Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, June 16, 2021

അഗ്രഹാരം

പാലക്കാട് തമിഴ് ബ്രാഹ്മണ സമൂഹ ഗ്രാമങ്ങളാൽ സമ്പന്നമാണ് .എന്താണ്‌ അഗ്രഹാരം, എല്ലാ തമിഴ്‌ ബ്രാഹ്മണസമൂഹ ഗ്രാമങ്ങളെയും അഗ്രഹാരം എന്ന് വിളിക്കാൻ പറ്റുമൊ ഇല്ലാ , പറ്റില്ലാ.ഗ്രാമത്തിന്റെ അഗ്ര ഭാഗങ്ങളിലായി ഹരിയും ഹരനും കുടികൊള്ളുന്നുണ്ടെൽ അത്‌ അഗ്രഹാരം. അല്ലെൽ അത്‌ ഗ്രാമം.

അഗ്രൗ ഹരശ്ച ഹരിശ്ച ഇതി അഗ്രഹാര: എന്നാണ് പ്രമാണം.ഒരു ഹാരം പോലെ രണ്ട്‌ ഭാഗത്തായും മുഖാമുഖം നോക്കിയുള്ള വീടുകൾ , ആ വീടുകളിൽ നിന്ന് നോക്കി തൊഴാൻ കഴിയുമാറ് ഉള്ള ക്ഷേത്രങ്ങൾ ഇതെല്ലാം അഗ്രഹാരങ്ങളുടെ പ്രത്യേകതയാണ്‌. പാലക്കാടൻ അതിർത്തി ഗ്രാമങ്ങളിൽപ്പെടുന്ന ഒരു അഗ്രഹാരമാണ് നല്ലേപ്പിള്ളി അഗ്രഹാരം.

ഏകദേശം നാല് നൂറ്റാണ്ട് മുന്നേ തഞ്ചാവൂർ ,കുംഭകോണം എന്നീ ഭാഗങ്ങളിൽ നിന്ന് വന്നവരാണ് ഈ ഗ്രാമത്തിലെ പൂർവികർ. ഋഗ്വേദികളും യജുർവേദികളും സമാസമം ഉണ്ട് ഈ അഗ്രഹാരത്തിൽ .

അഗ്രഹാരം രൂപപ്പെടുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള വിശ്വ മരുളി ശിവ ക്ഷേത്ര വീഥിയിൽ നിന്നാണ് അഗ്രഹാരത്തിൻ്റെ ഒരറ്റം ആരംഭിക്കുന്നത്.വിശ്വ മരുളി ശിവ ക്ഷേത്രത്തിൽ ഒരു ശാസ്താവ് പ്രതിഷ്ഠ ഉണ്ട്.അത് അഗ്രഹാരം വന്നതിനു ശേഷം വന്ന പ്രതിഷ്ഠയാണ്. 

ആ ശാസ്താവിനെ കുറിച്ച് ഒരു ഐതിഹ്യം ഉണ്ട് .അത് കൂടി പറയാം ഇവിടെ .കാലങ്ങൾക്ക് മുന്നേ അഗ്രഹാരത്തിലെ ഒരു ഭാര്യയും ഭർത്താവും സന്താന ഭാഗ്യം ഇല്ലാതെ വിഷമിച്ച് ഇരിക്കുകയായിരുന്നു. ആ സമയത്താണ് അവർ അടുത്തുള്ള കുന്നമ്പിടാരി മലയിൽ വാഴുന്ന വിളിച്ചാൽ വിളികേൾക്കുന്ന ശാസ്താവിനെ കുറിച്ച് കേൾക്കുന്നത് .അവിടെ ചെന്ന് ആ ദമ്പതിമാർ സാഷ്ടാംഗം നമസ്കരിച്ചു ഭഗവാനെ പ്രാർത്ഥിച്ചു സന്താന ഭാഗ്യത്തിന് ആയി.ഭഗവാൻ അവരെ അനുഗ്രഹിച്ചു.അവർക്ക് ഒരു കുഞ്ഞ് പിറന്നു.അങ്ങനെ അവിടെ നിന്നാണ് സന്താന സൗഭാഗ്യം നൽകുന്ന ശാസ്താവിൻ്റെ തേജസ്സിനെ ആവാഹിച്ച് വിശ്വ മരുളി ശിവ ക്ഷേത്രത്തിനോട് ചേർന്ന് ഒരു ശ്രീകോവിൽ നിർമിച്ച് അവിടെ ഭഗവാനെ പ്രതിഷ്ഠിച്ചത്.

