*മച്ച മുനി*
പിനാകീശ്വര സിദ്ധർ വളർത്തിയ മഹാനായ ഒരു സിദ്ധനാണ് മച്ചമുനി. അദ്ദേഹം പിനാകീശ്വരന്റെ ശിഷ്യനും കൂടിയാണ്. മച്ചമുനി ജനിച്ചത് ഒരു മോശം നക്ഷത്രത്തിലാണെന്ന് ഉത്തരേന്ത്യൻ ഇതിഹാസങ്ങൾ പറയുന്നു. ഇതു കാരണം മാതാപിതാക്കൾ കുഞ്ഞിനെ സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞു. ഒരു മത്സ്യം കുഞ്ഞിനെ വിഴുങ്ങി, അവിടെ അദ്ദേഹം വർഷങ്ങളോളം താമസിച്ചു. ഒരിക്കൽ ശിവൻ ഉമാദേവിക്ക് ചില ഉപദേശങ്ങൾ കൊടുത്ത ഒരു കഥയുണ്ട്. ശിവൻ ഉപദേശിക്കുമ്പോൾ ഉമാദേവി ഉറങ്ങുകയായിരുന്നു. പക്ഷേ ഇത് മത്സ്യവും ആ കുഞ്ഞും കേൾക്കുന്നുണ്ടായിരുന്നു.
പിന്നീട് സിദ്ധർ മച്ചമുനിയെ ശിവൻ കണ്ടെത്തി. ഇത് ഒരു കഥയാണെങ്കിലും ഇത് തീർച്ചയായും കൗതുകകരമാണ്.
"കരുവൂരാർ വധ കാവിയം" എന്ന ഗ്രന്ഥത്തിലെ 523-ാമത്തെ ഗാനത്തിൽ, മച്ചാമുനി ഒരു സെമ്പദാവറാണെന്ന് കരുവൂരാർ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് സെമ്പദാവർ. മച്ചമുനി എന്ന പേരിൽ നിന്ന്, അദ്ദേഹം ഒരു മത്സ്യത്തൊഴിലാളിയാണെന്ന് പറയാൻ എളുപ്പമാണ് (മച്ചം എന്നാൽ തമിഴിൽ മത്സ്യം എന്നാണർത്ഥം ) മച്ചമുനി സെംബദവർ സമുദായത്തിൽ പെടുന്നതാണെന്ന് സിദ്ധർ അഗസ്ത്യാർ തന്റെ "അമുദ കാലൈയ് ഗണം" എന്ന പുസ്തകത്തിലെ 218-ാമത്തെ ഗാനത്തിൽ പറയുന്നു. എന്നിരുന്നാലും, "ദോഗർ 7000" എന്ന ഗ്രന്ഥത്തിലെ 5700-ാമത്തെ ഗാനത്തിലെ സിദ്ധർ ഭോഗർ, മച്ച മുനി "കല്ലുഡയാർ" സമുദായത്തിൽ പെട്ടയാളാണെന്ന് പറയുന്നു. 5873 എന്ന ഗാനത്തിൽ, ആദ്യ തമിഴ് മാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് മച്ചമുനി ജനിച്ചതെന്ന് ഭോഗർ പറയുന്നു.
മനുഷ്യജീവിതത്തിന്റെ അസ്വാഭാവികത മനസ്സിലാക്കിയ അദ്ദേഹം സത്യം തേടി അലഞ്ഞു . ഒടുവിൽ കാകപുജന്ദ സിദ്ധരുടെ ശിഷ്യനായി പഠനം ആരംഭിച്ചു . "അഗസ്ത്യാർ 12000" എന്ന പുസ്തകത്തിലെ അഞ്ചാമത്തെ കാണ്ഡത്തിൽ സിദ്ധർ കാകപുജന്ദറിൽ നിന്ന് മച്ചാമുനി അറിവുകൾ നേടിയതായി സിദ്ധർ അഗസ്ത്യർ പറയുന്നു.
