Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, December 8, 2021

ഏറ്റുമാനൂരപ്പന്റെ അടുത്ത് ദർശനം

ഏറ്റുമാനൂരപ്പനെ കാണാൻ എത്തുന്ന ഭക്തർ ആദ്യം ഉണ്ണി കണ്ണന്റെ അടുത്ത് ദർശനം നടത്തി അതിനു ശേഷം മഹാദേവനെ കാണുന്നത് നല്ലതാണെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. മഹാദേവൻ ശരഭ മൂർത്തിയാണ് ആഘോര മൂർത്തിയാണ്. ഒരേ സമയം കോപിഷ്ടനും അതേ സമയം ഭക്തന്റെ സങ്കടങ്ങളിൽ അലിയുന്നവനുമാണ് 'നമുക്ക് എന്തേലും സങ്കടം ഭഗവാന്റെ അടുത്ത് അറിയിക്കണമെന്നുണ്ടെങ്കിൽ ആദ്യം ആ കണ്ണനാം ഉണ്ണിയെ കണ്ട് മനസ്സിനുള്ള കാര്യം തുറന്നു പറയണം. ആ ഉണ്ണി കണ്ണനെയും കൂടെ കൂട്ടികൊണ്ടാവണം മഹാദേവന്റെ അടുത്തേയ്ക്ക് പോകേണ്ടത്. തന്റെ സങ്കടം മഹാദേവന്റെ അടുത്ത് ഒന്നു പറയാമോയെന്ന് കണ്ണനോട് ചോദിക്കുക. അത്രടം വരെ ഒന്നുവരാൻ കണ്ണനോട് പറയുക. ഉണ്ണി കണ്ണനൊത്ത് മഹാദേവന്റെ നട കടന്നെത്തുന്ന ഭക്തനെ ദൂരെ നിന്നേ ഭഗവാൻ കാണുന്നുണ്ടാവും. കൂസൃതികൾ നിറഞ്ഞ കണ്ണനെ മഹാദേവന് വളരെ ഇഷ്ടമാണ്. ആ ഉണ്ണി കണ്ണൻ വന്ന് ഒരു കാര്യം പറഞ്ഞാൽ ഭഗവാൻ കേൾക്കാതെയിരിക്കില്ല. മഹാദേവനെ കാണാൻ എത്തുന്നവർ വലിയ വിളക്കിൽ എണ്ണയൊഴിച്ചു വേണം അകത്തേയ്ക്കു പ്രവേശിക്കാൻ.ഒരോ പടിയും തൊട്ടു തൊഴുത് നമസ്കാര മണ്ഡപത്തിനു മുന്നിലെ വിളക്കിൽ എണ്ണ പകർന്ന് ഇടതു വശത്തുകൂടി ശ്രി കോവിൽ നടയ്ക്കരുകിൽ എത്തുക. ഇടതു വശത്തു നിന്ന് തല അല്പം ചരിച്ച് നിന്ന് നെഞ്ചിനു മുന്നിൽ കൈകൾ കൂപ്പി ഭഗവാനെ തൊഴുക'ഒരിക്കലും നടമുറിച്ചുകടക്കരുത്. ഭഗവാന്റെ ഈർഷ്യത്തിനത് കാരണമാകും. ഭഗവതിയെ തൊഴുത് മകനായ അയ്യപ്പസ്വാമി യുടെ അനുഗ്രഹം വാങ്ങി പ്രദിക്ഷണം വച്ച് ഭഗവാന്റെ നടയിൽ എത്തുന്നതും ഉത്തമമാണ്. ഒരിക്കലും ശ്രി കോവിൽ നടമുറിച്ചുകടക്കാതെ തിരികെ നടന്ന് നമസ്കാര മണ്ഡപത്തെ ചുറ്റിവലതു വശത്തുകൂടി വന്ന് ഇടത്തെ നടയ്ക്കരുകിൽ നിന്ന് ഭഗവാനെ തൊഴുക തുടർന്ന് ദക്ഷിണമൂർത്തിയെ തൊഴുത് ശിവപത്നിയും ലോകമാതാവുമായ പാർവ്വതി ദേവിയെ തൊഴുത് ഭഗവാന്റെ തീർത്ഥം ഒഴുകുന്ന ഓവ് ചാലിനരുകിലുടെ വന്ന് ആ ഭഗവദ് തീർത്ഥം വാങ്ങി താഴെ വീഴാതെ സേവിച്ചു നെറുകയിൽ തൂകി ഓവ് മുറിച്ചുകടക്കാതെ വലത്തോട്ടു നടന്ന് ഭഗവാന്റെ താഴിക കുടത്തെ നോക്കി ശിരസ്സിനു മുകളിൽ കൈകൾ കൂപ്പി ദേവാധി ദേവനായ ഭഗവാനെ മനസ്സിൽ വിചാരിച് എന്റെ എറ്റുമാനൂരപ്പാ മഹാദേവാ എന്റെ ഭഗവാനേ എന്ന് വിളിച്ച് പ്രാർത്ഥിച്ച് തേവാരമുർത്തിയെയും