ങളും ജഡാവസ്ഥയിലായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

ഭാവങ്ങൾ - 
1)പാർവതി , സതി , അന്നപൂർണ്ണേശ്വരി, തൃപുര സുന്ദരി ,ഭവാനി (പർവ്വത പുത്രി , പ്രകൃതി , സ്വാതിക സ്വരൂപിണി , അന്നം പ്രദാനം ചെയ്യുന്നവൾ),ഐശ്വര്യം,അറിവ് പ്രദാനം ചെയ്യുന്നവൾ=സ്വാതിക ഭാവം.
.2)ദുർഗ്ഗ, മഹിഷാസുരമർദ്ധിനി (ദുർമദത്തെ അകറ്റുന്നവൾ , ദുർഗ്ഗമാസുരനെ വധിച്ചവൾ , മഹിഷാസുരനെ വധിച്ചവൾ = രാജസ ഭാവം.
3) കാളി, മഹാകാളി , കാല രാത്രി , ചണ്ഡികാ , ചാമുണ്ഡി ,  ഉഗ്രകളി, ഭദ്രകാളി , ((തിന്മയെ ഉന്മൂലനം ചെയ്തു ഐശ്വര്യത്തെ പ്രധാനം ചെയ്യുന്നവൾ , നന്മ പ്രധാനം ചെയ്യുന്നവൾ , സംഹാര രൂപിണി , കാലത്തിനു അതീത ആയവൾ , കാലത്തെ നിയന്ത്രിക്കുന്നവൾ )  തുടങ്ങിയ ഭാവങ്ങൾ താമസ ദേവിയുടെ താമസ ഭാവത്തെ കുറിക്കുന്നു .

    "സർവ്വമംഗള മംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ".

Friday, April 23, 2021

നാഗ സന്യാസി

ആർക്കൊക്കെ നാഗ സന്യാസി ആവാം: 

1. ഒരാൾക്ക് അതിനുള്ള താല്പര്യം വന്നു കഴിഞ്ഞാൽ 13 അഘാഡകൾ ആണ് ഉള്ളത്. അതിൽ ഏതെങ്കിലും ഒന്നിനെ സമീപിക്കണം. 

2. ആ വ്യക്തിയെ കുറിച്ച് വളരെ വിശദമായി അന്വേഷണം അഘാടകൾ നടത്തും. അർഹത ഉള്ള ആളാണെന്നു കണ്ടാൽ മാത്രം പ്രവേശന അനുമതി നൽകും. അതായത് ആർക്കും നാഗ സന്യാസി ആവാൻ സാധിക്കില്ല. 

3. ഈ വെക്തി വ്യതിചലിക്കാതെ ബ്രഹ്മചര്യം, രാഷ്ട്രത്തിന് വേണ്ടി ചെയ്യുന്ന രാഷ്ട്ര ദാനം പ്രഥമമായി അംഗീകരിക്കണം. 

4. ബ്രഹ്മചാരി എന്ന തസ്തികയിൽ ഇങ്ങനെ 6 മുതൽ പന്ത്രണ്ട് വർഷം വരെ അഘാടയിൽ തുടരണം 

5. ഇത് പൂർത്തിയായാൽ വെക്തി തയ്യാറായി എന്ന് ഗുരുവിന് തോന്നിയാൽ അവനവനു വേണ്ടി പിണ്ഡതർപ്പണം നടത്തണം.. അതായത് മരിച്ചെന്നു സങ്കല്പിച്ച് ബലി ഇടണം സ്വയം. ദേഹം ഉപേക്ഷിച്ചു.. 

6. അതിന് ശേഷം കുംഭ സ്നാനം നടത്തി മന്ത്ര ദീക്ഷ  

7. അടുത്ത ഘട്ടം മഹാപുരുഷൻ എന്നതാണ്. മഹാപുരുഷൻ രുദ്രാക്ഷവും കാവിയും ജമന്തി പൂക്കളും അണിഞ്ഞു , ദേഹത്ത് ഭസ്മവും പൂശിയാണ് അഘാടകളിൽ കാണപ്പെടുക. 

8. മഹാപുരുഷനായി പൂർണത ലഭിചെന്ന് ഗുരുവിനു ബോധ്യമായാൽ അവധൂതൻ എന്ന ആശ്രമത്തിലേക്കു നാഗസന്യാസി നീങ്ങും. തല മുണ്ഡനം ചെയ്തു വീണ്ടും പിണ്ഡ തർപ്പണം നടത്തും. അവധൂതൻ വസ്ത്രങ്ങൾ അടക്കം എല്ലാം ത്യജിക്കണം.. 

9. അവധൂതർ അഘാടകൾ ഉപേക്ഷിച്ചു ഹിമാലയ സാനുക്കളിൽ തപസ്സിൽ തുടരും. കൊടും തണുപ്പിൽ വസ്ത്രങ്ങൾ ഒന്നുമില്ലാതെ തപസ്സിലാണ് പിന്നീട്.. ഹിമാലയ സാനുക്കളിലെ പച്ചമരുന്നിലൊക്കെയാണ് ജീവൻ നിലനിർത്തുന്നത്.  കുംഭ മേളക്ക് മാത്രമാണ് അവർ ജനമധ്യത്തിലേക്കു ഇറങ്ങുക. അത്‌ കഴിഞ്ഞാൽ നിങ്ങളെ അവരെ കാണുകയുമില്ല.. ഒരു സാധാരണ മനുഷ്യന് ജീവിക്കാൻ സാധിക്കാത്ത കൊടും തണുപ്പുള്ള ജീവിത സാഹചര്യങ്ങളിൽ അവർ വീണ്ടും പോവുന്നു.... 

അതാണ് പ്രതേകതയും.. ഇവിടെ കുംഭമേളയ്ക്ക് ഉള്ള സമയം ആണെന്നു കലണ്ടറിൽ നോക്കി ഹിമാലയം ഇറങ്ങി വരുന്നതല്ല ഇവർ ആരും.. അവർ തന്നെ കാലം കണക്ക് കൂട്ടി 12 വർഷം കൂടുമ്പോൾ മല ഇറങ്ങി വരുന്നതാണ്.. ഇവിടെ കോറോണ ആണെന്നോ ഇവിടെ സർക്കാർ അവർക്ക് വേണ്ടി എല്ലാം ഒരുക്കി എന്നോ അവര് അറിഞ്ഞു പോലുമുണ്ടാവില്ല എന്നതാണ് സത്യം.. 

10.ധർമത്തിന് , രാഷ്ട്രത്തിന് , ഒരു പ്രതിസന്ധി വന്നാൽ അവർ തങ്ങളുടെ തപോ ശക്തി കൊണ്ടും , ആയുധങ്ങൾ കൊണ്ടും കർമ്മ നിരതർ ആവും എന്നതാണ് ഇവരുടെ പ്രതേകതയായി പറയുന്നത്. 

ഏത് ശാസ്ത്രമെടുത്ത് അളന്നു നോക്കിയാലും ലോകത്തിന് മുന്നിൽ അത്ഭുതമായി മാറിയ ഈ മനുഷ്യരെ നമ്മുക്ക് പരിഹസിക്കാൻ തോന്നുന്നുണ്ട് എങ്കിൽ അത്‌ നമ്മുടെ വിവരക്കേട് മാത്രമാണ്..!
©
കടപ്പാട്..

Thursday, April 15, 2021

കൂവളം

🌾🙏🌸 കൂവളം 🌸🙏🌾

🍃ശിവമല്ലി, ശിവദ്രുമം ബില്വം (vilvvam) തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഒരു പുണ്യവൃക്ഷമാണ്. ഇതിന്റെ മുള്ളുകൾ ശക്തി സ്വരൂപവും, ശാഖകള്‍ വേദവും, വേരുകള്‍ രുദ്രരൂപവുമാണെന്ന് സങ്കൽപ്പിക്കപ്പെടുന്നു. കൂവളത്തിൻ്റെ മൂന്നായി പിരിഞ്ഞ ഇതളുകള്‍ ശിവന്റെ തൃക്കണ്ണുകളാണെന്നാണ് വിശ്വാസം.
അമാവാസി, പൗർണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍  കൂവളത്തെയും സ്വാധീനിക്കുന്നു. ആയതിനാൽ ഈ ദിവസം കൂവളത്തില ഔഷധ അവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. ഇതോടൊപ്പം മാസപ്പിറവി, അഷ്ടമി, നവമി. ചതുര്‍ത്ഥി, തിങ്കളാഴ്ച എന്നീ ദിവസങ്ങളിലും കൂവളത്തില പറിക്കാൻ പാടില്ല. ഈ ദിവസങ്ങളിൽ ഇല പറിച്ചാൽ ശിവകോപത്തിന് കാരണമാകുമെന്നാണ് വിശ്വാസം.
ഈ ദിവസങ്ങളിലെ പൂജാദി കാര്യങ്ങൾക്ക് തലേ ദിവസത്തെ ഇല ഉപയോഗിക്കാം. ചിത്തിര നക്ഷത്രക്കാരുടെ ജന്മവൃക്ഷം കൂടിയാണ് കൂവളം.

കൂവളം സമര്‍പ്പിച്ചാൽ ഫലം മോക്ഷം...
ബില്വാഷ്ടകം ജപിച്ചു കൂവളത്തില ശിവന് സമർപ്പിച്ചാൽ സകല പാപങ്ങളും വിട്ട് മോക്ഷം കിട്ടുമെന്നാണ് ഐതിഹ്യം.

