Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, February 5, 2020

രാജരാജേശ്വര ക്ഷേത്രം തളിപ്പറമ്പ്

രാജരാജേശ്വര ക്ഷേത്രം തളിപ്പറമ്പ് കേരളത്തിലെ അതിപുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് രാജരാജേശ്വരനാണ് ഇവിടുത്തെ പ്രതിഷ്ഠ 'ഏറ്റവും വലിയ ശക്തി പീഠം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് സതി ദേവിയുടെ സ്വയ ദഹനത്തിനു ശേഷം മഹേശ്വരൻ താണ്ഡവനൃത്തമാടി.സതി ദേവിയുടെ തലവന്നു വീണിടമാണിതെന്നും കരുതുന്നു. പരമ സ്വരുപനായ ഭഗവാന്റെ രാജ രാജേശ്വര സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടുത്തെയാണ്. വൈഷ്ണവ ചൈതന്യത്തോടു കൂടി ഭഗവാൻ ശങ്കരനാരായണ സങ്കല്പത്തിലാണ് ഇവിടെ വസിക്കുന്നത് കിഴക്കോട്ടാണ് ദർശനം സാധാരണ ശിവക്ഷേത്രങ്ങളിൽ കാണാറുള്ളതുപോലെ കൂവള പൂവ് ഇവിടെ ഉപയോഗിക്കാറില്ല. ശിവരാത്രി നാളിൽ പോലും ധാര നടത്താറില്ല. പ്രദോഷവ്രതം ഇവിടെ ഉണ്ടാവാറില്ല. മഹാക്ഷേത്രങ്ങളിലെ ദേവപ്രശ്നം നടത്തുന്നതിനു മുന്നോടിയായി തടസ്സങ്ങൾ ഉണ്ടാകാതെയിരിക്കാൻ ആക്ഷേത്ര ഭാരവാഹികൾ ഇവിടെ വന്ന് ദേവപ്രശ്നം നടത്തി ഭഗവാന്റെ അനുഗൃഹം വാങ്ങുന്നു. ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്താറുണ്ട്.ക്ഷേത്ര മതിൽക്കെട്ടിനു പുറത്തുള്ള വലിയ പീഠത്തിലാണ് ദേവപ്രശ്നം നടത്തുക. ഒരിക്കൽ ഋഷിവര്യന്മാർ ആദിത്യനെ കടഞ്ഞപ്പോൾ കിട്ടിയ വിശിഷ്ഠമായ ചൂർണ്ണംകൊണ്ട് മൂന്ന് ശിവലിംഗങ്ങൾ നിർമ്മിച്ചു അവരത് ബ്രാഹ്മാവിന് സമർപ്പിച്ചു ബ്രാഹ്മാവിന്റെ കൈവശമുള്ള ശിവലിംഗം ശിവഭഗവാന്റെ സഹായത്തോടെ പാർവ്വതി ദേവി കൈക്കിലാക്കി. ശിവ ഭക്തനായ മാന്ധാതാവ് മഹർഷിക്ക് ഭഗവാൻ അതിൽ ഒരു ശിവലിംഗം സമ്മാനിച്ചു.ശ്മശാനങ്ങൾ ഇല്ലാത്ത ഒരു സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിക്കാൻ ഭഗവാൻ മഹർഷിയെ ഉപദേശിച്ചു. അങ്ങനെ അനുയോജ്യമായ ഒരു സ്ഥലം തേടി നടന്ന മഹർഷി പെരിച്ചെല്ലൂർ എന്ന സ്ഥലത്ത് എത്തിചേർന്നു.പരശുരാമൻ സ്ഥാപിച്ച കേരളീയ ഗ്രാമങ്ങളിൽ ഏറ്റവും ശ്രേഷ്ഠവും സമ്പന്നവുമായഗ്രാമമായിരുന്നു പെരിഞ്ചെല്ലൂർ (ഇന്നത്തെ തളിപ്പറമ്പ്) അവിടെ മഹർഷി ശിവലിംഗം പ്രതിഷ്ഠിച്ചു ആരാധിച്ചു പോന്നു. മഹർഷിയുടെ കാലശേഷം ആ ശിവലിംഗം ഭൂമിക്കടിയിലേയ്ക്ക് താഴ്ന്നു. പോയി.രണ്ടാമത്തെ ശിവലിംഗം മഹർഷിയുടെ മകനായ മുച്ചുകന്ദന് ഭഗവാന് സമ്മാനിച്ചു.ശിവഭക്തനായ മുച്ചുകന്ദൻ ഭഗവാനെ ധ്യാനിച്ചു വർഷങ്ങൾ കടന്നു പ്പോയി അദ് ദേഹത്തിന്റെ മരണശേഷം ആ ശിവലിംഗവും അപ്രത്യക്ഷമായി മൂന്നാമത്തെ ശിവലിംഗം മൂഷിക വംശരാജാവായ ശത സോമന് ഭഗവാൻ സമ്മാനിച്ചു. മൂഷിക വംശത്തിലെ മറ്റൊരു രാജാവായ ശത സേന മഹാരാജാവ് കാമധേനുവിന്റെ പാൽ കറന്നെടുത്ത് അഭിഷേകം നടത്തിയ വിഗ്രഹമാണ് ഇവിടുത്തെ ശിവഭഗവാന്റെത്. രാജ രാജേശ്വര ക്ഷേത്രം ടിപ്പുവിന്റെ പടയോട്ട കാലത്ത് ഏറ്റവും നശിപ്പിക്കപ്പെട്ട ക്ഷേത്രമാണ്. ക്ഷേത്രത്തിന് തീവച്ചപ്പോൾ മുസ്ലി സമുദായക്കാരാണ് ഓടി വന്ന് തീയണച്ചത് അതിനു ശേഷം ഇവിടെ എന്തെങ്കിലും വലിയ അപകടം ഉണ്ടായാൽ മുസ്ലിം സമുദായക്കാർക്കും ക്ഷേത്രത്തിനകത്ത് 'പ്രവേശിക്കാനുള്ള അനുമതി ഉണ്ടായിരുന്നു. സ്ത്രികൾക്ക് രാത്രി എട്ടുമണിക്ക് ശേഷം പ്രവേശിക്കാൻ മാത്രം അനുവാദമുള്ള ക്ഷേത്രമാണ് രാജ രാജ്യേശ്വര .ബ്രാഹ്മണ സ്ത്രികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല.എല്ലാ ക്ഷേത്ര കലകൾക്കും തുല്യ പ്രധാന്യമുള്ള ക്ഷേത്രമാണിത്.ഇവിടുത്തെ വീരശൃംഖല പട്ടം ഒരു കലാകാരന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ്. ഇവിടെ നെയ് വിളക്ക് കത്തിക്കുന്നത് പ്രധാന വഴിപാടാണ്. രാവണനെ വധിച്ച ശേഷം സീത ദേവിയുമായി രാമൻ ദർശനം നടത്തിയെന്നു കരുതുന്ന ക്ഷേത്രമാണിത് ക്ഷിപ്രപ്രസാദിയാണ് ഇവിടുത്തെ ഭഗവാൻ'.

No comments:

Post a Comment