ഇന്നും സന്താനങ്ങൾ ഇല്ലാതെ ദുഃഖിക്കുന്ന അനവധി പേർക്ക് ഇവിടെ വന്ന് തൊഴുത് ഭഗവാൻ്റെ അനുഗ്രഹത്താൽ സന്താന ഭാഗ്യം ലഭിച്ച കഥകൾ അഗ്രഹാരത്തിൽ നിന്ന് കേൾക്കാൻ സാധിച്ചു.ഇവിടുത്തെ ശാസ്താ പ്രീതി പ്രസിദ്ധമാണ്.ഒരുപാട് സുപ്രസിദ്ധ കലാകാരൻമാർ ഇവിടെ കലാപരിപാടികൾ അവതരിപ്പിക്കാൻ വന്നിട്ടുണ്ട്.കൃഷ്ണ പ്രതിഷ്ഠയുള്ള നവനീത ഗോപാല കൃഷ്ണ ഭജന മഠം , വേണുഗോപാല കൃഷ്ണ ഭജന മഠം എന്നീ ക്ഷേത്രങ്ങൾ കൂടി അഗ്രഹാര വീഥിയിൽ ഉണ്ട്.

ശിവരാത്രി,നവരാത്രി ,അഷ്ടമി രോഹിണി ,വിനായക ചതുർത്ഥി, ശാസ്താപ്രീതി,പ്രതിഷ്ഠാ ദിനങ്ങൾ , തുടങ്ങി ഇല്ലാ ഉത്സവങ്ങളും അഗ്രഹാരത്തിൽ ഗംഭീരമായി ആഘോഷിക്കാറുണ്ട്.

ഇവിടുത്തെ പ്രധാനപ്പെട്ട എല്ലാ വിശേഷങ്ങൾക്കും അഗ്രഹാരത്തിൽ ഉള്ളവരെല്ലാരും ഒത്ത്‌ ചേരും . എല്ലാം ഒരുമയോടെ അവർ ഭംഗിയാക്കും . ലോകത്ത്‌ എവിടെ ചെന്നാലും എത്ര ഉയരത്തിൽ ഇരുന്നാലും തന്റെ സംസ്കാരം വിട്ട്‌ ഒരു കളിയ്ക്കും ഇവർ നിൽക്കില്ലാ.
പാലക്കാടൻ അഗ്രഹാരങ്ങൾ ഒരുപാട് ഇതിഹാസങ്ങൾക്ക് ജന്മം നൽകിയ ഇടം കൂടിയാണ്.അവരെ കുറിച്ച് ഒന്നും എഴുതാൻ തുടങ്ങിയാൽ ഒരു പുസ്തകം പോലും തികയാതെ വരും.

ഇന്ത്യയിൽ പോസ്റ്റൽ സർവീസിൽ നിന്ന് സീനിയർ ഗ്രേഡ് വൺ ഉദ്യോഗസ്ഥൻ ആയി വിരമിച്ച ,ഒരുപാട് പുസ്തകങ്ങൾ എഴുതിയിട്ടുള്ള പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനും ജ്യോതിഷ പണ്ഡിതനുമായശ്രീ വീ എസ് കല്യാണ രാമൻ അവർകളെ പോലെ ഒരുപാട് പ്രഗത്ഭരേ ഈ അഗ്രഹാരം സമൂഹത്തിന് സംഭാവന നൽകിയിട്ടുണ്ട്.

എല്ലാ തമിഴ് ബ്രാഹ്മണ സമൂഹ ഗ്രാമങ്ങളിലും അവിടെയുള്ള വരുടെ കാര്യങ്ങൾ നോക്കി നടത്താൻ ആയി ഒരു ബ്രാഹ്മണ സഭ ഉണ്ടാകും..ഇവിടുത്തെ ബ്രാഹ്മണ സഭയുടെ പ്രസിഡണ്ട് ശ്രീ വെങ്കട രമണൻ അവർകൾ ആണ്.പാലക്കാടിന് അഭിമാനവും ,അഴകും ,ഐശ്വര്യവും ആണ് ഇത് പോലെയുള്ള അഗ്രഹാരങ്ങൾ.

കടപ്പാട്..
Fb പോസ്റ്റ്

No comments:

Post a Comment