🍃ബില്വാഷ്ടകം

🙏''ത്രിദളം ത്രിഗുണാകാരം ത്രിനേത്രം ച ത്രിയായുധം ത്രിജന്മ പാപസംഹാരം ഏകബില്വം ശിവാർപ്പണം ത്രിശാഖൈഃ ബില്വപത്രൈശ്ച അച്ചിദ്രൈഃ കോമലൈഃ ശുഭൈഃ തവപൂജ്യാമ് കരിഷ്യാമി ഏകബില്വം ശിവാർപ്പണം കോടി കന്യാ മഹാദാനം തിലപർവ്വത കോടയഃകാഞ്ചനം ക്ഷീരദാനേന ഏകബില്വം ശിവാർപ്പണം കാശീക്ഷേത്ര നിവാസം ച കാലഭൈരവ ദർശനം പ്രയാഗേ മാധവം ദൃഷ്ട്വാ ഏകബില്വം ശിവാർപ്പണം
ഇന്ദുവാരേ വ്രതം സ്ഥിത്വാ നിരാഹാരോ മഹേശ്വരാഃ
നക്തം ഹൗഷ്യാമി ദേവേശ ഏകബില്വം ശിവാർപ്പണം
രാമലിംഗ പ്രതിഷ്ഠാ ച വൈവാഹിക കൃതം തഥാ
തടാകാനിച സംധാനം
ഏകബില്വം ശിവാർണം
അഖംഡ ബില്വപത്രം ച ആയുതം ശിവപൂജനം
കൃതം നാമ സഹസ്രേണ ഏകബില്വം ശിവാർപ്പണം
ഉമയാ സഹദേവേശ നന്തി വാഹനമേവ ച
ഭസ്മലേപന സർവ്വാംഗം ഏകബില്വം ശിവാർപ്പണം
സാളഗ്രാമേഷു വിപ്രാണാം
തടാകം ദശകൂപയോഃ
യജ്ഞ കോടി സഹസ്രസ്ച ഏകബില്വം ശിവാർപ്പണം
ദംതി കോടി സഹസ്രേഷു അശ്വമേധ ശതക്രതൗ
കോടികന്യാ മഹാദാനം
ഏകബില്വം ശിവാർപ്പണം
ബില്വാണാം ദർശനം പുണ്യം സ്പർശനം പാപനാശനം
അഘോര പാപസംഹാരം ഏകബില്വം ശിവാർപ്പണം
സഹസ്രവേദ പാടേഷു ബ്രഹ്മസ്ഥാപന മുച്യതേ
അനേകവ്രത കോടീനാം ഏകബില്വം ശിവാർപ്പണം
അന്നദാന സഹസ്രേഷു സഹസ്രോപ നയനം തഥാ
അനേക ജന്മപാപാനി ഏകബില്വം ശിവാർപ്പണം ബില്വസ്തോത്രമിദം പുണ്യം യഃ പഠേശ്ശിവ സന്നിധൗ
ശിവലോകമവാപ്നോതി ഏകബില്വം ശിവാർപ്പണം🙏

🍃വീടിൻ്റെ തെക്കു വശത്തോ പടിഞ്ഞാറ് വശത്തോ കൂവളം നടുന്നതും എല്ലാ ദിവസവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നതും കുടുംബത്തിൽ ഐശ്വര്യം ലഭിക്കുന്നതിനു കാരണമാണ്. ഒരു കൂവളം നട്ടാൽ അശ്വമേധ യാഗം, കാശി-രാമശ്വര ശിവക്ഷേത്ര ദര്‍ശനം, ആയിരം പേര്‍ക്ക് അന്നദാനം, ഗംഗാ സ്നാനം എന്നിവയുടെ ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. ശുദ്ധവൃത്തി ഇല്ലാത്ത സ്ഥലങ്ങളിൽ കൂവളം നട്ടാൽ കുടുംബത്തിന് ദോഷമുണ്ടാകും. കൂവളം നശിക്കാതെ നോക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
🙏 🌸🙏 ഓം നമഃശിവായ 🙏🌸🙏
🌾🙏🌸🌹🌿🍃🌾🙏🌸🌹🌿🍃🌾🙏🌸🌹🌿🍃കടപ്പാട്:സോഷ്യൽ മീഡിയ

https://www.facebook.com/groups/1971665999606245/permalink/3612197675553061/

Sunday, April 4, 2021

ശിവനില്‍ സര്‍വ്വദേവന്‍മാരും വസിക്കുന്നു

ശിവനില്‍ സര്‍വ്വദേവന്‍മാരും വസിക്കുന്നു.
🙏 സര്‍വ്വദേവന്മാരിലും ശിവനും വസിക്കുന്നു. ശിവന്റെ വലതുവശത്ത് സൂര്യനും ബ്രഹ്മമാവും, ഗാര്‍ഹപത്യം, ദക്ഷിണം, ആഹവനീയം എന്നീ മൂന്നഗ്നികളും വസിക്കുന്നു. ഇടതുഭാഗത്ത് ഉമയും വിഷ്ണുവും സോമനും സ്ഥിതിചെയ്യുന്നു. ആരാണോ ഗോവിന്ദനെ നമസ്‌ക്കരിക്കുന്നത് അവര്‍ ശിവനെത്തന്നെയാണ് നമസ്‌കരിക്കുന്നത്. ആരാണോ വിഷ്ണുവിനെ ഭക്തിയോടെ പൂജിക്കുന്നത് അവര്‍ വൃഷധ്വജനായ ശിവനെത്തന്നെയാണ് പൂജിക്കുന്നത്. ശിവനെ ദ്വേഷിക്കുന്നവര്‍ വിഷ്ണുവിനെത്തന്നെയാണ് ദ്വേഷിക്കുന്നത്. ശിവനെ അറിയാത്തവര്‍ വിഷ്ണുവിനെയും അറിയുന്നില്ല.

‘പുല്ലിംഗം സര്‍വമീശാനം
സ്ത്രീലിംഗം ഭഗവത്യുമാ’ (രുദ്രഹൃദയോപനിഷത്ത്)

 ഇങ്ങനെ അനേകം ഉദാഹരണങ്ങള്‍കൊണ്ടു സ്ഥാപിച്ചിരിക്കുന്നത് സര്‍വദേവതൈക്യമാണ്. ദേവീസങ്കല്പത്തെ സ്ത്രീസങ്കല്പത്തിലും ദേവസങ്കല്പത്തെ പുരുഷരൂപത്തിലും വ്യത്യസ്തവ്യക്തികളായി ധരിക്കുന്നവര്‍ക്ക് ഈ തത്ത്വം മനസ്സിലാക്കുവാന്‍ പ്രയാസമുണ്ട്. അചഞ്ചലനായ പുരുഷന്റെ വ്യാപാരശക്തിയാണ് ഉമയെന്നും, ദേവിയെന്നും വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു വ്യക്തിയെക്കൂടാതെ ശക്തിയുണ്ടാകുന്നില്ല. ശക്തി വ്യക്തിയില്‍ അടങ്ങിയിരിക്കുന്നു. ഈ ശക്തിക്ക് രൂപകല്പന നടത്തിയതാണ് ദേവീസങ്കല്പം. ഉപാസനാശേഷികൊണ്ട് തപസ്വികളായ ആചാര്യന്‍മാര്‍ക്ക് ഈ വ്യക്തിഭാവത്തിന് സജീവമായ സരൂപത ലഭിച്ചിട്ടുണ്ട്. ശക്തിയും അചഞ്ചലനായ പുരുഷന്റെ വ്യാപനസ്വഭാവമാണ്. ഇക്കാരണത്താല്‍ ഉമയും ശങ്കരനും വിഷ്ണുവും ഒന്നാണെന്നും തെളിയുന്നു.