മച്ച മുനി ആത്മീയമായ ഉയർച്ച നേടുന്നതിനായി തന്റെ സമ്പത്തെല്ലാം ദരിദ്രർക്ക് സംഭാവന ചെയ്തതായും അദ്ദേഹം പറയുന്നു. വാസിയോഗ പഠനത്തിലൂടെ തന്റെ ആന്തരിക സ്വഭാവം മനസിലാക്കാനും . സിദ്ധികൾ നേടുവാനും , കുണ്ഡലിനി ശക്തിയെ ഉണർത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞു. 12 വർഷത്തെ വാസിയോഗ പഠനത്തിന് ശേഷം അഷ്ടമസിദ്ധി നേടുകയും ചെയ്തു:
സിദ്ധ വൈദ്യശാസ്ത്ര സമ്പ്രദായത്തിലെ പ്രധാന കൃതികൾ അദ്ദേഹമാണ് രചിച്ചത്. കഠിനമായ പരിശ്രമത്തിലൂടെയും ധ്യാനത്തിന്റെയും യോഗയുടെയും നിരന്തരമായ പരിശീലനത്തിലൂടെയും , അദ്ദേഹം ആത്മാവിന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കി. സിദ്ധ വൈദ്യം, ആൽക്കെമി, സിദ്ധ യോഗ, തത്ത്വചിന്തകൾ എന്നിവ പഠിച്ച ശേഷം, ആഴത്തിലുള്ള ധ്യാനത്തിന്റെ ഫലമായി അദ്ദേഹം വാന ശാസ്ത്രത്തിലും ആണവ ശാസ്ത്രത്തിലും നിരവധി സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ചു.
മച്ചമുനി തന്റെ "മച്ചാമുണി തണ്ടകം 100" എന്ന ഗ്രന്ഥത്തിലെ 97 ആമത്തെ ഗാനത്തിൽ "ഗുരു നന്ദി", "ഗുരു ഭോഗർ" എന്നീ പദങ്ങൾ പരാമർശിക്കുന്നു. അതിനാൽ സിദ്ധർ ഭോഗർ, സിദ്ധർ നന്ദീശ്വരൻ എന്നിവരും അദ്ദേഹത്തിന്റെ ഗുരുക്കന്മാരായിരുന്നുവെന്ന് പറയാം.
മച്ചമുനി സാക്ഷിയായ ശിവതാണ്ഡവത്തെക്കുറിച്ച് പതജ്ഞലി അദേഹത്തിന്റെ ഒരു ഗ്രന്ഥത്തിൽ പരാമർശിക്കുന്നു , അതിനാൽ, സിദ്ധർ പത്തഞ്ജലിയും ശ്രീ വിയക്രബത്തറും തില്ലായിലെ ശിവ തണ്ഡവത്തിന് സാക്ഷ്യം വഹിച്ച കാലഘട്ടത്തിലാണ് മച്ച മുനി ജീവിച്ചിരുന്നതെന്ന് പറയാം. തില്ലായ് എന്നത് ചിദംബരത്തിന്റെ മറ്റൊരു പേര്, ചിദംബരം ശിവന്റെ അഞ്ച് നൃത്തശാലകളിൽ ഒന്നാണ് എന്നാണ് വിശ്വാസം .
മച്ച മുനി സിദ്ധറിനെ ഇന്ത്യയുടെ വടക്കൻ ഭാഗത്ത് മച്ചിന്ദ്രനാഥ് അല്ലെങ്കിൽ മത്സ്യേന്ദ്രനാഥ് എന്ന് വിളിക്കുന്നു.ഹഠ യോഗയുടെ സ്ഥാപകനായും ആദ്യകാല ഗ്രന്ഥങ്ങളുടെ രചയിതാവായും മച്ച മുനിയെ കണക്കാക്കപ്പെടുന്നു. നാഥ സമ്പ്രദായത്തിന്റെ സ്ഥാപകനായും അദ്ദേഹം ഗണിക്കപ്പെടുന്നു.
ശിവനിൽ നിന്ന് ശിഷ്യത്വം സ്വീകരിച്ച അദ്ദേഹം പ്രധാനമായും കൗള ശൈവിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.അദ്ദേഹം എൺപത്തിനാല് മഹാസിദ്ധന്മാരിൽ ഒരാളാണ്. ആദ്യകാല ഹഠ യോഗയിലെ മറ്റൊരു പ്രമുഖനായ ഗോരക്ഷനാഥിന്റെ ഗുരുവായി അദ്ദേഹം കണക്കാക്കപ്പെടുന്നു. മച്ച മുനിയെ ഹിന്ദുക്കളും ബുദ്ധമതക്കാരും ബഹുമാനിക്കുന്നു, ബുദ്ധമതക്കാർ അദ്ദേഹത്തെ അവലോകിതേശ്വരന്റെ അവതാരമായി കണക്കാക്കുന്നു. തിരുപ്രംകുണ്ഡത്തിൽ ആണ് അദ്ദേഹം ജീവസമാധി നേടിയത്.
മച്ചമുനി എഴുതിയ ചില പുസ്തകങ്ങൾ
മച്ചമുനി പെരുനൂൽ കാവിയം 800
മച്ചമുനി സരക്കു വൈപ്പു 800
മച്ചമുനി വാഗരം 800
മച്ചമുനി യോഗം 800
മച്ചമുനി വൈത്തിയം 800
മച്ചമുണി തിരുമന്ദിരം 800
മച്ചമുനി ഗ്യാനം 800
മച്ചമുനി വേദാന്തം 800
No comments:
Post a Comment