Followers(ഭഗവാന്‍റെ ഭക്തര്‍ )
Sunday, February 23, 2020
ശിവക്ഷേത്രത്തിൽ പിൻ വിളക്ക് കത്തിക്കുന്നത്
ശിവക്ഷേത്രത്തിൽ പിൻ വിളക്ക് കത്തിക്കുന്നത് അത്യൂത്തമാണ്. പിൻവിളക്ക് പാർവ്വതി ദേവിയായിട്ടാണ് കണക്കാക്കുന്നത്. 21 ദിവസം തുടർച്ചയായി പിൻവിളക്ക് തെളിയിച്ചാൽ പ്രണയസാഫല്യം ദാമ്പത്യ സൗഖ്യം കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. പ്രണയിക്കുന്നവർക്ക് തടസങ്ങളില്ലാതെ വിവാഹം നടക്കാൻ പിൻവിളക്ക് തെളിയിക്കുന്നത് നല്ലതാണ്.ദേവന്മാരുടെ ദേവനായ ശിവഭഗവാൻ സകല ഗ്രഹങ്ങളുടെയും ജഗത്തിന്റെയും നാഥനാണ്.ശിവഭഗവാനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ല ഏതു ദുർഘടമായ ദശാസന്ധിയെയും മറികടക്കാൻ ശിവഭഗവാനെ ധ്യാനിച്ചാൽ മാത്രം മതിയാകും. മന ശുദ്ധിയോടെ ഓം നമശിവായ എന്ന മൂലമന്ത്രം ഉരുവിടുമ്പോൾ നാം നിന്നോടൊപ്പമുണ്ട് എന്ന് മനസ്സിനെയും ശരീരത്തെയും ബോധ്യപ്പെടുത്തുകയും ഭഗവാന്റെ ദിവ്യമായ ആ ചൈതന്യത്തിന്റെ ആ ശക്തി അനുഭവിച്ച് അറിയുകയുമാണ് ചെയ്യുന്നത്.ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ് ധാര' ശിവഭഗവാന്റെ ശിരസ്സിനു മുകളിൽ തൂക്കിയ പ്രത്യേക പാത്രത്തിൽ സുഷിരമുണ്ടാക്കി മൂന്നു ദർഭം കൂട്ടിയുണ്ടാക്കിയ ചരടിലൂടെ ശിവഭഗവാന്റെ ശിരസ്സിലേയ്ക്ക് ധാര ഇറ്റുവീഴുന്നു. നല്ല ശുദ്ധജലമാണ് ഇതിനായി ഉപയോഗിക്കുന്നത് ഭഗവാന് ധാര നടത്തുന്നത് സകല രോഗ പരിഹാരങ്ങൾക്ക് ഉത്തമമാണ് ശിവഭഗവാനെ സന്തോഷിപ്പിക്കാൻ ധാര കഴിക്കുന്നത് ഉത്തമമാണ് പിറന്നാൾ ദിനത്തിൽ കഴിക്കാൻ കഴിയുന്ന ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണ് ശിവഭഗവാന് ധാര.ധാര കഴിയ്ക്കുന്നതിനൊപ്പം മൃത്യജ് യഹോമവും പായസവും കഴിക്കണം. ധാരയൊടൊപ്പം കിട്ടുന്ന പായസം ഒട്ടും പാഴാക്കാതെ ഭക്ഷിക്കണം.ശിവഭഗവാന്റെ ശിരസ്സിലേയ്ക്ക് ആണ് ഗംഗ ആദ്യം ഒഴുകി വീണത്. അതു കൊണ്ട് ധാര ജലം ഗംഗാതീർത്ഥമായിട്ട് കണക്കാക്കുന്നു. അഗ്നി കൊണ്ട് ചൂടുപിടിച്ച് അവസ്ഥയിലാണ് ശിവഭഗവാന്റെ ശിരസ്സ് .ഭഗവാന്റെ ശിരസ്സിനെ തണുപ്പിക്കാനാണ് ധാര നടത്തുന്നത്. ധാര നടക്കുന്ന സമയം മുഴുവൻ പഞ്ചാക്ഷരി മന്ത്രം ജപിച്ച് ഭഗവാന്റെ ദർശനം നടത്തിയാൽ ആയുർആരോഗ്യം സൗഖ്യവും കുടുംബത്തിൽ സന്തോഷവും സമ്പത്തും ഉണ്ടാകും. സകല ദുരിതങ്ങളിൽ നിന്നും മോക്ഷമാണ് ധാര നടത്തുന്നതിലൂടെ ഉണ്ടാകുന്നത്. ക്ഷീരധാര ഇളനീർ ധാര തുടങ്ങിയ അഭിഷേകങ്ങളും ഭഗവാന് പ്രിയപ്പെട്ടതാണ് പാൽ ഇളനീർ പനിനീർ നെയ്യ് ഭസ്മം എണ്ണ തുടങ്ങിയവയൊക്കെ ഭഗവാന് പ്രിയപ്പെട്ട അഭിഷേകങ്ങളാണ്.പാലാഭിഷേകവും ഇളനീർ അഭിഷേകവും നടത്തിയാൽ വെറും വയറ്റിൽ സേവിക്കുന്നത് ഉത്തമാണ് പല ഉദരരോഗങ്ങൾക്കും ഉത്തമാണ് 'പാലാഭിഷേകം സന്താന സൗഭാഗ്യത്തിനും ഇളനീർ അഭിഷേകം മനോ സുഖത്തിനും നെയ്യഭിഷേകം ഉദരരോഗശമനത്തിനും ബുദ്ധിശക്തി വർദ്ധിക്കുന്നതിനും ബുദ്ധിഭ്രമം ഇല്ലാതാക്കുന്നതിനും അപസ്മാര ഇല്ലാതാക്കുന്നതിനും ഉത്തമാണ് പനിനീർ അഭിഷേകം മനോ സൗഖ്യത്തിനും ഭസ്മാഭിഷേകം ശരീരസുഖത്തിനും എണ്ണായഭിഷേകം പാപനാശത്തിനും ഉത്തമാണ്. ശനിദശ കണ്ടകശനി ഏഴര ശനി തുടങ്ങിയ ദശാസന്ധിയിൽ ശനിയാഴ്ച്ചകളിൽ ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഉത്തമാണ്. നീലശംഖുപുഷ്പാർച്ചന ഭഗവാന് നടത്തുന്നത് ഈ ദശാസന്ധിയിൽ നല്ലതാണ്.തിങ്കളാഴ്ച്ച വ്രതം എടുക്കുന്നത് പ്രണയസാഫല്യം ദാമ്പത്യം ഐക്യം കുടുംബ സന്തോഷം എന്നിവയ്ക്ക് നല്ലതാണ്. ഓം നമശിവായ '
Subscribe to:
Post Comments (Atom)
No comments:
Post a Comment