‘ഉമാശങ്കരയോഗോ യ:
സയോഗോ വിഷ്ണുരുച്യതേ’

പുരുഷനും ശക്തിയും, രുദ്രനും ഉമയും ഒന്നുതന്നെയാണെന്നും, സര്‍വദേവതാഭാവങ്ങളുടെയും ദേവീ സങ്കല്‍പങ്ങളുടെയും തത്ത്വം ശിവശക്തൈ്യക്യമാണെന്നും മേല്‍പറഞ്ഞ ഉപനിഷദ് വാക്യങ്ങളിലൂടെ ധരിക്കേണ്ടതാണ്. ഗന്ധവും പുഷ്പവും പോലെയും അര്‍ഥവും വാക്കും പോലെയും, പകലും രാത്രിയും പോലെയും, നിഴലും വെളിച്ചവും പോലെയും, ശിവനും ശക്തിയും, ദേവനും ദേവിയും അഭേദ്യവ്യക്തിത്വമാണ്
🙏
ശങ്കര മാഹാത്മ്യം 
🙏
ഭഗവാൻ ശ്രീ പരമേശ്വരനെ കുറിച്ചുള്ള ശുക ബ്രഹ്മര്‍ഷിയുടെ ചോദ്യത്തിന്  പിതാവായ വ്യാസ മഹർഷി നൽകിയ ഉത്തരം ഇങ്ങനെ... 
  ‘സര്‍വദേവാത്മകോ രൂദ്ര:
സര്‍വദേവാ: ശിവാത്മക:
രുദ്രസ്യ ദക്ഷിണേ പാര്‍ശ്വേ:
രവിര്‍ ബ്രഹ്മാ ത്രയോഗ്നയ:
വാമപാര്‍ശ്വേ ഉമാദേവീ
വിഷ്ണു: സോമോപി തേ ത്രയ:
യാ ഉമാ സാസ്വയം വിഷ്ണുര്‍-
യോ വിഷ്ണു: സ ഹി ചന്ദ്രമാ:
യേ നമസ്യന്തി ഗോവിന്ദം
തേ നമസ്യന്തി ശങ്കരം
യേര്‍ച്ചയന്തി ഹരിം ഭക്ത്യാ
തേര്‍ച്ചയന്തി വൃഷധ്വജം
യേ ദ്വിഷന്തി വിരൂപാക്ഷം
തേ ദ്വിഷന്തി ജനാര്‍ദനം
യേ രുദ്രം നാഭിജാനന്തി
തേ ന ജാനതി കേശവം
എല്ലാവർക്കും എപ്പോഴും ശിവഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ🙏
കടപ്പാട്
Fb post

Friday, April 2, 2021

ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ

ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കു കിഴക്കേ മൂലയിലെത്തുമ്പോൾ വടക്കു പടിഞ്ഞാറു ഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നതിന്റെ ഐതീഹ്യം...

പണ്ട് പദ്മകല്പത്തിന്റെ ആദിയിൽ, സൃഷ്ടി കർമ്മത്തിലേർപ്പെട്ടു കൊണ്ടിരിയ്ക്കുകയായിരുന്ന ബ്രഹ്മാവിനു മുന്നിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവമുണ്ടാകാൻ ഒരു അവസരം വേണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു വിഗ്രഹം തീർത്ത് അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ സന്താനസൗഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുവന്ന സുതപസ്സ് എന്ന രാജാവും പത്നിയായ പ്രശ്നിയും ബ്രഹ്മാവിൽനിന്ന് ഈ വിഗ്രഹം കരസ്ഥമാക്കി. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായി അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ടു. പുത്രൻ വേണമെന്ന് മൂന്നു പ്രാവശ്യം പ്രാർത്ഥിച്ചു .തഥാസ്തു എന്ന് പറഞ്ഞു ഭഗവൻ അവരെ അനുഗ്രഹിച്ചു. ഭഗവാൻ താൻ തന്നെ മൂന്നു ജന്മങ്ങളിൽ അവരുടെ മകനായി അവതരിയ്ക്കാമെന്ന് അരുൾ ചെയ്തു. തുടർന്ന് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി പ്രശ്നിഗർഭൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ അവരുടെ പുത്രനായി വാമനൻ എന്ന പേരിൽ അവതരിച്ചു. തുടർന്ന് ദ്വാപരയുഗത്തിൽ അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.

തുടർന്ന് അവതാരമൂർത്തി തന്നെയായ ശ്രീകൃഷ്ണഭഗവാൻ ഈ വിഗ്രഹം മഥുരയിൽ നിന്ന് ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം പണിത് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും രാവിലെ അദ്ദേഹം പത്നിമാരായ രുഗ്മണിയ്ക്കും സത്യഭാമയ്ക്കുമൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. ഒടുവിൽ ദ്വാപരയുഗം കഴിഞ്ഞ് ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയുംഏല്പിയ്ക്കണമെന്നും അറിയിച്ചു. ഉദ്ധവർ പറഞ്ഞതുപോലെത്തന്നെ ചെയ്തു. കടലിൽനിന്ന് പൊക്കിയെടുത്ത വിഗ്രഹവുമായി ബൃഹസ്പതിയും വായുദേവനും സഞ്ചരിയ്ക്കുന്ന വഴിയിൽ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ദർശിച്ചു. തുടർന്ന് അവരുടെ അനുമതിയോടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി. ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് ഗുരുവായൂരിൽ പോകുന്ന ഭക്തർ മമ്മിയൂരിലും പോയാലേ യാത്ര പൂർണ്ണമാകൂ എന്ന് പറയുന്നതിന് കാരണം ഇതുതന്നെ. ഇതിന് കഴിയാത്തവർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നു.
Pls visit fb
https://www.facebook.com/groups/1971665999606245/permalink/3551038101669019/

Kumbeshwar Pind

Very unique &rare Shivling known as Kumbeshwar Pind with twin pot at The Pateshwar Shiva temple complex. 
.
.

Pateshwar an ancient temple complex at ,Satara, Maharashtra             
This place is known for having  more than 1000 Shivlings also known as Pinds.
📷Kevinstandagephotograpy

Sunday, March 21, 2021

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ ഗ്രാമപഞ്ചായത്തിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പുറ്ററയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതിക്ഷേത്രം. ഒരേ പീഠത്തിലിരിയ്ക്കുന്ന ശിവനും പാർവ്വതിയും പ്രധാനപ്രതിഷ്ഠകളായ ഈ ക്ഷേത്രത്തിൽ, ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതിചെയ്യുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. 111 അടി ഉയരം വരുന്ന ഈ ശിവലിംഗത്തിനകത്ത് ഏഴുനിലകളും അവയിലോരോന്നിലുമായി നിരവധി ദേവതാപ്രതിഷ്ഠകളും കാണാം. ഏറ്റവും താഴെയുള്ള നിലയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ശിവലിംഗത്തിൽ ഭക്തർക്ക് സ്വയം പൂജകൾ നടത്താനുള്ള സൗകര്യവുമുണ്ട്. ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ, നവരാത്രി, വിനായക ചതുർത്ഥി, തൈപ്പൂയം, മണ്ഡലകാലം, വിഷു തുടങ്ങിയവയും പ്രധാന ആഘോഷങ്ങളാണ്. സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്ന സന്ന്യാസിയുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്.

ഐതിഹ്യം 

പ്രശസ്ത താന്ത്രികാചാര്യനും ജ്യോതിഷപണ്ഡിതനുമായിരുന്ന ബ്രഹ്മശ്രീ പറവൂർ ശ്രീധരൻ തന്ത്രികൾ നടത്തിയ ദേവപ്രശ്നത്തിൽ ഏകദേശം 5000 വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ബ്രഹ്മജ്ഞാനിയായിരുന്ന ഒരു സന്ന്യാസിയുടെ സമാധിസ്ഥാനത്താണ് ക്ഷേത്രം പണികഴിപ്പിച്ചതെന്നും പിന്നീട് ഏതോ ഒരു കാലത്ത് ആ ക്ഷേത്രം നശിച്ചുപോയതാണെന്നും പ്രശ്നവിധിയിൽ പറയുകയുണ്ടായി. പിന്നീട്, ഇപ്പോഴത്തെ ക്ഷേത്രം ഉയർന്നുവരുന്നത് 1960-കളിലാണ്. അതിന് നിമിത്തമായി ഭവിച്ചത് കൃഷ്ണൻകുട്ടി എന്ന് പൂർവ്വാശ്രമത്തിൽ പേരുണ്ടായിരുന്ന സ്വാമി മഹേശ്വരാനന്ദ സരസ്വതിയാണ്. ആ കഥ ഇങ്ങനെ:

ചെങ്കൽ ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിൽ ജ്ഞാനപ്രകാശം-ചെല്ലമ്മാൾ ദമ്പതികളുടെ മകനായി 1954 നവംബർ 16-ന് പൂയം നക്ഷത്രത്തിൽ ജനിച്ച കൃഷ്ണൻകുട്ടി, മൂന്നുവയസ്സുള്ളപ്പോൾ മുതൽ വീടിന് തെക്കുപടിഞ്ഞാറുഭാഗത്തുപോയി ധ്യാനിച്ചിരിയ്ക്കുക പതിവായിരുന്നു. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലത്തിനടുത്ത് ഒരു പുറ്റ് വളർന്നുവലുതായി. ഈയവസരത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ പലതവണ അത് തകർക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴെല്ലാം പൂർവ്വാധികം ശക്തിയോടെ അത് വളർന്നുവലുതാകുകയായിരുന്നു. ഒരിയ്ക്കൽ ഇത് തകർക്കാൻ ശ്രമിച്ചപ്പോൾ അതിൽ നിന്നൊരു പാമ്പ് പുറത്തേയ്ക്കുവന്നതായും കഥയുണ്ട്. അതേത്തുടർന്ന് പ്രശ്നം വച്ചപ്പോൾ പുറ്റിൽ ശിവപാർവ്വതീസാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ പുറ്റിന് നിത്യപൂജ നടത്തുന്നത് പതിവാക്കി.

