Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, January 8, 2020

മംഗല്യവതികൾക്കും മംഗല്യം കാത്തിരിക്കുന്നവർക്കും

[*** മംഗല്യവതികൾക്കും മംഗല്യം കാത്തിരിക്കുന്നവർക്കും.....***

*ധനുമാസ തിരുവാതിര*  
*വ്രതം, ആചാരം, ഫലസിദ്ധി:*

8.1.2020 ബുധൻ വൈകിട്ട്: എട്ടങ്ങാടി നിവേദ്യം:
9.1.2020 വ്യാഴം വൈകിട്ട്: 3.37 pm മുതൽ വ്രതം:
10.1.2020 വെള്ളി അതിപുലർച്ചെ: 
ആർദ്രാദർശനം.
10.1.2020 വെള്ളി പകൽ 2:48:27: pm വ്രതം പൂർത്തിയാകും

ഇതിന് "ധനുമാസ തിരുവാതിര വ്രതവും ആർദ്രാദർശനവും" എന്നാണ് ക്രത്യമായ പേര്

ഭർത്താവിന്, മക്കൾക്ക്, അവരവർക്ക്, കുടുബാംഗങ്ങൾക്ക് അങ്ങിനെ എല്ലാവർക്കുമായി ശിവപാർവ്വതീ പ്രീതിക്കായി കുടുബിനി ഏറ്റെടുത്ത് ചെയ്യുന്നതാണ് "ധനുമാസ തിരുവാതിര വ്രതം "

രജസ്വലയായ കന്യകയുടെ ആദ്യത്തെ ധനുമാസതിരുവാതിര വ്രതവും (ഇതിന് "പൂതിരുവാതിര " എന്ന് പേര്) വിവാഹിതയായ യുവതിയുടെ ആദ്യത്തെ ധനുമാസ തിരുവാതിര വ്രതവും (ഇതിന് "പുത്തൻതിരുവാതിര " എന്ന് പേര്) ഒരു കാലത്ത് കേരളത്തിലെ ആചാരം തന്നെയായി രുന്ന്.

ഉത്തമപുരുഷനെ ഭർത്താവായി ലഭിക്കാൻ ആഗ്രഹിക്കുന്നവരും, ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായും ധനുമാസ തിരുവാതിര വ്രതം പിടിക്കാവുന്നതാണ്.

ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി സ്ത്രികൾ ആചരിക്കുന്ന അത്യുത്തമ വ്രതങ്ങളിൽ ഒന്നാണ് തിരുവാതിരവ്രതം.
ഇതുമായി ബന്ധപ്പെട്ട് പല ഐതിഹങ്ങളുമുണ്ട്

ദക്ഷയാഗത്തിലേയ്ക്ക് ദക്ഷൻ തന്റെ മകളായ സതിയേയും അവളുടെ ഭർത്താവും ലേകദേവനുമായ സാക്ഷാൽ പരമശിവനെയും ക്ഷണിച്ചെങ്കിലും സതീദേവി യാഗസ്ഥലത്തെത്തി.എന്നാൽ തന്റെ പിതാവിൽ നിന്നും അപമാനിതയായ സതീദേവി ആ യാഗാഗ്നിയിൽചാടി ജീവൻ വെടിയുന്നു.ഇതറിഞ്ഞു കോപാകുലനായ പരമശിവൻ ദക്ഷനെ വധിച്ച്, യാഗവും മുടക്കി, ഘോരതപസ്സിൽ മുഴുകി.സതീദേവി പാർവ്വതിയായി പുനർജനിച്ചു്.
താരകാസുരൻ ദേവ ലേകത്ത് അത്യധികമായ ഉപദ്രവം തുടങ്ങിയപ്പോൾ ശിവപാർവ്വതി പുത്രനു മാത്രമേ താരകാസുരനെ വധിക്കാൻ സാധിക്കുകയുള്ളെന്നു് മനസിലാക്കിയ ദേവകൾ കാമദേവന്റെ സഹായത്താൽ ശിവപാർവ്വതിമാരെ ഒന്നിപ്പിക്കുന്നു.പരമേശ്വരന്റെ ദേഷ്യത്താൽ കാമദേവനെ ദഹിപ്പിച്ചു കളഞ്ഞു. ഇതറിഞ്ഞ കാമദേവന്റെ പത്നി രതീദേവി വിലപിക്കുകയും പാർവ്വതി ദേവിയോടു സങ്കട പറയുകയും ചെയ്തു. അങ്ങനെ കാമദേവനു പുനർ ജീവൻ ലഭിക്കുകയും.ശിവപാർവ്വതിമാർ ഒന്നിക്കുകയും ചെയ്തു.

മറ്റൊരു ഐതീഹ്യം കുടിയുണ്ട്.

പാർവ്വതീദേവിയുടെ ദാസ്യയായ സുന്ദരിയെന്ന യുവതി. വേദികൻ എന്നു പേരുള്ള യുവാവിനെ വിവാഹം ചെയ്തു. എന്നാൽ വിവാഹശേഷം കുടിവെയ്പ്പ് അഥവാ ഭർതൃഗൃഹത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് വേദികൻ മരണപ്പെട്ടു. ഭർത്താവുമൊന്നിച്ചുള്ള ജീവിതം സ്വപ്നം കണ്ട സുന്ദരിയെന്ന യുവതിയുടെ ഹൃദയം പൊട്ടിയുള്ള നിലവിളി പാർവ്വതീദേവിയുടെ കാതുകളിലെത്തി.

പാർവ്വതീദേവി പരമേശ്വരനോടു വേദികനെ ജീവിതത്തിലേക്ക് മടക്കികൊണ്ട് വരണമെന്ന് അപേക്ഷിച്ചു എന്നാൽ പരമേശ്വരന് പാർവ്വതീദേവിയുടെ അപേക്ഷ അപ്പോൾ ത്തന്നെ മനസ്സിലാക്കാൻ സാധിച്ചില്ല. അങ്ങിനെ പാർവ്വതീദേവി സുന്ദരിയുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് ഈറൻവസ്ത്രത്തോടെ മറ്റെരാളെയും സ്പ്ർശിക്കാതെ വ്രതം ആരംഭിച്ച്. ഇത് മനസ്സിലാക്കിയ ശ്രീ പരമേശ്വരൻ വേദികനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നു എന്നും ആ ദിവസം ധനുമാസത്തിലെ തിരുവാതിര ആയിരുന്നുവെന്നും വിശ്വസിച്ചുവരുന്നു.

ധനുമാസത്തിലെ തിര വാതിര ശ്രീ പരമേശ്വരന്റെ ജന്മനാളായും കരുതപ്പെടുന്ന്.

ഭഗവാൻ കൃഷ്ണനെ ഭർത്താവായി ലഭിക്കാൻ ഗോപികമാർ കാർത്ത്യായനീ പൂജ നടത്തിയതും, ശിവന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ദഹിപ്പിച്ചപ്പോൾ കാമദേവന്റെ ഭാര്യ രതീദേവിക്ക് ഭർതൃസമാഗമത്തിന് അവസരമുണ്ടാക്കാൻ വരം നൽകിയതും തിരുവാതിര നാളിലായിരുന്ന് എന്നും വിശ്വസിച്ചു വരുന്നു.
        🙏🙏🙏🙏

No comments:

Post a Comment