Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, January 8, 2020

പ്രദോഷം

 പ്രദോഷം
   ******************

ജാതകദോഷത്താലോ, ഗ്രഹദോഷത്താലോ ദശാദോഷത്താലോ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക്‌ ശാന്തി ലഭിക്കുന്നതാണ്‌ പ്രദോഷ വൃതം. 
കുടുംബസുഖം, ഭര്‍ത്തൃ (ഭാര്യ) സുഖം, സന്താനലാഭം, ആയുരാരോഗ്യം എന്നിവയുണ്ടാകും ബ്രഹ്‌മഹത്യാപാപങ്ങള്‍പോലും ഒഴിഞ്ഞുപോകും. എല്ലാത്തിനുമുപരി മനഃശാന്തിയുണ്ടാകും.
വ്രതം അനുഷ്‌ഠിക്കുന്നവര്‍ തലേന്നേ മത്സ്യമാംസാദികള്‍ ഭക്ഷിക്കരുത്‌. ഒരുനേരം മാത്രം അരിയാഹാരം ആവാം. വ്രതത്തിന്റെ അന്നു രാവിലെ ബ്രഹ്‌മുഹൂര്‍ത്തത്തില്‍ കുളിച്ച്‌ ക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുക. തീര്‍ത്ഥംപോലും സേവിക്കരുത്‌.
ജലപാനം ഉപേക്ഷിച്ച്‌ ''ഓം നമഃ ശിവായ'' എന്ന മന്ത്രത്തോടും ശിവനാമങ്ങള്‍ ജപിച്ചും പകല്‍ കഴിയുക. വൈകിട്ട്‌  പ്രദോഷാഭിഷേകം. അഭിഷേകത്തിന്‌ പാല്‍, കരിക്ക്‌, പനിനീര്‍, കൂവളമാല എന്നിവ ശിവക്ഷേത്രത്തില്‍ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കാം.
തല്‍സമയം നടക്കുന്ന അഭിഷേകം കണ്ട്‌ തൊഴുത്‌, ദീപാരാധനയും കഴിഞ്ഞുവേണം തീര്‍ത്ഥം വാങ്ങി ഭുജിക്കാന്‍. ദീപാരാധനയ്‌ക്കുശേഷം ക്ഷേത്രത്തില്‍ നിന്നും ചോറുവാങ്ങി ഭക്ഷിക്കാം.
പിറ്റേന്ന്‌ രാവിലെ കുളിച്ച്‌ ശുദ്ധമായി ക്ഷേത്രദര്‍ശനം കഴിഞ്ഞ്‌ തീര്‍ത്ഥം കഴിച്ച്‌ വ്രതം അവസാനിപ്പിക്കാം. പ്രദോഷവ്രതം സര്‍വ്വദോഷപ്രീതി ലഭിക്കുന്ന ഒന്നാണ്‌. കൈലാസവാസിയായ ഭഗവാന്‍ പാര്‍വതീസമക്ഷം നൃത്തം ചെയ്യുന്നു. തദവസരത്തില്‍ നൃത്തത്തിന്‌ മോടികൂട്ടാന്‍ സരസ്വതിദേവി വീണ വായിക്കുന്നു. ബ്രഹ്‌മാവ്‌ താളം പിടിക്കുന്നു. ഇന്ദ്രന്‍ പുല്ലാങ്കുഴല്‍ വായിക്കുന്നു.ലക്ഷ്‌മീദേവി ഗാനാലാപം നടത്തുന്നു. ശിവഭൂതഗണങ്ങളും നൃത്തം ചെയ്യുന്നു. ദേവന്മാര്‍ ഭഗവല്‍ സ്‌തോത്രങ്ങള്‍ പാടുന്നു. യക്ഷ കിന്നരന്മാര്‍ ഭഗവാനെ സ്‌തുതിക്കുന്നു. സകലദേവന്മാരും സന്നിഹിതരാവുന്ന, പ്രദോഷവ്രതം നോറ്റാല്‍ എല്ലാ ദേവന്മാരും ഒന്നിച്ചു പ്രസാദിക്കുമെന്ന മഹാത്മ്യം കൂടി ഈ വ്രതത്തിനുണ്ട്‌.
പ്രദോഷവ്രതം എടുക്കുമ്പോള്‍ തേച്ചുകളി പാടില്ല. ഗുരുനിന്ദയും വെറ്റിലമുറുക്കും നിഷിദ്ധമാണ്‌. രുദ്രാക്ഷം ധരിച്ച്‌ പഞ്ചാക്ഷരം ജപിച്ചും ശിവമഹാത്മ്യം പാരായണം ചെയ്‌തും 12 മാസം വ്രതം ആചരിച്ചാല്‍ സര്‍വ്വഗുണങ്ങളോടെ ശാന്തിയും സമാധാനവും കളിയാടും.
ഓം നമ:ശ്ശിവായ .....
       🙏🕉️🔱🕉️🙏

No comments:

Post a Comment