വർഷങ്ങൾക്കുശേഷം കൃഷ്ണൻകുട്ടി തന്നെ അവിടെയൊരു ക്ഷേത്രം പണിയുകയും ശിവപാർവ്വതിമാരെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. നിരവധിയാളുകൾ ഈ കഥയറിഞ്ഞ് ക്ഷേത്രത്തിൽ വരാനും പ്രാർത്ഥിയ്ക്കാനും തുടങ്ങി. ഒരു തെക്കത് (ശ്രീകോവിൽ മാത്രമുള്ള ചെറിയ ക്ഷേത്രം) മാത്രമായിരുന്നു അന്നത്തെ ക്ഷേത്രം. കാലാന്തരത്തിൽ അത് വളർന്നുവലുതാകുകയും ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരുടെ ഉപപ്രതിഷ്ഠകൾ നടത്തുകയും ചെയ്തു. 1986 ജൂലൈ ഒന്നിനായിരുന്നു പ്രതിഷ്ഠാകർമ്മം. തുടർന്നും അദ്ദേഹം ഭക്തിയോടുകൂടി ശിവപൂജ തുടർന്നുപോരുകയും ക്ഷേത്രത്തിൽ നിരവധി ഭക്തർ എത്തിച്ചേരുകയും ചെയ്തു.

2011 ഫെബ്രുവരിയിൽ കൃഷ്ണൻകുട്ടിയ്ക്ക് വീണ്ടും ഒരു അരുളപ്പാടുണ്ടായി. കേരളീയ വാസ്തുശൈലിയ്ക്കനുസരിച്ച്, പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രമാക്കി ക്ഷേത്രത്തെ ഉയർത്താനായിരുന്നു ആ അരുളപ്പാട്. അതിനുശേഷമാണ് ഇപ്പോഴത്തെ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്.

നിർമ്മണ രീതി 

കൃഷ്ണശിലയും തടിയും മാത്രം ഉപയോഗിച്ച് പൂർണ്ണമായും നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പരമ്പരാഗത കേരളീയ ക്ഷേത്ര നിർമ്മാണ രീതി അനുസരിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. വാസ്തു ശാസ്ത്രമാണ് ക്ഷേത്ര നിർമ്മാണത്തിനായി അവലംബിച്ചിരിക്കുന്നത്.

കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഒട്ടേറെ വ്യത്യാസങ്ങൾ ഈ ക്ഷേത്ര നിർമ്മിതിയിൽ കാണുവാൻ സാധിക്കും. ശ്രീകോവിലിലേക്കുള്ള കവാടത്തിൽ മുഴുവൻ രാശിചക്രങ്ങളും വരച്ചിട്ടുണ്ട്. ശിവനും പാർവ്വതിയുമാണ് ഈ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്ന അർഥമാണ് ഈ രാശിചക്രങ്ങൾ സൂചിപ്പിക്കുന്നത്. നാലു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഓരോ കവാടത്തിന്റെയും മുകളിൽ ഓരോ ഗോപുരവും കാണാം.

70 തൂണുകളിലെ നമസ്കാര മണ്ഡപം 

ക്ഷേത്രത്തിന്റെ ഭാഗങ്ങളിൽ ഏറെ ആകർഷണീയമായ മറ്റൊന്നാണ് നമസ്കാര മണ്ഡപം. എഴുപത് തൂണുകളിലായി ഇതിഹാസങ്ങളിലെ കഥാസന്ദർഭങ്ങളെ ഇവിടെ കൊത്തിവെച്ചിരിക്കുന്നു. കല്ലിലും മരത്തിലും കൊത്തിയെടുത്ത മറ്റു രൂപങ്ങളും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. കൊടിമരം, വലിയ ബലിക്കൽപ്പുര, ഗംഗാതീർഥ കിണർ,ചുറ്റമ്പലം, ഗണശ ക്ഷേത്രം, കാർത്തികേയ ക്ഷേത്രം എന്നിവയും ഈ ക്ഷേത്രത്തിന്റെ ഭാഗമാണ്. 

മഹാശിവലിംഗം 

ക്ഷേത്രത്തിന്റെ നടക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ശിവലിംഗത്തിന് 111 അടിയാണ് ഉയരം. ഈ ശിവലിംഗം ലോകത്തിലെ തന്നെ ഏറ്റവും ഇയരമേറിയ ശിവലിംഗ പ്രതിഷ്ഠയാണ്. ഏഴു വർഷമായി വ്രതശുദ്ധിയോടെ മഠത്തിൽ തങ്ങുന്ന 30 കൊത്തുവേലക്കാരുടെ അക്ഷീണ പ്രയത്നത്തിലാണു ശിവലിംഗം പൂർണതയിലെത്തിയത്. 

ഗിന്നസ് റെക്കോർഡിലേയ്ക്ക് 

നിലവിൽ 108 അടി ഉയരമുള്ള കർണാടകയിലെ കോലാർ കോടിലിംഗേശൻ ക്ഷേത്രത്തിനായിരുന്നു ഇതുവരെ ഏറ്റവും വലിയ ശിവലിംഗത്തിനുള്ള റെക്കോർഡ്. അതിനെ മറികടന്ന് ചെങ്കൽ ശിവലിംഗം ലോക റെക്കേർഡിലേക്ക് കടക്കുകയാണ്. 111 അടി ഉയരവും 111 അടി ചുറ്റളവിലുമാണ് ചെങ്കൽ മഹേശ്വരം ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ നിർമ്മാണം.

കടപ്പാട്‌
ശംഭോ മഹാദേവാ 🙏
https://www.facebook.com/groups/2706369129639429/permalink/2938861513056855/

Tuesday, March 16, 2021

സപ്തമാതാക്കള്‍🔥

🌀🔥സപ്തമാതാക്കള്‍🔥🌀
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]

ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്തമാതാക്കള്‍. ദേവീമാഹാത്മ്യത്തില്‍ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്. ഇത് കൂടാതെ മറ്റ് പലകഥകളുമുണ്ട് പുരാണങ്ങളില്‍ .

1. ബ്രഹ്മാണി
2. വൈഷ്ണവി
3. മഹേശ്വരി
4. കൌമാരി
5. വരാഹി
6. ഇന്ദ്രാണി [നരസിംഹി]
7. ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതാക്കള്‍ . ഇന്ദ്രാണിക്കു പകരം നരസിംഹിയെയാണ്‌ ചിലയിടങ്ങളില്‍ കാണുന്നത്‌.

ബ്രഹ്മാവ്‌, ശിവന്‍ , വിഷ്ണു, യമന്‍ , ഇന്ദ്രന്‍ , മുരുകന്‍ തുടങ്ങിയ ദേവന്മാരുടെ ശരീരത്തില്‍ നിന്നാണ്‌ സപ്തമാതാക്കള്‍ ജനിച്ചതെന്ന്‌ അവരുടെ പേരുകള്‍ സൂചിപ്പിക്കുന്നു.

ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാന്‍ ശ്രമിച്ച്‌ ഫലിക്കാതെ വന്നപ്പോള്‍ സപ്തമാതൃക്കളെ സൃഷ്ടിച്ചുവെന്നാണ്‌ ഒരു കഥ.

അന്ധകാസുരന്റെ ഓരോ തുള്ളി ചോര നിലത്തുവീഴുമ്പോഴും അതില്‍ നിന്ന്‌ ഓരോ അസുരന്‍ ഉണ്ടാവും. ഇതു തടുക്കാനായി സപ്തമാതൃക്കള്‍ ഓരോ തുള്ളി ചോരയും കുടിച്ച്‌ നിലത്തു വീഴാതെ സൂക്ഷിച്ചു. വിഷ്ണുവിനും ശിവനും അസുരനെ വധിക്കാനാവുകയും ചെയ്തു.

വാമനപുരാണം 56-ാ‍ം അധ്യായത്തില്‍ സപ്തമാതൃക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ്‌ പറയുന്നത്‌. ഒരിയ്ക്കല്‍ ദേവാസുരയുദ്ധത്തല്‍ അസുരന്മാര്‍ തോറ്റപ്പോള്‍ രക്തബീജനെന്ന അസുരന്‍ തന്റെ അക്ഷൌഹിണിപടയുമായി യുദ്ധത്തിനൊരുങ്ങി. ഇതു കണ്ട കാശികമഹേശ്വരി ഒരു സിംഹനാദം പുറപ്പെടുവിച്ചു.

ദേവിയുടെ തിരുവായില്‍ നിന്ന്‌ ബ്രഹ്മാണിയും തൃക്കണ്ണില്‍ നിന്ന്‌ മഹേശ്വരിയും, അരക്കെട്ടില്‍ നിന്ന്‌ കൌമാരിയും കൈകളില്‍ നിന്ന്‌ വൈഷ്ണവിയും പൃഷ്ടഭാഗത്തു നിന്ന്‌ വരാഹിയും, ഹൃദയത്തില്‍ നിന്ന്‌ നരസിംഹിയും പാദത്തില്‍ നിന്ന്‌ ചാമുണ്ഡിയും ഉത്ഭവിച്ചു.

കാര്‍ത്യായനി ദേവിയുടെ (കൌശിക) രൂപഭേദങ്ങളാണ്‌ സപ്തമാതൃക്കള്‍ . ദേവി തന്റെ ജട നിലത്തടിച്ചപ്പോള്‍ സപ്തമാതൃക്കളുണ്ടായി എന്നും കഥയുണ്ട്‌. ഒരോ ദേവിക്കും വാഹനവും ആയുധവും രൂപസവിശേഷതകളും ഉണ്ട്

അരയന്നമാണ്‌ ബ്രഹ്മാണിയുടെ വാഹനം. കൈയില്‍ ജപമാലയും കമണ്ഡലവുമുണ്ട്‌.

ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്‌. ശിവനെപ്പോലെ പാമ്പുകള്‍ കൊണ്ടാണ്‌ വളയും മാലയും അണിഞ്ഞിരിക്കുന്നത്‌. കൈയില്‍ തൃശൂലം.

