Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, February 5, 2020

സ്മ ഭൂഷിതനായ മഹാദേവന്‍ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു

തത്തമംഗലം ശ്രീ മഹാദേവ ക്ഷേത്രം
തലവൂര്‍
ഓം നമഃ ശിവായ

ഭസ്മ ഭൂഷിതനായ മഹാദേവന്‍
ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു. സം ഹാരമൂര്‍ത്തിയായ മഹാദേവന്‍ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. പശുവിന്‍റെ പാല്, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ ഉള്‍പ്പെടുന്ന പഞ്ച ഗവ്യത്തില്‍ ഒന്നായ ചാണകം അഗ്നിയില്‍ നീറ്റി എടുക്കുന്നതാണ് ഭസ്മം.
അഗ്നിശുദ്ധി ചെയ്തത് എന്ന കാരണത്താല്‍ ഭസ്മം ഏറ്റവും പരിശുദ്ധമായ പ്രസാദമാണ്. നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധം ഭസ്മമാണ്. ശവം ഭസ്മീകരിക്കുന്നതിന്‍റെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം.
ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല.
മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്.
ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുക മാത്രമല്ല, ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്. പരബ്രഹ്മസ്വരൂപനും കപാലധാരിയുമായ ശിവഭഗവാന്‍ ശ്മശാനത്തിലെ ചുടലചാമ്പാലം ചെറുചൂടോടെ വാരിപൂശുന്നു. അങ്ങനെ നശ്വരമായതിനെയെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുവാന്‍ ഭസ്മഭൂഷിതന്‍ തന്‍റെ ഭക്തരോട് ഉപദേശിക്കുന്നു. ഭസ്മം സ്ഥിരമായി അണിയുന്നവന്‍റെ മൃത്യുരേഖ പോലും മാഞ്ഞുപോകും എന്നാണു വിശ്വാസം. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാന്‍ വിധിയില്ല. എല്ലാം ഹരനാണ്.ഓം നമഃ ശിവായ. എന്റെ ഏറ്റുമാനൂരപ്പാ.. ശ്രീ മഹാ ദേവാ

No comments:

Post a Comment