ഗണപതി ചൈതന്യം നിറഞ്ഞു നില്ക്കുന്ന (ഗണപതി ഹോമം നടക്കുന്ന ഗണതി ഭഗവാന്റെ  ചൈതന്യം നിറഞ്ഞ ഇടം) ഇടവും തൊഴുത് തിരിച്ച് വന്ന് ഭഗവാനെ വന്ന് കണ്ട് തൊഴുതു വേണം പുറത്തു കടക്കാൻ. ഒരിക്കലും ദേവന്റെ നട അടഞ്ഞുകിടക്കുമ്പോൾ നട തുറന്ന് ഭഗവാനെ കാണാതെ പുറത്തു പോകരുത്. പടിഞ്ഞാറോട്ട് ഭഗവാൻ ദർശനമായി ഇരിക്കുന്ന ക്ഷേത്രങ്ങളൊക്കെ തന്നെ ഭഗവാന്റെ തിവ്രത വളരെ കൂടുതൽ ആയിരിക്കും' ക്ഷേത്രത്തിന്റെ മുന്നിൽ ആയിട്ടുള്ള കുളം, ജലാശയം, മഹാവിഷ്ണുവിന്റെ സാന്നിധ്യം പാർവ്വതി ദേവിയുടെ സാമീപ്യം ഒക്കെ ഭഗവാന്റെ തിവ്രത കുറയ്ക്കാൻ സഹായിക്കുന്നു. മറ്റു ദേവന്മാരെ പോലെയല്ല മഹാദേവൻ'ഭഗവാന്റ മുന്നിൽ വന്ന് നട അടഞ്ഞു നില്ക്കരുത് ആ ശക്തിയിൽ നിന്നും പുറത്തേക്ക് വമിക്കുന്നത് ഉഗ്രശേഷിയുള്ള കിരണങ്ങളാണ് മഹാദേവൻ ഉഗ്രമൂർത്തിയായി കുടികൊള്ളുന്ന ക്ഷേത്രങ്ങളിൽ പ്രത്യേകിച്ച്.ഏറ്റുമാനുരപ്പന്റെ മുന്നിൽ ഇരിക്കുന്ന ശ്രികൃഷ്ണ ഭഗവാൻ നരസിംഹമൂർത്തിയായിരുന്നു. അതിനു പിന്നിലുള്ള ഐതിഹ്യം ഇപ്രകാരമാണ്. 'ഒരിക്കൽ ദേവന്മാർ അസുരന്മാരുടെ ശല്യം സഹിക്കവയ്യാതെ മഹാവിഷ്ണുവിനെ ധ്യാനിച്ച് അസുരന്മാരുടെ ശല്യത്തിൽ നിന്നും രക്ഷപ്പെടുത്താൻ ആപേക്ഷിച്ചു.വിഷ്ണു ഭഗവാൻ നരസിംഹമായി രൂപമെടുത്തു. ആ സമയം അസുരന്മാർ ഇന്ദ്രദേവനെ ഹിരണ്യ ദീപിലേക്ക് ( ഏറ്റുമാനൂർ) ഓടിച്ചു കയറ്റി. അവിടെ പ്രത്യക്ഷപ്പെട്ട നരസിംഹമൂർത്തിയെ കണ്ട് അസുരന്മാർ പരക്കം പാഞ്ഞു.ഇന്ദ്രദേവൻ അസുരന്മാരിൽ ഒരാളെന്ന് കരുതി വധിക്കാനായി പാഞ്ഞടുക്കുമ്പോൾ ഇന്ദ്രദേവന്റെ വിളിക്കേട്ട് മഹാദേവൻ ശരഭമുർത്തിയായി നരസിംഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്തും സംഭവിക്കുമെന്ന അവസ്ഥ.ദേവലോകം മുഴുവൻ ആ കാഴ്ച്ചയിൽ ഭയം പൂണ്ടുനിന്നു.എന്നാൽ അധിക സമയം നിന്നില്ല ഇരുവരും പെട്ടെന്ന് തന്നെ ശാന്തരായി.നരസിംഹമൂർത്തി കൃഷ്ണഭഗവാനായി മാറി കിഴക്കോട്ട് ദർശനമായും മഹാദേവൻ പടിഞ്ഞാറോട് ദർശനമായും ഇരുന്നു.എന്നാൽ ഏറ്റുമാനൂർ ക്ഷേത്ര പരിസരത്ത് വീടുകൾ ഒന്നും മില്ലാതെ കിടന്ന വലിയ കാടായിരുന്നുവെന്നും ഉഗ്രമൂർത്തിയായ ഭഗവാന്റെ തിവ്രത കുറയ്ക്കാൻ വില്വം മംഗലം സ്വാമിയാർ പ്രതിഷ്ഠിച്ച ശ്രികൃഷ്ണ വിഗ്രഹമാണ് എറ്റുമാനൂരിലേതെന്നും പറയുന്നു.(സമ്പ: അനുപ് കോതനല്ലൂർ)
https://www.facebook.com/groups/1085546631610476/permalink/1992389117592885/

No comments:

Post a Comment