ആണ്‍ മയിലിന്റെ കഴുത്തിലേറിയ കൌമാരിയുടെ കൈയില്‍ വേലാണ്‌ ആയുധം.

സൗന്ദര്യമൂര്‍ത്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്‌. ശംഖ് ചക്രഗദാഖഡ്ഗങ്ങളും ശാര്‍ങ്ഗശരവും കൈയ്യിലുണ്ട്‌.

ശേഷനാഗത്തിന്റെ പുറത്തിരുന്ന്‌ തേറ്റകൊണ്ട്‌ നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്‌.

ഉഗ്രമൂര്‍ത്തിയാണ്‌ തീക്ഷ്ണനഖദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാല്‍ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും.

വജ്രമാണ്‌ ഇന്ദ്രാണിയുടെ ആയുധം. ആനയാണ് വാഹനം. അഭയമുദ്രകാട്ടി ആശീര്‍വദിക്കുന്നു.

പോത്താണ് പരാശ്ക്തിയുടെ തന്നെ അംശമായ ചാമുണ്ടിയുടെ വാഹനം. ത്രിലോചനയായദേവി അഷടബാഹുവാണ്. ത്രിശൂലമാണ് ആയുധം. ശംഖ്, ചക്രം, പാശം, പലക, ശരം, ധാന്യം എന്നിവയാണ് മറ്റ് കൈകളില്‍

ക്ഷേത്രങ്ങളിലെ സപ്തമാതൃക്കള്‍
💢●●●●●ॐ🔥🔱🔥ॐ●●●●●💢
സപ്തമാതൃക്കളെ കുറിച്ച് “ശ്രീ മഹാദേവി ഭാഗവതത്തില്‍ ” വിസ്തരിച്ച് പറയുന്നുണ്ട്. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും ഇവയുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കല്‍ രൂപത്തില്‍ ഒന്‍പത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോള്‍ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദര്‍ശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രന്‍ എന്നിവരെയും പ്രതിഷ്ഠിക്കുന്നു.

തമിഴ്‌നാട്ടില്‍ ഏഴുകന്നിപെണ്ണുങ്ങള്‍ എന്നും, പുള്ളുവന്‍ പാട്ടില്‍ ഏഴുകന്യകള്‍ എന്നും സപ്തമാതൃക്കളെ വര്‍ണ്ണിച്ചുകാണുന്നുണ്ട്.

1. ബ്രാഹ്‌മി
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ബ്രഹ്‌മസ്വരൂപിണിയാണ്‌. ജ്‌ഞാനത്തിനായും, രോഗശാന്തിക്കായും ആരാധിക്കുക.

2. മഹേശ്വരി
💢●●●●●ॐ🔥🔱🔥ॐ●●●●●💢
മഹേശ്വരമൂര്ത്തിയെ ആരാധിച്ചാല് സര്വ്വ മംഗളം ഫലം.

3. കൗമാരി
💢●●●●●ॐ🔥🔱🔥ॐ●●●●●💢
വേല്മുരുകനാൽ അനുഗൃഹീത. രക്‌തസംബന്ധമായ എല്ലാ രോഗങ്ങള്ക്കുംശാന്തി ലഭിക്കും.

4. വൈഷ്‌ണവി
💢●●●●●ॐ🔥🔱🔥ॐ●●●●●💢
വിഷ്‌ണുദേവത, വിഷജന്തുക്കളില്നിന്ന്‌ മോചനം ലഭിക്കുവാനായി ആരാധിക്കുക.

5. ഇന്ദ്രാണി
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഇന്ദ്രസ്വരൂപിണി, എല്ലാവിധത്തിലുമുള്ള ദാമ്പത്യ പ്രശ്‌നങ്ങള്ക്കും, ദാമ്പത്യസുഖത്തിനും ആരാധിക്കുക.

6. ചാമുണ്ഡി
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ആദിപരാശക്‌തി, പരമേശ്വരി, കാളി എന്നിവരുടെ അംശം. ചാമുണ്ഡിയാണ്‌ കാളിവേഷത്തില് ശുംഭനേയും, നിശുംഭനേയും അവരുടെ സേനാധിപതികളേയുംവകവരുത്തിയത്‌. സകല സൗഭാഗ്യത്തിനും ശാന്തിക്കുംസമാധാനത്തിനുമായി ചാമുണ്ഡിയെ സ്‌തുതിക്കുക.

7. വരാഹി
💢●●●●●ॐ🔥🔱🔥ॐ●●●●●💢
വരാഹിയും വിഷ്‌ണു അവതാരമാണ്‌. വരാഹിയും ശത്രുസംഹാരകയാണ്‌.

സപ്‌തമാതാക്കളെപ്പറ്റി കൂടുതല് അറിയുവാന് ദേവീമാഹാത്മ്യവും മാര്ക്കണ്‌ഡേയ പുരാണവും പാരായണം ചെയ്യുക.

സപ്തമാതാക്കൾ
💢●●●●●ॐ🔥🔱🔥ॐ●●●●●💢
പെറ്റമ്മ , പോറ്റമ്മ , ഗുരു പത്നി, രാജമാതാ, ബ്രാഹ്മണ പത്നി, ഗോമാതാ, ഭൂമാതാ
ഇവയും സപ്തമാതാക്കളായി അറിയപ്പെടുന്നു...

✿❁══❁★🔥🚩🔥★❁══❁✿
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
✿═══❁★☬ॐ☬★❁═══✿
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.
മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏
☬ॐ❁══✿🔥🚩🔥✿══❁ॐ☬
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿
കടപ്പാട്......
 സോഷ്യൽ മീഡിയ

Saturday, March 13, 2021

തൃപ്രങ്ങോട്ട് ശിവക്ഷേത്രം

🔥തൃപ്രങ്ങോട്ട് ശിവക്ഷേത്രം🔥 

ക്ഷേത്രത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള കാരണത്തിൽ ക്ഷേത്രമാണ് ആദ്യം ഇവിടെയുണ്ടായിരുന്നത്. അക്കാലത്ത്, ഇതിനടുത്ത് താമസിച്ചിരുന്ന താപസശ്രേഷ്ഠനായ മൃഗണ്ഡു മഹർഷിയ്ക്കും പത്നി മദ്രുവതിയ്ക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ദുഃഖിതരായ അവർ ശിവനെ ഭജിച്ച് തപസ്സ് ചെയ്യാൻ തുടങ്ങി. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ പ്രത്യക്ഷനായ ഭഗവാൻ ശിവൻ അവരോട് ഇങ്ങനെ ചോദിച്ചു: 'എങ്ങനെയുള്ള മകനെ വേണം? ഒന്നിനും കൊള്ളാതെ നൂറ് വയസ്സുവരെ ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ അതോ എല്ലാം തികഞ്ഞ പതിനാറ് വയസ്സുവരെ മാത്രം ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ?'ഇത് ഇരുവരെയും ദുഃഖിതരാക്കി. എങ്കിലും ഒന്നിനും കൊള്ളാതെ ദീർഘായുസ്സായിരിയ്ക്കുന്നതിലും നല്ലത് എല്ലാം തികഞ്ഞ് അല്പായുസ്സായിരിയ്ക്കുന്നതാണെന്ന് അറിയാവുന്ന അവർ രണ്ടാമത്തെ മകനെ മതിയെന്ന് പറഞ്ഞു. അങ്ങനെ അവർക്ക് ജനിച്ച മകനാണ് മാർക്കണ്ഡേയൻ. വളരെ ചെറുപ്പത്തിൽത്തന്നെ മാർക്കണ്ഡേയൻ വേദങ്ങളും ശാസ്ത്രങ്ങളും മറ്റും അഭ്യസിച്ച് മിടുക്കനായി. മകന്റെ ഓരോ പിറന്നാളും മൃഗണ്ഡുവിനെയും മദ്രുവതിയെയും അത്യധികം വേദനിപ്പിച്ചു. ഒടുവിൽ പതിനാറാം പിറന്നാളും കഴിഞ്ഞു. മാർക്കണ്ഡേയന്റെ ആയുസ്സിന്റെ അന്ത്യമടുത്ത വിവരമറിഞ്ഞ് കാലൻ പോത്തിന്റെ പുറത്തേറി പുറപ്പെട്ടു. ഈ സമയം മാർക്കണ്ഡേയൻ തിരുനാവായ ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. പെട്ടെന്നാണ് കാലൻ തന്റെ പിന്നാലെ വരുന്നത് അവൻ കണ്ടത്. ഇത് കണ്ട് ഭയപ്പെട്ട് മാർക്കണ്ഡേയൻ ശ്രീലകത്ത് കടന്ന് നാവാമുകുന്ദനെ ശരണം പ്രാപിച്ചു. ഭഗവാൻ അവനോട് ഇങ്ങനെ പറഞ്ഞു:
ഹേ മാർക്കണ്ഡേയാ, കാലനുമായി ഏറ്റുമുട്ടാൻ സാക്ഷാൽ മഹാദേവനു മാത്രമേ സാധിയ്ക്കൂ. അതിനാൽ, നീ മഹാദേവനെ ശരണം പ്രാപിയ്ക്കുക. അതിനൊരു വഴിയുണ്ട്: പടിഞ്ഞാറേ നടയിലൂടെ, അടുത്തുള്ള തൃപ്രങ്ങോട്ട് ക്ഷേത്രത്തിൽ പോകുക. നിനക്ക് ഞാൻ കുറച്ച് കല്ലുകൾ തരാം. കാലൻ അടുത്തെത്തുന്നുവെന്ന് തോന്നുമ്പോൾ ഉടനെ അവയെടുത്ത് പുറകിലേയ്ക്കെറിയുക. അങ്ങനെ പോയാൽ കാലനിൽ നിന്ന് നിനക്ക് രക്ഷപ്പെടാം.

തുടർന്ന് ഭഗവാൻ, മാർക്കണ്ഡേയന് പന്ത്രണ്ട് കല്ലുകൾ സമ്മാനിച്ചു. പുറത്ത് കാലനെക്കണ്ട ഭഗവാൻ ഉടനെ തന്റെ ശ്രീലകത്തെത്തിന്റെ പുറകിൽ (പടിഞ്ഞാറുവശം) ഒരു വാതിലുണ്ടാക്കി. മാർക്കണ്ഡേയൻ അതിലൂടെ ഇറങ്ങിയോടി. തുടർന്ന് അത് അടച്ചു. പിന്നീട് ഇതുവരെ അത് തുറന്നിട്ടില്ല.

നാവാമുകുന്ദൻ പറഞ്ഞതുപോലെ മാർക്കണ്ഡേയൻ ചെയ്തു. കാലൻ അടുത്തെത്തിയെന്ന് തോന്നിയ അവസരങ്ങളില്ലാം അവൻ കയ്യിലുള്ള കല്ലുകളെടുത്ത് അദ്ദേഹത്തിനുനേരെയെറിഞ്ഞു. എന്നാൽ, കല്ലുകൾ പന്ത്രണ്ടും തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെത്തും മുമ്പ് തീർന്നിരുന്നു. എങ്ങനെയോ ഓടി ഒടുവിൽ ക്ഷേത്രനടയിലെത്തിയപ്പോൾ ഒരു കൂറ്റൻ പേരാൽമരം വഴി തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്നു. വഴി ചുറ്റിവരിഞ്ഞുപോയാൽ കാലൻ പിടിയ്ക്കുമെന്ന് മനസ്സിലാക്കിയ മാർക്കണ്ഡേയന് വഴിയുണ്ടാക്കാനായി പേരാൽമരം നടുകെ പിളർന്നു. തുടർന്ന്, അടുത്തുള്ള ശ്രീകോവിലിലേയ്ക്കോടിപ്പോയ മാർക്കണ്ഡേയൻ അവിടത്തെ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു. കോപാക്രാന്തനായ കാലൻ ഉടനെ അവനുനേരെ കയറെറിഞ്ഞു. മാർക്കണ്ഡേയനും ശിവലിംഗവും അതിൽ പെട്ടുപോയി. തുടർന്ന്, ശിവലിംഗത്തിൽ നിന്ന് സാക്ഷാൽ പരമശിവൻ തന്നെ ഉദ്ഭവിച്ചു. വലിയൊരു ഏറ്റുമുട്ടൽ അവിടെയുണ്ടായി. ഒടുവിൽ, ക്രുദ്ധനായ ഭഗവാൻ തന്റെ ശൂലം കൊണ്ട് കാലനെ കുത്തിക്കൊന്നു. തുടർന്ന് മാർക്കണ്ഡേയനെ അനുഗ്രഹിച്ച ഭഗവാൻ അവന് എന്നും പതിനാറ് വയസ്സായിരിയ്ക്കട്ടെയെന്ന് പറഞ്ഞ അവനെ അനുഗ്രഹിച്ചു. തുടർന്ന് തന്റെ ശ്രീകോവിലിൽ നിന്ന് മൂന്നടി തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്കുപോയി അടുത്തുള്ള കുളത്തിൽ ശൂലം കഴുകി ഇന്ന് പ്രധാന ശ്രീകോവിലുള്ള സ്ഥലത്ത് സ്വയംഭൂവായി അവതരിച്ചു. ഇതാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രകഥയുടെ ഉദ്ഭവകഥ ...!!
കടപ്പാട്..

Wednesday, March 10, 2021

ശിവരാത്രിവ്രതം

🙏🕉️✡️🙏🕉️✡️🙏🕉️✡️🙏

*ശിവരാത്രിവ്രതം"*
===========================

ത്രിമൂർത്തികളിൽ പ്രധാനിയും ക്ഷിപ്രപ്രസാദിയും ആശ്രിതവത്സലനുമാണ് മഹാദേവൻ. ശിവ പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി .ചതുര്‍ദ്ദശി അര്‍ധരാത്രിയില്‍ വരുന്ന ദിവസം, ശിവചതുര്‍ദ്ദശിയെന്നും മഹാശിവരാത്രിയെന്നും അറിയപ്പെടുന്നു. 

കുടുംബൈശ്വര്യം , ആരോഗ്യം ,ഉത്തമപങ്കാളി , ഉത്തമ സന്താനങ്ങൾ എന്നിവയ്‌ക്കെല്ലാം ശിവപൂജ ഉത്തമം തന്നെ. അത്കൊണ്ടുതന്നെ ശിവരാത്രി വ്രതം ഏറ്റവും ശ്രേഷ്ഠമാണെന്ന് പറയുന്നു. ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രി. ശിവപ്രീതിക്കായി നടത്തേണ്ട ഏറ്റവും ഉത്തമമായ വ്രതാനുഷ്ഠാനവും ഇതാണ്. മറ്റ് വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാല്‍ സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്നാണ് വിശ്വാസം. ഒരു വ്യക്തിക്ക് മാത്രമല്ല അവരുടെ കുടുംബത്തിന് ശാന്തിയും സമാധാനവും ഐശ്വര്യവും മോക്ഷവും കൈവരിക്കാന്‍ ശിവരാത്രിവ്രത അനുഷ്ഠാനത്തിലൂടെ സാധിക്കും എന്ന പ്രത്യേകതയുണ്ട് 
നിത്യേന  ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും .ആപത്ഘട്ടങ്ങളിൽ അത് ഭക്തന് അനുഭവസ്തവുമാണ്. ശിവരാത്രി ദിനത്തിൽ കഴിയുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രജപം (ഓം നമഃശിവായ ) ജപിക്കുന്നത് സകല പാപങ്ങളും കഴുകിക്കളഞ്ഞു മനസ്സ് നിർമ്മലവും ഊർജ്ജസ്വലവുമാകുന്നു.  അലസതകൾ വെടിഞ്ഞു ഭക്തിയോടെ ശിവ സഹസ്രനാമം, ബില്വാഷ്‌ടകം, ലിംഗാഷ്ടകം, ശിവാഷ്ടകം ,ഉമാമഹേശ്വരസ്‌തോത്രം ,പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം എന്നിവ ശിവരാത്രി  ദിനത്തിൽ ജപിച്ചാൽ തുടർന്നുള്ള ജീവിതം ഭഗവാന്റെ അനുഗ്രഹത്താൽ ഐശ്വര്യപൂർണമാവും .ലോകൈകനാഥനായ മഹാദേവനെ തികഞ്ഞ  ഭക്തിയോടെ പ്രാർഥിക്കുന്നവര്‍ക്ക്‌ ഉത്തമഫലം സുനിശ്ചിതമാണ് .
ശിവരാത്രിദിനത്തിൽ ക്ഷേത്രത്തിൽ കൂവളത്തില പൂജയ്ക്കായി സമർപ്പിച്ച്  ബില്ല്വാഷ്ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടിഫലം നൽകും. ശിവക്ഷേത്രത്തിൽ കൂവളത്തിലകൊണ്ടുളള അർച്ചനയാണ് ഏറ്റവും പ്രധാനം.

ക്ഷിപ്രകോപിയയായ ഭഗവാനെ ശാന്തസ്വരൂപനാക്കുന്നതിന് ശിവാഷ്ടകം ജപിക്കാം.   ശിവാഷ്ടകം നിത്യേന ജപിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധിയെല്ലാം നീങ്ങി  സുഗമമായി മുന്നോട്ടു പോവാൻ ഉത്തമമാണ്.

ശിവനും ശക്തിയും ഒന്നാണ് .ശക്തിസ്വരൂപിണിയായ ഭഗവതിയില്ലെങ്കിൽ ശിവനില്ല എന്നാണ് പുരാണസങ്കല്പം.ദേവി പ്രീതിയുടെ ശിവപ്രീതിയും ഭക്തന് ലഭിക്കുന്നു.വിവാഹതടസ്സം,ദാമ്പത്യ ക്ലേശങ്ങള്‍ എന്നിവ മാറാൻ  ഉമാ മഹേശ്വര സ്തോത്രം കൊണ്ട് ശിവപാര്‍വതിമാരെ ഭജിക്കുക.


[കടപ്പാട് ]


    *⬛◾◼️▪️▪️◼️◾⬛*

Friday, February 26, 2021

കിരാതമൂർത്തി

🔱🙏🔱കിരാതമൂർത്തി എന്ന ശിവൻ🔱🙏🔱
ശിവന്റെ ഒരു കാട്ടാളഭാവത്തിലുള്ള രൂപമാണ്‌ കിരാതമൂര്‍ത്തി…!!പാശുപതാസ്ത്ര സമ്പാദനത്തിനായി പാണ്ഡവനായ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. തപസ്സിന്റെ പാരമ്യത്തില്‍ സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ പാര്‍ഥനു അഭീഷ്ടവരം നല്‍കുവാന്‍ അമാന്തിക്കുന്നതു കണ്ടു ദേവി പാര്‍വതി പരിഭവിച്ചു. അപ്പോള്‍ ഭഗവാന്‍ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടതുകണ്ടു പരിഭ്രമിച്ച പാര്‍വ
തി ശങ്കിച്ച് ഇതെന്താണെന്നു ചോദിച്ചു. അഹങ്കാരിയായ അര്‍ജ്ജുനന്ന് ഗര്‍വ്വശമനം വരുത്തിയിട്ടല്ലാതെയുള്ള വരദാനം ഫലം ചെയ്യില്ലെന്ന് ശിവന്‍ മറുപടി പറഞ്ഞു. അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാര്‍വതിയും കാട്ടാളത്തിയുടെ വേഷത്തില്‍ കൂടെക്കൂടി. ഇങ്ങനെ കാട്ടാളവേഷധാരിയായ ശിവനേയാണത്രെ കിരാതമൂര്‍ത്തിയായി ആരാധിക്കുന്നത്.

കേരളത്തിലെ പല നമ്പൂതിരി ഗൃഹങ്ങളിലും ശിവന്റെ കാട്ടാളരൂപത്തെ കിരാതമൂര്‍ത്തിയെന്ന പരദേവതയായി ആരാധിക്കുന്നുണ്ട്. വേട്ടേക്കരന്‍ എന്ന രൂപത്തിലും കിരാതസൂനു(വേട്ടയ്ക്കൊരുമകന്‍) എന്ന രൂപ്ത്തിലും സങ്കല്‍പിച്ച് പൂജിക്കാറുണ്ട്.

വേട്ടേക്കരന്‍ പാട്ട് എന്നത് ഒരു അനുഷ്ഠാനമാണ്. കുറുപ്പന്മാര്‍ കളമെഴുതി ( കറുപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, ചുകപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള പൊടികള്‍ ഉപയോഗിച്ച് ) പാട്ടുകൊണ്ട് ദേവനെ പുകഴ്ത്തുകയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോമരം(വെളിച്ചപ്പാട്) ഉറഞ്ഞുതുള്ളി കളം മായ്ക്കുകയും നാളികേരങ്ങള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന ചടങ്ങുകള്‍ ദേവപ്രീതിക്കയി നടത്തപ്പെടുന്നു.

Friday, February 19, 2021

ഓം_നമഃശിവായ

#ഓം_നമഃശിവായ 

ടങ്കം (മഴു) കുരംഗവു (മാൻ)മെടുത്തിട്ടു പാതിയുടൽ (ശിവൻ)       
ശംഖും രഥാംഗവു ( ചക്രം)മെടുത്തിട്ടു പാതിയുടൽ (വിഷ്ണു )
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നു മോഹമതു നാരായണായ നമഃ
 (ഹരിനാമകീർത്തനം)

(മാൻ മഴുധരിച്ചു പരമേശ്വരനായും ശംഖും ചക്രവും 
ധരിച്ച് വിഷ്ണുവായിരിക്കുന്നതും ഒരു ചൈതന്യം തന്നെ. ഈ എല്ലാ മൂർത്തികളും തത്വങ്ങളും അടങ്ങുന്ന  പ്രണവത്തെ ധ്യാനിച്ചാൽ  ജ്ഞാനമുണ്ടാകുമെന്നു സാരം.)

Monday, February 15, 2021

വേളോർവട്ടം* *മഹാദേവക്ഷേത്രം

" *വേളോർവട്ടം* *മഹാദേവക്ഷേത്രം*

*ക്ഷേത്രപരിചയം*

      ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് തെക്ക് റോഡരുകിൽ വേളോർവട്ടം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. നാഷണൽ ഹൈവേയിലെ ഒറ്റപ്പുന്നയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്ക്. ഒരേ നാലമ്പലത്തിനുള്ളിൽ രണ്ടു ശ്രീകോവിലുകളിലായി രണ്ടു പ്രധാന മൂർത്തികൾ. രണ്ടുപേരും ശിവന്മാർ!. തെക്കനപ്പനായ ശിവൻ സ്വയംഭൂവായിട്ടുള്ളതാണ്. കിരാതമൂർത്തിയായ ഈ ദേവന് കൂടുതൽ പ്രാധാന്യം. 
                   ആഴ്വാഞ്ചേരി തംബ്രാക്കൽ മുറജപത്തിനു പോകുംവഴി വേളോർവട്ടത്തു താമസിച്ചു വൈക്കം ക്ഷേത്രത്തിൽ ദർശനംനടത്തുക പതിവാക്കിയിരുന്നു.  വൈക്കത്തപ്പനിലുള്ള ഇദ്ദേഹത്തിന്റെ ഭക്തിവിശ്വാസം ഊരാണ്മക്കാരെ വിറളിപിടിപ്പിച്ചിരുന്നുവത്രെ!. ഒരിക്കൽ ഈ പതിവു മുടക്കുന്നതിന് അവർ ക്ഷേത്രനട നേരത്തെ അടച്ചുപോയത്രേ!. വൈക്കത്തപ്പനെ കണ്ടുതൊഴാൻ കഴിയാഞ്ഞതിൽ അതീവ ദുഃഖിതനായ അദ്ദേഹം ജലപാനം പോലും ചെയ്യാതെ വേളോർവട്ടത്തേക്കു തന്നെ മടങ്ങിയെത്തി അന്തിയുറങ്ങി. സ്വപ്നത്തിൽ വൈക്കത്തപ്പൻ ദർശനം നൽകിയശേഷം ഇനി വൈക്കത്തു വരേണ്ടെന്നും ,  വേളോർവട്ടത്തെത്തി ദർശനം തരുന്നുണ്ടെന്നും അറിയിച്ചു. പിറ്റേന്നു കാലത്ത് ഇവിടുത്തെ ഹോമകുണ്ഡത്തിൽ നിന്ന് ഭഗവാൻ സ്വയം അവതരിച്ച് തംബ്രാക്കൽക്ക് ദർശനം നൽകിയത്രേ!. ഈ ദേവനാണ് തെക്കുവശത്തെ ചതുര ശ്രീകോവിലിൽ വിരാജിക്കുന്നത്.
                        ക്ഷേത്രത്തിലെ വടക്കേ വട്ട ശ്രീകോവിലിൽ വടക്കനപ്പനായ ശിവനെ പ്രതിഷ്ഠിച്ചത് വില്വമംഗലംസ്വാമിയാരാണ്. 108 ശിവാലയങ്ങളുടെ പട്ടികയിൽ ചേർത്തല രണ്ടുപ്രാവശ്യം ആവർത്തിക്കുന്നതുകൊണ്ട് ഈ രണ്ടു ദേവന്മാർ തന്നെയാണ് പ്രസ്തുത മൂർത്തികളെന്ന് അനുമാനിക്കപ്പെടുന്നു. രണ്ടുപേർക്കും ഒരുപോലെയാണ് നേദ്യം.  കിഴക്കോട്ട് ദർശനം. രണ്ടു കൊടിമരങ്ങൾ. കരിനാഗയക്ഷിയമ്മ , രക്ഷസ്സ്‌, അറുകൊല എന്നീ ഉപദേവതമാർ പുറത്ത്. ഗണപതി , ശാസ്താവ് , വിഷ്ണു എന്നീ ഉപദേവതമാർ അകത്തുമാണ്. ഈ ക്ഷേത്രം പണ്ട് സർപ്പദോഷത്തിന് പ്രസിദ്ധിയുള്ളതായിരുന്നു. തുലാമാസത്തിലെ ആയില്ല്യത്തിന് സർപ്പങ്ങൾക്ക് 'തളിച്ചുകൊട' നടത്തുന്നു. കുംഭമാസത്തിൽ ശിവരാത്രിക്ക് പള്ളിവേട്ട യും പിറ്റേന്ന് ആറാട്ടും നടത്തുന്നതിന് എട്ടുദിവസം മുൻപ് കൊടിയേറി ഉത്സവം തുടങ്ങുന്നു. മണ്ഡലവ്രതത്തിന് 41 ദിവസവും ചിറപ്പ് നടത്തുന്നു. എന്തു വഴിപാടുകൾ ആയാലും ആദ്യം വടക്കനപ്പന് നടത്തിയിട്ട് വേണമെന്നുണ്ട്.  അഭീഷ്ടസിദ്ധിയ്ക്കു വഴിപാട് നടത്തിയാലും പ്രസാദം വാങ്ങിയില്ലെങ്കിൽ വിപരീതഫലംചെയ്യുമെന്ന് അനുഭവസ്ഥർ!
സഹസ്രകലശവും , ചതു:ശ്ശതവുമാണ് അഭീഷ്ടസിദ്ധിക്കുള്ള പ്രധാന വഴിപാടുകൾ.
ഈ ക്ഷേത്രത്തിൽ വച്ചാണ് കരപ്പുറത്തെ 64 പ്രഭുക്കന്മാരിൽനിന്നും പണംവാങ്ങി രാമയ്യൻ ദളവ അവർക്ക് " മാടമ്പി " സ്ഥാനം കൊടുത്തതെന്നു പറയപ്പെടുന്നു.  ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഉടമസ്ഥതയിലും , കേരളഊരാഴ്മ ദേവസ്വം ബോർഡിന്റെ അധീനതയിലുമുള്ള ഈ ക്ഷേത്രത്തിന്റെ ഭരണം വേളോർവട്ടം ശ്രീ മഹാദേവക്ഷേത്ര ഭരണസമിതിയ്ക്കാണ്🙏...

🔱 *ശംഭോമഹാദേവാ* 🔱

കടപ്പാട്...

Friday, January 15, 2021

ചിന്താമണിഗ്രഹം

ചിന്താമണിഗ്രഹം

              ഭ്രൂമധ്യസ്ഥമായ മേരുപർവ്വതത്തിന്റെ നടുക്കായി വായുവിനുപോലും കടക്കാൻ പാടില്ലാത്തതും അരലക്ഷം യോജന വിസ്താരമുള്ളതുമായ ഒരു രന്ധ്രമുണ്ട്. ഈ സുഷിരം മനസ്സിനുപോലും അവിഷയമാകുന്നു. ഹേമാദ്രിയുടെ മുകളിൽ ആരംഭിച്ചു അവിടുന്നു കീഴ്പോട്ടാണ് ഇതിന്റെ സ്ഥിതി.യോഗികൾക്കു മാത്രമേ ഈ മനോഹരമായ സുഷിരം അറിയാൻ കഴിയൂ. ഇതു പലമാതിരി ആയുധങ്ങൾ ധരിക്കുന്ന ശക്തിഗണങ്ങളാൽ സുരക്ഷിതമായിരിക്കുന്നു. ഇതിന്റെ അന്തർഭാഗത്ത് സുധാസാഗരം എന്നൊരു വലിയ സരസ്സുണ്ട്. ഇതിന്റെ നടുവിൽ മനോഹരമായ ഒരു നഗരമുണ്ട്. മണിദ്വീപെന്നാണ് ഇതിന്റെ പേര്. ശക്തിഗണങ്ങളാൽ രക്ഷിക്കപ്പെട്ടുവരുന്ന ഈ നഗരം അനേകം സൗധങ്ങളാലും സോപാനങ്ങളാലും പരിശോഭിക്കുന്നു. ഇതിന്റെ നടുവിൽ മാണിക്യം പോലെ പ്രകാശിക്കുന്ന ബഹുയോജന വിസ്താരമുള്ള മംഗളസ്വരൂപമായ ചിന്താമണിഗ്രഹം സ്ഥിതിചെയ്യുന്നു. ഇതിന്റെ നടുവിൽ മഹാവിശേഷമായതും, വിസ്താരമേറിയതും, അസംഖ്യം രത്നസ്തംഭങ്ങളോടുകൂടിയതും സ്വയം പ്രകാശവുമായ ഒരു രത്നമണ്ഡപം വിലസുന്നു. ഇതിന്റെ മദ്ധ്യത്തിലാണ് ചിന്താമണിയെന്ന സിംഹാസനം. അതിന്റെ നടുവിൽ സർവതത്വകലാത്മീകയായ ത്രിപുരസുന്ദരിയുടെ ബിന്ദുസ്ഥാനവും, ബ്രഹ്മാണ്ഡാകരമായ അത്ഭുതചക്രവുമുണ്ട്. ആ ചക്രം പഞ്ചഭൂതമയവും, തന്മാത്രസ്വരൂപവും, ഇന്ദ്രിയാത്മകവും മനോരൂപവും, സർവത്വാത്മകവും തത്വാതീതവും ചരാചരാത്മകവുമായ ജഗത്തിന്റെ ഉല്പത്തിസ്ഥാനവുമാകുന്നു. ഇതിനു സോമൻ, സൂര്യൻ, അഗ്നി എന്നു മൂന്നു ഖണ്ഡങ്ങളുണ്ട്. ഈ ചക്രത്തെപ്പറ്റി രുദ്രായാമലാദിഗ്രന്ഥങ്ങളിൽ വളരെ വിസ്തരിച്ചിട്ടുണ്ട്. മഹാലക്ഷ്മിയുടെ പൂരമാകുന്ന ഈ ചക്രത്തിലാണ് സദാശിവൻ സ്ഥിതിചെയ്യുന്നത്. ശിവൻ ശക്തിരഹിതനാകയാൽ ഈ ശക്തിയുടെ സാന്നിദ്ധ്യമാണ് ഇദ്ദേഹത്തെപ്പോലും ശക്തൻ എന്നു പറയാറാക്കിയിട്ടുള്ളത്. മുൻപറഞ്ഞ ബിന്ദുവിന്റെ മദ്ധ്യത്തിലായി ഹിരണ്യകോശമെന്ന കർണ്ണിക സ്ഥിതിചെയ്യുന്നത്. കുളവിദ്യായാകുന്ന പരാശക്തി ശ്രീചക്രരൂപണിയും സദാശിവനോടുകൂടിയളും, സർവതത്വങ്ങളേയും കടന്നവളും വേദങ്ങളാൽ ആരാധിക്കപ്പെടുന്നവളും, സമയാചാരതൽപരയും, ചാതുർവണ്യന്മാരാലും പൂജ്യയുമാകുന്നു. മുൻപറഞ്ഞ ബിന്ദുവിന്റെ ഉപരിഭാഗത്ത്       വിദ്യാമൂലജനനിയും വിദ്യാഭ്യാസ്വരൂപിണിയും, പഞ്ചകോശവി നിർമ്മുകതയും, പഞ്ചക്ലേശഹാരിണിയും അവസ്ഥാത്രകുടസ്ഥയും, അധ്യാരോപമയിയും പരാൽപരയും, സിദ്ധന്മാരാലും, യോഗികളാലും, ത്രിമൂർത്തികളാൽ കൂടിയും യമാദ്യവസ്ഥകളാൽ പൂജിക്കപ്പെടുന്നവളുമായ 
രാജരാജേശ്വരി സ്ഥിതിചെയ്യുന്നു. ഈ വിദ്യയെ ഭജിക്കുന്നവന് വിദ്യാകടാക്ഷംകൊണ്ട് ബ്രഹ്മപ്രാപ്തിയുണ്ടാകുന്നു. മറ്റുള്ള മന്ത്രങ്ങളെ ജപിക്കുന്നതുകൊണ്ട് കണ്ഠക്ഷോഭമല്ലാതെ വേറെ യാതൊരു പ്രയോജനവുമില്ല. യോഗവും ജ്ഞാനവും, സന്തുഷ്ടിയും, മറ്റൊന്നുംകൊണ്ടും ലഭിക്കയില്ല. ഈ വിദ്യയെ കാണ്മാൻ പ്രതീക്ഷിച്ചുകൊണ്ട് ബ്രഹ്മാദികൾ പോലും മേരുവിൽ രാപകൽ ഉൽകണ്ഠയോടെ ഭജിക്കുന്നു.

                                       
നമഃ ശിവായ
Adhena Jayakumar
Pls like
https://www.facebook.com/groups/450322055320342/permalink/1342380699447802/

Thursday, January 14, 2021

ശിവതാണ്ഡവം

ശിവതാണ്ഡവം 

ശിവനെ മഹാനടനായാണ് ഹിന്ദുക്കൾ സങ്കൽപ്പിക്കുന്നത്. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്. ദേവന്മാരുടെയും ദേവിമാരുടെയും സാന്നിദ്ധ്യത്തിൽ ഹിമാലയത്തിന് മുകളിൽ സന്ധ്യാനൃത്തം ചെയ്യുന്ന ദ്വിബാഹുവായ ശിവനെപറ്റി ശിവപ്രദോഷസ്തോത്രത്തിൽ വർണ്ണിക്കുന്നു.

ഐതിഹ്യം

താണ്ഡവനൃത്ത മാതൃകയിൽ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കൽ നാസ്തികരായ ഏതാനും ഋഷികളെ നേരിടാൻ ശിവനും,സ്ത്രീ രൂപം ധരിച്ച വിഷ്ണുവും,ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികൾ മായാപ്രയോഗംകൊണ്ട് ശിവനെ എതിർത്തു. ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാൻ നൃത്തം ചെയ്തുകൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ഒരു സിൽക്ക് തുണിപോലെ ശിവൻ ശരീരത്തിൽ ധരിച്ചു. പിന്നീട് ഘോരരൂപിയായ ഒരു സർപ്പം എതിരിട്ടപ്പോൾ ഭഗവാൻ അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു. അതിനുശേഷം ഹ്രസ്വകായനായ മുയലകൻ എന്ന ഒരു ഭീകരസത്വം ഓടിഅടുത്തു. ശിവൻ തന്റെ കാലിന്റെ പെരുവിരൽ അതിന്റെ മുതുകിൽ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയർത്തിയ രണ്ട് കരങ്ങളിലും ഢക്കയും,അഗ്നിയും,താഴെ ഒരു കൈകൊണ്ട് വരമുദ്രയും,മറ്റൊർ കൈകൊണ്ട് ഉയർത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്ന നാലു കൈകളുള്ള നടരാജനൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്നു പറയപ്പെടുന്നു.